Latest Post :
Recent Post

UNDERSTANDING MOSQUITOS

കൊതുകിന്റെ ജീവിതത്തിൽ നാലു വ്യത്യസ്ത ദശകളുണ്ട്: മുട്ട, കൂത്താടി, സമാധി,മുതിർന്ന കൊതുക്. ഇതിനെ സമ്പൂർണ അവസ്ഥാന്തരം എന്ന് പറയുന്നു. ഇതിനെല്ലാംകൂടി ഏഴു മുതൽ പതിന്നാലു ദിവസ്സം വരെ വേണം. ആദ്യത്തെ മൂന്നു ദശകൾക്ക് വെള്ളത്തിന്റെ സാന്നിധ്യം അവശ്യമാണ്. ശുദ്ധ ജലം, മഴവെള്ളം,മലിനമായ വെള്ളം, ഒഴുകുന്ന വെള്ളം, കുള വാഴയുടെ സാന്നിധ്യം എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ നിർബന്ധ ലഭ്യത വിവിധ ജെനുസ്സിനും സ്പീഷിസിനും ജീവചക്രം പൂർത്തിയാക്കുവാൻ ആവശ്യമാണ്‌. പൂർണ വളർച്ച എത്തിയതിനു ശേഷം, കൊതുകുകൾ സസ്യങ്ങളുടെ ചാറാണു ഭക്ഷണമായി കഴിക്കുന്നത്. പെൺ കൊതുകുകൾ മുട്ട ഇടാനുള്ള പോഷണത്തിന് വേണ്ടി മാത്രം ഉഷ്ണരക്തമുള്ള ജീവികളുടെ രക്തം വലിച്ചു കുടിക്കുന്നു. വായുടെ സ്ഥാനത്തുള്ള നീണ്ട കുഴലാണ് കൊതുകുകൾ ഇതിനായി ഉപയോഗിക്കുന്നത്. പെൺ കൊതുകുകൾ 100 ദിവസം വരെ ജീവിച്ചിരിക്കുമ്പോൾ ആൺ കൊതുകുകളുടെ ആയുസ്സ് പരമാവധി 20 ദിവസം വരെ മാത്രമാണ്. കൊതുകിന്റെ ക്രോമസോം സംഖ്യ 6 ആണ്‌.

കൊതുകുകള്‍ പലവിധം
പതിനഞ്ച്‌ കോടി വര്‍ഷങ്ങളുടെ സുദീര്‍ഘചരിത്രമുള്ള ജീവിവര്‍ഗമാണ്‌ കൊതുകുകള്‍. ആദ്യത്തെ കൊതുക്‌ പിറന്നുവീണത്‌ തെക്കേഅമേരിക്കയിലായിരിക്കുമെന്ന്‌ ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. പിന്നീട്‌ പല ഉപവര്‍ഗങ്ങളായി പിരിഞ്ഞ്‌ കൊതുകുകള്‍ ലോകമെമ്പാടും വ്യാപിച്ചു. ആര്‍ട്ടിക്ക്‌ വൃത്തം മുതല്‍ സഹാറാ മരുഭൂമിയില്‍വരെ കൊതുകുകള്‍ സസന്തോഷം ജീവിക്കുന്നു. പതിനൊന്നായിരമടി ഉയരമുള്ള ഹിമാലയന്‍ സാനുക്കള്‍ മുതല്‍ കാലിഫോര്‍ണിയയിലെ ബാജയിലെ അഗാധഗര്‍ത്തങ്ങളില്‍ വരെ കൊതുകുകള്‍ വസിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. ആഗോളതാപനം കൊതുകുലോകത്തിന്റെ വ്യാപ്തി അനുദിനം വര്‍ധിപ്പിക്കുന്നുണ്ട്‌. ഈ വര്‍ഷം കാശ്മീരില്‍ മുമ്പുണ്ടാകാത്തവിധം കൊതുകുശല്യവും മലമ്പനിയും രേഖപ്പെടുത്തിയിട്ടുണ്ട്‌. ഓരോ കൊതുകിനെയും തൊട്ടെണ്ണി, കാനേഷുമാരി കണക്കെടുക്കുക അപ്രായോഗികമാണെങ്കിലും ലോകത്താകമാനം 100 ട്രില്ല്യന്‍ കൊതുകുകളെങ്കിലും ഉണ്ടാകുമെന്ന്‌ കണക്കാക്കിയിട്ടുണ്ട്‌. ഇത്‌ ആളോഹരി പതിനാറായിരത്തിലധികം വരും.

കൊതുകിന്റെ ആയുസ്സ്‌ ഒറ്റദിവസമാണെന്ന്‌ വിശ്വസിക്കുന്നവര്‍ ഏറെയാണ്‌. പെണ്‍കൊതുകുകള്‍ പത്തുമുതല്‍ നൂറുവരെ ദിവസങ്ങള്‍ ജീവിക്കുന്നവരാണ്‌. എന്നാല്‍ ആണ്‍കൊതുകുകകള്‍ അല്‍പായുസ്സുകളാണ്‌. അവ അഞ്ചോ പത്തോ ദിവസത്തില്‍ കൂടുതല്‍ ജീവിക്കാറില്ല. ഒരു പെണ്‍കൊതുകിന്റെ ശരാശരി ആയുസ്സ്‌ മുപ്പത്‌ ദിവസത്തിനടുത്താണ്‌. ഈയൊരു ആയുസ്സിനിടയ്ക്ക്‌ അവ മൂവായിരത്തില്‍ കൂടുതല്‍ മുട്ടയിടുകയും അന്‍പത്‌ മൈക്രോ ലിറ്റര്‍ രക്തം കുടിക്കുകയും ചെയ്യുന്നു. മിക്ക രോഗാണുക്കള്‍ക്കും കൊതുകില്‍ വളര്‍ച്ച പൂര്‍ത്തിയാക്കാന്‍ ഒരാഴ്ചയില്‍ കൂടുതല്‍ സമയം വേണം. അതിനാല്‍ ആയുസ്സ്‌ കുറഞ്ഞ കൊതുകുകള്‍ക്ക്‌ രോഗവാഹകരാകാന്‍ കഴിയില്ല.

കൊതുകുകളും രോഗങ്ങളും
കൊതുകുകള്‍ രോഗവാഹകരാവാം എന്ന സംശയം പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ചില ശാസ്ത്രജ്ഞന്മാര്‍ പുലര്‍ത്തിയിരുന്നു. 1717-ല്‍ ഇറ്റാലിയന്‍ ഭിഷഗ്വരന്‍ 'ജീയോവനി ലാന്‍സിസി' കൊതുകും മലമ്പനിയും തമ്മില്‍ ബന്ധമുണ്ടാകാമെന്ന്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. 1865ല്‍ ക്യൂബന്‍ ഡോക്ടര്‍ 'കാര്‍ലോസ്‌ ഫിന്‍ലോ' പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തില്‍ മഞ്ഞപ്പനി പരത്തുന്നത്‌ കൊതുകുകളാകാമെന്ന്‌ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സിദ്ധാന്തത്തിന്‌ ആ കാലത്ത്‌ അംഗീകാരം ലഭിച്ചില്ല. 1881ല്‍ ആരംഭിച്ച പനാമ കനാല്‍ നിര്‍മാണവേളയില്‍ മുപ്പതിനായിരത്തോളം ജോലിക്കാര്‍ മഞ്ഞപ്പനി ബാധിച്ച്‌ മരിക്കുകയുണ്ടായി. അതോടനുബന്ധിച്ചുനടന്ന പഠനത്തില്‍ വാള്‍ട്ടര്‍ റീഡും സംഘവും മഞ്ഞപ്പനിയുടെ കൊതുകുബന്ധം സംശയാതീതമായി സ്ഥാപിച്ചു. അപ്പോഴേക്കും വര്‍ഷം 1900 ആയിരുന്നു. വാള്‍ട്ടര്‍ റീഡിന്റെ ലേഖനത്തില്‍ കാര്‍ലോസ്‌ ഫിന്‍ലേയുടെ പേര്‍ പരാമര്‍ശിക്കപ്പെട്ടതുപോലുമില്ല എന്നത്‌ ദുഃഖകരമായ സത്യമാണ്‌. ശാസ്ത്രജ്ഞര്‍ക്കിടയില്‍ പോലും നിലനിന്നിരുന്ന വര്‍ണ്ണവിവേചനത്തിന്റെ ഇരയായിരുന്നു അദ്ദേഹമെന്ന്‌ പില്‍ക്കാലത്ത്‌ ആരോപണമുണ്ടായി.

കൊതുകുകളും രോഗങ്ങളും തമ്മിലുള്ള ബന്ധം ശാസ്ത്രീയമായ പഠനങ്ങളുടെയും തെളിവുകളുടെയും സഹായത്തോടെ ആദ്യമായി വിശദീകരിച്ചത്‌ സ്കോട്ടിഷ്‌ ഭിഷഗ്വരനായ പാട്രിക്‌ മാന്‍സണ്‍ ആയിരുന്നു. 1877ല്‍ ചൈനയിലെ അമോയ്‌ നഗരത്തില്‍ നടന്ന പഠനത്തില്‍ മന്ത്‌ പരത്തുന്നത്‌ കൊതുകുകളാണെന്ന്‌ അദ്ദേഹം കണ്ടെത്തി. തന്റെ തോട്ടക്കാരനായിരുന്ന ഹിന്‍ ചോ ആയിരുന്നു അദ്ദേഹത്തിന്റെ 'പരീക്ഷണമൃഗം. എന്നാല്‍ കൊതുകില്‍നിന്ന്‌ മന്തുവിരകള്‍ മനുഷ്യനിലേക്കെത്തുന്ന മാര്‍ഗം തെളിയിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞില്ല. കൊതുകുകള്‍ ജീവിതകാലത്ത്‌ ഒറ്റപ്രാവശ്യമേ രക്തം കുടിക്കുകയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. മന്തുവിരകളടങ്ങിയ രക്തം കുടിക്കുന്ന കൊതുക്‌ വെള്ളത്തില്‍ ചത്തുവീഴുകയും വിരകള്‍ വെള്ളത്തില്‍ കലരുകയും അങ്ങനെയുള്ള വെള്ളം കുടിക്കുന്നവര്‍ക്ക്‌ മന്തുരോഗം ബാധിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. ഈ നിഗമനം തിരുത്തപ്പെട്ടത്‌ 1899ല്‍ മാത്രമായിരുന്നു. തോമസ്‌ ബാന്‍ക്രോഫ്റ്റ്‌ എന്ന ശാസ്ത്രജ്ഞന്‍ കൊതുകുകളുടെ രക്തപാനം വഴിയാണ്‌ മന്തുവിരകള്‍ പകരുന്നതെന്ന്‌ കണ്ടെത്തി.

കൊതുകുകളുടെ രോഗബന്ധപഠനങ്ങളില്‍ ഏറ്റവും പ്രശസ്തിയാര്‍ജ്ജിച്ചത്‌ സര്‍ റൊണാള്‍ഡ്‌ റോസ്സ്‌ ഇന്ത്യയില്‍ നടത്തിയ മലമ്പനി പരീക്ഷണങ്ങളാണ്‌. 1877 ആഗസ്റ്റ്‌ ഇരുപതാം തീയതി സെക്കന്തരാബാദിലെ തന്റെ പരീക്ഷണശാലയില്‍ മലമ്പനിയണുക്കള്‍ കൊതുകുകളുടെ ഉദരഭിത്തിയില്‍ വളരുന്നതായി അദ്ദേഹം കണ്ടെത്തി. വിപ്ലവകരമായ മാറ്റങ്ങളാണ്‌ ആ കണ്ടുപിടുത്തം മലമ്പനി വിരുദ്ധ പ്രവര്‍ത്തനങ്ങളിലുണ്ടാക്കിയത്‌. കൊതുകുനിയന്ത്രണം വഴി മലമ്പനി നിവാരണം സാധ്യമാകുമെന്ന്‌ റോസ്സ്‌ സിദ്ധാന്തിച്ചു. എന്നാല്‍ റൊണാള്‍ഡ്‌ റോസ്സിന്‌ കൊതുകുകളുടെ വര്‍ഗ്ഗീകരണത്തില്‍ മതിയായ അറിവില്ലായിരുന്നു. ഏതുതരം കൊതുകുകളാണ്‌ മലമ്പനി പരത്തുകയെന്ന്‌ അദ്ദേഹത്തിന്‌ വിശദീകരിക്കാന്‍ കഴിഞ്ഞില്ല. 1898ല്‍ ജന്തുശാസ്ത്രജ്ഞനായ ജി.ബി ഗ്രാസ്സി മലമ്പനി പരത്തുന്നത്‌ അനഫലസ്‌ കൊതുകുകളാണെന്ന്‌ കണ്ടെത്തി. ആദ്യമായി രേഖപ്പെടുത്തിയ കൊതുകുജന്യരോഗം മലമ്പനിയാണ്‌. മഞ്ഞപ്പനി, മന്ത്‌, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, ജപ്പാന്‍ ജ്വരം, വെസ്റ്റ്‌ നെയില്‍ ജ്വരം, റിഫ്റ്റ്‌ വാലി പനി, റോസ്സ്‌റിവര്‍ പനി, ഓന്യോംഗ്‌ ന്യോംഗ്‌ തുടങ്ങി അന്‍പതോളം കൊതുകുജന്യരോഗങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളിലായി കാണപ്പെടുന്നുണ്ട്‌.

അനഫലസ്‌
'ഉപയോഗമില്ലാത്തത്‌' എന്നാണ്‌ അനഫിലസിന്‌ ലാറ്റിന്‍ ഭാഷയില്‍ അര്‍ത്ഥം. ആ വാക്കിന്റെ ഉല്‍പത്തിയാവട്ടെ സംസ്കൃതവും. ലോകത്താകമാനം 480ഓളം അനഫലസ്‌ സ്പീഷിസുകളുണ്ട്‌. എന്നാല്‍ അവയില്‍ രോഗവാഹികള്‍ അന്‍പതോളം മാത്രമേയുള്ളൂ. മലമ്പനിയാണ്‌ അനഫലസ്‌ പരത്തുന്ന പ്രധാനരോഗം. ഇന്ത്യയിലെ 54 അനഫലസ്‌ സ്പീഷിനുകളില്‍ പത്തെണ്ണത്തിന്‌ മാത്രമേ മലമ്പനി പരത്താന്‍ കഴിവുള്ളൂ. അനഫലസ്‌ കൊതുകുകളെ പെട്ടെന്നുതന്നെ തിരിച്ചറിയാന്‍ കഴിയും. അവ വിശ്രമിക്കുന്ന പ്രതലവുമായി ഒരു ന്യൂനകോണ്‍ ഉണ്ടാക്കുന്നതായി കാണാം. അതായത്‌ അവയുടെ ശിരസ്സ്‌ പ്രതലത്തോടടുത്തും വാലറ്റം കുറച്ച്‌ ഉയരത്തിലുമായിരിക്കും. ഒരുതരം ശീര്‍ഷാസനമെന്ന്‌ പറയാം. കൂത്താടികള്‍ക്കുമുണ്ട്‌ പ്രത്യേകത. അവ ജലോപരിതലത്തിന്‌ സമാന്തരമായി പൊങ്ങിക്കിടക്കുന്നവയാണ്‌. കൂടാതെ അവയ്ക്ക്‌ വാലറ്റത്ത്‌ ശ്വാസനാളമില്ല.
ഏകകോശ ജീവികളായ പ്ലാസ്മോഡിയമാണ്‌ മലമ്പനി രോഗമുണ്ടാക്കുന്നത്‌. മലമ്പനിയുണ്ടാക്കുന്ന നാലുതരം പ്ലാസ്മോഡിയങ്ങളുണ്ട്‌. വൈവാക്സ്‌, ഫാല്‍സിപ്പാരം, മലേരിയേ, ഓവേല്‍ എന്നിവ. ഇവയില്‍ എണ്ണത്തിന്റെ കാര്യത്തില്‍ വൈവാക്സും ഭീകരതയുടെ കാര്യത്തില്‍ ഫാല്‍സിപ്പാരവുമാണ്‌ നേതാക്കള്‍. മഹാഭൂരിപക്ഷം മലമ്പനിമരണങ്ങളും ഫാല്‍സിപ്പാരം മൂലമാണ്‌.

വര്‍ഷന്തോറും 250 കോടിയോളമാളുകള്‍ക്ക്‌ മലമ്പനി ബാധിക്കുന്നുവെന്നാണ്‌ ലോകാരോഗ്യ സംഘടന പറയുന്നത്‌. ഇവരില്‍ പത്തുലക്ഷം പേര്‍ മരിക്കുന്നുമുണ്ട്‌. ഭൂരിഭാഗം മരണവും ആഫ്രിക്കയിലെ അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കിടയിലാണ്‌. ഇന്ത്യയില്‍ കേരളവും കാശ്മീരുമൊഴിച്ചുള്ള സംസ്ഥാനങ്ങളെല്ലാംതന്നെ മലമ്പനി ബാധിതപ്രദേശങ്ങളാണ്‌. കേരളത്തില്‍ മലമ്പനി ഇല്ലെന്നല്ല, ഇവിടെ കാണപ്പെടുന്ന മലമ്പനി കേസുകളില്‍ മിക്കവയും അന്യസംസ്ഥാനങ്ങളില്‍ സഞ്ചരിച്ചവരിലാണ്‌ കാണുന്നത്‌. എന്നാല്‍ കാസര്‍കോട്‌, തിരുവനന്തപുരം ജില്ലകളില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടയില്‍ തദ്ദേശീയമായി മലമ്പനി പൊട്ടിപ്പുറപ്പെടാറുണ്ട്‌.

ക്യൂലക്സ്‌
ലാറ്റിന്‍ ഭാഷയില്‍ ക്യൂലക്സ്‌ എന്ന വാക്കിന്‌ കൊതുക്‌ എന്നുതന്നെയാണ്‌ അര്‍ത്ഥം. ഏറ്റവുമധികം സ്പീഷിസുകളുള്ള വിഭാഗമാണ്‌ ക്യൂലക്സ്‌. ലോകത്തിലാകമാനം 1216 സ്പീഷിസുകളുണ്ട്‌. ഇന്ത്യയില്‍ അന്‍പത്തിയെട്ടും. പ്രജനനകേന്ദ്രങ്ങളുടെ കാര്യത്തില്‍ വൈവിധ്യം പുലര്‍ത്തുന്ന കൊതുകുകളാണ്‌ ക്യൂലക്സ്‌. മന്ത്‌, ജപ്പാന്‍ജ്വരം, വെസ്റ്റ്നെയില്‍ ജ്വരം എന്നിവയാണ്‌ ഇവ പരത്തുന്ന രോഗങ്ങള്‍.
മന്ത്‌ രണ്ടുവിധമുണ്ട്‌. ബാന്‍ക്രോഫ്റ്റിയന്‍ മന്തും ബ്രുജിയന്‍ മന്തും. ഇതില്‍ ഭൂരിപക്ഷവും ബാന്‍ക്രോസ്ഫ്റ്റിയന്‍ മന്താണ്‌. ജപ്പാന്‍ജ്വരം പരത്തുന്നത്‌ നെല്‍പാടങ്ങളില്‍ വളരുന്ന ക്ലൂലക്സ്‌ വിഷ്ണുവൈ വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ്‌. ക്ലൂലക്സ്‌ വിഷ്ണുവൈ, ക്ലൂലക്സ്‌ ന്യൂഡോവിഷ്ണുവൈ, ക്ലൂലക്സ്‌ ട്രൈറ്റിനിയോറിന്‍ഖസ്‌ എന്നിവയാണ്‌ അംഗങ്ങള്‍. ജപ്പാന്‍ജ്വരമുണ്ടാക്കുന്ന വൈറസുകളുടെ ഉല്‍ഭവകേന്ദ്രങ്ങള്‍ കൊക്ക്‌ വര്‍ഗത്തില്‍പ്പെട്ട പക്ഷികളും പന്നികളുമാണ്‌. പന്നികളിലാണ്‌ ഈ വൈറസ്‌ പ്രത്യുല്‍പാദനം നടത്തി പെരുകുന്നത്‌. ഇത്തരമൊരു പന്നിയെ കടിക്കുന്ന കൊതുകില്‍ വൈറസുകള്‍ കടക്കുകയും മാറ്റങ്ങള്‍ക്ക്‌ വിധേയമാവുകയും ചെയ്യുന്നു. വൈറസ്‌ ബാധിച്ച കൊതുകിലൂടെ രോഗം മനുഷ്യനിലെത്തുന്നു. മസ്തിഷ്കത്തെ ബാധിക്കുന്ന രോഗമാണ്‌ ജപ്പാന്‍ ജ്വരം. വര്‍ഷംതോറും അമ്പതിനായിരത്തോളം പേര്‍ക്ക്‌ രോഗം ബാധിക്കുകയും പതിനായിരം പേര്‍ മരണമടയുകയും ചെയ്യുന്നുണ്ട്‌. കേരളത്തില്‍ കുട്ടനാടന്‍ പ്രദേശത്ത്‌ അപൂര്‍വമായെങ്കിലും ജപ്പാന്‍ ജ്വരം കാണാറുണ്ട്‌.

ഏഡിസ്‌
ഏഡിസ്‌ എന്ന ഗ്രീക്കുപദത്തിനര്‍ത്ഥം 'സന്തോഷം തരാത്തത്‌' എന്നാണ്‌. അര്‍ത്ഥവത്തായ പേരാണെന്ന്‌ കേരളീയരെങ്കിലും സമ്മതിക്കുമെന്നുറപ്പ്‌. ഏഡിസ്‌ കൊതുകുകള്‍ അഴിച്ചുവിട്ട ഭീകരതയില്‍ നിന്ന്‌ കേരളസമൂഹം ഇന്നും വിമുക്തമല്ല. ഡെങ്കിപ്പനി, മഞ്ഞപ്പനി, ചിക്കുന്‍ഗുനിയ എന്നിവയാണ്‌ ഏഡിസ്‌ കൊതുകുകള്‍ പരത്തുന്ന പ്രധോനരോഗങ്ങള്‍. ലോകമെമ്പാടുമുള്ള 700 സ്പീഷിസുകളില്‍ രണ്ടെണ്ണമാണ്‌ പ്രധാന രോഗവാഹകര്‍. ഏഡിസ്‌ ഈജിപ്റ്റൈയും ഏഡിസ്‌ ആല്‍ബോപിക്റ്റസും. ഏഡിസ്‌ ഈജിപ്റ്റൈ മേല്‍പ്പറഞ്ഞ മൂന്നുരോഗങ്ങളും പരത്താന്‍ കഴിവുള്ളവയാണ്‌. ഏഡിസ്‌ ആല്‍ബോ പിക്റ്റസ്‌ ഡെങ്കിപ്പനിയും ചിക്കുന്‍ ഗുനിയയും പരത്തുന്നു. 2006 വരെ ചിക്കുന്‍ ഗുനിയ വാഹകരില്‍ ഏഡിസ്‌ ആല്‍ബോപിക്റ്റസിന്‌ സ്ഥാനമുണ്ടായിരുന്നില്ല. ചിക്കുന്‍ഗുനിയ വൈറസിലുണ്ടായ ഒരു ജനിതകമാറ്റം അവയ്ക്ക്‌ ആല്‍ബോപിക്റ്റസില്‍ വളരാനുള്ള കഴിവ്‌ പ്രദാനം ചെയ്തു. പോണ്ടിച്ചേരിയിലെ വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച്‌ സെന്ററിലെ മലയാളി ശാസ്ത്രജ്ഞന്‍ ഡോ. പ്രദീപ്‌ കുമാറും സംഘവും നടത്തിയ പഠനത്തില്‍ തെളിഞ്ഞത്‌ കേരളത്തില്‍ പടര്‍ന്നുപിടിച്ച ചിക്കുന്‍ ഗുനിയ വൈറസും ഇത്തരത്തില്‍ ജനിതകമാറ്റം സംഭവിച്ചതുതന്നെയായിരുന്നുവെന്നാണ്‌.

കേരളത്തില്‍ കാണപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഏഡിസ്‌ കൊതുക്‌ ഏഡിസ്‌ ആല്‍ബോപിക്‌റെസ്‌ ആണ്‌. നഗരങ്ങളിലും നാട്ടില്‍പുറങ്ങളിലും അവയ്ക്ക്‌ ശക്തമായ സാന്നിധ്യമുണ്ട്‌. 2002ല്‍ ഈ ലേഖകന്‍ നടത്തിയ പഠനത്തില്‍ റബര്‍ പാല്‍ ശേഖരിക്കുന്ന പാത്രങ്ങള്‍ ഇവയുടെ പ്രധാന പ്രജനന കേന്ദ്രമാണെന്ന്‌ കണ്ടെത്തുകയുണ്ടായി. 2003ല്‍ പുറത്തുവന്ന ലോകാരോഗ്യസംഘടനയുടെ ഗവേഷണ പ്രസിദ്ധീകരണമായ ഡെങ്കി ബുള്ളറ്റിനില്‍ ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.മിക്ക ഏഡിസ്‌ കൊതുകുകളെയും തിരിച്ചറിയുക എളുപ്പമാണ്‌. അവയ്ക്ക്‌ ശരീരമാസകലം വെളുത്ത പുള്ളിയുണ്ടാകും. ആല്‍ബോപിക്റ്റസ്‌ കൊതുകുകള്‍ക്ക്‌ തലയുടെ താഴെയായി ഉരസ്സിന്റെ മധ്യഭാഗത്ത്‌ നീളത്തിലുള്ള വെളുത്ത വരയുണ്ട്‌. ഈജിപ്റ്റൈയുടെ ഉരസ്സിന്റെ രണ്ടുഭാഗത്തുമായി അരിവാളിന്റെ രൂപത്തില്‍ രണ്ട്‌ വരകളുണ്ട്‌. ഏഡിസ്‌ കൊതുകുകള്‍ പൊതുവെ പകല്‍സമയത്ത്‌ ഇരതേടുന്നവരാണ്‌. പ്രത്യേകിച്ച്‌ സന്ധ്യാസമയത്ത്‌. ഈജിപ്റ്റൈ കൊതുക്‌ വീടിനകത്തും ആല്‍ബോപിക്റ്റസ്‌ പുറത്തുമായാണ്‌ ഇരതേടാറുള്ളത്‌. അപൂര്‍വമായി രാത്രികാലങ്ങളില്‍ ആല്‍ബോപിക്റ്റസ്‌ കൊതുകുകള്‍ വീടിനകത്ത്‌ ചോരകുടിക്കുന്നത്‌ കാണാം.

മാന്‍സോണിയ
പാട്രിക മാന്‍സണ്‍ന്റെ പേരിലുള്ള ഈ കൊതുകുകള്‍ എണ്ണത്തില്‍ മറ്റുള്ള കൊതുകുകളേക്കാള്‍ വളരെ പിന്നിലാണ്‌. ലോകമെമ്പാടും ആകെ 25 സ്പീഷിസുകളേയുള്ളൂ. കേരളത്തില്‍ മൂന്ന്‌ സ്പീഷിസുകള്‍ കണ്ടെത്തിയിട്ടുണ്ട്‌. ബ്രൂജിയന്‍ മന്ത്‌ പരത്തുന്നത്‌ ഈ കൊതുകുകളാണ്‌. കേരളത്തിലെ ചേര്‍ത്തലയിലാണ്‌ ഇന്ത്യയില്‍തന്നെ ഏറ്റവുമധികം ബ്രൂജിയന്‍ മന്തുള്ളത്‌. ബ്രൂജിയന്‍ മന്ത്‌ സാധാരണയായി കാല്‍മുട്ടിന്‌ താഴെ മാത്രമേ ബാധിക്കാറുള്ളൂ. എന്നാല്‍ ബാന്‍ക്രോഫ്റ്റിയന്‍ മന്ത്‌ കൈകാലുകള്‍, വൃഷണം, സ്തനം എന്നീ ഭാഗങ്ങളെയും ബാധിക്കാറുണ്ട്‌.

ആര്‍മിജറസ്‌
രോഗവാഹകരല്ലെങ്കിലും കേരളത്തില്‍ ശല്യക്കാരായ കൊതുകുകളില്‍ പ്രധാനിയാണ്‌ ആര്‍മിജറസ്‌. ഏഡിസ്‌ കൊതുകുകളുമായി സാമ്യമുള്ള ഇവ അവയെക്കാള്‍ ശരീരവലിപ്പം കൂടിയവയാണ്‌. തുമ്പിക്കൈയുടെ അറ്റം താഴോട്ട്‌ വളഞ്ഞിരിക്കുന്നതായി കാണാം. സെപ്റ്റിക്‌ ടാങ്കുകളിലാണ്‌ ഇവയുടെ വളര്‍ച്ച. നഗരവല്‍ക്കരണത്തോടൊപ്പം അംഗസംഖ്യയും വളര്‍ന്ന ഈ കൊതുകുകള്‍ പകല്‍സമയം കടിക്കുന്നവയാണ്‌. വൈകുന്നേരങ്ങളില്‍ ഇവയുടെ ശല്യം വര്‍ധിക്കുന്നതായി കാണാം.

കൊതുകുനിയന്ത്രണം
കൊതുക്‌ നിയന്ത്രണത്തിന്‌ ഒറ്റമൂലിയില്ലെന്ന സത്യത്തോട്‌ പെരുത്തപ്പെട്ടെങ്കിലേ അവയെ നേരിടാനുള്ള ചങ്കുറപ്പുണ്ടാകുകയുള്ളൂ. പലതരം മാര്‍ഗങ്ങള്‍ കൂട്ടിയിണക്കിയ സംയോജിതരീതിയിലൂടെ മാത്രമേ കൊതുകുനിവാരണം സാധ്യമാവുകയുള്ളൂ. ഇതില്‍ രാസ-ജൈവ-പ്രകൃതിമാര്‍ഗ്ഗങ്ങള്‍ സാഹചര്യങ്ങള്‍ക്ക്‌ അനുയോജ്യമായ രീതിയില്‍ സങ്കലനം ചെയ്യണം. രാസകീടനാശിനികള്‍ തന്നെയാണ്‌ കൊതുകുനിയന്ത്രണത്തില്‍ പ്രധാനപങ്ക്‌ വഹിക്കുന്നത്‌. പുകരൂപത്തില്‍ കീടനാശിനി വായുവില്‍ കലര്‍ത്തുന്നതാണ്‌ മറ്റൊരുരീതി. ഇതിന്‌ ഫോഗിംഗ്‌ എന്നുപറയും. ആദ്യത്തെ രീതി മാസങ്ങളോളം ഫലപ്രദമായിരിക്കും. രണ്ടാമത്തെ രീതി താല്‍ക്കാലികഫലം മാത്രം നല്‍കുന്നതാണ്‌.

ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്
 



{[['']]}

WEILS DISEASE


എലിപ്പനി
=======

മനുഷ്യരെയും മറ്റ് സസ്തനങ്ങളെയും ബാധിക്കുന്ന രോഗമാണ് 'എലിപ്പനി' അഥവാ 'വീല്‍സ് ഡിസീസ്'. എലികളാണ് പ്രധാനമായും രോഗം പരത്തുന്നത്.'ലെപ്‌റ്റോസ്‌പൈറ' എന്ന് പേരായ രോഗാണുവാണ് രോഗം ഉണ്ടാക്കുന്നത്. ഈ ഇനത്തില്‍ ഇരുനൂറോളം തരം അണുക്കളുണ്ട്. പന്നി, ആട്, പെരുച്ചാഴി, കീരി എന്നിവയില്‍നിന്നും എലിപ്പനിക്ക് കാരണമായ രോഗാണുവിനെ കേരള വെറ്ററിനറി കോളേജില്‍ നടത്തിയ പരീക്ഷണത്തില്‍ വേര്‍തിരിച്ചെടുത്തിട്ടുണ്ട.


എലി, പെരുച്ചാഴി, കീരി മുതലായ ജന്തുക്കളില്‍ ഈ അണുക്കള്‍ കടന്നാല്‍ അവയ്ക്ക് രോഗമുണ്ടാക്കാതെ വൃക്കകളില്‍ അടിഞ്ഞുകൂടി അവിടെതന്നെ പെരുകി മൂത്രത്തില്‍ക്കൂടി വിസര്‍ജിക്കപ്പെടുന്നു. ഈ മൂത്രം കലര്‍ന്ന വെള്ളം മനുഷ്യരും മൃഗങ്ങളും കുടിക്കുവാനും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കുമ്പോള്‍ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കും. തുടര്‍ന്ന് അവ രക്തത്തില്‍ പെരുകും. ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് 1886-ല്‍ ജര്‍മനിയിലെ ഹെയ്ഡന്‍ബര്‍ഗില്‍ മെഡിസിന്‍ പ്രൊഫസറായിരുന്ന ഡോ. വീല്‍ ആണ് . അതുകൊണ്ട് ഈ രോഗം 'വീല്‍സ് ഡിസീസ് ' എന്നും അറിയപ്പെടുന്നു.

പശുക്കള്‍, പന്നികള്‍, ചെമ്മരിയാടുകള്‍ എന്നിവയില്‍ ലെപ്‌റ്റോസ്‌പൈറകൊണ്ട് ഗര്‍ഭമലസല്‍ സാധാരണമാണ്. മൃഗങ്ങളില്‍നിന്ന് വിസര്‍ജിക്കപ്പെടുന്ന അണുക്കളുമായി നേരിട്ടോ അല്ലാതെയോയുള്ള സമ്പര്‍ക്കം നിമിത്തം മനുഷ്യരിലേക്ക് ഇതുപകരാം. മുറിവുള്ളതോ ഉരഞ്ഞതോ ആയ തൊലിയില്‍ക്കൂടെയും വായിലെയും മൂക്കിലെയും കണ്ണിന്റെ ഉള്‍ഭാഗത്തെയും മ്യൂക്കസ് ചര്‍മത്തിന്റെ കൂടെയും തുളച്ചുകയറാന്‍ ശക്തിയുള്ളതാണ് ഈ അണുക്കള്‍. നെല്‍പ്പാടങ്ങള്‍, കുളങ്ങള്‍, മലിനജലമൊഴുകുന്ന അഴുക്കുചാലുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ രോഗബാധയുള്ള എലികളുടെ മൂത്രംകൊണ്ട് മലിനമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കര്‍ഷകത്തൊഴിലാളികള്‍, മീന്‍പിടിത്തക്കാര്‍ തുടങ്ങിയ മലിനജലവുമായി സമ്പര്‍ക്കമുണ്ടാകുന്നവര്‍ക്കാണ് ഈ രോഗം പിടിപെടാന്‍ സാധ്യത കൂടുതല്‍. അറവുശാല തൊഴിലാളികള്‍, മൃഗങ്ങളെ പതിവായി പരിചരിക്കുന്നവര്‍ എന്നിവര്‍ക്കും രോഗസാധ്യത കൂടുതലാണെന്ന് പറയാം. എന്നാല്‍ ഈ രോഗം ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് സാധാരണയായി പകരാറില്ല.

രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ അഞ്ചുമുതല്‍ ഏഴുദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു. പനി, വേദന, മഞ്ഞപ്പിത്തം, കണ്ണിന് ചുമപ്പുനിറം, മൂത്രത്തില്‍ രക്തം, ശരീരത്തില്‍ ചുവന്നതടിപ്പുകള്‍, ഗര്‍ഭിണികളില്‍ ഗര്‍ഭഛിത്രം എന്നിവ മുഖ്യരോഗലക്ഷണങ്ങളാണ്. വൃക്കകള്‍ക്കും കരളിനും കാര്യമായ ക്ഷതമുണ്ടാകുന്നതുമൂലമാണ് മരണം സംഭവിക്കുന്നത്. രോഗാണുക്കള്‍ മസ്തിഷ്‌കത്തയെും ബാധിക്കാറുണ്ട്.

വെള്ളപ്പൊക്കമുണ്ടാവുമ്പോള്‍ രോഗാണുക്കള്‍ മറ്റിടങ്ങളിലേക്ക് വ്യാപിക്കാന്‍ ഇടവരുന്നു. എലിമൂത്രമടങ്ങിയ ഓടയിലും മറ്റുമുള്ള വെള്ളം കവിഞ്ഞൊഴുകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. രോഗാരംഭത്തിന്റെ ആദ്യത്തെ ആഴ്ച രോഗാണുക്കള്‍ രക്തത്തില്‍ക്കാണാം. ഒരാഴ്ചക്കുശേഷം മേല്‍പ്പറഞ്ഞ പ്രകാരം മൂത്രം പരിശോധിച്ചാലും രോഗാണുവിനെ കാണാം.

രോഗപ്രതിരോധത്തിന് ശുചിത്വം വളരെ പ്രധാനമാണ്. ശുദ്ധമായതും ചൂടാക്കിയതുമായ വെള്ളം മാത്രമേ കുടിക്കാനും മറ്റാവശ്യത്തിനും ഉപയോഗിക്കാവൂ. മലിനജലത്തിലും ചെളിയിലും നടക്കാതിരിക്കുക, പാദരക്ഷകള്‍ ഉപയോഗിക്കുക, മലിനജലം കണ്ണിലും മൂക്കിലും ആവാതെ സൂക്ഷിക്കുക, വീടുകളില്‍ കഴുകിവെക്കുന്ന പാത്രം കമഴ്ത്തിവെക്കുക എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. വീടുകളിലും ഹോട്ടലുകളിലും ഭക്ഷണസാധനങ്ങള്‍ തുറന്നിടുന്നത് ഒഴിവാക്കണം. എലികളെയും പെരുച്ചാഴികളെയും നശിപ്പിക്കാനുള്ള തീവ്രയത്‌നവും രോഗപ്രതിരോധത്തിന് അത്യന്താപേക്ഷിതമാണ.

രോഗം ബാധിച്ച കന്നുകാലികളുടെ മൂത്രം, ഗര്‍ഭമലസി വമിക്കുന്ന ദ്രാവകങ്ങള്‍, ചത്ത ഭ്രൂണങ്ങള്‍ എന്നിവയിലൂടെ രോഗാണുക്കള്‍ പുറത്തുവരുന്നു. ഈ വസ്തുക്കള്‍ മുറിവേറ്റ സ്ഥലത്ത് തട്ടിയും ഭക്ഷണം, വെള്ളം എന്നിവയിലൂടെയും രോഗാണുകള്‍ ശരീരത്തില്‍ പ്രവേശിക്കും.
എലിപ്പനി കന്നുകാലികളിലും
=====================
ഉയര്‍ന്ന താപനില, തീറ്റ തിന്നാതിരിക്കല്‍, വിളര്‍ച്ച, മൂത്രത്തില്‍ രക്തം കലര്‍ന്ന് പോവല്‍, ശ്വാസംമുട്ടല്‍ എന്നിവ രോഗലക്ഷണങ്ങളാണ്. പശുക്കളുടെ കറവ വറ്റുകയും പാലിനുപകരം രക്തനിറത്തിലുള്ള ദ്രാവകം അകിട്ടില്‍ കൂടിവരികയും ചെയ്യുന്നു. രക്തം, മൂത്രം എന്നിവ പരിശോധിച്ച് രോഗനിര്‍ണയം നടത്താം. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാണ് ചികിത്സ. ശാസ്ത്രീയമായ പരിചരണമുറകള്‍മൂലം രോഗം ഒരു പരിധിവരെ തടയാം.

ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്
 



{[['']]}

SEX PROBLEMS IN MEN

സെക്‌സില്‍ പേടിയുള്ള പുരുഷന്മാരെ കണ്ടിട്ടില്ലേ. പലവിധ കാരണങ്ങള്‍ പറഞ്ഞ് ഇവര്‍ സെക്‌സില്‍ നിന്നും മാറി നില്‍ക്കും. എന്തായിരിക്കും അതിന് കാരണം. എന്തായിരിക്കും അവന്റെ പേടികള്‍.


 പ്രമുഖ സെക്‌സ് തെറാപ്പിസ്റ്റുകള്‍ പറയുന്നത് കേള്‍ക്കൂ. ഇതിലെന്തെങ്കിലും നിങ്ങളുടെ പങ്കാളിക്ക് ഉള്ളതായി തോന്നിയിട്ടുണ്ടോ. കുട്ടികളുണ്ടാകില്ലെന്ന പേടി. വിവാഹിതരായ പുരുഷന്മാരിലാണ് ഈ പ്രശ്‌നം കൂടുതലായും കണ്ടുവരുന്നത്. കുട്ടികളുണ്ടാകില്ല എന്ന പേടിയില്‍ നിന്നും ക്രമേണ അത് സെക്‌സിനോടുള്ള പേടിയായി മാറും. നിര്‍ഭാഗ്യവശാല്‍ ഈ പേടി തന്നെ ഇംപൊട്ടന്‍സിയുടെ പ്രധാനപ്പെട്ട കാരണമായി മാറുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്. ആത്മനിയന്ത്രണം - ആത്മനിയന്ത്രണം നഷ്ടമാകുമോ എന്ന് പേടിച്ചും ചിലപ്പോള്‍ സെക്‌സില്‍ നിന്നും വിട്ടുനില്‍ക്കാനിടയുണ്ട്. സ്വന്തം ഭാര്യയല്ലാതെ മറ്റൊരു പങ്കാളിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും ഇവര്‍ക്കിഷ്ടമല്ല. അങ്ങനെ സംഭവിച്ചാല്‍ അത് വലിയ തെറ്റായും പാപമായും കരുതുന്നവരും ഏറെയുണ്ട്. തൃപ്തിപ്പെടുത്താനുള്ള കഴിവ്. എത്ര സെക്‌സ് ചെയ്താലും മതിയാകാത്ത പെണ്ണുങ്ങളെ പേടിച്ചും സെക്‌സില്‍ നിന്നും വിട്ടുനില്‍ക്കുന്നവരുണ്ട്. സിനിമകളിലും പുസ്തകങ്ങളിലും കഥകളിലും മറ്റുമാണ് അത്തരത്തില്‍ പെണ്ണുങ്ങളെ പോര്‍ട്രെയ്റ്റ് ചെയ്ത് വെച്ചിരിക്കുന്നത് കൂടുതലായും കാണുക. ശീഖ്രസ്ഖലനം - ശീഖ്രസ്ഖലനം കാരണം സെക്‌സ് തന്നെ വേണ്ട എന്ന് വെക്കുന്ന പുരുഷന്മാരുമുണ്ട്. പങ്കാളി തൃപ്തിപ്പെടുന്നില്ല എന്ന് തിരിച്ചറിയുന്ന അരക്ഷിതാവസ്ഥയും പരാജയപ്പെട്ടു എന്ന തോന്നലും പങ്കാളി മറ്റൊരാളെ തേടി പോകുമോ എന്ന ഭയവുമെല്ലാം സെക്‌സില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അവനെ പ്രേരിപ്പിക്കും എന്ന് തിരിച്ചറിയുക.
ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്



{[['']]}

IEC For IMMUNAISATION




Poster created by   Santhosh Kurumayil

{[['']]}

Manual of food safety management system act 2006





ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്---
{[['']]}

SCRUB TYPHUS PRESENTATION

SCRUB TYPHUS ചെള്ള്‌ പനി - PRESENTATION




ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പി
ഷെയ ചെയ്തത്---
{[['']]}

anameia



    DENGUE AWARENESS SONG, LYRICS&MUSIC BINEESH PK JHI ERATTUPETTA,INGER JALEEL&SINI ERATUPETA



    ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്--- Bineesh Pkb
    {[['']]}

    TB DOTS PROVIDERS HONORARIUM FORM

    ഡോട്സ് പ്രവര്‍ത്തകയുടെ ഓണരെരിയം ലഭിക്കാന്‍ നല്‍കേണ്ട അപേക്ഷ ഫോം .




    ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്--- സന്തോഷ്‌
    {[['']]}

    Kyasanur Forest disease pdf





















    മങ്കിപ്പനി മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുണ്ടത്രേ. മരണം വിതക്കുമത്രേ ഈ രോഗം. പ്രതിരോധം ഉടന്‍  ആരംഭിക്കണം. രോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതാ






    ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്--- Geoffery Jacob
    {[['']]}

    Acidity and Food Habit


    അസിഡിറ്റിയും ആഹാരശീലവും

    ഡോ. സൂരജ് രാജന്‍

    മറുനാട്ടില്‍ ഒരാഴ്ചത്തെ ബിസിനസ് സന്ദര്‍ശനത്തിന് എത്തുന്ന മലയാളിയായാലും എയര്‍പോര്‍ട്ടില്‍നിന്ന് ഇറങ്ങിയാല്‍ ആദ്യം അന്വേഷിക്കുന്നത് സൗത്ത് ഇന്ത്യന്‍ റസ്റ്റോറന്റ് എവിടെ ഉണ്ടെന്നാണ്. ഉള്ളിത്തീയലും മോരുകറീം പരിപ്പും പൂളക്കിഴങ്ങും കഴിക്കാതെ ഒരു രാത്രിപോലും ഉറങ്ങാന്‍കഴിയാത്ത മലയാളിയുടെ ഈ രുചിവാശിതന്നെയാണ് അവര്‍ക്കിടയിലെ ഏറുന്ന അസിഡിറ്റിയുടെ മുഖ്യകാരണം. മരുന്നു കഴിച്ചോ ആഹാരം നിയന്ത്രിച്ചോ നേരിടേണ്ട രോഗാവസ്ഥ തന്നെയാണ് അസിഡിറ്റി.

    ശല്യം എത്ര തീവ്രമാണെന്നതനുസരിച്ചാണ് അസിഡിറ്റി മരുന്നില്ലാതെ നിയന്ത്രിക്കാന്‍പറ്റുമോ എന്നത്. എരിവ്, പുളി എന്നീ രുചികളുണ്ടാക്കുന്ന ആഹാരഘടകങ്ങള്‍ നന്നേ കുറയ്ക്കുക എന്നതാണ് പ്രധാനം. ഇത് മലയാളിയെ സംബന്ധിച്ചേടത്തോളം ആത്മഹത്യ ചെയ്യാന്‍ പറയുന്നതുപോലെയാണ് എന്നതാണ് അനുഭവം.

    1) സാമ്പാര്‍, രസം/മുളകൂഷ്യം, തീയല്‍, കൂട്ടുകറി, ഒഴിച്ചുകൂട്ടാന്‍, പുളിശേരി തുടങ്ങിയവയും തേങ്ങയിട്ടു വറുത്തരച്ച മീന്‍കറികള്‍, ചമ്മന്തി, ഉപ്പിലിട്ടത്, സകലമാന അച്ചാറുകള്‍ (ഇഞ്ചി, മാങ്ങ, നാരങ്ങ) എന്നിവയും പാടേ ഉപേക്ഷിക്കുകയോ മുളക്/കുരുമുളക്/പുളി/വിനാഗിരി എന്നിവ ഇല്ലാതെ ഇവയുണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്യുക എന്നതാണ് ആദ്യപടി. പുളിപ്പിച്ച മോരും തൈരും ഒക്കെ ഇതില്‍ പെടും. ഇതോടെതന്നെ അസിഡിറ്റി പകുതിയാകും.

    2) ഒരുനേരത്തെ ആഹാരത്തിന്റെ മൊത്തം അളവ് കുറച്ച് അതിനെ പല ചെറുഭാഗങ്ങളാക്കി ദിവസം അഞ്ചോ ആറോ നേരത്തേക്ക് ആക്കുക. അതായത്, വയറൊഴിഞ്ഞ് ആസിഡും ദഹനരസവും ഉണ്ടാകാനുള്ള സമയം കുറയ്ക്കാന്‍ ശ്രമിക്കുക എന്നര്‍ഥം. ഇടനേരങ്ങളില്‍ ടീറസ്കോ, ബിസ്കറ്റോ പുളിയില്ലാത്ത പഴവര്‍ഗങ്ങളോ ഒക്കെ ആകാം. പക്ഷേ ഇതു കേട്ട് ദിവസം 3000 കലോറിയുടെ ഭക്ഷണംകഴിക്കുന്ന അവസ്ഥയാവരുതു താനും.






    3) കിടക്കയിലേക്ക് ചരിയുന്നതിനോ ചാരുകസേരയില്‍ മലര്‍ന്നുകിടക്കുന്നതിനോ ചുരുങ്ങിയത് ഒരുമണിക്കൂറെങ്കിലും മുമ്പ് ആഹാരം കഴിച്ചിരിക്കണം. അഥവാ, ആഹാരം കഴിഞ്ഞുടനെ കിടക്കരുത്, അത് തികട്ടിവരും. ആഹാരം കഴിഞ്ഞു കിടക്കുന്നതുകൊണ്ടല്ല തികട്ടിവരുന്നത്. മറിച്ച്, അസിഡിറ്റിശല്യമുള്ള മിക്കവരിലും കാണുന്ന ആഹാരക്കുഴലും വയറും ചേരുന്നേടത്തെ മുറുക്കക്കുറവുമൂലമാണിത്. ഈ ഭാഗത്തെ ഒരു സ്ഫിങ്റ്റര്‍ ശരിയായി പ്രവര്‍ത്തിച്ചാല്‍ വയറ്റില്‍ (ആമാശയം) ചെന്ന ആഹാരം തികട്ടി ആഹാരക്കുഴലിലൂടെ (അന്നനാളം) പൊങ്ങാന്‍പാടില്ലാത്തതാണ്. എന്നാല്‍, ആമാശയാന്നനാള തികട്ടല്‍ ഉള്ളവരില്‍ ഈ സ്ഫിങ്റ്റര്‍ ശരിക്കു മുറുകുകയില്ല. അങ്ങനെ ദഹനരസവും ആസിഡും മുകളിലേക്കു തികട്ടിയൊഴുകും. ഇത് അസിഡിറ്റിയുള്ളവരിലെ പ്രധാന പ്രശ്നമാണ്. ഇതാണ് നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നത്. ഗുരുത്വാകര്‍ഷണംവഴി ആഹാരത്തെ ആമാശയത്തില്‍തന്നെ (തികട്ടി പൊങ്ങാതെ) നിര്‍ത്താനുള്ള സാധ്യത സ്ഫിങ്റ്റര്‍ പ്രശ്നമുള്ള രോഗി ആഹാരംകഴിഞ്ഞ് ഉടനെ കിടക്കുമ്പോള്‍ ഇല്ലാതാകുന്നു.

    4) പുകയിലയ്ക്ക് അസിഡിറ്റി കൂട്ടാനാവും. പുകവലി അല്ലെങ്കില്‍തന്നെ ക്യാന്‍സര്‍കാരിയാണ്. അത് കുറച്ചുകൊണ്ടുവരിക, സാവധാനം ഉപേക്ഷിക്കുക. അസിഡിറ്റിയുള്ളവര്‍ മദ്യം നന്നേ കുറയ്ക്കുക. കഴിക്കുന്നെങ്കില്‍ അത് ആഹാരത്തിനോടൊപ്പം മാത്രം. സാവധാനം അതും ഒഴിവാക്കുക. ഇത്രയുംകൊണ്ട് ചെറിയ നിലയിലുള്ള നെഞ്ചെരിച്ചിലും അസിഡിറ്റിയും നിയന്ത്രിക്കാന്‍ പറ്റും. എന്നാല്‍, അധികം ആളുകള്‍ക്കും പഥ്യം എന്നത് തുടരാനാവില്ലാത്തതുകൊണ്ടുതന്നെ കാലക്രമേണ മരുന്നിലേക്ക് നീങ്ങേണ്ടിവരുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

    പ്രധാനം: അന്നനാളത്തിലും ആമാശയത്തിലും വരുന്ന ക്യാന്‍സറുമായി അസിഡിറ്റി എന്ന രോഗലക്ഷണത്തിനു ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ദീര്‍ഘകാല അസിഡിറ്റികള്‍, വിശേഷിച്ച് ആറ് ആഴ്ചയില്‍ കൂടുതല്‍ നില്‍ക്കുന്നവ, നിസ്സാരമായി തള്ളിക്കളയാതെ ഡോക്ടറെ കണ്ട് പരിഹാരം തേടേണ്ട അവസ്ഥയാണ്. അസിഡിറ്റിക്കെതിരെയുള്ള മരുന്നുകള്‍ കൃത്യമായ നിര്‍ദേശത്തോടെ കഴിച്ചിട്ടും അത് കുറയുന്നില്ലെങ്കില്‍ കുഴല്‍ പരിശോധന (എന്‍ഡോസ്കോപ്പി) പോലുള്ളവ ചെയ്ത് അസിഡിറ്റിയുടെ കാരണവും അതുമൂലം വയറിനുണ്ടായ പരിക്ക് എത്രയെന്ന് അളക്കലും ആവശ്യമാണ്. വര്‍ഷങ്ങളോളം അസിഡിറ്റിശല്യംകൊണ്ട് നടക്കുന്നവര്‍, 50 വയസ്സിനുമേല്‍ പ്രായമായിട്ട് അസിഡിറ്റിശല്യം വരുന്നവര്‍, സ്ഥിരം പുകവലിക്കാര്‍ തുടങ്ങിയവരാണ് ആമാശയ ക്യാന്‍സറിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതും സഹായം തേടേണ്ടതും.
    അവലംബം-ദേശാഭിമാനി കിളിവാതിൽ


    ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്
     



    {[['']]}

    RECENT POSTERS ON MONSOON DISEASES





















    ഈ പോസ്റ്ററുകൾ ഷെയർ ചെയ്തത്
    ഓൺലൈൻ ഹെൽത്ത് എഡ്യുക്കേഷൻ ഗ്രൂപ്പിലെ വിവിധ അംഗങ്ങൾ
    {[['']]}

    Method For Mosquito Control



    രോഗങ്ങളുമായി മൂളിപ്പറക്കുന്ന കൊതുകിനെ ഓടിക്കാന്‍ കറന്റും രാസപദാര്‍ത്ഥങ്ങളുമൊക്കെയുപയോഗിച്ച് എന്തൊക്കെ പരീക്ഷണങ്ങള്‍ നടത്തി തളര്‍ന്നു. എന്നിട്ടും വെറുമൊരു കൊതുകിന് മുന്നില്‍ ഇന്നും ഉറക്കം നഷ്ടപ്പെടുന്നു. വൈദ്യുതിയോ രാസപദാര്‍ത്ഥങ്ങളോ ഒന്നും വേണ്ടാതെ കൊതുകുകളെ കൂട്ടത്തോടെ നശിപ്പിക്കുന്ന യന്ത്രം കണ്ടുപിടിച്ച മലയാളിക്ക് പക്ഷേ ഇപ്പോഴും അധികൃതരുടെ അവഗണന. മുട്ടയിടാനുള്ള സാഹചര്യമൊരുക്കി കൊതുകുകളെ ആകര്‍ഷിച്ച് നശിപ്പിക്കുന്ന 'ടേക്ക് ഇറ്റ് ഈസി' യന്ത്രവുമായി ഇ. സി. തോമസാണ് കൊതുകുനശീകരണത്തിന് ഫലവത്തായ വഴി കണ്ടുപിടിച്ചത്. അധികൃതര്‍ മുന്‍കൈയെടുത്താല്‍ വ്യാപകമായി ഈ യന്ത്രം സ്ഥാപിച്ച് കൊതുകുകളെ അകറ്റാനാകുമെന്ന് ഇദ്ദേഹം തെളിയിക്കുന്നു. രാജ്യത്തെ നിരവധി ശാസ്ത്രജ്ഞരുടെ അംഗീകാരം നേടിയിട്ടും അധികൃതര്‍ താത്പര്യമെടുക്കാത്ത അവസ്ഥയാണ്.



    കൊതുകുകളുടെ ഏറ്റവും പ്രധാന ' ദൗര്‍ബല്യം ' പ്രജനനമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഈ യന്ത്രത്തെ വികസിപ്പിച്ചത്. അവയുടെ പ്രജനന ചക്രത്തില്‍ ഇടപെട്ടുകൊണ്ടാണ് നശീകരണം. നാല് തട്ടുകളുള്ള 'ടേക്ക് ഇറ്റ് ഈസി ' യന്ത്രത്തിന്റെ പ്രധാന ഘടകം വെള്ളം നിറച്ച ട്രേയാണ്. ചാണകം നിറച്ച ബാഗുകളും മറ്റും തൂക്കിയിട്ട യന്ത്രത്തിലേക്ക് മുട്ടയിടാനായി കൊതുകുകള്‍ കൂട്ടത്തോടെയെത്തും. മുട്ടയിടുന്ന ട്രേയില്‍ നിന്ന് താഴേക്ക് ഡ്രിപ്പ് വാല്‍വുകള്‍ ഘടിപ്പിച്ചിട്ടുണ്ടാകും. ഈ തട്ടില്‍തന്നെ രണ്ട് ഫ്ലഷ് ടാങ്കുകളുമുണ്ടാകും. മുകളിലെ ട്രേയില്‍നിന്ന് കൊതുകു മുട്ടകള്‍ താഴെ തട്ടിലെത്തുമ്പോള്‍ ഫ്ലഷ് ടാങ്ക് പ്രവര്‍ത്തിക്കുകയും മുട്ടകള്‍ മൂന്നാമത്തെ തട്ടിലേക്ക് വീഴുകയും ചെയ്യും. മണലും ഉപ്പും മറ്റും നിറഞ്ഞ ഈ തട്ടിലെത്തുന്നതോടെ മുട്ടകള്‍ നശിക്കുന്നു. തുടര്‍ച്ചയായി ആവര്‍ത്തിക്കുന്ന ഈ പ്രക്രിയയിലൂടെ ഒരു നിശ്ചിത പ്രദേശത്ത് പിറക്കാനിടയുള്ള കൊതുകുകളെ മുഴുവന്‍ നശിപ്പിക്കാനാകുമെന്ന് ഇ. സി. തോമസ് ഉറപ്പ് പറയുന്നു. ടേക്ക്ഇറ്റ് ഈസി യന്ത്രത്തിന് 25000-രൂപവരെ ചെലവ് വരും. ഫൈബര്‍ ഗ്ലാസ്, സ്റ്റീല്‍, സെറാമിക് എന്നിവയുപയോഗിച്ചാണ് നിര്‍മ്മാണം. ഒരു ഫ്രിഡ്ജിന്റെ വലിപ്പമുള്ള യന്ത്രങ്ങളിലൊന്ന് സ്ഥാപിച്ചാല്‍ ഒരു വീടിന് മുഴുവന്‍ കൊതുകില്‍നിന്ന് രക്ഷനേടാമെന്ന് പരീക്ഷണത്തിലൂടെ തെളിയിച്ചതായി നിര്‍മ്മാതാവ് പറയുന്നു. ഫ്ലാറ്റ് ഉള്‍പ്പെടെയുള്ളയിടങ്ങളിലും മിനക്കേടില്ലാതെ ഇത് വിജയകരമായി സ്ഥാപിക്കാനാകും.
    ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് മുന്നില്‍ പ്രവര്‍ത്തിപ്പിച്ച് പരീക്ഷണം നടത്തിയ ഈ യന്ത്രം പ്രോല്‍സാഹിപ്പിക്കാന്‍ പലരും മുന്നോട്ടുവന്നു. പക്ഷേ പിന്നീട് പുരോഗതിയൊന്നുമുണ്ടായില്ല. യന്ത്രം വിതരണം ചെയ്യാനായി ടേക്ക് ഇറ്റ് ഈസിയെന്ന പേരില്‍ ഒരു കമ്പനിയും രൂപവത്കരിച്ചിരുന്നു. കോഴിക്കോട് നഗരസഭയടക്കമുള്ളവര്‍ ' ടേക്ക് ഇറ്റ് ഈസി ' യന്ത്രം സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ഫൈന്‍ആര്‍ട്‌സ് ഡിപ്ലോമാധാരിയും കലാപ്രവര്‍ത്തകനുമായ ഇ. സി. തോമസ് തന്റെ സാമാന്യ ശാസ്ത്രാവബോധമുപയോഗിച്ചാണ് ഇത്തരമൊരു യന്ത്രം വികസിപ്പിച്ചത്. പ്രശസ്ത സംവിധായകന്‍ ജി. അരവിന്ദന്റെ സംവിധായക സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം നിരവധി ജനപ്രിയ ടെലിസീരിയലുകളുടെയടക്കം അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ ഇദ്ദേഹമിപ്പോള്‍ തിരുവനന്തപുരത്ത് സ്ഥിരതാമസമാണ്.
    ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്
     



    {[['']]}

    Healthy Food And Fridge Use

    മലയാളിയുടെ മാറിയ ഭക്ഷണ ശീലത്തിന്‍റെ ഭാഗമാണ് ഫ്രിഡ്ജ്. ഫാസ്റ്റ് ഫുഡ് സംസ്കാരത്തില്‍ ഫ്രിഡ്ജിനെ ഒഴിവാക്കാനാകില്ല. 20 വര്‍ഷത്തിലേറെയായി ഫ്രിഡ്ജുകള്‍ മലയാളിയുടെ അടുക്കളയില്‍ ഇടം നേടിയിട്ട്. അടുക്കള ജോലികള്‍ എളുപ്പത്തിലാക്കുന്നതു കൊണ്ട് വീട്ടമ്മമാരുടെ പ്രിയപ്പെട്ട കൂട്ടുകാരിയാണ് ഈ ഉപകരണം. ഒരാഴ്ചത്തേക്കും വേണമെങ്കില്‍ ഒരു മാസത്തേക്കു വേണമെങ്കിലും ആഹാരമുണ്ടാക്കി അത്യാവശ്യം വീട്ടമ്മമാര്‍ക്ക് എളുപ്പപ്പണി ഒപ്പിക്കാന്‍ ഫ്രിഡ്ജ് വീട്ടമ്മമാരെ ഒത്തിരി സഹായിക്കുന്നുണ്ട്. എന്നാലിതാ വീട്ടമ്മമാരെ ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകളാണ് പുതിയ ഗവേഷണങ്ങൾ വഴി പുറത്ത് വരുന്നത്. ഫ്രിഡ്ജില്‍ സൂക്ഷിച്ച ഇറച്ചി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന് ഗവേഷകര്‍ ‍. 10 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിച്ചാല്‍ വളരെയധികം ഹാനികരമാണ്. പഴകുംതോറും ഇറച്ചിയിലെ പ്രോട്ടീന്‍റെ അംശം കുറഞ്ഞുവരികയും അതില്‍ വിഷാംശം ഉണ്ടാവുകയും ചെയ്യുന്നു. ഇത് ആമാശയ രോഗങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരം ഇറച്ചി കഴിക്കുന്നതു കരളിനേയും വൃക്കയേയും ബാധിക്കുന്നതായും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 





    ശരിയായ രീതിയില്‍ പാചകം ചെയ്യാത്ത ഇറച്ചി കഴിക്കുന്നതും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നും ഗവേഷകര്‍ പറയുന്നു. മൂന്നു മണിക്കൂറിലധികം വച്ചാല്‍ വിഷാംശം ഉണ്ടാകും. ഇറച്ചി മാത്രമല്ല പച്ചക്കറികളും മത്സ്യവും അത്യാവശ്യം നിശ്ചിത അളവില്‍ നിശ്ചിത കാലയളവില്‍ മാത്രമേ ഫ്രിഡ്ജില്‍ സൂക്ഷിക്കാവൂ. ഇലക്കറികള്‍ , മഷ്റൂം എന്നിവ ഫ്രിഡ്ജില്‍ അധികസമയം ഇരിക്കില്ല. പെട്ടെന്ന് ചീത്തയാകും. എന്നാല്‍ കാരറ്റ്, ബീന്‍സ് തുടങ്ങി ജലാംശം കുറഞ്ഞ പച്ചക്കറികള്‍ 5 ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ഉള്ളി പോലെ ജലാംശം കൂടുതലുള്ള പച്ചക്കറികള്‍ അരിഞ്ഞ് ഫ്രിഡ്ജില്‍ വച്ചാല്‍ പെട്ടെന്ന് ചീത്തയാകും. എന്നാല് ഉള്ളി തൊലി പൊളിച്ചു വച്ചാല്‍ കുഴപ്പമില്ല. കവര്‍പാല്‍ ഒരാഴ്ച വരെ ഫ്രീസിംഗ് പോയിന്‍റില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. 24 മണിക്കൂര്‍ വെളിയിലിരുന്ന കവര്‍പാല്‍ പിന്നീട് ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കുന്നത് ആശാസ്യമല്ല. പാകം ചെയ്ത് ഫ്രിഡ്ജില്‍ വയ്ക്കുന്ന ഭക്ഷണം തിരിച്ച് അന്തരീക്ഷ ഊഷ്മാവില്‍ വന്നതിന് ശേഷമേ ചൂടാക്കി ഉപയോഗിക്കാന്‍ പാടുള്ളു. പഴങ്ങളും പച്ചക്കറികളും മത്സ്യവുമൊക്ക പ്രത്യേകം പ്രത്യേകം ട്രേകളില്‍ വേര്‍തിരിച്ചു വയ്ക്കുക. പ്രകൃതി ദത്തമായ ഭക്ഷണസാധനങ്ങള്‍ മൂന്നുമണിക്കുറിനകം പാകം ചെയ്തു കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

    ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്
     



    {[['']]}

    Application for licence to keep dogs and pigs.





    പട്ടി പന്നി തുടങ്ങിയവയെ സൂക്ഷിക്കുന്നതിന് പഞ്ചായത്തില്‍ നല്കാന്‍ ഉള്ള അപേക്ഷയ്ടെ മാതൃക ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് കൃഷണ സി ആര്‍ ---
    {[['']]}

    MATERNAL DEATH FROM


    MATERNAL DEATH/NEONATAL DEATH/INFANT DEATH FORM


    ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്--- Laila Akd
    {[['']]}

    A Presentation on Leptospirosis



    ലെപ്റ്റോ സ്പൈറോസിസ്( എലിപ്പനി) യെ കുറിച്ചുള്ള ഒരു പവ്വർ പോയിന്റ് പ്രസന്റേഷൻ നലകുന്നു..ആരോഗ്യപ്രവർത്തകർക്ക് മനസ്സിലാക്കുവാനും ആരോഗ്യ ബോധവല്കരണത്തിനും പ്രയോജനപ്രദമാകും.







    ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


    {[['']]}

    Monsoon Disease



    മഴക്കാല രോഗങ്ങൾ - ഡോ.എം ആർ തയ്യാറാക്കിയ പ്രസന്റേഷൻ പിഡിഫ് ഫയൽ ആയി നൽകുന്നു. ആരോഗ്യപ്രവർത്തകർക്ക് മനസ്സിലാക്കുവാനും ആരോഗ്യ ബോധവല്കരണത്തിനും പ്രയോജനപ്രദമാകും. ആവശ്യമെങ്കിൽ പവ്വർ പോയിന്റാക്കി ഉപയോഗിക്കാം....







    ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


    {[['']]}

    Elderly Care Programmes



    Elderly Care Programmes by Dr Rajeevan Asst DHS. ആരോഗ്യപ്രവർത്തകർക്ക് മനസ്സിലാക്കുവാനും ആരോഗ്യ ബോധവല്കരണത്തിനും പ്രയോജനപ്രദമാകും. 








    ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


    {[['']]}

    Madras Public Health Act 1939.



    മദ്രാസ് പബ്ലിക് ഹെൽത്ത് ആക്റ്റ്-1939,ആരോഗ്യപ്രവർത്തകർക്ക് റഫറൻസായി ഉപയോഗിക്കാം








    ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


    {[['']]}
     
    Support : OUR FACEBOOK GROUP | OUR FACEBOOK PAGE | OUR BLOG
    Copyright © 2011. Arogyajalakam - All Rights Reserved
    Template Created by KRISHNARAJ EDAKUTTY Published by ONLINE HEALTH EDUCATION AID/AROGYAJALAKAM
    Proudly powered by Blogger