Sunday, 16 February 2014

Income Tax (2nd Amendment) Rules-2013

ഫോം-16 പുതിയ രൂപത്തില്‍
ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ് 2013 ഫെബ്രുവരി 19 ലെ Income Tax (2nd Amendment) Rules-2013 പ്രകാരം ഈ വര്‍ഷം മുതല്‍ ഫോം - 16 ഫോര്‍മാറ്റില്‍ മാറ്റം വരുത്തി.
പുതിയ ഫോം-16 ന് Part-A, Part-B എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്.

ഇതില്‍ Part-A യിലാണ് നമ്മുടെ ശമ്പളത്തില്‍ നിന്നും പിടിച്ച നികുതിയുടെയും മറ്റ് തരത്തില്‍ അടച്ച നികുതിയുടെയും എല്ലാം വിരവരങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. Part B യില്‍ നമ്മുടെ വരുമാന വിവരങ്ങളും ടാക്സ് കാല്‍ക്കുലേഷനുമാണ് വരുന്നത്. ഇതില്‍ Part-A നമ്മളോ നമ്മുടെ ഡിസ്ബേര്‍സിംഗ് ആഫീസറോ തയ്യാറാക്കിയാല്‍ മതിയാകില്ല. പകരം ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഇന്‍റര്‍മീഡിയറിയായ TRACES (TDS Reconciliation Analysis and Correction Enabling System) -ന്‍റെ https://www.tdscpc.gov.in/ എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് പ്രിന്‍റെടുത്ത് ഡിസ്ബേര്‍സിംഗ് ഓഫീസര്‍ ഒപ്പിട്ട് തരണം. Part-B ഡിസ്ബേര്‍സിംഗ് ഓഫീസര്‍ സ്വന്തം തയ്യാറാക്കി ഒപ്പിട്ടു നല്‍കണമെന്നാണ്. ഇത് വേണമെങ്കില്‍ പഴയ പോലെ നമുക്ക് തന്നെ തയ്യാറാക്കി ഡിസ്ബേര്‍സിംഗ് ഓഫീസറെക്കൊണ്ട് ഒപ്പിടീക്കാം. ഫോം-16 ന്‍റെ Part-A TRACES വെബ്സൈറ്റില്‍ നിന്ന് തന്നെ ഡൗണ്‍ലോഡ് ചെയ്യണമെന്ന് നിഷ്കര്‍ഷിച്ചുകൊണ്ട് CBDT 17/04/2013 ന് ഒരു സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.
TRACES ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ഫോം-16 Part-A യില്‍ ഏഴ് ക്യാരക്റ്ററുള്ള ഒരു സര്‍ട്ടിഫിക്കറ്റ് നമ്പര്‍ ഉണ്ടായിരിക്കും. കൂടാതെ ഇതിന്‍റെ ഇടതു വശത്ത് TRACES ന്‍റെ ചിഹ്നവും വലതു വശത്ത് ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ചിഹ്നവും ഉണ്ടായിരിക്കും. ഇതില്ലാത്ത ഫോം-16 Part-A സ്വീകരിക്കരുത് എന്ന് ഇന്‍കം ടാക്സ് വകുപ്പിന്‍റെ പരസ്യങ്ങളില്‍ കാണുന്നു. മാതൃക കാണുക.






ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്---


No comments:

Post a Comment