ഇന്ത്യയില്‍ നേത്രപടലാന്ധത ബാധിച്ചവരുടെ എണ്ണം 15 ലക്ഷമാണ്. ഓരോ വര്‍ഷവും 1 ലക്ഷം നേത്രങ്ങൾ ദാനമായി ലഭിക്കേണ്ട സ്ഥാനത്ത് കേവലം 2200 എണ്ണം മാത്രമണ് ലഭികുന്നത്. ജൈന-ബുദ്ധ മതാനുയായികള്‍ ഒഴികെ മറ്റാരും തന്നെ നേത്രദാനത്തില്‍ ഔത്സുക്യം കാണികുന്നില്ല. നമ്മുടെ നാട്ടില്‍ പ്രമുഖരായ ചിലരൊഴിച്ച് മറ്റാരും നേത്രദാനത്തിനായി മുന്നോട്ട് വരുന്നില്ല. പ്രതിജ്ഞാപത്രങ്ങള്‍ നല്‍കുന്നത് കൂടുതലും യുവാക്കളാണ് - പക്ഷെ വളരെകാലം കഴിഞ്ഞുള്ള മരണസമയത്ത് ഇത് വിസ്മരിക്കപ്പെട്ട് പോകുകയാണ് പതിവ്. മതപരമായ പ്രശ്നങ്ങള്‍, ബന്ധുക്കളുടെ എതിര്‍പ്പ് തുടങ്ങിയ പലവിധ കാരണങ്ങള്‍ വേറെയും. ഈ വിധത്തിലുള്ള സംശയനിവാരണവും പ്രേരണയുമാണ് ഈ പോസ്റ്റ് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. എന്താണ് നേത്രദാനം?നേത്രപടല അന്ധത ബാധിച്ച ഒരു വ്യക്തിക്ക് നേത്രപടലം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയിലൂടെ മാത്രമേ കാഴ്ച തിരിച്ചു കിട്ടുകയുള്ളു. മരിച്ച ഒരാളില്‍ നിന്നും നേത്രപടലം (Cornea) എടുത്ത് അന്ധനായ വ്യക്തിയുടെ നേത്രപടലത്തിനു പകരം വച്ച് പിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ വച്ചുപിടിപ്പിക്കാന്‍ മറ്റൊരു മനുഷ്യണ്റ്റെ നേത്രപടലമല്ലാതെ മറ്റൊന്നും ഉപയോഗിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ മരിച്ച വ്യക്തികളുടെ നേത്രങ്ങള്‍ ദാനം ചെയ്താല്‍ മാത്രമെ ഈ ഹതഭാഗ്യര്‍ക്ക് ലോകത്തിലെ സുന്ദരമായ കാഴ്ചകള്‍ ആസ്വദിക്കുവാന്‍ കഴിയുകയുള്ളു.
നേത്രപടല അന്ധതയുടെ കാരണങ്ങള്‍:-
നമ്മുടെ കണ്ണില്‍ നടുവിലായി കാണുന്ന കറുത്ത വട്ടമാണ് നേത്രപടലം (കൃഷ്ണമണി - Cornea). വാസ്തവത്തില്‍ അതു സുതാര്യമായ ഒരു പടലമാണ്. അതിനടിയിലായി സ്ഥിതിചെയ്യുന്ന iris ന്റെ നിറമാണ് യഥാര്‍ത്ഥത്തില്‍ നാം കാണുന്ന കറുപ്പ് നിറം (പലരിലും ഈ നിറത്തിന്റെ കാഠിന്യം വ്യത്യാസപ്പെട്ടിരികും). ഈ നേത്രപടലത്തിണ്റ്റെ സുതാര്യത നഷ്ടപ്പെടുമ്പോള്‍ കണ്ണിനുള്ളിലേക്ക് വെളിച്ചം കടക്കാതിരിക്കുകയും ആ വ്യക്തി അന്ധനായി തീരുകയും ചെയ്യുന്നു. ഇതാണ് നേത്രപടല അന്ധത.
നേത്രപടല അന്ധതയുണ്ടാക്കുന്ന പ്രധാന കാരണങ്ങള്‍ ഇവയണ്.
1.കൃഷ്ണമണിയില്‍ ഉണ്ടാകുന്ന മുറിവുകള്‍, ആഘാതങ്ങള്‍.
2.പോഷകാഹാര കുറവ്(വൈറ്റമിന്‍ എ).
3.നേത്രപടലത്തിലെ അണുബാധ.
4.രാസവസ്തുക്കള്‍ മുഖേനെയുള്ള അപകടം.
5.ജനന വൈകല്യങ്ങള്‍.
6.നേത്ര ശസ്ത്രക്രിയയ്ക് ശേഷം ഉണ്ടാകുന്നവ.
പ്രായോഗിക നേത്രദാന രംഗത്തെ പ്രശ്നങ്ങള്
നേത്രദാന സമ്മതപത്രം നല്‍കുന്നതുകൊണ്ട് മാത്രം നേത്രദാനം പ്രാവര്‍ത്തികമാകുന്നില്ല. ഇന്ത്യയില്‍ ഒരോ വര്‍ഷവും ലക്ഷകണക്കിന് ആളുകള്‍ നേത്രദാന സമ്മതപത്രം ഒപ്പിട്ട് നല്‍കുന്നുണ്ട്, എന്നാല്‍ ലഭിക്കുന്ന കണ്ണുകളോ കേവലം രണ്ടായിരത്തോളവും. ഒരാള്‍ സമ്മതപത്രം നല്‍കിയിട്ടുണ്ട് എന്നതു കൊണ്ട് മാത്രം അയാളുടെ കണ്ണുകള്‍ നിര്‍ബന്ധപൂര്‍വം നീക്കം ചെയ്യാന്‍ നമ്മുടെ നിയമം അനുവദിക്കുന്നില്ല. ഒരു മൃതദേഹത്തില്‍ നിന്ന് കണ്ണുകള്‍ എടുക്കാന്‍ പ്രധാനമായും വേണ്ടത് ബന്ധുക്കളുടെ സമ്മതമാണ്. പലപ്പ്പ്പോഴും നേത്രദാനത്തിന് എതിര് നില്‍ക്കുന്നതും ബന്ധുക്കളാണ്. ബന്ധുക്കള്‍ക്ക് സമ്മതമാണെങ്കില്‍ പോലും ഒരു മരണ വീട്ടില്‍ ആരും ഇക്കാര്യം ശ്രദ്ധിക്കുകയില്ല (അങ്ങിനെയൊരു മാനസികാവസ്ഥയിലായിരിക്കില്ല). മരണം കഴിഞ്ഞ് ആറ് മണിക്കൂറിനുള്ളിലെങ്കിലും നീക്കം ചെയ്തില്ലെങ്കില്‍ ആ കണ്ണുകള്‍ ഉപയോഗശൂന്യമാവുകയും ചെയ്യും. മതപരമായ വിശ്വാസങ്ങളാണ് ആള്‍ക്കാരെ നേത്രദാനത്തില്‍ നിന്നും പിന്തിരിപ്പിക്കുന്ന ഒരു ഘടകം. എന്നാല്‍ ബുദ്ധ മതവും ജൈന മതവും നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്, ഒരു മതവും നേത്രദാനതിന് എതിരുമല്ല.
നേത്രദാനം എങ്ങനെ പ്രാവര്‍ത്തികമാക്കാം?
നിങ്ങളുടെ കുടുംബത്തില്‍ ഒരു മരണമുണ്ടായാല്‍ പരേതന്‍ മുന്‍കൂട്ടി തണ്റ്റെ കണ്ണുകള്‍ ദാനം ചെയ്തിട്ടില്ലെങ്കില്‍ പോലും അടുത്തുള്ള നേത്രബാങ്കില്‍ എത്രയും വേഗം വിവരമറിയിക്കുക. പരേതണ്റ്റെ കണ്‍പോളകള്‍ അടച്ചതിന് ശേഷം അതിന് മുകളില്‍ നനഞ്ഞ പഞ്ഞിയോ തുണിയോ വയ്ക്കുക. ദാദാവ് എവിടെയാണെങ്കിലും നേത്രബാങ്ക് ടീം അവിടെയെത്തി കണ്ണുകള്‍ എടുത്ത് മാറ്റുന്നതാണ്. മൃതദേഹത്തിണ്റ്റെ കണ്‍പോളകള്‍ക്ക് കേട് വരാതെ അതിസൂക്ഷ്മമായി നേത്രഗോളങ്ങള്‍ എടുത്ത് മാറ്റുന്നതിനാല്‍ പരേതണ്റ്റെ മുഖത്ത് യാതൊരു വൈരൂപ്യവും ഉണ്ടാകുന്നില്ല. നേത്രപടലം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമുള്ള രോഗികളുടെ പേര് നേത്രബാങ്കില്‍ റജിസ്റ്ററ്‍ ചെയ്തിരിക്കേണ്ടതാണ്. ഈ റജിസ്റ്ററിലെ മുന്‍ഗണനാ ക്രമത്തില്‍ രോഗികളെ അറിയിച്ച് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രത്യേകം പരിശീലനം ലഭിച്ച നേത്രരോഗ വിദഗ്‌ധര്‍ ശസ്ത്രക്രിയ ചെയ്ത് നേത്രപടലം മാറ്റിവയ്ക്കുകയും ചെയ്യുന്നു. ലഭികുന്ന കണ്ണുകള്‍ സൂക്ഷ്മ പരിശോധന നടത്തി അവയുടെ ആരോഗ്യം ഉറപ്പ് വരുത്തിയതിന് ശേഷമേ അവ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുകയുള്ളു. ജീവിച്ചിരികുമ്പോള്‍ കണ്ണട ധരിച്ചിരുന്ന ആളുടേയും, തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായ ആളുടേയും കണ്ണുകള്‍ ദാനം ചെയ്യാവുന്നതാണ്. അവസരം നല്‍കിയാല്‍ രണ്ട് ജന്‍മം ജീവിക്കാനുള്ള കരുത്ത് നേത്രപടലത്തിനുണ്ട്.
ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്
ആരോഗ്യവാർത്തകൾ

No comments:
Post a Comment