Monday, 10 March 2014

PULSE POLIO - MALAYALAM ARTICLE

ഈ ചിത്രത്തിൽ കാണുന്ന മനുഷ്യനെ നമ്മളിൽ എത്രപേർ തിരിച്ചറിഞ്ഞേക്കും എന്നറിയില്ല . കാരണം പ്രശസ്തിക്കു വേണ്ടിയോ വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയോ അദ്ദേഹം ഒന്നും ചെയ്തിട്ടില്ല . കണ്ടു പിടിച്ച മരുന്ന് ലോകത്തുള്ള സകലർക്കും, യാതൊരു ഭേദവും ഇല്ലാതെ ഉപകാരപ്പെടുന്നതിനായി അതിനു പേറ്റന്റ്‌ എടുക്കണ്ട എന്ന് തീരുമാനിച്ച മഹാത്മാവ് . ഇദ്ദേഹമാണ് Dr.ജോനാസ് സാൽക് (Dr.Jonas Salk), പോളിയോ വാക്സിൻ കണ്ടു പിടിച്ച വ്യക്തി 

Dr.Jonas Salk

ോളിയോ വാക്സിന് പേറ്റന്റ്‌ എടുത്തിരുന്നെങ്കിൽ അദ്ദേഹത്തിന് നിഷ്പ്രയാസം ഒരു ശതകോടീശ്വരനാവാമായിരുന്നു . പക്ഷേ, ഇന്ന് എല്ലാ കുഞ്ഞുങ്ങൾക്കും സൗജന്യമായി ലഭിക്കുന്ന പോളിയോ തുള്ളിമരുന്ന് അനേകകോടി ദരിദ്ര മാതാപിതാക്കളുടെ മക്കൾക്ക്‌ അപ്രാപ്യമായി തീരുമായിരുന്നു . ഒരിക്കൽ , ഒരു ടെലിവിഷൻ അഭിമുഖത്തിനിടയിൽ അദ്ദേഹത്തോട് ചോദിച്ചു - യഥാർത്ഥത്തിൽ വാക്സിന്റെ പേറ്റന്റ്‌ ആരുടെയാണ് എന്ന് . ഐതിഹാസികമായിരുന്നു അദ്ദേഹത്തിന്റെ മറുപടി - " പേറ്റന്റ്‌ എന്നൊന്നില്ല , സൂര്യനെ പേറ്റന്റ്‌ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ ?" നമുക്കൊകെ അറിയാം സ്റ്റീവ് ജോബ്സ് ആരെന്ന്, നമുക്കറിയാം ബിൽ ഗേറ്റ്സ് ആരെന്ന്... പക്ഷേ അറിയാതെ പോവുന്നു , തന്റെ റിസർച്ചിന്റെ, ദീർഘതപസ്യയുടെ ഫലം ലോകത്തിനു സൌഖ്യത്തിനായി പ്രതിഫലം ഇഛിക്കാതെ വിട്ടു നല്കിയ മഹാനെ . അന്യർക്ക് ഗുണം ചെയ്ത് ആയുസ്സും വപുസ്സും, ധന്യത്വമോട് ആത്മതപസ്സും ബലി ചെയ്ത ,പ്രവൃത്തി കൊണ്ടും ജീവിതം കൊണ്ടും മാതൃകയായ ഒരു മഹത് വ്യക്തിത്വത്തെ നമ്മൾ അറിയാതെ പോവരുത്...

ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് 

ആരോഗ്യവാർത്തകൾ

No comments:

Post a Comment