Thursday, 13 March 2014

WATER BORN DISEASES,MALAYALAM ARTICLE

വയറിളക്കരോഗങ്ങള്‍, കോളറ, മഞ്ഞപ്പിത്തം ഇവയാണ് പ്രധാനപ്പെട്ട ജലജന്യരോഗങ്ങള്‍. ജലം, ഭക്ഷണം ഇവ മലിനപ്പെടുകയും രോഗം മറ്റാളുകളിലേയ്ക്ക് വ്യാപിക്കുകയും ചെയ്യുന്നു. വയറിളക്കം, കോളറ എന്നിവയെ തുടക്കത്തില്‍ തന്നെ കണ്ട് ചികിത്സിക്കേണ്ടതാണ്. പരിസര ശുചിത്വത്തിന്റെ അഭാവമാണ് ജലജന്യ രോഗങ്ങളുടെ പ്രധാന കാരണം


 ജലജന്യരോഗങ്ങള്‍ പ്രതിരോധിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. അവ കൃത്യമായ ചെയ്താല്‍ ഇത്തരം രോഗങ്ങളെ അകറ്റി നിര്‍ത്താം.

തിളപ്പിച്ചാറിച്ച് വൃത്തിയായി സൂക്ഷിച്ച വെള്ളം കുടിക്കാനുപയോഗിക്കുക. മറ്റാവശ്യങ്ങള്‍ക്കുള്ള വെള്ളം മലിനമല്ലെന്ന് ഉറപ്പാക്കുക. കുടിവെള്ള സ്രോതസുകള്‍ ബ്‌ളീച്ചിംഗ് പൗഡര്‍, ക്‌ളോറിന്‍ ഗുളികകള്‍ ഉപയോഗിച്ച് ശുദ്ധീകരിക്കുക. പൊതുടാപ്പുകളിലൂടെ ലഭിക്കുന്ന വെള്ളം മലിനമല്ലെന്ന് ഉറപ്പുവരുത്തുക. ശുദ്ധജലം ലഭിച്ചില്ലെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യണം. ദേഹ ശുദ്ധിയാണ് മറ്റൊരു പ്രധാന കാര്യം. ഭക്ഷണം കഴിക്കുന്നതിന് മുന്‍പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. പഴങ്ങള്‍, പച്ചക്കറികള്‍ ഇവ വൃത്തിയായി കഴുകി ഉപയോഗിക്കുക. ആഹാരം വൃത്തിയായി പാകം ചെയ്ത് കഴിക്കുക, പഴകിയതും തുറന്നുവച്ചിരിക്കുന്നതുമായ ഭക്ഷണ സാധനങ്ങള്‍ കഴിക്കാതിരിക്കുക.

തുറസായ സ്ഥലത്ത് മലവിസര്‍ജനം ചെയ്യാതിരിക്കുക. സാനിട്ടറി കക്കൂസുകള്‍ ഉപയോഗിക്കുക. ശരിയായ രീതിയില്‍ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുക. സമൂഹത്തില്‍ പരിസരശുചിത്വം നിരീക്ഷിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കുകയും വേണം.


ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ 


No comments:

Post a Comment