{[['']]}
ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണെന്ന് നമുക്കറിയം. എന്താണ് ഇതിന്റെ മെച്ചമെന്ന് ആലോചിച്ചിട്ടുണ്ടോ . പച്ചിലകൾ അടങ്ങിയ സസ്യാഹാരം ആമാശയ ആരോഗ്യം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും എന്ന് കണ്ടെത്തൽ. ദോഷകരമായ ബാക്‌ടീരിയകളിൽ നിന്ന് നമ്മുടെ ഉദരത്തെ സംരക്ഷിക്കുന്ന ഇന്നേറ്റ് ലിംഫോയ്‌ഡ് സെൽസ് (ഐഎൽസി) എന്ന് വിളിക്കുന്ന പ്രതിരോധ കോശങ്ങളുടെ (ആമാശയത്തിന്റെ ഉൾഭിത്തിയിലാണ് ഇവ കാണപ്പെടുന്നത് ) വളർച്ചയ്‌ക്ക് പച്ചിലകൾ അടങ്ങിയ സസ്യാഹാരം ഗുണം ചെയ്യുമത്രേ. ഭക്ഷ്യവസ്‌തുക്കൾ കാരണമായ വയറെരിച്ചിൽ, അലർജി, അമിതവണ്ണം എന്നിവയെ നിയന്ത്രിക്കുന്ന ഇലക്കറികൾ ഉദര കാൻസറിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.
കടപ്പാട്: കേരളാ കൌമുദി
Post a Comment