കൊതുകിന്റെ
ജീവിതത്തിൽ നാലു വ്യത്യസ്ത ദശകളുണ്ട്: മുട്ട, കൂത്താടി, സമാധി,മുതിർന്ന
കൊതുക്. ഇതിനെ സമ്പൂർണ അവസ്ഥാന്തരം എന്ന് പറയുന്നു. ഇതിനെല്ലാംകൂടി ഏഴു
മുതൽ പതിന്നാലു ദിവസ്സം വരെ വേണം. ആദ്യത്തെ മൂന്നു ദശകൾക്ക് വെള്ളത്തിന്റെ
സാന്നിധ്യം അവശ്യമാണ്. ശുദ്ധ ജലം, മഴവെള്ളം,മലിനമായ വെള്ളം, ഒഴുകുന്ന
വെള്ളം, കുള വാഴയുടെ സാന്നിധ്യം എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ നിർബന്ധ
ലഭ്യത വിവിധ ജെനുസ്സിനും സ്പീഷിസിനും ജീവചക്രം
പൂർത്തിയാക്കുവാൻ ആവശ്യമാണ്. പൂർണ വളർച്ച എത്തിയതിനു ശേഷം, കൊതുകുകൾ
സസ്യങ്ങളുടെ ചാറാണു ഭക്ഷണമായി കഴിക്കുന്നത്. പെൺ കൊതുകുകൾ മുട്ട ഇടാനുള്ള
പോഷണത്തിന് വേണ്ടി മാത്രം ഉഷ്ണരക്തമുള്ള ജീവികളുടെ രക്തം വലിച്ചു
കുടിക്കുന്നു. വായുടെ സ്ഥാനത്തുള്ള നീണ്ട കുഴലാണ് കൊതുകുകൾ ഇതിനായി
ഉപയോഗിക്കുന്നത്. പെൺ കൊതുകുകൾ 100 ദിവസം വരെ ജീവിച്ചിരിക്കുമ്പോൾ ആൺ
കൊതുകുകളുടെ ആയുസ്സ് പരമാവധി 20 ദിവസം വരെ മാത്രമാണ്. കൊതുകിന്റെ ക്രോമസോം
സംഖ്യ 6 ആണ്.
കൊതുകുകള്‍ പലവിധം
പതിനഞ്ച് കോടി വര്‍ഷങ്ങളുടെ സുദീര്‍ഘചരിത്രമുള്ള ജീവിവര്‍ഗമാണ് കൊതുകുകള്‍. ആദ്യത്തെ കൊതുക് പിറന്നുവീണത് തെക്കേഅമേരിക്കയിലായിരിക്കു മെന്ന്
ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. പിന്നീട് പല ഉപവര്‍ഗങ്ങളായി പിരിഞ്ഞ്
കൊതുകുകള്‍ ലോകമെമ്പാടും വ്യാപിച്ചു. ആര്‍ട്ടിക്ക് വൃത്തം മുതല്‍ സഹാറാ
മരുഭൂമിയില്‍വരെ കൊതുകുകള്‍ സസന്തോഷം ജീവിക്കുന്നു. പതിനൊന്നായിരമടി
ഉയരമുള്ള ഹിമാലയന്‍ സാനുക്കള്‍ മുതല്‍ കാലിഫോര്‍ണിയയിലെ ബാജയിലെ
അഗാധഗര്‍ത്തങ്ങളില്‍ വരെ കൊതുകുകള്‍ വസിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ആഗോളതാപനം കൊതുകുലോകത്തിന്റെ വ്യാപ്തി അനുദിനം വര്‍ധിപ്പിക്കുന്നുണ്ട്. ഈ
വര്‍ഷം കാശ്മീരില്‍ മുമ്പുണ്ടാകാത്തവിധം കൊതുകുശല്യവും മലമ്പനിയും
രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ കൊതുകിനെയും തൊട്ടെണ്ണി, കാനേഷുമാരി
കണക്കെടുക്കുക അപ്രായോഗികമാണെങ്കിലും ലോകത്താകമാനം 100 ട്രില്ല്യന്‍
കൊതുകുകളെങ്കിലും ഉണ്ടാകുമെന്ന് കണക്കാക്കിയിട്ടുണ്ട്. ഇത് ആളോഹരി
പതിനാറായിരത്തിലധികം വരും.
കൊതുകിന്റെ ആയുസ്സ് ഒറ്റദിവസമാണെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. പെണ്‍കൊതുകുകള്‍ പത്തുമുതല്‍ നൂറുവരെ ദിവസങ്ങള്‍ ജീവിക്കുന്നവരാണ്. എന്നാല്‍ ആണ്‍കൊതുകുകകള്‍ അല്‍പായുസ്സുകളാണ്. അവ അഞ്ചോ പത്തോ ദിവസത്തില്‍ കൂടുതല്‍ ജീവിക്കാറില്ല. ഒരു പെണ്‍കൊതുകിന്റെ ശരാശരി ആയുസ്സ് മുപ്പത് ദിവസത്തിനടുത്താണ്. ഈയൊരു ആയുസ്സിനിടയ്ക്ക് അവ മൂവായിരത്തില്‍ കൂടുതല്‍ മുട്ടയിടുകയും അന്‍പത് മൈക്രോ ലിറ്റര്‍ രക്തം കുടിക്കുകയും ചെയ്യുന്നു. മിക്ക രോഗാണുക്കള്‍ക്കും കൊതുകില്‍ വളര്‍ച്ച പൂര്‍ത്തിയാക്കാന്‍ ഒരാഴ്ചയില്‍ കൂടുതല്‍ സമയം വേണം. അതിനാല്‍ ആയുസ്സ് കുറഞ്ഞ കൊതുകുകള്‍ക്ക് രോഗവാഹകരാകാന്‍ കഴിയില്ല.
കൊതുകുകളും രോഗങ്ങളും
കൊതുകുകള്‍ രോഗവാഹകരാവാം എന്ന സംശയം പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ചില ശാസ്ത്രജ്ഞന്മാര്‍ പുലര്‍ത്തിയിരുന്നു. 1717-ല്‍ ഇറ്റാലിയന്‍ ഭിഷഗ്വരന്‍ 'ജീയോവനി ലാന്‍സിസി' കൊതുകും മലമ്പനിയും തമ്മില്‍ ബന്ധമുണ്ടാകാമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
1865ല്‍ ക്യൂബന്‍ ഡോക്ടര്‍ 'കാര്‍ലോസ് ഫിന്‍ലോ' പ്രസിദ്ധപ്പെടുത്തിയ ഒരു
ലേഖനത്തില്‍ മഞ്ഞപ്പനി പരത്തുന്നത് കൊതുകുകളാകാമെന്ന്
നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സിദ്ധാന്തത്തിന് ആ
കാലത്ത് അംഗീകാരം ലഭിച്ചില്ല. 1881ല്‍ ആരംഭിച്ച പനാമ കനാല്‍
നിര്‍മാണവേളയില്‍ മുപ്പതിനായിരത്തോളം ജോലിക്കാര്‍ മഞ്ഞപ്പനി ബാധിച്ച്
മരിക്കുകയുണ്ടായി. അതോടനുബന്ധിച്ചുനടന്ന പഠനത്തില്‍ വാള്‍ട്ടര്‍ റീഡും
സംഘവും മഞ്ഞപ്പനിയുടെ കൊതുകുബന്ധം സംശയാതീതമായി സ്ഥാപിച്ചു. അപ്പോഴേക്കും
വര്‍ഷം 1900 ആയിരുന്നു. വാള്‍ട്ടര്‍ റീഡിന്റെ ലേഖനത്തില്‍ കാര്‍ലോസ്
ഫിന്‍ലേയുടെ പേര്‍ പരാമര്ശിക്കപ്പെട്ടതുപോലുമ ില്ല
എന്നത് ദുഃഖകരമായ സത്യമാണ്. ശാസ്ത്രജ്ഞര്‍ക്കിടയില്‍ പോലും
നിലനിന്നിരുന്ന വര്‍ണ്ണവിവേചനത്തിന്റെ ഇരയായിരുന്നു അദ്ദേഹമെന്ന്
പില്‍ക്കാലത്ത് ആരോപണമുണ്ടായി.
കൊതുകുകളും രോഗങ്ങളും തമ്മിലുള്ള ബന്ധം ശാസ്ത്രീയമായ പഠനങ്ങളുടെയും തെളിവുകളുടെയും സഹായത്തോടെ ആദ്യമായി വിശദീകരിച്ചത് സ്കോട്ടിഷ് ഭിഷഗ്വരനായ പാട്രിക് മാന്‍സണ്‍ ആയിരുന്നു. 1877ല്‍ ചൈനയിലെ അമോയ് നഗരത്തില്‍ നടന്ന പഠനത്തില്‍ മന്ത് പരത്തുന്നത് കൊതുകുകളാണെന്ന് അദ്ദേഹം കണ്ടെത്തി. തന്റെ തോട്ടക്കാരനായിരുന്ന ഹിന്‍ ചോ ആയിരുന്നു അദ്ദേഹത്തിന്റെ 'പരീക്ഷണമൃഗം. എന്നാല്‍ കൊതുകില്‍നിന്ന് മന്തുവിരകള്‍ മനുഷ്യനിലേക്കെത്തുന്ന മാര്‍ഗം തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. കൊതുകുകള്‍ ജീവിതകാലത്ത് ഒറ്റപ്രാവശ്യമേ രക്തം കുടിക്കുകയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. മന്തുവിരകളടങ്ങിയ രക്തം കുടിക്കുന്ന കൊതുക് വെള്ളത്തില്‍ ചത്തുവീഴുകയും വിരകള്‍ വെള്ളത്തില്‍ കലരുകയും അങ്ങനെയുള്ള വെള്ളം കുടിക്കുന്നവര്‍ക്ക് മന്തുരോഗം ബാധിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. ഈ നിഗമനം തിരുത്തപ്പെട്ടത് 1899ല്‍ മാത്രമായിരുന്നു. തോമസ് ബാന്‍ക്രോഫ്റ്റ് എന്ന ശാസ്ത്രജ്ഞന്‍ കൊതുകുകളുടെ രക്തപാനം വഴിയാണ് മന്തുവിരകള്‍ പകരുന്നതെന്ന് കണ്ടെത്തി.
കൊതുകുകളുടെ രോഗബന്ധപഠനങ്ങളില്‍ ഏറ്റവും പ്രശസ്തിയാര്‍ജ്ജിച്ചത് സര്‍ റൊണാള്‍ഡ് റോസ്സ് ഇന്ത്യയില്‍ നടത്തിയ മലമ്പനി പരീക്ഷണങ്ങളാണ്. 1877 ആഗസ്റ്റ് ഇരുപതാം തീയതി സെക്കന്തരാബാദിലെ തന്റെ പരീക്ഷണശാലയില്‍ മലമ്പനിയണുക്കള്‍ കൊതുകുകളുടെ ഉദരഭിത്തിയില്‍ വളരുന്നതായി അദ്ദേഹം കണ്ടെത്തി. വിപ്ലവകരമായ മാറ്റങ്ങളാണ് ആ കണ്ടുപിടുത്തം മലമ്പനി വിരുദ്ധ പ്രവര്ത്തനങ്ങളിലുണ്ടാക്കി യത്.
കൊതുകുനിയന്ത്രണം വഴി മലമ്പനി നിവാരണം സാധ്യമാകുമെന്ന് റോസ്സ്
സിദ്ധാന്തിച്ചു. എന്നാല്‍ റൊണാള്‍ഡ് റോസ്സിന് കൊതുകുകളുടെ
വര്‍ഗ്ഗീകരണത്തില്‍ മതിയായ അറിവില്ലായിരുന്നു. ഏതുതരം കൊതുകുകളാണ് മലമ്പനി
പരത്തുകയെന്ന് അദ്ദേഹത്തിന് വിശദീകരിക്കാന്‍ കഴിഞ്ഞില്ല. 1898ല്‍
ജന്തുശാസ്ത്രജ്ഞനായ ജി.ബി ഗ്രാസ്സി മലമ്പനി പരത്തുന്നത് അനഫലസ്
കൊതുകുകളാണെന്ന് കണ്ടെത്തി. ആദ്യമായി രേഖപ്പെടുത്തിയ കൊതുകുജന്യരോഗം
മലമ്പനിയാണ്. മഞ്ഞപ്പനി, മന്ത്, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, ജപ്പാന്‍
ജ്വരം, വെസ്റ്റ് നെയില്‍ ജ്വരം, റിഫ്റ്റ് വാലി പനി, റോസ്സ്‌റിവര്‍ പനി,
ഓന്യോംഗ് ന്യോംഗ് തുടങ്ങി അന്‍പതോളം കൊതുകുജന്യരോഗങ്ങള്‍ ലോകത്തിന്റെ
പലഭാഗങ്ങളിലായി കാണപ്പെടുന്നുണ്ട്.
അനഫലസ്
'ഉപയോഗമില്ലാത്തത്' എന്നാണ് അനഫിലസിന് ലാറ്റിന്‍ ഭാഷയില്‍ അര്‍ത്ഥം. ആ വാക്കിന്റെ ഉല്‍പത്തിയാവട്ടെ സംസ്കൃതവും. ലോകത്താകമാനം 480ഓളം അനഫലസ് സ്പീഷിസുകളുണ്ട്. എന്നാല്‍ അവയില്‍ രോഗവാഹികള്‍ അന്‍പതോളം മാത്രമേയുള്ളൂ. മലമ്പനിയാണ് അനഫലസ് പരത്തുന്ന പ്രധാനരോഗം. ഇന്ത്യയിലെ 54 അനഫലസ് സ്പീഷിനുകളില്‍ പത്തെണ്ണത്തിന് മാത്രമേ മലമ്പനി പരത്താന്‍ കഴിവുള്ളൂ. അനഫലസ് കൊതുകുകളെ പെട്ടെന്നുതന്നെ തിരിച്ചറിയാന്‍ കഴിയും. അവ വിശ്രമിക്കുന്ന പ്രതലവുമായി ഒരു ന്യൂനകോണ്‍ ഉണ്ടാക്കുന്നതായി കാണാം. അതായത് അവയുടെ ശിരസ്സ് പ്രതലത്തോടടുത്തും വാലറ്റം കുറച്ച് ഉയരത്തിലുമായിരിക്കും. ഒരുതരം ശീര്‍ഷാസനമെന്ന് പറയാം. കൂത്താടികള്‍ക്കുമുണ്ട് പ്രത്യേകത. അവ ജലോപരിതലത്തിന് സമാന്തരമായി പൊങ്ങിക്കിടക്കുന്നവയാണ്. കൂടാതെ അവയ്ക്ക് വാലറ്റത്ത് ശ്വാസനാളമില്ല.
ഏകകോശ ജീവികളായ പ്ലാസ്മോഡിയമാണ് മലമ്പനി രോഗമുണ്ടാക്കുന്നത്. മലമ്പനിയുണ്ടാക്കുന്ന നാലുതരം പ്ലാസ്മോഡിയങ്ങളുണ്ട്. വൈവാക്സ്, ഫാല്‍സിപ്പാരം, മലേരിയേ, ഓവേല്‍ എന്നിവ. ഇവയില്‍ എണ്ണത്തിന്റെ കാര്യത്തില്‍ വൈവാക്സും ഭീകരതയുടെ കാര്യത്തില്‍ ഫാല്‍സിപ്പാരവുമാണ് നേതാക്കള്‍. മഹാഭൂരിപക്ഷം മലമ്പനിമരണങ്ങളും ഫാല്‍സിപ്പാരം മൂലമാണ്.
വര്‍ഷന്തോറും 250 കോടിയോളമാളുകള്‍ക്ക് മലമ്പനി ബാധിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇവരില്‍ പത്തുലക്ഷം പേര്‍ മരിക്കുന്നുമുണ്ട്. ഭൂരിഭാഗം മരണവും ആഫ്രിക്കയിലെ അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കിടയിലാണ്. ഇന്ത്യയില്‍ കേരളവും കാശ്മീരുമൊഴിച്ചുള്ള സംസ്ഥാനങ്ങളെല്ലാംതന്നെ മലമ്പനി ബാധിതപ്രദേശങ്ങളാണ്. കേരളത്തില്‍ മലമ്പനി ഇല്ലെന്നല്ല, ഇവിടെ കാണപ്പെടുന്ന മലമ്പനി കേസുകളില്‍ മിക്കവയും അന്യസംസ്ഥാനങ്ങളില്‍ സഞ്ചരിച്ചവരിലാണ് കാണുന്നത്. എന്നാല്‍ കാസര്‍കോട്, തിരുവനന്തപുരം ജില്ലകളില്‍ കഴിഞ്ഞ കുറച്ചുവര്ഷങ്ങള്ക്കിടയില ് തദ്ദേശീയമായി മലമ്പനി പൊട്ടിപ്പുറപ്പെടാറുണ്ട്.
ക്യൂലക്സ്
ലാറ്റിന്‍ ഭാഷയില്‍ ക്യൂലക്സ് എന്ന വാക്കിന് കൊതുക് എന്നുതന്നെയാണ് അര്‍ത്ഥം. ഏറ്റവുമധികം സ്പീഷിസുകളുള്ള വിഭാഗമാണ് ക്യൂലക്സ്. ലോകത്തിലാകമാനം 1216 സ്പീഷിസുകളുണ്ട്. ഇന്ത്യയില്‍ അന്‍പത്തിയെട്ടും. പ്രജനനകേന്ദ്രങ്ങളുടെ കാര്യത്തില്‍ വൈവിധ്യം പുലര്‍ത്തുന്ന കൊതുകുകളാണ് ക്യൂലക്സ്. മന്ത്, ജപ്പാന്‍ജ്വരം, വെസ്റ്റ്നെയില്‍ ജ്വരം എന്നിവയാണ് ഇവ പരത്തുന്ന രോഗങ്ങള്‍.
മന്ത് രണ്ടുവിധമുണ്ട്. ബാന്‍ക്രോഫ്റ്റിയന്‍ മന്തും ബ്രുജിയന്‍ മന്തും. ഇതില്‍ ഭൂരിപക്ഷവും ബാന്‍ക്രോസ്ഫ്റ്റിയന്‍ മന്താണ്. ജപ്പാന്‍ജ്വരം പരത്തുന്നത് നെല്‍പാടങ്ങളില്‍ വളരുന്ന ക്ലൂലക്സ് വിഷ്ണുവൈ വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ്. ക്ലൂലക്സ് വിഷ്ണുവൈ, ക്ലൂലക്സ് ന്യൂഡോവിഷ്ണുവൈ, ക്ലൂലക്സ് ട്രൈറ്റിനിയോറിന്‍ഖസ് എന്നിവയാണ് അംഗങ്ങള്‍. ജപ്പാന്‍ജ്വരമുണ്ടാക്കുന്ന വൈറസുകളുടെ ഉല്‍ഭവകേന്ദ്രങ്ങള്‍ കൊക്ക് വര്‍ഗത്തില്‍പ്പെട്ട പക്ഷികളും പന്നികളുമാണ്. പന്നികളിലാണ് ഈ വൈറസ് പ്രത്യുല്‍പാദനം നടത്തി പെരുകുന്നത്. ഇത്തരമൊരു പന്നിയെ കടിക്കുന്ന കൊതുകില്‍ വൈറസുകള്‍ കടക്കുകയും മാറ്റങ്ങള്‍ക്ക് വിധേയമാവുകയും ചെയ്യുന്നു. വൈറസ് ബാധിച്ച കൊതുകിലൂടെ രോഗം മനുഷ്യനിലെത്തുന്നു. മസ്തിഷ്കത്തെ ബാധിക്കുന്ന രോഗമാണ് ജപ്പാന്‍ ജ്വരം. വര്‍ഷംതോറും അമ്പതിനായിരത്തോളം പേര്‍ക്ക് രോഗം ബാധിക്കുകയും പതിനായിരം പേര്‍ മരണമടയുകയും ചെയ്യുന്നുണ്ട്. കേരളത്തില്‍ കുട്ടനാടന്‍ പ്രദേശത്ത് അപൂര്‍വമായെങ്കിലും ജപ്പാന്‍ ജ്വരം കാണാറുണ്ട്.
ഏഡിസ്
ഏഡിസ് എന്ന ഗ്രീക്കുപദത്തിനര്‍ത്ഥം 'സന്തോഷം തരാത്തത്' എന്നാണ്. അര്‍ത്ഥവത്തായ പേരാണെന്ന് കേരളീയരെങ്കിലും സമ്മതിക്കുമെന്നുറപ്പ്. ഏഡിസ് കൊതുകുകള്‍ അഴിച്ചുവിട്ട ഭീകരതയില്‍ നിന്ന് കേരളസമൂഹം ഇന്നും വിമുക്തമല്ല. ഡെങ്കിപ്പനി, മഞ്ഞപ്പനി, ചിക്കുന്‍ഗുനിയ എന്നിവയാണ് ഏഡിസ് കൊതുകുകള്‍ പരത്തുന്ന പ്രധോനരോഗങ്ങള്‍. ലോകമെമ്പാടുമുള്ള 700 സ്പീഷിസുകളില്‍ രണ്ടെണ്ണമാണ് പ്രധാന രോഗവാഹകര്‍. ഏഡിസ് ഈജിപ്റ്റൈയും ഏഡിസ് ആല്‍ബോപിക്റ്റസും. ഏഡിസ് ഈജിപ്റ്റൈ മേല്‍പ്പറഞ്ഞ മൂന്നുരോഗങ്ങളും പരത്താന്‍ കഴിവുള്ളവയാണ്. ഏഡിസ് ആല്‍ബോ പിക്റ്റസ് ഡെങ്കിപ്പനിയും ചിക്കുന്‍ ഗുനിയയും പരത്തുന്നു. 2006 വരെ ചിക്കുന്‍ ഗുനിയ വാഹകരില്‍ ഏഡിസ് ആല്‍ബോപിക്റ്റസിന് സ്ഥാനമുണ്ടായിരുന്നില്ല. ചിക്കുന്‍ഗുനിയ വൈറസിലുണ്ടായ ഒരു ജനിതകമാറ്റം അവയ്ക്ക് ആല്‍ബോപിക്റ്റസില്‍ വളരാനുള്ള കഴിവ് പ്രദാനം ചെയ്തു. പോണ്ടിച്ചേരിയിലെ വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്ററിലെ മലയാളി ശാസ്ത്രജ്ഞന്‍ ഡോ. പ്രദീപ് കുമാറും സംഘവും നടത്തിയ പഠനത്തില്‍ തെളിഞ്ഞത് കേരളത്തില്‍ പടര്‍ന്നുപിടിച്ച ചിക്കുന്‍ ഗുനിയ വൈറസും ഇത്തരത്തില്‍ ജനിതകമാറ്റം സംഭവിച്ചതുതന്നെയായിരുന്നുവ െന്നാണ്.
കേരളത്തില്‍ കാണപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഏഡിസ് കൊതുക് ഏഡിസ് ആല്‍ബോപിക്‌റെസ് ആണ്. നഗരങ്ങളിലും നാട്ടില്‍പുറങ്ങളിലും അവയ്ക്ക് ശക്തമായ സാന്നിധ്യമുണ്ട്. 2002ല്‍ ഈ ലേഖകന്‍ നടത്തിയ പഠനത്തില്‍ റബര്‍ പാല്‍ ശേഖരിക്കുന്ന പാത്രങ്ങള്‍ ഇവയുടെ പ്രധാന പ്രജനന കേന്ദ്രമാണെന്ന് കണ്ടെത്തുകയുണ്ടായി. 2003ല്‍ പുറത്തുവന്ന ലോകാരോഗ്യസംഘടനയുടെ ഗവേഷണ പ്രസിദ്ധീകരണമായ ഡെങ്കി ബുള്ളറ്റിനില്‍ ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിക്ക
ഏഡിസ് കൊതുകുകളെയും തിരിച്ചറിയുക എളുപ്പമാണ്. അവയ്ക്ക് ശരീരമാസകലം
വെളുത്ത പുള്ളിയുണ്ടാകും. ആല്‍ബോപിക്റ്റസ് കൊതുകുകള്‍ക്ക് തലയുടെ
താഴെയായി ഉരസ്സിന്റെ മധ്യഭാഗത്ത് നീളത്തിലുള്ള വെളുത്ത വരയുണ്ട്.
ഈജിപ്റ്റൈയുടെ ഉരസ്സിന്റെ രണ്ടുഭാഗത്തുമായി അരിവാളിന്റെ രൂപത്തില്‍ രണ്ട്
വരകളുണ്ട്. ഏഡിസ് കൊതുകുകള്‍ പൊതുവെ പകല്‍സമയത്ത് ഇരതേടുന്നവരാണ്.
പ്രത്യേകിച്ച് സന്ധ്യാസമയത്ത്. ഈജിപ്റ്റൈ കൊതുക് വീടിനകത്തും
ആല്‍ബോപിക്റ്റസ് പുറത്തുമായാണ് ഇരതേടാറുള്ളത്. അപൂര്‍വമായി
രാത്രികാലങ്ങളില്‍ ആല്‍ബോപിക്റ്റസ് കൊതുകുകള്‍ വീടിനകത്ത്
ചോരകുടിക്കുന്നത് കാണാം.
മാന്‍സോണിയ
പാട്രിക മാന്‍സണ്‍ന്റെ പേരിലുള്ള ഈ കൊതുകുകള്‍ എണ്ണത്തില്‍ മറ്റുള്ള കൊതുകുകളേക്കാള്‍ വളരെ പിന്നിലാണ്. ലോകമെമ്പാടും ആകെ 25 സ്പീഷിസുകളേയുള്ളൂ. കേരളത്തില്‍ മൂന്ന് സ്പീഷിസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ബ്രൂജിയന്‍ മന്ത് പരത്തുന്നത് ഈ കൊതുകുകളാണ്. കേരളത്തിലെ ചേര്‍ത്തലയിലാണ് ഇന്ത്യയില്‍തന്നെ ഏറ്റവുമധികം ബ്രൂജിയന്‍ മന്തുള്ളത്. ബ്രൂജിയന്‍ മന്ത് സാധാരണയായി കാല്‍മുട്ടിന് താഴെ മാത്രമേ ബാധിക്കാറുള്ളൂ. എന്നാല്‍ ബാന്‍ക്രോഫ്റ്റിയന്‍ മന്ത് കൈകാലുകള്‍, വൃഷണം, സ്തനം എന്നീ ഭാഗങ്ങളെയും ബാധിക്കാറുണ്ട്.
ആര്‍മിജറസ്
രോഗവാഹകരല്ലെങ്കിലും കേരളത്തില്‍ ശല്യക്കാരായ കൊതുകുകളില്‍ പ്രധാനിയാണ് ആര്‍മിജറസ്. ഏഡിസ് കൊതുകുകളുമായി സാമ്യമുള്ള ഇവ അവയെക്കാള്‍ ശരീരവലിപ്പം കൂടിയവയാണ്. തുമ്പിക്കൈയുടെ അറ്റം താഴോട്ട് വളഞ്ഞിരിക്കുന്നതായി കാണാം. സെപ്റ്റിക് ടാങ്കുകളിലാണ് ഇവയുടെ വളര്‍ച്ച. നഗരവല്‍ക്കരണത്തോടൊപ്പം അംഗസംഖ്യയും വളര്‍ന്ന ഈ കൊതുകുകള്‍ പകല്‍സമയം കടിക്കുന്നവയാണ്. വൈകുന്നേരങ്ങളില്‍ ഇവയുടെ ശല്യം വര്‍ധിക്കുന്നതായി കാണാം.
കൊതുകുനിയന്ത്രണം
കൊതുക് നിയന്ത്രണത്തിന് ഒറ്റമൂലിയില്ലെന്ന സത്യത്തോട് പെരുത്തപ്പെട്ടെങ്കിലേ അവയെ നേരിടാനുള്ള ചങ്കുറപ്പുണ്ടാകുകയുള്ളൂ. പലതരം മാര്‍ഗങ്ങള്‍ കൂട്ടിയിണക്കിയ സംയോജിതരീതിയിലൂടെ മാത്രമേ കൊതുകുനിവാരണം സാധ്യമാവുകയുള്ളൂ. ഇതില്‍ രാസ-ജൈവ-പ്രകൃതിമാര്ഗ്ഗങ്ങ ള്‍
സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ സങ്കലനം ചെയ്യണം.
രാസകീടനാശിനികള്‍ തന്നെയാണ് കൊതുകുനിയന്ത്രണത്തില്‍ പ്രധാനപങ്ക്
വഹിക്കുന്നത്. പുകരൂപത്തില്‍ കീടനാശിനി വായുവില്‍ കലര്‍ത്തുന്നതാണ്
മറ്റൊരുരീതി. ഇതിന് ഫോഗിംഗ് എന്നുപറയും. ആദ്യത്തെ രീതി മാസങ്ങളോളം
ഫലപ്രദമായിരിക്കും. രണ്ടാമത്തെ രീതി താല്‍ക്കാലികഫലം മാത്രം
നല്‍കുന്നതാണ്.
കൊതുകുകള്‍ പലവിധം
പതിനഞ്ച് കോടി വര്‍ഷങ്ങളുടെ സുദീര്‍ഘചരിത്രമുള്ള ജീവിവര്‍ഗമാണ് കൊതുകുകള്‍. ആദ്യത്തെ കൊതുക് പിറന്നുവീണത് തെക്കേഅമേരിക്കയിലായിരിക്കു
കൊതുകിന്റെ ആയുസ്സ് ഒറ്റദിവസമാണെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. പെണ്‍കൊതുകുകള്‍ പത്തുമുതല്‍ നൂറുവരെ ദിവസങ്ങള്‍ ജീവിക്കുന്നവരാണ്. എന്നാല്‍ ആണ്‍കൊതുകുകകള്‍ അല്‍പായുസ്സുകളാണ്. അവ അഞ്ചോ പത്തോ ദിവസത്തില്‍ കൂടുതല്‍ ജീവിക്കാറില്ല. ഒരു പെണ്‍കൊതുകിന്റെ ശരാശരി ആയുസ്സ് മുപ്പത് ദിവസത്തിനടുത്താണ്. ഈയൊരു ആയുസ്സിനിടയ്ക്ക് അവ മൂവായിരത്തില്‍ കൂടുതല്‍ മുട്ടയിടുകയും അന്‍പത് മൈക്രോ ലിറ്റര്‍ രക്തം കുടിക്കുകയും ചെയ്യുന്നു. മിക്ക രോഗാണുക്കള്‍ക്കും കൊതുകില്‍ വളര്‍ച്ച പൂര്‍ത്തിയാക്കാന്‍ ഒരാഴ്ചയില്‍ കൂടുതല്‍ സമയം വേണം. അതിനാല്‍ ആയുസ്സ് കുറഞ്ഞ കൊതുകുകള്‍ക്ക് രോഗവാഹകരാകാന്‍ കഴിയില്ല.
കൊതുകുകളും രോഗങ്ങളും
കൊതുകുകള്‍ രോഗവാഹകരാവാം എന്ന സംശയം പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ചില ശാസ്ത്രജ്ഞന്മാര്‍ പുലര്‍ത്തിയിരുന്നു. 1717-ല്‍ ഇറ്റാലിയന്‍ ഭിഷഗ്വരന്‍ 'ജീയോവനി ലാന്‍സിസി' കൊതുകും മലമ്പനിയും തമ്മില്‍ ബന്ധമുണ്ടാകാമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
കൊതുകുകളും രോഗങ്ങളും തമ്മിലുള്ള ബന്ധം ശാസ്ത്രീയമായ പഠനങ്ങളുടെയും തെളിവുകളുടെയും സഹായത്തോടെ ആദ്യമായി വിശദീകരിച്ചത് സ്കോട്ടിഷ് ഭിഷഗ്വരനായ പാട്രിക് മാന്‍സണ്‍ ആയിരുന്നു. 1877ല്‍ ചൈനയിലെ അമോയ് നഗരത്തില്‍ നടന്ന പഠനത്തില്‍ മന്ത് പരത്തുന്നത് കൊതുകുകളാണെന്ന് അദ്ദേഹം കണ്ടെത്തി. തന്റെ തോട്ടക്കാരനായിരുന്ന ഹിന്‍ ചോ ആയിരുന്നു അദ്ദേഹത്തിന്റെ 'പരീക്ഷണമൃഗം. എന്നാല്‍ കൊതുകില്‍നിന്ന് മന്തുവിരകള്‍ മനുഷ്യനിലേക്കെത്തുന്ന മാര്‍ഗം തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. കൊതുകുകള്‍ ജീവിതകാലത്ത് ഒറ്റപ്രാവശ്യമേ രക്തം കുടിക്കുകയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. മന്തുവിരകളടങ്ങിയ രക്തം കുടിക്കുന്ന കൊതുക് വെള്ളത്തില്‍ ചത്തുവീഴുകയും വിരകള്‍ വെള്ളത്തില്‍ കലരുകയും അങ്ങനെയുള്ള വെള്ളം കുടിക്കുന്നവര്‍ക്ക് മന്തുരോഗം ബാധിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. ഈ നിഗമനം തിരുത്തപ്പെട്ടത് 1899ല്‍ മാത്രമായിരുന്നു. തോമസ് ബാന്‍ക്രോഫ്റ്റ് എന്ന ശാസ്ത്രജ്ഞന്‍ കൊതുകുകളുടെ രക്തപാനം വഴിയാണ് മന്തുവിരകള്‍ പകരുന്നതെന്ന് കണ്ടെത്തി.
കൊതുകുകളുടെ രോഗബന്ധപഠനങ്ങളില്‍ ഏറ്റവും പ്രശസ്തിയാര്‍ജ്ജിച്ചത് സര്‍ റൊണാള്‍ഡ് റോസ്സ് ഇന്ത്യയില്‍ നടത്തിയ മലമ്പനി പരീക്ഷണങ്ങളാണ്. 1877 ആഗസ്റ്റ് ഇരുപതാം തീയതി സെക്കന്തരാബാദിലെ തന്റെ പരീക്ഷണശാലയില്‍ മലമ്പനിയണുക്കള്‍ കൊതുകുകളുടെ ഉദരഭിത്തിയില്‍ വളരുന്നതായി അദ്ദേഹം കണ്ടെത്തി. വിപ്ലവകരമായ മാറ്റങ്ങളാണ് ആ കണ്ടുപിടുത്തം മലമ്പനി വിരുദ്ധ പ്രവര്ത്തനങ്ങളിലുണ്ടാക്കി
അനഫലസ്
'ഉപയോഗമില്ലാത്തത്' എന്നാണ് അനഫിലസിന് ലാറ്റിന്‍ ഭാഷയില്‍ അര്‍ത്ഥം. ആ വാക്കിന്റെ ഉല്‍പത്തിയാവട്ടെ സംസ്കൃതവും. ലോകത്താകമാനം 480ഓളം അനഫലസ് സ്പീഷിസുകളുണ്ട്. എന്നാല്‍ അവയില്‍ രോഗവാഹികള്‍ അന്‍പതോളം മാത്രമേയുള്ളൂ. മലമ്പനിയാണ് അനഫലസ് പരത്തുന്ന പ്രധാനരോഗം. ഇന്ത്യയിലെ 54 അനഫലസ് സ്പീഷിനുകളില്‍ പത്തെണ്ണത്തിന് മാത്രമേ മലമ്പനി പരത്താന്‍ കഴിവുള്ളൂ. അനഫലസ് കൊതുകുകളെ പെട്ടെന്നുതന്നെ തിരിച്ചറിയാന്‍ കഴിയും. അവ വിശ്രമിക്കുന്ന പ്രതലവുമായി ഒരു ന്യൂനകോണ്‍ ഉണ്ടാക്കുന്നതായി കാണാം. അതായത് അവയുടെ ശിരസ്സ് പ്രതലത്തോടടുത്തും വാലറ്റം കുറച്ച് ഉയരത്തിലുമായിരിക്കും. ഒരുതരം ശീര്‍ഷാസനമെന്ന് പറയാം. കൂത്താടികള്‍ക്കുമുണ്ട് പ്രത്യേകത. അവ ജലോപരിതലത്തിന് സമാന്തരമായി പൊങ്ങിക്കിടക്കുന്നവയാണ്. കൂടാതെ അവയ്ക്ക് വാലറ്റത്ത് ശ്വാസനാളമില്ല.
ഏകകോശ ജീവികളായ പ്ലാസ്മോഡിയമാണ് മലമ്പനി രോഗമുണ്ടാക്കുന്നത്. മലമ്പനിയുണ്ടാക്കുന്ന നാലുതരം പ്ലാസ്മോഡിയങ്ങളുണ്ട്. വൈവാക്സ്, ഫാല്‍സിപ്പാരം, മലേരിയേ, ഓവേല്‍ എന്നിവ. ഇവയില്‍ എണ്ണത്തിന്റെ കാര്യത്തില്‍ വൈവാക്സും ഭീകരതയുടെ കാര്യത്തില്‍ ഫാല്‍സിപ്പാരവുമാണ് നേതാക്കള്‍. മഹാഭൂരിപക്ഷം മലമ്പനിമരണങ്ങളും ഫാല്‍സിപ്പാരം മൂലമാണ്.
വര്‍ഷന്തോറും 250 കോടിയോളമാളുകള്‍ക്ക് മലമ്പനി ബാധിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇവരില്‍ പത്തുലക്ഷം പേര്‍ മരിക്കുന്നുമുണ്ട്. ഭൂരിഭാഗം മരണവും ആഫ്രിക്കയിലെ അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കിടയിലാണ്. ഇന്ത്യയില്‍ കേരളവും കാശ്മീരുമൊഴിച്ചുള്ള സംസ്ഥാനങ്ങളെല്ലാംതന്നെ മലമ്പനി ബാധിതപ്രദേശങ്ങളാണ്. കേരളത്തില്‍ മലമ്പനി ഇല്ലെന്നല്ല, ഇവിടെ കാണപ്പെടുന്ന മലമ്പനി കേസുകളില്‍ മിക്കവയും അന്യസംസ്ഥാനങ്ങളില്‍ സഞ്ചരിച്ചവരിലാണ് കാണുന്നത്. എന്നാല്‍ കാസര്‍കോട്, തിരുവനന്തപുരം ജില്ലകളില്‍ കഴിഞ്ഞ കുറച്ചുവര്ഷങ്ങള്ക്കിടയില
ക്യൂലക്സ്
ലാറ്റിന്‍ ഭാഷയില്‍ ക്യൂലക്സ് എന്ന വാക്കിന് കൊതുക് എന്നുതന്നെയാണ് അര്‍ത്ഥം. ഏറ്റവുമധികം സ്പീഷിസുകളുള്ള വിഭാഗമാണ് ക്യൂലക്സ്. ലോകത്തിലാകമാനം 1216 സ്പീഷിസുകളുണ്ട്. ഇന്ത്യയില്‍ അന്‍പത്തിയെട്ടും. പ്രജനനകേന്ദ്രങ്ങളുടെ കാര്യത്തില്‍ വൈവിധ്യം പുലര്‍ത്തുന്ന കൊതുകുകളാണ് ക്യൂലക്സ്. മന്ത്, ജപ്പാന്‍ജ്വരം, വെസ്റ്റ്നെയില്‍ ജ്വരം എന്നിവയാണ് ഇവ പരത്തുന്ന രോഗങ്ങള്‍.
മന്ത് രണ്ടുവിധമുണ്ട്. ബാന്‍ക്രോഫ്റ്റിയന്‍ മന്തും ബ്രുജിയന്‍ മന്തും. ഇതില്‍ ഭൂരിപക്ഷവും ബാന്‍ക്രോസ്ഫ്റ്റിയന്‍ മന്താണ്. ജപ്പാന്‍ജ്വരം പരത്തുന്നത് നെല്‍പാടങ്ങളില്‍ വളരുന്ന ക്ലൂലക്സ് വിഷ്ണുവൈ വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ്. ക്ലൂലക്സ് വിഷ്ണുവൈ, ക്ലൂലക്സ് ന്യൂഡോവിഷ്ണുവൈ, ക്ലൂലക്സ് ട്രൈറ്റിനിയോറിന്‍ഖസ് എന്നിവയാണ് അംഗങ്ങള്‍. ജപ്പാന്‍ജ്വരമുണ്ടാക്കുന്ന വൈറസുകളുടെ ഉല്‍ഭവകേന്ദ്രങ്ങള്‍ കൊക്ക് വര്‍ഗത്തില്‍പ്പെട്ട പക്ഷികളും പന്നികളുമാണ്. പന്നികളിലാണ് ഈ വൈറസ് പ്രത്യുല്‍പാദനം നടത്തി പെരുകുന്നത്. ഇത്തരമൊരു പന്നിയെ കടിക്കുന്ന കൊതുകില്‍ വൈറസുകള്‍ കടക്കുകയും മാറ്റങ്ങള്‍ക്ക് വിധേയമാവുകയും ചെയ്യുന്നു. വൈറസ് ബാധിച്ച കൊതുകിലൂടെ രോഗം മനുഷ്യനിലെത്തുന്നു. മസ്തിഷ്കത്തെ ബാധിക്കുന്ന രോഗമാണ് ജപ്പാന്‍ ജ്വരം. വര്‍ഷംതോറും അമ്പതിനായിരത്തോളം പേര്‍ക്ക് രോഗം ബാധിക്കുകയും പതിനായിരം പേര്‍ മരണമടയുകയും ചെയ്യുന്നുണ്ട്. കേരളത്തില്‍ കുട്ടനാടന്‍ പ്രദേശത്ത് അപൂര്‍വമായെങ്കിലും ജപ്പാന്‍ ജ്വരം കാണാറുണ്ട്.
ഏഡിസ്
ഏഡിസ് എന്ന ഗ്രീക്കുപദത്തിനര്‍ത്ഥം 'സന്തോഷം തരാത്തത്' എന്നാണ്. അര്‍ത്ഥവത്തായ പേരാണെന്ന് കേരളീയരെങ്കിലും സമ്മതിക്കുമെന്നുറപ്പ്. ഏഡിസ് കൊതുകുകള്‍ അഴിച്ചുവിട്ട ഭീകരതയില്‍ നിന്ന് കേരളസമൂഹം ഇന്നും വിമുക്തമല്ല. ഡെങ്കിപ്പനി, മഞ്ഞപ്പനി, ചിക്കുന്‍ഗുനിയ എന്നിവയാണ് ഏഡിസ് കൊതുകുകള്‍ പരത്തുന്ന പ്രധോനരോഗങ്ങള്‍. ലോകമെമ്പാടുമുള്ള 700 സ്പീഷിസുകളില്‍ രണ്ടെണ്ണമാണ് പ്രധാന രോഗവാഹകര്‍. ഏഡിസ് ഈജിപ്റ്റൈയും ഏഡിസ് ആല്‍ബോപിക്റ്റസും. ഏഡിസ് ഈജിപ്റ്റൈ മേല്‍പ്പറഞ്ഞ മൂന്നുരോഗങ്ങളും പരത്താന്‍ കഴിവുള്ളവയാണ്. ഏഡിസ് ആല്‍ബോ പിക്റ്റസ് ഡെങ്കിപ്പനിയും ചിക്കുന്‍ ഗുനിയയും പരത്തുന്നു. 2006 വരെ ചിക്കുന്‍ ഗുനിയ വാഹകരില്‍ ഏഡിസ് ആല്‍ബോപിക്റ്റസിന് സ്ഥാനമുണ്ടായിരുന്നില്ല. ചിക്കുന്‍ഗുനിയ വൈറസിലുണ്ടായ ഒരു ജനിതകമാറ്റം അവയ്ക്ക് ആല്‍ബോപിക്റ്റസില്‍ വളരാനുള്ള കഴിവ് പ്രദാനം ചെയ്തു. പോണ്ടിച്ചേരിയിലെ വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്ററിലെ മലയാളി ശാസ്ത്രജ്ഞന്‍ ഡോ. പ്രദീപ് കുമാറും സംഘവും നടത്തിയ പഠനത്തില്‍ തെളിഞ്ഞത് കേരളത്തില്‍ പടര്‍ന്നുപിടിച്ച ചിക്കുന്‍ ഗുനിയ വൈറസും ഇത്തരത്തില്‍ ജനിതകമാറ്റം സംഭവിച്ചതുതന്നെയായിരുന്നുവ
കേരളത്തില്‍ കാണപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഏഡിസ് കൊതുക് ഏഡിസ് ആല്‍ബോപിക്‌റെസ് ആണ്. നഗരങ്ങളിലും നാട്ടില്‍പുറങ്ങളിലും അവയ്ക്ക് ശക്തമായ സാന്നിധ്യമുണ്ട്. 2002ല്‍ ഈ ലേഖകന്‍ നടത്തിയ പഠനത്തില്‍ റബര്‍ പാല്‍ ശേഖരിക്കുന്ന പാത്രങ്ങള്‍ ഇവയുടെ പ്രധാന പ്രജനന കേന്ദ്രമാണെന്ന് കണ്ടെത്തുകയുണ്ടായി. 2003ല്‍ പുറത്തുവന്ന ലോകാരോഗ്യസംഘടനയുടെ ഗവേഷണ പ്രസിദ്ധീകരണമായ ഡെങ്കി ബുള്ളറ്റിനില്‍ ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മാന്‍സോണിയ
പാട്രിക മാന്‍സണ്‍ന്റെ പേരിലുള്ള ഈ കൊതുകുകള്‍ എണ്ണത്തില്‍ മറ്റുള്ള കൊതുകുകളേക്കാള്‍ വളരെ പിന്നിലാണ്. ലോകമെമ്പാടും ആകെ 25 സ്പീഷിസുകളേയുള്ളൂ. കേരളത്തില്‍ മൂന്ന് സ്പീഷിസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ബ്രൂജിയന്‍ മന്ത് പരത്തുന്നത് ഈ കൊതുകുകളാണ്. കേരളത്തിലെ ചേര്‍ത്തലയിലാണ് ഇന്ത്യയില്‍തന്നെ ഏറ്റവുമധികം ബ്രൂജിയന്‍ മന്തുള്ളത്. ബ്രൂജിയന്‍ മന്ത് സാധാരണയായി കാല്‍മുട്ടിന് താഴെ മാത്രമേ ബാധിക്കാറുള്ളൂ. എന്നാല്‍ ബാന്‍ക്രോഫ്റ്റിയന്‍ മന്ത് കൈകാലുകള്‍, വൃഷണം, സ്തനം എന്നീ ഭാഗങ്ങളെയും ബാധിക്കാറുണ്ട്.
ആര്‍മിജറസ്
രോഗവാഹകരല്ലെങ്കിലും കേരളത്തില്‍ ശല്യക്കാരായ കൊതുകുകളില്‍ പ്രധാനിയാണ് ആര്‍മിജറസ്. ഏഡിസ് കൊതുകുകളുമായി സാമ്യമുള്ള ഇവ അവയെക്കാള്‍ ശരീരവലിപ്പം കൂടിയവയാണ്. തുമ്പിക്കൈയുടെ അറ്റം താഴോട്ട് വളഞ്ഞിരിക്കുന്നതായി കാണാം. സെപ്റ്റിക് ടാങ്കുകളിലാണ് ഇവയുടെ വളര്‍ച്ച. നഗരവല്‍ക്കരണത്തോടൊപ്പം അംഗസംഖ്യയും വളര്‍ന്ന ഈ കൊതുകുകള്‍ പകല്‍സമയം കടിക്കുന്നവയാണ്. വൈകുന്നേരങ്ങളില്‍ ഇവയുടെ ശല്യം വര്‍ധിക്കുന്നതായി കാണാം.
കൊതുകുനിയന്ത്രണം
കൊതുക് നിയന്ത്രണത്തിന് ഒറ്റമൂലിയില്ലെന്ന സത്യത്തോട് പെരുത്തപ്പെട്ടെങ്കിലേ അവയെ നേരിടാനുള്ള ചങ്കുറപ്പുണ്ടാകുകയുള്ളൂ. പലതരം മാര്‍ഗങ്ങള്‍ കൂട്ടിയിണക്കിയ സംയോജിതരീതിയിലൂടെ മാത്രമേ കൊതുകുനിവാരണം സാധ്യമാവുകയുള്ളൂ. ഇതില്‍ രാസ-ജൈവ-പ്രകൃതിമാര്ഗ്ഗങ്ങ
ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്
{[['']]}