Wednesday, 12 March 2014

HOUSE FLIES,MALAYALAM ARTICLE

നമ്മുടെ വീട്ടിലെ താമസ്സക്കാരായ ജീവികളാണ്‌ ഈച്ചകൾ അഥവാ ഹൗസ്‌ ഫ്ളൈസ്‌ . ഈച്ചയെ കാണാത്തവരു ണ്ടാവില്ല. ലോകമെമ്പാടും അവ കാണപ്പെടുന്നു. മധ്യേഷ്യയിലാ ണ്‌ ജനനമെങ്കിലും നഗരഗ്രാമ ഭേദമന്യേ എവിടെയും കഴിയുന്നു. മലമൂത്രവിസർജ്ജ്യങ്ങൾ, അഴുകി യതും ചീഞ്ഞതുമായ ആഹാര പദാർത്ഥങ്ങൾ, ശവശരീര ങ്ങൾ, ഛർദ്ദി, കഫം എന്നിങ്ങനെ വൃത്തി ഹീനമായതെന്തും ഇവയ്ക്ക്‌ പ്രിയം. നാം ഭദ്രമായി സൂക്ഷിക്കു ന്ന ഭക്ഷ്യവസ്തുക്കൾ, പഴം, പാൽ എന്നിവയും പ്രിയം തന്നെ. ഒരു വസ്തുവും ഈച്ചയ്ക്ക്‌ അന്യമല്ല.

 ഫൈലം ആർത്രോപോഡ വംശജരാണ്‌. പല പേരുകളിൽ പല നാടുകളിൽ അറിയപ്പെടുന്നുവെ ങ്കിലും ലോകമെമ്പാടും അറിയുന്ന ഒറ്റപ്പേരുണ്ട്‌. അതാണ്‌ `മസ്ക ഡൊമസ്റ്റിക്ക`. അങ്ങനെയാണ്‌ ഈച്ചയുടെ ശാസ്ത്ര നാമം. കുടുംബം മൂസിഡെ . എണ്ണിയാലൊടുങ്ങാത്തത്ര രോഗാണുക്കൾ കഴിയുന്ന ഓടകൾ, മലിനവസ്തുക്കൾ ഉപേക്ഷിക്കു ന്നി ടങ്ങൾ, നമ്മുടെ വീടുകളുടെ ഇരുള ടഞ്ഞ മേൽക്കൂര, വെളിച്ചമെത്താ ത്ത മൂലകൾ എന്നിവിടങ്ങളിലാ ണ്‌ ഈച്ച വിശ്രമിക്കുന്നത്‌.

പകൽ നേരത്താണ്‌ ഈച്ചകൾ ഊർജ്ജസ്വലരാവുന്നത്‌. രാത്രി യിൽ വിശ്രമമാണ്‌. കൊതു കിന്റെ കാര്യം മറിച്ചാണ്‌. അവ രാത്രിയിൽഊർജ്ജസ്വലരാവുകയും പകൽ വിശ്രമിക്കുകയും ചെയ്യുന്നു. പകൽ നേരത്ത്‌ ശല്യംചെയ്യുന്ന കൊതു കുകളുമുണ്ട്‌. കൊതുകുകളേക്കാ ൾ ശല്യക്കാരാണ്‌ ഈച്ചകൾ. കൊതുകുകൾ നമുക്ക്‌ നേരിട്ടാണ്‌ ഉപദ്രവങ്ങൾ സൃഷ്ടിക്കുന്നത്‌. അവ ചോരയിലേക്ക്‌ നേരിട്ട്‌ രോഗാ ണുക്കളെ കടത്തുന്നു. എന്നാൽ ഈച്ചകൾ കുടിവെള്ളത്തിലൂടെ യും ഭക്ഷണത്തിലൂടെയും രോഗാ ണുക്കളെ സംക്രമിപ്പിക്കുന്നു.

ടൈഫോയ്ഡ്‌, കോളറ, വയറിള ക്കം, വയറുകടി, ക്ഷയം, ആന്ത്രാക്സ്‌, അമീബിയാസിസ്‌, പോളിയോ, വൈറൽ ഹെപ്പാറ്റൈറ്റിസ്‌ തുടങ്ങി നൂറോളം രോഗങ്ങൾ ഇവ പരത്തുന്നു. അനവധി രോഗാണുക്കളുടെ വെക്ടർ കൂടിയാണ്‌ ഈച്ച. നാം കഴിക്കുന്ന ഭക്ഷണത്തെ മലിനമാക്കുകയാണ്‌ ഈച്ച ചെയ്യുന്നത്‌. രോഗാണുക്കൾ നിറഞ്ഞ മാലിന്യം കഴിച്ചതിനുശേഷം ആ മാലിന്യത്തെ നാം കഴിക്കുന്ന ഭക്ഷണത്തിലേക്ക്‌ ഛർദ്ദിക്കുന്നു. നാം നമ്മുടെ ആഹാരത്തിനൊപ്പം ആ ഛർദ്ദി കൂടി അകത്താക്കുന്നു. അങ്ങനെ നമ്മളെ രോഗികളാക്കുന്നു.

ഈച്ച ഇരിക്കുന്നിടം ശ്രദ്ധിക്കുക. അവിടെ ചെറിയ ജലത്തുള്ളികൾ കാണാവുന്നതാണ്‌. ഇത്‌ ഈച്ച ഛർദ്ദിച്ച്‌ വെയ്ക്കുന്നതാണ്‌. ആ തുള്ളി ഛർദ്ദി നാം ഭക്ഷണം പാകം ചെയ്യുന്നതോ കഴിക്കാനെടുക്കു ന്നതോ ആയ പാത്രങ്ങളിലാണെ ങ്കിലോ? നാം എപ്പോഴും അതൊന്നും ശ്രദ്ധിച്ചെന്നുവരില്ല. അപ്പോൾ നമ്മുടെ ശരീരത്തിൽ എത്തുന്നത്‌ മാരകരോഗാണുക്കളാണ്‌. ചില പഴക്കടകളിൽ പഴത്തെ പൊതിഞ്ഞ്‌ ഈച്ചകൾ പറ്റിയിരിക്കുന്നത്‌ കാണാം. ആ പഴം വൃത്തിയാക്കാ തെ കഴിക്കുകയാണെങ്കിൽ എന്തു മാത്രം രോഗാണുക്കളാവും ശരീര ത്തിനുള്ളിൽ കടക്കുന്നതെന്നറി യുമോ? പഴം വൃത്തിയാക്കി കഴിക്കാം. എന്നാൽ കടകളിൽനിന്നും തയ്യാറാക്കി കിട്ടുന്ന പഴച്ചാറുകൾ നാമെങ്ങനെ വൃത്തിയാക്കും. നമ്മുടെ ബസ്സ്റ്റാന്റുകളിൽ വൃത്തിഹീനമായ ഓടകൾക്ക്‌ സമീപമാണ്‌ പഴക്കടകൾ. ശ്രദ്ധിച്ചി ട്ടുണ്ടോ? കടക്കാരനെ വരെ ഈച്ച പൊതിഞ്ഞിരിക്കുന്നത്‌ കാണാം. അവർ തയ്യാറാക്കിത്തരുന്ന പഴച്ചാ റിൽ ഈച്ചയുടെ ഛർദ്ദി മാത്രമല്ല ഈച്ചയുടെ ജ്യൂസ്‌ വരെ കണ്ടില്ലെ ങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ!.

സാധാരണ ആർത്രോപോഡ കളെപ്പോലെ ഇവയുടെ ശരീര ത്തിനും തല, ഉരസ്‌, ഉദരം എന്നിങ്ങനെ മൂന്ന്‌ ഭാഗങ്ങളുണ്ട്‌. തലയിൽ രണ്ട്‌ സംയുക്തനേത്ര ങ്ങൾ. സംയുക്തനേത്രങ്ങളുടെ ഘടനയും പ്രവർത്തനവും ഇതര ആർത്രോപോഡകളുടേത്‌ പോലെ തന്നെ. ഉരസിന്‌ ഗ്രേ നിറമാണ്‌. ഉരസ്സിൽ വളരെ നേർത്ത അഭ്രപാളികൾമാതിരി രണ്ട്‌ ജോഡി ചിറകുകളുണ്ട്‌. കാലുകൾ മൂന്ന്‌ ജോഡി. ശരീരം നിറയെ തീരെ ചെറിയ രോമങ്ങൾ പോലുള്ള ഭാഗങ്ങളുണ്ട്‌. വളർച്ച പൂർത്തിയായ ഒരു ഈച്ചയ്ക്ക്‌ 08-12 മില്ലീമീറ്റർ നീളംവരും. ആൺ ഈച്ചകൾ പെൺ ഈച്ചകളേക്കാ ൾ ചെറുതാണ്‌. ഇവ മണിക്കൂറിൽ ആറ്‌ കിലോമീറ്റർ വേഗതയിൽ പറക്കുന്നു. രണ്ട്‌ ജോഡി ചിറകുള്ള തിൽ മുന്നിലെ ഒരു ജോഡി ചിറകു കളാണ്‌ പറക്കാനുപയോഗിക്കു ന്നത്‌. പിന്നിലെ ജോഡി പറക്ക ലിനെ നിയന്ത്രിക്കുന്നു. ആഹാര മില്ലാതെ രണ്ട്‌ മൂന്ന്‌ ദിവസങ്ങൾ വരെ ഇവയ്ക്ക്‌ ജീവിക്കാനാ വുന്നു. ഈച്ചകളുടെ ആയുസ്സ്‌ വളരെ ചെറുതാണ്‌. 15-25 ദിവസ ങ്ങൾ. ഭക്ഷണലഭ്യതയ്ക്കനുസ രിച്ച്‌ ആയുസ്സ്‌ കൂടുകയും ചെയ്യും. അങ്ങനെ രണ്ടുമാസംവരെ നീളും.

ഇണചേരൽ കഴിഞ്ഞ്‌ നാല്‌ ദിവസങ്ങൾക്ക്‌ ശേഷം പെണ്ണീച്ച മുട്ടയിടാൻ തുടങ്ങുന്നു. മൂന്ന്‌ നാല്‌ ദിവസങ്ങൾകൊണ്ട്‌ അഞ്ഞൂറോ ളം മുട്ടകളിടുന്നു. 75-150 മുട്ടകൾ ബാച്ചുകളായിട്ടാവും മുട്ടകൾ. മുട്ടകൾക്ക്‌ വെള്ള നിറമാണ്‌. അവ തീരേ ചെറുതാണ്‌. 1.2 മില്ലീമീറ്റർ വരും വലുപ്പം. 4 മില്ലീമീറ്റർ വരുന്ന വയുമുണ്ടാവാം.

മുട്ട വിരിഞ്ഞ്‌ ലാർവ്വയുണ്ടാ വാൻ വെറും 8 മണിക്കൂർ മതി. വേണ്ടത്ര ചൂടില്ലായെങ്കിൽ 1-3 ദിവസങ്ങൾ വേണ്ടിവരും. ക്രീം വെള്ളനിറത്തിൽ 3 മുതൽ 9 മില്ലീമീറ്റർ വരെ നീളമുള്ള കാലു കളില്ലാത്ത പുഴുവാണത്‌. അതിന്‌ വളരാനായി പ്രത്യേകം ആഹാരമൊന്നും വേണ്ട. ഈ മുട്ട കളിടുന്നത്‌ നൈട്രജനീയ സംയു ക്തങ്ങൾ അടങ്ങിയ വിസർജ്ജ്യ വസ്തുക്കളിലാണ്‌. ആ നൈട്ര ജൻ സംയുക്തങ്ങളെ ആഹാരമാ ക്കി പുഴു വളരുന്നു.

രണ്ട്‌ ദിവസങ്ങൾകൊണ്ട്‌ പുഴു പൂർണ്ണ വളർച്ചയെത്തുകയും പ്യൂപ്പാ(സമാധി)വസ്ഥയിൽ പ്രവേശിക്കുകയും ചെയ്യുന്നു. ചുവപ്പോ തവിട്ടോ നിറമായിരിക്കും. ഏതാണ്ട്‌ എട്ട്‌ മില്ലീമീറ്റർ നീളവും എട്ട്‌ മുതൽ ഇരുപത്‌ മൈക്രോ ഗ്രാം വരെ ഭാരവുമുണ്ടാവും. മൂന്നുവട്ടം പടം പൊഴിച്ചിൽ നടത്തി വളരുന്നു.പ്യൂപ്പയെ ഉറുമ്പുകൾ ആഹാരമാക്കുന്നു. അതുപോലെ ചില പരാദങ്ങളും.

മൂന്ന്‌ നാല്‌ ദിവസങ്ങൾക്കകം സമാധി ഉറപൊട്ടി ഈച്ച പുറത്ത്‌ വരികയാണ്‌. പ്യൂപ്പയ്ക്കുള്ളിൽ പുഴു ഈച്ചയായി രൂപാന്ത രപ്പെടുകയാണ്‌. അതാണ്‌ പൂർണ്ണ രൂപാന്തരണം . മുട്ട ഈച്ചയായി മാറാൻ ഉഷ്ണമേഖലാ പ്രദേശങ്ങ ളിൽ ഏതാണ്ട്‌ ഒരാഴ്ചയെടുക്കും. ഉഷ്ണമേഖലാപ്രദേശങ്ങളിലാണ്‌ ഈച്ച വേഗത്തിൽ വളരുന്നത്‌. പ്യൂപ്പ പൊട്ടി പുറത്തു വരുന്ന പെണ്ണീച്ച ഏതാണ്ട്‌ 36 മണിക്കൂർ കഴിയുമ്പോൾ ഇണ ചേരലിന്‌ പ്രായമാവുന്നു. ഇണ ചേരൽ പ്രക്രിയ ഏതാനും സെ ക്കന്റ്‌ മുതൽ രണ്ട്‌ മിനുട്ട്‌ വരെ നീളുന്നു. പെണ്ണീച്ച സാധാരണ യായി ജീവിതത്തിൽ ഒരുവട്ടം മാത്രമാണ്‌ ഇണ ചേരുന്നത്‌.


ഈ പോസ്റ്റ് ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ 

No comments:

Post a Comment