{[['']]}
പ്ലാസ്റ്റിക്കും ഉപയോഗവും ജീവിത പ്രശ്നങ്ങളും .........................................................
ലോകമഹായുദ്ധകാലത്ത് അണുവായുധഭീതിയിൽ ലോകത്തിന്റെ അവസാനം എന്നു പറഞ്ഞ് ഭീതി പരത്തി.തുടർന്ന് ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ എയ്ഡ്സ് എന്ന രോഗ വിപത്ത് ലോകജനതയെ ഭീതിയുടെ മുൾമുനയിൽ നിർത്തി. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ മനുഷ്യ സമൂഹത്തിന്റെ ഇഷ്ട ഉല്പന്ന വിഭവമായ പ്ലാസ്റ്റിക്ക് എന്ന അത്ഭുത വസ്തു ജനം മത്സരിച്ച് സ്വന്തമാക്കാൻ വ്യഗ്രത കാട്ടി.ഇതിന്റെ ഫലമായി പ്ലാസ്റ്റിക്കിന്റെ വിവിധ രൂപഗുണസ്വഭാവങ്ങളോട് കൂടിയ കോടിക്കണക്കിന് ഉത്പന്നങ്ങൾ ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും വരെ എത്തിപ്പെട്ടു.ഇന്ന് മാനവ സമൂഹത്തിൽ പ്ലാസ്റ്റിക്കിന്റെ സാമീപ്യം ഊണിലും ഉറക്കത്തിലുമതിലുപരി ഓരോ ശ്വാസോച്ഛ്വാസത്തിലും നിറഞ്ഞ് നിൽക്കുന്നു.ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു ഘടകമായി ഈ അത്ഭുത വസ്തു ഭൂമിയാകെ വ്യാപിച്ച് കഴിഞ്ഞുഉപയോഗങ്ങൾ
കുടിൽ മുതൽ കൊട്ടാരം വരെയുള്ള എല്ലാ വീടുകളിലും പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നീണ്ട നിര തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്.അതിന് കാരണം ഇതിന്റെ ഉപയോഗ ലാളിത്യമാണ്.നമ്മുടെ വീട്ടുപകരണങ്ങളിൽ മുഖ്യസ്ഥാനമുള്ള മേശ,കസേര മുതൽ നമ്മൾ ധരിക്കുന്ന വസ്ത്രങ്ങൾ,കഴിക്കുന്ന ഭക്ഷണം ഉൾപ്പെടെയുള്ള ഏത് മേഖലയിലും പ്ലാസ്റ്റിക്കിന്റെ സാമീപ്യം തോട്ടാപ്പുഴുവിനേപ്പോലെ ഒട്ടി നിൽക്കുന്നു.ഉണ്ണുന്ന വേളയിലെ പേപ്പർ ഇല മുതൽ ഉറക്കപ്പായ വരെ ഊണിലും ഉറക്കത്തിലും പ്ലാസ്റ്റിക്ക് സാന്നിധ്യം നിറഞ്ഞ് നിൽക്കുന്നു.ഉപ്പില്ലാത്ത കറിയില്ല എന്ന പഴംചൊല്ല് ഇപ്പോൾ പ്ലാസ്റ്റിക്കിന്റെ കാര്യത്തിലും നാം നടപ്പാക്കിയിരിക്കുകയാണ്.കൊച്ചുകുട്ടികൾക്കുള്ള ആയിരക്കണക്കിന് കളിക്കോപ്പുകൾ മുതൽ ദൈനം ദിനം കൈകാര്യം ചെയ്യുന്ന രൂപ വരെ ഇതിൽ ഉണ്ടാക്കപ്പെടും.ഇതിന്റെ പ്രത്യേകത ജലത്തേയും വൈദ്യുതിയേയും തടഞ്ഞ് നിർത്തുന്ന എന്നാൽ ചെറുചൂട് തട്ടിയാൽ സ്ത്രൈണഭാവത്തോടെ ചേർന്നു നിൽക്കുന്ന ഏത് വസ്തുക്കളോടും ചേരുന്നു.അതു പോലെ ജൈവിക സ്വഭാവമില്ലാത്തതിനാൽ ഭൂമിയിൽ കിടക്കുമ്പോൾ യാതൊരു നശീകരണവും സംഭവിക്കാതെ കാലങ്ങളോളം കിടക്കുന്നു
ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്
Shaju Movoppillil
Post a Comment