{[['']]}
പാന്‍ മസാല- മരണത്തിലേക്കൊരു രുചിക്കൂട്ട്
പാന്‍ മസാലയുടെ ഉപയോഗം വര്‍ധിച്ചു വരികയാണ്. പാന്‍മസാല ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നഅപകടങ്ങള്‍.
വളരെ ശ്രദ്ധാപൂര്‍വം വീക്ഷിച്ചാല്‍ തമ്പാക്ക് ഉപയോഗിക്കുന്നവരെ തിരിച്ചറിയാന്‍ സാധിക്കും. ഇവരുടെ വിയര്‍പ്പിന് രൂക്ഷ ഗന്ധമായിരിക്കും. ശംഭുഖൈനി ഉപയോഗിക്കുന്നവരില്‍ കുത്തിക്കുത്തിയുള്ള മണം കണ്ടുവരുന്നു. പല്ലിലെ കറ ഇത് ഉപയോഗിക്കുന്നതിന്റെ അടയാളമാണ്. വൃത്തിയില്ലായ്‌മ ഇതിന്റെ അടിമത്വത്തിന്റെ മറ്റൊരു ലക്ഷണമാണ്. പൊതുവേ ദേഷ്യമുള്ളവരും സ്വയം നിയന്ത്രിക്കാന്‍ സാധിക്കാത്തവരുമായിരിക്കും ഇവര്‍. ചുണ്ടില്‍ നേരിയ നിറവ്യത്യാസം കണ്ടാല്‍ ഇവര്‍ പാന്‍മസാലയ്‌ക്ക് അടിമയായിത്തുടങ്ങിയെന്ന് അനുമാനിക്കാം. ഇവരുടെ കണ്ണുകള്‍ ഉറക്കം കഴിഞ്ഞ് എഴുന്നേറ്റ ആളിന്റെ കണ്ണുപോലെയായിരിക്കും.
പാന്‍മസാലയും കാന്‍സറും
പാന്‍മസാലയുടെ സ്‌ഥിരമായ ഉപയോഗം വായിലെ കാന്‍സര്‍ രോഗത്തിന് കാരണമാകുന്നു. പാന്‍മസാലയിലെ അസംസ്‌കൃത വസ്‌തുവായ അടയ്‌ക്കായിലുള്ള പ്രത്യേക രാസപദാര്‍ത്ഥമാണ് കാന്‍സറിനു കാരണമാകുന്നതെന്ന് രാസപരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പുകയില പ്രത്യേക അനുപാതത്തില്‍ ഉള്‍പ്പെടുത്തുന്നതും പാന്‍മസാലയ്‌ക്ക് അടിമയാകുന്നതിനും തുടര്‍ന്ന് കാന്‍സറിനും കാരണമാകുന്നു. ചുണ്ണാമ്പ്, അടയ്‌ക്ക, പുകയില തുടങ്ങിയവയാണ് പാന്‍മസാലയിലെ മുഖ്യ അസംസ്‌കൃത വസ്‌തുക്കള്‍. ഇവ സ്‌ഥിരമായി ഉപയോഗിക്കുന്നവര്‍ സബ്‌മ്യൂക്കോസിസ് ഫൈബ്രോസിസ്, ലുക്കോസ്ലാക്കിയ, കാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് ഇരയാകുന്നു. അടയ്‌ക്കായിലുള്ള അരിക്കോളെന്‍, അരിക്കസോണിക്ക് ആസിഡ് തുടങ്ങിയ ഘടകങ്ങളാണ് സബ്‌മ്യൂക്കോസിസിനു കാരണമാകുന്നത്. കേരളത്തില്‍ പ്രതിമാസം 370 ക്വിന്റലിലധികം പാന്‍മസാലകള്‍ വിറ്റഴിയുന്നു എന്നതാണ് കണക്കുകള്‍.
പാന്‍മസാലയും മനോരോഗവും
പാന്‍മസാലയുടെ നിരന്തരമായ ഉപയോഗം മാനസികരോഗത്തിലേക്കുള്ള എളുപ്പവഴിയാണെന്ന് അറിയുക. ഇവരില്‍ പ്രകടമാകുന്ന മാറ്റങ്ങള്‍
മനോനിലമാറ്റം
ചില നേരങ്ങളില്‍ സന്തോഷവും മറ്റവസരങ്ങളില്‍ ദു:ഖവും ഉണ്ടാകുന്നു. അരിശം, ദു:ഖം, സന്തോഷം, നിരാശ, വെറുപ്പ് എന്നിവ മാറിമാറി പ്രകടമാകുന്നു. ശരിയായ തീരുമാനവും വ്യക്‌തമായ ധാരണയും ഉണ്ടായിരിക്കുകയില്ല. ഇവര്‍ രാവിലെ ഒരു തീരുമാനം എടുക്കുകയും ഉച്ചയാകുമ്പോള്‍ അത് മാറുകയും ചെയ്യുന്നു. അങ്ങനെ ഇവരുടെ ജീവിതത്തില്‍ അടുക്കും ചിട്ടയും ഇല്ലാതാകുന്നു. ഇവരില്‍ അമിതമായ അരിശവും പ്രകടമാണ്.
ഉറക്കമില്ലായ്‌മ
പാന്‍മസാല ഉപയോഗിക്കുന്നവരില്‍ കണ്ടുവരുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഉറക്കമില്ലായ്‌മ. തുടക്കത്തില്‍ ഈ പ്രശ്‌നം പ്രകടമല്ലെങ്കിലും ക്രമേണ ഉറക്കമില്ലാത്ത അവസ്ഥ കൂടിക്കൂടി വന്ന് മാനസികപ്രശ്നത്തിലേക്ക് എത്തുന്നു
നമ്മുടെ ഗ്രൂപ്പിൽ ഈ ലേഖനം ഷെയർ ചെയ്തത്
ആരോഗ്യവാർത്തകൾ
Post a Comment