{[['']]}
സംസ്ഥാനത്ത് ഏകീകരിച്ച പൊതുജനാരോഗ്യ നിയമമില്ലാത്തത് തിരിച്ചടിയാകുന്നു.കേരളം രൂപീകരിക്കുന്നതിന് മുൻപുണ്ടായിരുന്ന 2 നിയമങ്ങളാണ് ആരോഗ്യ രംഗത്ത് ഇപ്പൊഴുമുള്ളത്.
മാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളുന്നവർ പോലും ഇതു മൂലം ചെറിയ പിഴയടച്ച് രക്ഷപെടുന്നു.മലബാറിൽ 1939 ലെ മദ്രാസ് പബ്ലിക് ഹെൽത്ത് ആക്റ്റും തിരുവിതാംകൂറിലെ 1955 ലെ ട്രാവംകൂർ -കൊച്ചി ഹെൽത്ത് ആക്റ്റുമാണ് നിലവിലുള്ളത്.പുതിയ കാലത്തെ ജീവിത ശൈലിയിലും പകർച്ചവ്യാധിയടക്കമുള്ള രോഗങ്ങളിലും ചികിത്സാരീതികളിലും ഒരുപാട് മാറ്റം വന്നിട്ടും പതിറ്റാണ്ടുകൾക്ക് മുൻപ് ബ്രിട്ടീഷുകാർ തയ്യാറാക്കിയ നിയമങ്ങളാണ് ആരോഗ്യ സംരക്ഷണത്തിലുള്ളത്.പൊതു ഇടങ്ങൾ മലിനമാക്കുന്നവർക്ക് 5 രൂപ മുതൽ 500 രൂപ വരെയാണ് ഈ നിയമ പ്രകാരം പരമാവധി ശിക്ഷ.
രണ്ട് നിയമങ്ങൾ ആയതിനാൽ ഒരേ തസ്തികയിലുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് മലബാറിലും തിരുവിതാംകൂറിലും വ്യത്യസ്ഥ ചുമതലകളും ഉത്തരവാദിത്വങ്ങളുമാണുള്ളത് .
1990 മുതൽ തന്നെ ഏകീകരിച്ച നിയമത്തിനു വേണ്ടിയുള്ള ചർച്ച തുടങ്ങിയിരുന്നു.2012 ൽ ഇതിന്റെ കരട് സർക്കാർ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.പക്ഷേ തുടർനടപടികൾ ഉണ്ടായില്ല
ഇപ്പോൾ മാലിന്യ നിർമാർജന വിഷയത്തിൽ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വ്യത്യസ്ഥ നിലപാടുകൾ സ്വീകരിക്കുന്നു.
ഈ പോസ്റ്റ് ഷെയർ ചെയ്തത്
ആരോഗ്യവാർത്തകൾ
മാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളുന്നവർ പോലും ഇതു മൂലം ചെറിയ പിഴയടച്ച് രക്ഷപെടുന്നു.മലബാറിൽ 1939 ലെ മദ്രാസ് പബ്ലിക് ഹെൽത്ത് ആക്റ്റും തിരുവിതാംകൂറിലെ 1955 ലെ ട്രാവംകൂർ -കൊച്ചി ഹെൽത്ത് ആക്റ്റുമാണ് നിലവിലുള്ളത്.പുതിയ കാലത്തെ ജീവിത ശൈലിയിലും പകർച്ചവ്യാധിയടക്കമുള്ള രോഗങ്ങളിലും ചികിത്സാരീതികളിലും ഒരുപാട് മാറ്റം വന്നിട്ടും പതിറ്റാണ്ടുകൾക്ക് മുൻപ് ബ്രിട്ടീഷുകാർ തയ്യാറാക്കിയ നിയമങ്ങളാണ് ആരോഗ്യ സംരക്ഷണത്തിലുള്ളത്.പൊതു ഇടങ്ങൾ മലിനമാക്കുന്നവർക്ക് 5 രൂപ മുതൽ 500 രൂപ വരെയാണ് ഈ നിയമ പ്രകാരം പരമാവധി ശിക്ഷ.
രണ്ട് നിയമങ്ങൾ ആയതിനാൽ ഒരേ തസ്തികയിലുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് മലബാറിലും തിരുവിതാംകൂറിലും വ്യത്യസ്ഥ ചുമതലകളും ഉത്തരവാദിത്വങ്ങളുമാണുള്ളത്

Post a Comment