Latest Post :
Home » , » WASTE MANAGEMENT,MALAYALAM ARTICLE

WASTE MANAGEMENT,MALAYALAM ARTICLE

{[['']]}
കേരള സംസ്ഥാനവും, അതിന്റെ ഗ്രാമങ്ങളും മാലിന്യപ്രശ്നത്താൽ വീർപ്പു മുട്ടുന്നു. ഏതുനിമിഷവും നാടിനെ നടുക്കുന്ന ഒരു പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടാന്‍ ഒരുങ്ങി നില്ക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. രാഷ്ട്രീയ, സാമൂഹിക, സാമുദായിക സംഘടനകളും, അക്ഷരവിദ്യരായ സമൂഹവും, എല്ലാ വാര്‍ത്താ മാധ്യമങ്ങളും ഒന്നുചേര്‍ന്ന് ഇതിനെതിരേ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മാലിന്യം മൂലം നാം ഇന്നനുഭവിക്കേണ്ടി വരുന്നത് എന്തുകൊണ്ട്?മാലിന്യം മൂലം ദുരന്തമനുഭവിക്കുന്ന ഒരു വലിയ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ കേരളത്തിന്റെ വിരിമാറില്‍ നിറഞ്ഞു കേള്‍ക്കുന്നുണ്ട്. സമരങ്ങളും, ദുരിതങ്ങളും മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍കുന്ന അവസരത്തില്‍ മാത്രം ചര്‍ച്ചകളും സംസാരവേദികളും ഒരുക്കി ലോകത്തെ കാണിക്കുന്ന ദൃശ്യമാധ്യമ സമൂഹവും കേരളത്തില്‍ തന്നെയാണുള്ളത്. ഇത്രയും വലിയ ഗുരുതര പ്രശ്‌നമായിട്ടും ഇതിനു പരിഹാരം കാണാന്‍ ശ്രമിക്കാത്ത ചുരുങ്ങിയത് പരിഹാരമുണ്ടാക്കാമെന്ന് വാക്കാല്‍  പറയാതെ ഒരു ചെറിയ ചലനം സൃഷ്ടിക്കാന്‍ പോലും ആരും തയ്യാറാകുന്നില്ല. എല്ലാവരും മാലിന്യ പ്രശ്‌നത്തിന്റെ പരിഹാരം കാണുന്നത് അയല്‍ക്കാരന്റെ പറമ്പില്‍ കൊണ്ടിടുക എന്നത് മാത്രമാണ്. അപ്പോള്‍ അത് അയാളുടെ പ്രശ്‌നമായി മാറിക്കൊള്ളുമല്ലോ. തിരുവനന്തപുരത്തെ വിളപ്പില്‍ശാലയില്‍ ഹൈക്കോടതി വിധി മാനിച്ച് മാലിന്യം തട്ടാന്‍ പൊലീസ് ഉള്‍പ്പെടെയുള്ള സന്നാഹത്തോടെ എത്തയ സംഘത്തെ നേരിടാന്‍ ഒരു ഗ്രാമത്തിലെ കൊച്ചു-പിച്ചയടക്കം രംഗത്തെത്തിയപ്പോള്‍ അത് എക്‌സ്ക്ലൂസിവ് വാര്‍ത്തയായി. തൃശ്ശൂര്‍ ജില്ലയിലെ ലാലൂരില്‍ മാലിന്യത്തിനെതിരേ കെ വേണു നിരാഹാര സത്യാഗ്രഹം തുടങ്ങിയപ്പോഴും, അദ്ദേഹം ആശുപത്രിയിലായപ്പോഴും അതും വാര്‍ത്തയായി. 


കൊല്ലം ജില്ലയിലെ കുരീപ്പുഴ, കോട്ടയം ജില്ലയിലെ വടവാതൂര്‍, കൊച്ചിയിലെ ബ്രഹ്മപുരം, പാലക്കാട്ടെ കൊടുമ്പ്, കോഴിക്കോട്ടുള്ള ഞെളിയന്‍പറമ്പ്, വയനാട്ടിലെ കണിയാമ്പാറ്റ, തലശ്ശേരി പെട്ടിപ്പാലം, കാസര്‍കോട്ടെ ചെമ്മട്ടം കായല്‍... മാലിന്യത്തിനെതിരേ നടക്കുന്ന അങ്കങ്ങലുടെ പേരുകള്‍ ഇവിടെ അവസാനിക്കുന്നില്ല. ഈ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെയാണ് കേരളത്തിലെ മാലിന്യപ്രശ്‌നം ഇത്രയധികം രൂക്ഷമായത്. ഈ സമയത്തിനിടെയുണ്ടായ ജനസംഖ്യാ പെരുപ്പം വളരെ ചെറുതാണ്. സാധാരണ മാലിന്യ പ്രശ്‌നത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ജനസംഘ്യാ പെരുപ്പമാണല്ലോ. പക്ഷെ തെരുവില്‍ വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളുടെ അളവ് പലയിടങ്ങളിലും ഒന്നിനു പതിന്മടങ്ങായി വര്‍ദ്ധിക്കുകയാണ്. നനഗരങ്ങളിലെന്നപോലെ പാശ്ചാത്യലത്കരിക്കപ്പെടുന്ന ഗ്രാമങ്ങളിലും ഇതുതന്നെയാണവസ്ഥ. സമൂഹം ഇന്ന് ഭക്ഷിക്കുന്ന ഭക്ഷണ സാമഗ്രികളുടെ അവസ്ത, യാത്രയിലുള്ള മാറ്റങ്ങള്‍, എന്നിവയെല്ലാം പ്രധാന കാരണമാകുന്നു. സ്വന്തം വീട്ടിലെ ഭക്ഷണം എന്ന ശീലം മാറിയതുമുതലെ തന്നെയാണ് ഭക്ഷ്യമാലിന്യത്തിന്റെ അളവും വര്‍ദ്ധിപ്പിക്കേണ്ടിവന്നത്. പുറത്തുനിന്നു വാങ്ങുമ്പോള്‍ ആവശ്യമുള്ളതിലും അല്‍പം കൂടുതല്‍ വാങ്ങും. ഫാസ്റ്റ് ഫുഡ് ആയതിനാല്‍ സൂക്ഷിച്ചുവെക്കാനുമാകില്ല. പിന്നെ ഇങ്ങനെ കൊണ്ടുവരുന്ന വസ്തുക്കളുടെ പാക്കിംഗ് വസ്തുക്കള്‍ മറ്റൊരു മാലിന്യമാകുന്നു. അതിവേഗം വളരുന്ന കാറ്ററിംഗ് സ്ഥാപനങ്ങള്‍, കല്യാണവിരുന്നുകള്‍, ഫാസ്റ്റ്ഫുഡ് ശീലങ്ങള്‍, യാത്രയിലെ പാനീയ കുപ്പികള്‍ (അളവിലുമധികം പെരുകുന്ന ഇത്തരത്തിലുള്ള കുപ്പികളാണ് ഏറ്റവും വലിയ മാലിന്യം) തുടങ്ങിയവയെല്ലാം മാലിന്യപ്രശ്‌നത്തെ കാര്യമായി ബാധിക്കുന്നു. അശാസ്ത്രീയമായ കെട്ടിടനിര്‍മാണം റോഡ്, ജലം, മാലിന്യം, തുടങ്ങിയവ ഉറപ്പുനല്‍കുമെങ്കിലും അഴിമതിയും, തൊഴുത്തില്‍കുത്തും ഇവയ്‌ക്കൊക്കെ പ്രധാനതടസ്സമാകുന്നു. പുതിയ മോഡല്‍ വിപണിയിലെത്തിയാല്‍ തന്നെ പഴയത് ദൂരെക്കളയുന്ന 'ബോള്‍ പോയിന്റ് പെന്‍ സംസ്കാരം' കേരളത്തിലും വളര്‍ന്നുകൊണ്ടിരിക്കുന്നു. ഉപയോഗിക്കുന്നതിനെക്കാളധികം ഉപേക്ഷിക്കുന്നതാണ് ബോള്‍പോയിന്റ് പെന്‍ സംസ്കാരം. സാമ്പത്തികമായും വലിയ വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കുന്ന ഈ സംസ്കാരം കമ്പോളവികസനത്തിനുവേണ്ടി മാത്രം ഉമ്ടാക്കിയിരിക്കുന്നതാണ്. തള്ളപ്പെടുന്ന മാലിന്യത്തിന്റെ അളവില്‍ മാത്രമല്ല ഗുണത്തിലും കാര്യമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. പണ്ടൊക്കെ ജൈവമാലിന്യങ്ങളാണ് നമുക്ക് വലിച്ചെറിയാനുണ്ടായിരുന്നെങ്കില്‍ ഇന്ന് അതല്ല അവസ്ഥ. ജൈവമാലിന്യങ്ങള്‍ മണ്ണില്‍ വീഴുമ്പോള്‍ ഈച്ച, കൊതുക്, ഉറുമ്പ്, ചിതല്‍, കാക്ക, മണ്ണിര തുടങ്ങി അവയെ സംസ്കരിക്കുമായിരുന്നു. എന്നാല്‍ ഇന്ന് വലിച്ചെറിയപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ രാസവസ്തുക്കള്‍ മൂലം പക്ഷി-മൃഗാദികള്‍ക്കുപോലും കഴിക്കാനാകുന്നില്ല. പ്ലാസ്റ്റിക്കും, കുപ്പിയും, സംസ്കൃത ലോഹങ്ങളുമെല്ലാം അജൈവമാലിന്യങ്ങളാണ്. മണ്ണില്‍ ലയിച്ചുപോകാത്ത ഇത്തരം ഭക്ഷ്യമാലിന്യങ്ങളെല്ലാം തന്നെ ജലത്തിലും, ജലാശയങ്ങളിലും കെട്ടിക്കിടന്ന് ചുറ്റുമുള്ള സമൂഹത്തിനു മുഴുവനാണ് ദുസ്സഹമാകുന്നത്.



കേരളത്തിന്റെ പ്രത്യേകത

കേരളത്തിന്റെ സവിശേഷതകളൊന്നും ശരിയായ രീതിയില്‍ പരിഹരിക്കാതെയുള്ള പരിഗണിക്കാതെയുള്ള പരിഹാരശ്രമങ്ങള്‍  പരാജയപ്പെടുന്നതെങ്ങനെയാണ് ..??
 കേരളത്തില്‍ ഒരു വര്‍ഷത്തില്‍ എട്ടും, ഒമ്പതും മാസം വരെ വഴ ലഭിക്കുന്നുണ്ട്. മാലിന്യം കൂടിക്കിടന്നാല്‍ മഴവെള്ളം അവയില്‍ കയറുമെന്ന് ഓര്‍മ്മ വെച്ചുകൊണ്ടാകണം മാലിന്യ വലിച്ചെറിയുന്നത്. അത് സ്വന്തം പറമ്പിലായാലും, മറ്റുള്ളവരുടെ പറമ്പുകളിലായാലും. പൊതുവേ തന്നെ ജലാംശം കൂടുതലുള്ള ഭക്ഷ്യവസ്തുക്കളാണ് കേരളത്തിന്റേത്. ഇവിടത്തെ ഭൂതല-ഭൂഗര്‍ഭജല നിരപ്പുകള്‍ പലപ്പോഴും ഉയര്‍ന്നതാണ്. അതുകൊണ്ടുതന്നെ ഒരു പ്രദേശത്തിലെ ജലം മുഴുവനും മലിനമാകാന്‍ കേവലം മണിക്കൂറുകള്‍ മാത്രം മതി. ജൈവോത്പാദനം വഴി ഗ്രാമങ്ങളില്‍ നിര്‍മ്മിക്കപ്പെടുന്ന വസ്തുക്കളെല്ലാം നഗരത്തിലെത്തുന്നു. നഗരങ്ങളില്‍ നിന്നുള്ള ജൈവ-അജൈവ മാലിന്യങ്ങളെല്ലാം വീണ്ടും ഗ്രാമങ്ങളിലേക്കെത്തുന്നു. ഒരു പരിധിവരെ നഗരങ്ങളിലെ ജൈവമാലിന്യങ്ങളെ ഏറ്റുവാങ്ങുന്നതിന് തൊട്ടടുത്ത ഗ്രാമങ്ങളും തയ്യാറായിരുന്നു. എന്നാല്‍ ഇന്നത്തെ കേരളത്തിന്റെ രീതിയില്‍ മേല്‍പറഞ്ഞ രീതിയിലുള്ള ഗ്രാമങ്ങളില്ല, ഗ്രാമങ്ങളുണ്ടെങ്കില്‍ തന്നെ അവിടങ്ങളിലൊന്നും അത്തരത്തിലുള്ള കാര്‍ഷികവ്യവസ്ഥയില്ല. ഗ്രാമങ്ങളില്‍ ഭക്ഷ്യോത്പാദനമില്ല. എല്ലാവരും കമ്പോളത്തെ ആശ്രയിക്കുകയാണ്. അതിനാല്‍തന്നെ ജൈവമാലിന്യങ്ങള്‍ വളം ആയിക്കാണുവാനും ആര്‍ക്കും സാധിക്കില്ല. അങ്ങനെയുള്ള മണ്ണിന്റെ ശേഷിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജൈവവളങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ തന്നെ രാസവളങ്ങളും, കീടനാശിനികളും ഉപയോഗിക്കുന്നതു കുറയ്ക്കുക വഴി ഹരിതവിപ്ലവത്തിന്റെ വന്‍ദുരന്തമായും ഇതിനെ കാണാം. ഇപ്പോള്‍ ഇവിടുള്ള ജൈവചക്രം പൂര്‍ണമല്ലാത്തതും, തുറന്നതുമാക്കുന്നു.

തെറ്റായ പരിഹാരങ്ങള്‍
ജൈവ മാലിന്യങ്ങളുടെ മേല്‍പ്പറഞ്ഞ സവിശേഷതകളൊന്നും കാര്യമായി പരിഗണിക്കാതെ പണ്ടുണ്ടായിരുന്നതുപോലെ  നഗരമാലിന്യങ്ങള്‍ ഗ്രാമങ്ങളിലെത്തിക്കുന്നതിലപ്പുറം ഒരു പരിഹാരവും നിര്‍ദ്ദേശിക്കപ്പെടുന്നില്ല. മിക്കപ്പോഴും യാതൊരു വിധത്തിലുള്ള സംസ്കരണവും  ഇവിടെ നടക്കാറില്ല. കേരളത്തിലെ പല ഗ്രാമങ്ങളും നഗരമാലിന്യങ്ങള്‍ കൊണ്ടിടാനുള്ള ചവറുകേന്ദ്രങ്ങള്‍ മാത്രമായി മാറുകയാണ്. ജീവിക്കാനുള്ള സമരങ്ങള്‍ ഗ്രാമീണര്‍ നടത്തുന്നുണ്ടെങ്കിലും, പൊതുസമൂഹം പ്രത്യേകിച്ചും നഗരവാസികള്‍ അതിനെയൊക്ക അവഗണിക്കുകയാണ്.

 നിയമങ്ങള്‍ എന്നാല്‍....
മാലിന്യമെന്ന വിപത്തിനെ പരിഹരിക്കുവാന്‍ ശ്രമം തുടങ്ങേണ്ടത് ഇപ്പോള്‍ ഉപയോഗത്തിലുള്ള നിയമങ്ങളില്‍ നിന്നാണ്. 1999 ലെ കേരള മുനിസിപ്പല്‍ ഖരമാലിന്യ സംസ്കരണനിയമം, അതിന്റെ ഭേദഗതികള്‍, കേരള പഞ്ചായത്തിരാജ് നിയമം, ജല-വായൂ മലിനീകരണ നിയമം തുടങ്ങിയവയെല്ലാം കൊണ്ടുതന്നെ ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരം കാണാനാകുന്നതാണ്. നിയമമല്ല പ്രശ്‌നം, അത് നടപ്പിലാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് ആവശ്യം. ഖരമാലിന്യം സംബന്ധിച്ച് ചുമതലപ്പെടുത്തിയിരിക്കുന്ന കൃത്യങ്ങള്‍ വിവരിക്കുന്നവയാണ് ഖരമാലിന്യ നിയമത്തിലെ വകുപ്പുകള്‍. ജനങ്ങള്‍ ഏതുവിധത്തില്‍, എവിടെ മാലിന്യം കൊണ്ടുവരണമെന്ന് സെക്രട്ടറി നിര്‍ദ്ദേശിക്കണം. അത് ലംഘിച്ചാല്‍ ശിക്ഷിക്കാം . സംസ്കരണത്തിനു പറ്റിയ സ്ഥലവും സാങ്കേതിക വിദ്യയും നഗരസഭ കണ്ടുപിടിക്കണം. അപകടകരമായ മാലിന്യങ്ങള്‍, ആശുപത്രി മാലിന്യങ്ങള്‍ എന്നിവ വെവ്വേറെ കൈകാര്യം ചെയ്യേണ്ടതാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിയമങ്ങള്‍ പരിപൂര്‍ണമായും പാലിക്കാനും, നിയന്ത്രിക്കാനുമുള്ള ചുമതലകള്‍ക്ക് നഗരസഭയ്ക്ക് ബാധ്യതയുള്ളതാണ്. മാലിന്യം എങ്ങനെ ശേഖരിക്കണമെന്നും, കൊണ്ടുവരുന്നതെങ്ങനെയെന്നും നിയമങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.



പരിഹാരങ്ങള്‍
ആയുര്‍വേദത്തിലുള്ള പോലെ ഒറ്റമൂലി പരിഹാരങ്ങളൊന്നും ഈ പ്രശ്‌നത്തിനില്ല. മാലിന്യം കത്തിച്ചുകളയാനുപയോഗിക്കുന്ന പൈറോളിസിസ്, ഇന്‍സിനറേറ്റര്‍ മുതലായവയാണ് പരിഹാരമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഏറെ ജലാംശം കൂടിയ കേരളത്തില്‍, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ സാഹചര്യങ്ങളില്‍ ിവയൊക്കെ ചേര്‍ന്ന് വന്‍ ദുരന്തം തന്നെയാകും നിര്‍മ്മിക്കപ്പെടുക. ഇവിടെതന്നെ മാലിന്യത്തിന്റെ പരിഹാരം ഇംഗ്ലിഷിലെ മൂന്ന് 'R' ല്‍ തുടങ്ങുന്നു. റെഡ്യൂസ്, റീയൂസ്, റീസൈക്കിള്‍. എന്നിവ കാട്ടിത്തരുന്നു. അങ്ങനെയെങ്കില്‍ നാല് ആര്‍ അല്ലേ ആവശ്യം. റെഫ്യൂസ് അല്ലെങ്കില്‍ ഉപേക്ഷിക്കുക. പ്ലാസ്റ്റിക് പോലൈയുള്ള സാമൂഹിക വിപത്തിനെ സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ ഉപേക്ഷിക്കുക തന്നെയാണ് വേണ്ടത്.




ഈ പോസ്റ്റ് ഗ്രൂപ്പിൽ ഷെയർ ചെയ്തത്
  ആരോഗ്യവാർത്തകൾ
 
Share this article :

+ comments + 5 comments

20 March 2019 at 17:56

Thanks.Is this a speech?

22 February 2020 at 02:34

inspirational writing

22 February 2020 at 02:35

no

6 December 2020 at 12:10

Wow am realy impressed

8 June 2021 at 13:54

I was married at 32 and immediately tried to get pregnant. When I was unable to conceive I had blood tests for fertility and was told that I had an FSH (follicle stimulating hormone) of 54 and would not be able to have children. Even though the doctors knew that I had been diagnosed with Hashimoto’s thyroiditis since age 25, no one bothered to check my thyroid levels. my TSH was measured at .001. My Synthroid dosage was lowered. a friend advise me to contact a spiritualist who help with fertility with his medicine, i collected his contact and explain my situation to him he prepared for me a herbal medicine which i took as describe by him. became pregnant very quickly, I had a successful pregnancy. I have my baby august 2017. to get pregnant at age 35 with my 2nd child in september 2019, thank you sir , this is his email contact if you require his help babaka.wolf@gmail.com or Facebook at priest.babaka

Post a Comment

 
Support : OUR FACEBOOK GROUP | OUR FACEBOOK PAGE | OUR BLOG
Copyright © 2011. Arogyajalakam - All Rights Reserved
Template Created by KRISHNARAJ EDAKUTTY Published by ONLINE HEALTH EDUCATION AID/AROGYAJALAKAM
Proudly powered by Blogger