
കൊതുകിന്റെ
ജീവിതത്തിൽ നാലു വ്യത്യസ്ത ദശകളുണ്ട്: മുട്ട, കൂത്താടി, സമാധി,മുതിർന്ന
കൊതുക്. ഇതിനെ സമ്പൂർണ അവസ്ഥാന്തരം എന്ന് പറയുന്നു. ഇതിനെല്ലാംകൂടി ഏഴു
മുതൽ പതിന്നാലു ദിവസ്സം വരെ വേണം. ആദ്യത്തെ മൂന്നു ദശകൾക്ക് വെള്ളത്തിന്റെ
സാന്നിധ്യം അവശ്യമാണ്. ശുദ്ധ ജലം, മഴവെള്ളം,മലിനമായ വെള്ളം, ഒഴുകുന്ന
വെള്ളം, കുള വാഴയുടെ സാന്നിധ്യം എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ നിർബന്ധ
ലഭ്യത വിവിധ ജെനുസ്സിനും സ്പീഷിസിനും ജീവചക്രം
പൂർത്തിയാക്കുവാൻ ആവശ്യമാണ്. പൂർണ വളർച്ച എത്തിയതിനു ശേഷം, കൊതുകുകൾ
സസ്യങ്ങളുടെ ചാറാണു ഭക്ഷണമായി കഴിക്കുന്നത്. പെൺ കൊതുകുകൾ മുട്ട ഇടാനുള്ള
പോഷണത്തിന് വേണ്ടി മാത്രം ഉഷ്ണരക്തമുള്ള ജീവികളുടെ
{[['
']]}
