Latest Post :
Home » , , , » VARICOSE VEINS

VARICOSE VEINS

{[['']]}
VARICOSE VEINS - MALAYALAM ARTICLE

ഒരുപാടു നേരം നിന്നുകൊണ്ട് ജോലി ചെയ്യേണ്ടി വരുന്നവരെ ബാധിക്കുന്ന ഒരു രോഗമാണ് വെരികോസ് വെയിൻ .

കാലുകളിൽ തടിച്ചു വീർത്തു കാണപ്പെടുന്ന രക്തധമനികൾ വേദന , കഴപ്പ് , പുകച്ചിൽ , എന്നിവയ്ക്ക് കാരണമാകുന്നു .

കാർബണ്‍ ഡയോക്സൈഡ് കലർന്ന രക്തത്തെ മറ്റു ശരീര ഭാഗങ്ങളിൽ നിന്നും ശുദ്ധീകരണത്തിനായി ഹൃദയത്തിലേയ്ക്ക് എത്തിക്കുന്ന ഈ രക്തക്കുഴലുകൾ ധാരാളം വാൽവുകളുടെ സഹായത്തോടെ ഗുരുത്വാകർഷണത്തെ മറികടന്നു വേണം കാലുകളിൽ നിന
്നുള്ള രക്തത്തെ മുകളിലെയ്ക്കെത്തിക്കുവാൻ . തുടർച്ചയായി നിന്നുകൊണ്ട് ജോലി ചെയ്യുന്ന ആളുകളുടെ ധമനികളിലെ വാൽവുകൾക്ക്

അമിതാധ്വാനം മൂലം ബലക്ഷയം സംഭവിക്കുന്നു . അങ്ങനെ മുകളിലെയ്ക്കുള്ള ഒഴുക്കിന്റെ ശക്തി കുറഞ്ഞു രക്തം കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാകുന്നു . ഇതിനെയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത് . 

 കിടക്കുമ്പോൾ കാലുകൾ ഉയർത്തി വെയ്ക്കുക വഴിയും , കാലിൽ സോക്സ്‌ ഇടുക വഴിയും ഇതിന് ഒരു പരിധി

വരെ ആശ്വാസം കിട്ടുന്നു . ഉദരത്തിലുണ്ടാകുന്ന മുഴകൾ , ഗര്‍ഭാവസ്ഥ , ചില ഹോർമോണുകളുടെ പ്രതി പ്രവർത്തനം , ഇവയും ഈ രോഗത്തിനു ഹേതുവാകാറുണ്ട് . ഇവിടെയുണ്ടാകുന്ന ചെറിയ മുറിവുകൾ പോലും ഭയാനകവും മാരകവുമായ

രക്തസ്രാവം ഉണ്ടാക്കുന്നതിനാൽ വളരെയധികം സൂക്ഷ്മതയോടെ വേണം ഈ രോഗത്തെ കൈകാര്യം ചെയ്യുവാൻ . അധികരിച്ച അവസ്ഥയിൽ അണുബാധ ഉണ്ടാവുകയും , വ്രണങ്ങൾ കരിയാൻ താമസിക്കുകയും ചെയ്യുക സാധാരണമാണ്

വെരിക്കോസ് വെയിൻ കാരണമുള്ള ബുദ്ധിമുട്ടുകൾ


കാലിൽ അസഹനീയമായ വേദനയും മാംസപേശികളുടെ കോച്ചിവലിവും, കണങ്കാലിലുണ്ടാകാവുന്ന നീരും, കാൽവണ്ണയിലെ വേദനയും കാരണം രോഗിയുടെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെടുക, അമിതവണ്ണം., കേടായ ഞരന്പിന്റെ കനം കുറയുന്പോൾ ഞരന്പ് പൊട്ടിയാൽ ഒരു ലീറ്ററോളം ചോര വാർന്നു പോകുകയും മരണം സംഭവിക്കുകയും ചെയ്യും, കാലിൽ അധികം ചൊറിച്ചിൽ അനുഭവപ്പെടും, അതുമൂലം മുറിവുണ്ടായാലുണങ്ങുവാൻ ദീർഘകാല ചികിത്സ ചെയ്യേണ്ടിവരും.

ചികിത്സാരീതി


മൂന്നു തരത്തിലുള്ള ചികിത്സാരീതികളാണ് ഇപ്പോൾ നിലവിലുള്ളത്. സ്‌ക്ളീറോതെറാപ്പി (Foam), ലേസർ ചികിത്സ, റേഡിയോ ഫ്രീക്വൻസി ലേസർ (RF Laser)
സ്കാനിംഗിലൂടെയാണ് കേടായ വാൽവുകൾ കണ്ടെത്തുന്നത്. രണ്ടു തരം ഇഞ്ചക്ഷനും കാർബൺഡൈ ഓക്‌സൈഡും മിക്‌സ് ചെയ്ത് ചെറിയ സൂചിയിലൂടെ വാൽവിലേക്ക് കടത്തിവിട്ട് അടയ്‌ക്കുന്ന രീതിക്കാണ് സ്‌ക്ളീറോതെറാപ്പി.
സ്കാനിംഗിലൂടെ കാൽമുട്ടിനു താഴെ നിന്ന് മുകളിലേക്കുള്ള കേടായ പ്രധാന ഞരന്പിലേക്ക് ഒരു ലേസർ ഫൈബർ കടത്തിവിട്ട് കേടായ ഞരന്പിനെ ആവിയാക്കി കളയുന്ന രീതിയാണ് ലേസർ ചികിത്സ. പഴക്കമില്ലാത്ത ഞരന്പുതടിപ്പ്, ഒരുപാട് വലുതല്ലാത്ത ഞരന്പു തടിപ്പ്, ഞരന്പുതടിപ്പു മൂലം കാലിൽ വൃണമുള്ളവർ എന്നിവയ്ക്കാണ് സ്‌ക്ളീറോതെറാപ്പി അനുയോജ്യം.

ഗുണങ്ങൾ


കേടായ ഞരന്പ് ചുരുങ്ങിപോകുന്നു. അതിനു ശേഷം ഒന്ന്, രണ്ട് മാസത്തിനുള്ളിൽ ചുരുങ്ങിയ ഞരന്പ് അലി‌ഞ്ഞു ഉള്ളിലേക്ക് പോകുന്നു. രക്തം കേടുവരാത്ത മറ്റു ധമനികളിൽ കൂടി ഹൃദയത്തിലേക്ക് കടന്നുപോകുന്നു. മുറിവുള്ള രോഗികൾക്ക് സ്‌ക്‌ളീറോതെറാപ്പി ചെയ്യുന്നതിലൂടെ കേടായ ഞരന്പുകൾ ചുരുങ്ങും. അങ്ങനെ മുറിവുകൾ അതിവേഗത്തിലൽ ഉണങ്ങും.

പഴക്കം ചെന്ന രോഗാവസ്ഥ, ഒരുപാട് വലിയ ഞരന്പു തടിപ്പുണ്ടാകുക, ദീർഘസമയം നിന്ന് ജോലി ചെയ്യേണ്ടവർക്ക്, അമിതവണ്ണമുള്ളവർ എന്നിവയ്ക്കാണ് ലേസർ ചികിത്സ/റേഡിയോ ഫ്രീക്വൻസി ചെയ്യേണ്ടത്.

ഗുണങ്ങൾ


ലേസർ ചികിത്സ ചെയ്യുന്നതിലുടെ കേടായ വലിയ ഞരന്പ് ആവിയായി പോകുന്നതുമൂലം രോഗിക്ക് അസുഖത്തിൽ നിന്ന് മോചനം ലഭിക്കും. കൂടാതെ രോഗിക്ക് രണ്ടാഴ്ചക്കുള്ളിൽ സാധാരണ ജോലികളിൽ പ്രവേശിക്കാം. വേദനയും കുറവായിരിക്കും.

കംപ്രഷൻ സ്റ്റോക്കിംഗ്സ്
സ്‌ക്ളീറോതെറാപ്പിയും ലേസർ ചികിത്സയും ചെയ്യുന്ന രോഗികൾക്ക് അതിനുശേഷം ചുരുങ്ങിയ ഞരന്പ് അമർന്നിരിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു തരം ഉറയാണ് കംപ്രഷർ സ്റ്റോക്കിംഗ്സ്.

ഉപയോഗരീതി


ലേസർ ചികിത്സയ്ക്കും സ്‌ക്ളീറോതെറാപ്പിയ്ക്കും ശേഷമുള്ള ആദ്യ ആഴ്‌ചയിൽ മുഴുവൻ സമയവും ഇത് ഉപയോഗിക്കണം. ആദ്യ ആഴ്ചയ്‌ക്കു ശേഷം പകൽ സമയം മാത്രം ഉപയോഗിക്കുക. രണ്ടാമത്തെ ആഴ്ച മുതൽ ചുരുങ്ങിയത് ആറാഴ്ചയെങ്കിലും ഉപയോഗിക്കണം.

സ്റ്റോക്കിംഗ്സിൽ അഴുക്ക് പറ്റിയാൽ കഴുകി ഫാനിന്റെ കാറ്റിൽ ഉണക്കിയതിനു ശേഷം രാവിലെ ഉപയോഗിക്കുക. രാവിലെ ഉറക്കം എഴുന്നേറ്റ് പ്രാഥമിക കൃത്യങ്ങൾക്ക് ശേഷം ഉടനടി സ്റ്റോക്കിംഗ്സ് ധരിക്കുക.

ലേസർ ചികിത്സക്കും / റേഡിയോ ഫ്രീക്വൻസി സ്‌ക്ളീറോതെറാപ്പിക്കും ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചികിത്സക്കു ശേഷം ആദ്യ ഒരു ആഴ്ച നിൽക്കുന്നത് ഒഴിവാക്കുക. വീട്ടിനുള്ളിൽ മാത്രം നടക്കുക. സ്‌ത്രീകളാണെങ്കിൽ അടുക്കള ജോലിയിൽ നിന്ന് രണ്ടാഴ്ച പൂർണ്ണമായും ഒഴിവാകുക. ആദ്യത്തെ രണ്ടാഴ്ചകളിൽ കാൽ തൂക്കിയിടുവാൻ പാടില്ല. മറ്റ് അസുഖങ്ങൾ ഇല്ലാത്ത രോഗികൾക്ക് ഏതുതരം ഭക്ഷണവും കഴിക്കാം.
കുളിക്കുന്ന സമയത്ത് കസേരയിൽ ഇരുന്ന് ചികിത്സ ചെയ്ത കാൽ മറ്റൊരു സ്റ്റൂളിൽ വച്ച് സ്റ്റോക്കിംഗ്സ് നനയാതെ സൂക്ഷിക്കുക. ചികിത്സക്കു ശേഷം രണ്ടാഴ്ച കസേരയിൽ ഇരിക്കുന്ന സമയത്ത് ചികിത്സ ചെയ്ത കാൽ മറ്റൊരു സ്റ്റൂളിൽ വച്ചിരിക്കുക.


ഈ പോസ്റ്റ്  ഷെയർ ചെയ്തത് 

ആരോഗ്യവാർത്തകൾ
 
Share this article :

+ comments + 2 comments

26 November 2018 at 08:39

ലാസർ ചികിത്സക്ക് എത്ര ചെലവുവരും

6 September 2022 at 04:19

Great tips regrading varicose veins. You provided the best information which helps us a lot. Thanks for sharing the wonderful information.

Post a Comment

 
Support : OUR FACEBOOK GROUP | OUR FACEBOOK PAGE | OUR BLOG
Copyright © 2011. Arogyajalakam - All Rights Reserved
Template Created by KRISHNARAJ EDAKUTTY Published by ONLINE HEALTH EDUCATION AID/AROGYAJALAKAM
Proudly powered by Blogger