Latest Post :
Home » , » WASTE MANAGEMENT IN KERALA - MALAYALAM ARTICLE

WASTE MANAGEMENT IN KERALA - MALAYALAM ARTICLE

{[['']]}
യഥാര്‍ഥത്തില്‍ വേയ്സ്റ്റ് മാനേജ്‌മെന്റു അത്ര വിഷമമമുള്ള കാര്യമല്ല. ഇത് കൃത്യമായി നടപ്പാക്കാന്‍ ഉള്ള ശേഷി നമ്മുടെ നാടിനുമുണ്ട്. പക്ഷെ ഇതിനു ജനങ്ങളുടെയും സര്‍ക്കാരിന്റെയും കൂട്ടായ പ്രവര്‍ത്തനം വേണം. കാരണം മാലിന്യ സംസ്‌കരണം തുടങ്ങുന്നത് ജനങ്ങളുടെ ഇടയില്‍ നിന്ന് തന്നെയാണ്.

WASTE MANAGEMENT IN KERALA

ഉദാഹരണത്തിന് ലോകത്തിലെ ഏറ്റവും മികച്ച ഒരു വെയിസ്റ്റ് മാനേജ്‌മെന്റു സിസ്റ്റം ഉള്ള നെതെര്‍ലാണ്ടിന്റെ കാര്യം എടുക്കാം. ഉയര്‍ന്ന ജനസാന്ദ്രത മൂലം, കേരളം പോലെ ഇവിടെയും മാലിന്യങ്ങള്‍ വെറുതെ നിക്ഷേപിക്കാന്‍ (ലാന്‍ഡ് ഫില്ലിംഗ് ) സ്ഥലമില്ല. ഈ പ്രശ്‌നം മറികടക്കാന്‍ ഡച്ചുകാര്‍ ഉണ്ടാക്കിയ വേയ്സ്റ്റ് മാനേജ്മന്റ് പോളിസി മറ്റെല്ലാ രാജ്യങ്ങള്‍ക്കും മാതൃകയാണ്.

1979 ല്‍ ലാന്‍സിങ്ക് എന്ന ഡച്ച് രാഷ്ട്രീയക്കാരനാണ് ഇത് അവതരിപ്പിച്ചത്. ഇത് അറിയപ്പെടുന്നത് ലാന്‍സിങ്ക് ലാഡര്‍ എന്നാണ്. ഇതുപ്രകാരം ഒരു നല്ല വെയിസ്റ്റു മാനേജ്മന്റ് പോളിസി അഞ്ചു പ്രധാന സ്റ്റെപ്പുകള്‍ ഉള്‍പ്പെട്ടതാണ്. മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കുക, പഴയ സാധനങ്ങള്‍ വീണ്ടും ഉപയോഗിക്കുക, മാലിന്യങ്ങള്‍ പലതായി തരംതിരിച്ച ശേഷം റീസൈക്കിള്‍ ചെയ്യുക, മറ്റുള്ളവ കത്തിക്കുക പിന്നെ ബാക്കി വരുന്നവ മാത്രം തരിശു സ്ഥലത്ത് നിക്ഷേപിക്കുക എന്നിവയാണവ.

പഴയ സാധനങ്ങള്‍ വീണ്ടും ഉപയോഗിക്കുക എന്ന പരിപാടി കൊണ്ടാവണം അത് വില്‍ക്കലും വാങ്ങലും സാധാരണക്കാരായ ഡച്ചുകാരുടെ ജീവിത രീതിയുടെ ഭാഗം ആണ്. പഴയ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഇവിടെ ധാരാളം ഉണ്ട് . അവിടെ ജട്ടി ബനിയന്‍ (വാങ്ങിയിട്ട് ഉപയോഗിച്ചിട്ടില്ലായിരിക്കും ) തുടങ്ങി എല്ലാവിധ സാധനങ്ങളും വില്‍പ്പനക്കുണ്ട്. ഡച്ച് രാജ്ഞിയുടെ ജന്മദിന ആഘോഷത്തിന് ജനങ്ങളുടെ പ്രധാന പരിപാടി പഴയ സാധനങ്ങള്‍ വില്‍ക്കലാണ്. അന്ന് വഴി വക്കിലിരുന്നു നികുതി അടക്കാതെ ആര്‍ക്കും പഴയ സാധനങ്ങള്‍ വില്‍ക്കാം, വാങ്ങാം. ചെറിയ കുട്ടികള്‍ വരെ പഴയ കളിപ്പാട്ടങ്ങള്‍ എല്ലാം വിറ്റു അന്ന് നാലു കാശുണ്ടാക്കും.

പഴയ സാധനങ്ങള്‍ വീണ്ടും ഉപയോഗിച്ചാലും നിത്യവും ഉണ്ടാക്കുന്ന ജൈവ മാലിന്യം, പ്ലാസ്റ്റിക്, ടിന്നുകള്‍, കുപ്പികള്‍, ബാറ്ററി, പേപ്പര്‍ തുടങ്ങിയവക്ക് കുറവൊന്നും ഉണ്ടാവില്ല. മാലിന്യങ്ങള്‍ പലതായി തരം തിരിക്കാന്‍ തുടങ്ങുന്നത് സാധാരണക്കാരന്റെ അടുക്കളയില്‍ നിന്നാണ്. തരം തിരിച്ചു ഇടാനുള്ള കവറുകള്‍ റോളുകളായി കടയില്‍ നിന്നും ജനങ്ങള്‍ വാങ്ങണം. കവര്‍ ഉപയോഗിച്ചാല്‍ മാലിന്യങ്ങള്‍ നിലത്തിടലും പിന്നീട് വാരലും വേണ്ട. ജനങ്ങള്‍ ഇതുമായി സഹകരിക്കുന്നു. കൂടാതെ, പേപ്പറുകള്‍, കുപ്പികള്‍, ബാറ്ററി തുടങ്ങിയ വല്ലപ്പോളും വരുന്ന മാലിന്യങ്ങള്‍ ഇടാന്‍ പ്രത്യേകം സംവിധാനങ്ങള്‍ പല സ്ഥലങ്ങളിലായി ഉണ്ട്. സ്വന്തം കാശുകൊടുത്തു കവര്‍ വാങ്ങി, അതില്‍ ഇട്ടു കൊടുത്താല്‍ മാത്രം പോര, മാലിന്യങ്ങള്‍ നീക്കാന്‍ മാസംതോറും പഞ്ചായത്തിനു അല്ലെങ്കില്‍ മുനിസിപ്പാലിറ്റിക്ക് ഫീസും കൊടുക്കണം. ഇത് കൊണ്ട് പോകാനും സംസ്‌കരിക്കാനും ചിലവുണ്ട്. എത്ര വേര്‍ത്തിരിച്ചാലും, ജൈവ മാലിന്യത്തില്‍ കുപ്പിയും ബാറ്ററിയും ഒക്കെ കണ്ടെന്നു വരാം. അത് കൊണ്ട് തന്നെ സംസ്‌കരണം ഒരു കുഴപ്പം പിടിച്ച, ചിലവേറിയ പരിപാടി ആണ്.

1985 ല്‍ 50 ശതമാനം മാലിന്യങ്ങളും ലാന്‍ഡ് ഫില്‍ ചെയ്തിരുന്ന നെതെര്‍ലാന്‍ഡില്‍ നല്ല നയങ്ങളും സാങ്കേതിക വിദ്യയും അത് കൈവശമുള്ള വിവിധ കമ്പനികളെയും കൂട്ടിയിണക്കിയപ്പോള്‍ 2007ലെ കണക്കനുസരിച്ച് വെറും 3 ശതമാനം മാത്രമാണ് ലാന്‍ഡ് ഫില്‍ ചെയ്യുന്നത്. ജൈവ മാലിന്യങ്ങളില്‍ നിന്നും ബയോഗ്യാസ് ഉണ്ടാക്കുന്നു. മറ്റു മാലിന്യങ്ങളില്‍ നിന്നും ഏകദേശം 85 ശതമാനം വസ്തുക്കള്‍ വീണ്ടും വേര്‍ത്തിരിച്ച് റീസൈക്കിള്‍ ചെയ്യുന്നു. 12 ശതമാനം കത്തിച്ചു നിന്നും വൈദ്യുതി ഉണ്ടാക്കുന്നു. ലാന്‍ഡ് ഫില്‍ ചെയ്ത മാലിന്യമലയുടെ മുകളില്‍ മണ്ണിട്ട് പുല്ലു പിടിപ്പിക്കുകയും അതിനടിയില്‍ ഉണ്ടാകുന്ന മീതൈന്‍ വാതകം ശേഖരിച്ചു വൈദ്യുതിയും ഉണ്ടാക്കും.

എല്ലാ സംസ്‌കരണ പരിപാടികളും ചെയ്യുന്നത് അമ്പതോളം വരുന്ന വിവിധ കമ്പനികള്‍ ആണ്. ഈ കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡച്ച് വേയ്സ്റ്റ് മാനേജ്മന്റ് അസ്സോസിയേഷന്‍ എന്ന സംഘടനയുമുണ്ട്. ഡച്ച് സര്‍ക്കാരില്‍ നിന്നും കിട്ടുന്ന സബ്‌സിഡി കൂടാതെ വെയിസ്റ്റു റീസൈക്കിള്‍ ചെയ്യുമ്പോളും വൈദ്യുതി ഉണ്ടാക്കി വില്‍ക്കുമ്പോളും ലഭിക്കുന്ന വരുമാനവും ഇത്തരം കമ്പനികളെ സഹായിക്കുന്നു.



ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ
Share this article :

Post a Comment

 
Support : OUR FACEBOOK GROUP | OUR FACEBOOK PAGE | OUR BLOG
Copyright © 2011. Arogyajalakam - All Rights Reserved
Template Created by KRISHNARAJ EDAKUTTY Published by ONLINE HEALTH EDUCATION AID/AROGYAJALAKAM
Proudly powered by Blogger