{[['
']]}
Showing posts with label FOOD SAFETY. Show all posts
Showing posts with label FOOD SAFETY. Show all posts
Manual of food safety management system act 2006
Posted by Santhosh V
Posted on 07:47
with No comments
Labels:
FILE AND DOCS,
FOOD SAFETY
Acidity and Food Habit
Posted by Harilal
Posted on 06:32
with No comments
അസിഡിറ്റിയും ആഹാരശീലവും
ഡോ. സൂരജ് രാജന്മറുനാട്ടില് ഒരാഴ്ചത്തെ ബിസിനസ് സന്ദര്‍ശനത്തിന് എത്തുന്ന മലയാളിയായാലും എയര്‍പോര്‍ട്ടില്‍നിന്ന് ഇറങ്ങിയാല്‍ ആദ്യം അന്വേഷിക്കുന്നത് സൗത്ത് ഇന്ത്യന്‍ റസ്റ്റോറന്റ് എവിടെ ഉണ്ടെന്നാണ്. ഉള്ളിത്തീയലും മോരുകറീം പരിപ്പും പൂളക്കിഴങ്ങും കഴിക്കാതെ ഒരു രാത്രിപോലും ഉറങ്ങാന്‍കഴിയാത്ത മലയാളിയുടെ ഈ രുചിവാശിതന്നെയാണ് അവര്‍ക്കിടയിലെ ഏറുന്ന അസിഡിറ്റിയുടെ മുഖ്യകാരണം. മരുന്നു കഴിച്ചോ ആഹാരം നിയന്ത്രിച്ചോ നേരിടേണ്ട രോഗാവസ്ഥ തന്നെയാണ് അസിഡിറ്റി.
ശല്യം എത്ര തീവ്രമാണെന്നതനുസരിച്ചാണ് അസിഡിറ്റി മരുന്നില്ലാതെ നിയന്ത്രിക്കാന്‍പറ്റുമോ എന്നത്. എരിവ്, പുളി എന്നീ രുചികളുണ്ടാക്കുന്ന ആഹാരഘടകങ്ങള്‍ നന്നേ കുറയ്ക്കുക എന്നതാണ് പ്രധാനം. ഇത് മലയാളിയെ സംബന്ധിച്ചേടത്തോളം ആത്മഹത്യ ചെയ്യാന്‍ പറയുന്നതുപോലെയാണ് എന്നതാണ് അനുഭവം.
1) സാമ്പാര്‍, രസം/മുളകൂഷ്യം, തീയല്‍, കൂട്ടുകറി, ഒഴിച്ചുകൂട്ടാന്‍, പുളിശേരി തുടങ്ങിയവയും തേങ്ങയിട്ടു വറുത്തരച്ച മീന്‍കറികള്‍, ചമ്മന്തി, ഉപ്പിലിട്ടത്, സകലമാന അച്ചാറുകള്‍ (ഇഞ്ചി, മാങ്ങ, നാരങ്ങ) എന്നിവയും പാടേ ഉപേക്ഷിക്കുകയോ മുളക്/കുരുമുളക്/പുളി/വിനാഗിരി എന്നിവ ഇല്ലാതെ ഇവയുണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്യുക എന്നതാണ് ആദ്യപടി. പുളിപ്പിച്ച മോരും തൈരും ഒക്കെ ഇതില്‍ പെടും. ഇതോടെതന്നെ അസിഡിറ്റി പകുതിയാകും.
2) ഒരുനേരത്തെ ആഹാരത്തിന്റെ മൊത്തം അളവ് കുറച്ച് അതിനെ പല ചെറുഭാഗങ്ങളാക്കി ദിവസം അഞ്ചോ ആറോ നേരത്തേക്ക് ആക്കുക. അതായത്, വയറൊഴിഞ്ഞ് ആസിഡും ദഹനരസവും ഉണ്ടാകാനുള്ള സമയം കുറയ്ക്കാന്‍ ശ്രമിക്കുക എന്നര്‍ഥം. ഇടനേരങ്ങളില്‍ ടീറസ്കോ, ബിസ്കറ്റോ പുളിയില്ലാത്ത പഴവര്‍ഗങ്ങളോ ഒക്കെ ആകാം. പക്ഷേ ഇതു കേട്ട് ദിവസം 3000 കലോറിയുടെ ഭക്ഷണംകഴിക്കുന്ന അവസ്ഥയാവരുതു താനും.
3) കിടക്കയിലേക്ക് ചരിയുന്നതിനോ ചാരുകസേരയില്‍ മലര്‍ന്നുകിടക്കുന്നതിനോ ചുരുങ്ങിയത് ഒരുമണിക്കൂറെങ്കിലും മുമ്പ് ആഹാരം കഴിച്ചിരിക്കണം. അഥവാ, ആഹാരം കഴിഞ്ഞുടനെ കിടക്കരുത്, അത് തികട്ടിവരും. ആഹാരം കഴിഞ്ഞു കിടക്കുന്നതുകൊണ്ടല്ല തികട്ടിവരുന്നത്. മറിച്ച്, അസിഡിറ്റിശല്യമുള്ള മിക്കവരിലും കാണുന്ന ആഹാരക്കുഴലും വയറും ചേരുന്നേടത്തെ മുറുക്കക്കുറവുമൂലമാണിത്. ഈ ഭാഗത്തെ ഒരു സ്ഫിങ്റ്റര്‍ ശരിയായി പ്രവര്‍ത്തിച്ചാല്‍ വയറ്റില്‍ (ആമാശയം) ചെന്ന ആഹാരം തികട്ടി ആഹാരക്കുഴലിലൂടെ (അന്നനാളം) പൊങ്ങാന്‍പാടില്ലാത്തതാണ്. എന്നാല്‍, ആമാശയാന്നനാള തികട്ടല്‍ ഉള്ളവരില്‍ ഈ സ്ഫിങ്റ്റര്‍ ശരിക്കു മുറുകുകയില്ല. അങ്ങനെ ദഹനരസവും ആസിഡും മുകളിലേക്കു തികട്ടിയൊഴുകും. ഇത് അസിഡിറ്റിയുള്ളവരിലെ പ്രധാന പ്രശ്നമാണ്. ഇതാണ് നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നത്. ഗുരുത്വാകര്‍ഷണംവഴി ആഹാരത്തെ ആമാശയത്തില്‍തന്നെ (തികട്ടി പൊങ്ങാതെ) നിര്‍ത്താനുള്ള സാധ്യത സ്ഫിങ്റ്റര്‍ പ്രശ്നമുള്ള രോഗി ആഹാരംകഴിഞ്ഞ് ഉടനെ കിടക്കുമ്പോള്‍ ഇല്ലാതാകുന്നു.
4) പുകയിലയ്ക്ക് അസിഡിറ്റി കൂട്ടാനാവും. പുകവലി അല്ലെങ്കില്‍തന്നെ ക്യാന്‍സര്‍കാരിയാണ്. അത് കുറച്ചുകൊണ്ടുവരിക, സാവധാനം ഉപേക്ഷിക്കുക. അസിഡിറ്റിയുള്ളവര്‍ മദ്യം നന്നേ കുറയ്ക്കുക. കഴിക്കുന്നെങ്കില്‍ അത് ആഹാരത്തിനോടൊപ്പം മാത്രം. സാവധാനം അതും ഒഴിവാക്കുക. ഇത്രയുംകൊണ്ട് ചെറിയ നിലയിലുള്ള നെഞ്ചെരിച്ചിലും അസിഡിറ്റിയും നിയന്ത്രിക്കാന്‍ പറ്റും. എന്നാല്‍, അധികം ആളുകള്‍ക്കും പഥ്യം എന്നത് തുടരാനാവില്ലാത്തതുകൊണ്ടുതന്നെ കാലക്രമേണ മരുന്നിലേക്ക് നീങ്ങേണ്ടിവരുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
പ്രധാനം: അന്നനാളത്തിലും ആമാശയത്തിലും വരുന്ന ക്യാന്‍സറുമായി അസിഡിറ്റി എന്ന രോഗലക്ഷണത്തിനു ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ദീര്‍ഘകാല അസിഡിറ്റികള്‍, വിശേഷിച്ച് ആറ് ആഴ്ചയില്‍ കൂടുതല്‍ നില്‍ക്കുന്നവ, നിസ്സാരമായി തള്ളിക്കളയാതെ ഡോക്ടറെ കണ്ട് പരിഹാരം തേടേണ്ട അവസ്ഥയാണ്. അസിഡിറ്റിക്കെതിരെയുള്ള മരുന്നുകള്‍ കൃത്യമായ നിര്‍ദേശത്തോടെ കഴിച്ചിട്ടും അത് കുറയുന്നില്ലെങ്കില്‍ കുഴല്‍ പരിശോധന (എന്‍ഡോസ്കോപ്പി) പോലുള്ളവ ചെയ്ത് അസിഡിറ്റിയുടെ കാരണവും അതുമൂലം വയറിനുണ്ടായ പരിക്ക് എത്രയെന്ന് അളക്കലും ആവശ്യമാണ്. വര്‍ഷങ്ങളോളം അസിഡിറ്റിശല്യംകൊണ്ട് നടക്കുന്നവര്‍, 50 വയസ്സിനുമേല്‍ പ്രായമായിട്ട് അസിഡിറ്റിശല്യം വരുന്നവര്‍, സ്ഥിരം പുകവലിക്കാര്‍ തുടങ്ങിയവരാണ് ആമാശയ ക്യാന്‍സറിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതും സഹായം തേടേണ്ടതും.
അവലംബം-ദേശാഭിമാനി കിളിവാതിൽ
ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്
FOOD SAFETY,
MALAYALAM ARTICLE,
{[['
']]}
Labels:
FOOD SAFETY,
MALAYALAM ARTICLE
Healthy Food And Fridge Use
Posted by Harilal
Posted on 06:27
with No comments
മലയാളിയുടെ
മാറിയ ഭക്ഷണ ശീലത്തിന്‍റെ ഭാഗമാണ് ഫ്രിഡ്ജ്. ഫാസ്റ്റ് ഫുഡ് സംസ്കാരത്തില്‍
ഫ്രിഡ്ജിനെ ഒഴിവാക്കാനാകില്ല. 20 വര്‍ഷത്തിലേറെയായി ഫ്രിഡ്ജുകള്‍
മലയാളിയുടെ അടുക്കളയില്‍ ഇടം നേടിയിട്ട്. അടുക്കള ജോലികള്‍
എളുപ്പത്തിലാക്കുന്നതു കൊണ്ട് വീട്ടമ്മമാരുടെ പ്രിയപ്പെട്ട കൂട്ടുകാരിയാണ് ഈ
ഉപകരണം. ഒരാഴ്ചത്തേക്കും വേണമെങ്കില്‍ ഒരു മാസത്തേക്കു വേണമെങ്കിലും
ആഹാരമുണ്ടാക്കി അത്യാവശ്യം വീട്ടമ്മമാര്‍ക്ക് എളുപ്പപ്പണി ഒപ്പിക്കാന്‍
ഫ്രിഡ്ജ് വീട്ടമ്മമാരെ ഒത്തിരി സഹായിക്കുന്നുണ്ട്. എന്നാലിതാ വീട്ടമ്മമാരെ
ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകളാണ് പുതിയ ഗവേഷണങ്ങൾ വഴി പുറത്ത്
വരുന്നത്. ഫ്രിഡ്ജില്‍ സൂക്ഷിച്ച ഇറച്ചി കഴിക്കുന്നത് ആരോഗ്യത്തിന്
ഹാനികരമെന്ന് ഗവേഷകര്‍ . 10 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിച്ചാല്‍ വളരെയധികം
ഹാനികരമാണ്. പഴകുംതോറും ഇറച്ചിയിലെ പ്രോട്ടീന്‍റെ അംശം കുറഞ്ഞുവരികയും
അതില്‍ വിഷാംശം ഉണ്ടാവുകയും ചെയ്യുന്നു. ഇത് ആമാശയ രോഗങ്ങള്‍ക്ക്
കാരണമാകുന്നു. ഇത്തരം ഇറച്ചി കഴിക്കുന്നതു കരളിനേയും വൃക്കയേയും
ബാധിക്കുന്നതായും ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
ശരിയായ രീതിയില്‍ പാചകം
ചെയ്യാത്ത ഇറച്ചി കഴിക്കുന്നതും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നും
ഗവേഷകര്‍ പറയുന്നു. മൂന്നു മണിക്കൂറിലധികം വച്ചാല്‍ വിഷാംശം ഉണ്ടാകും.
ഇറച്ചി മാത്രമല്ല പച്ചക്കറികളും മത്സ്യവും അത്യാവശ്യം നിശ്ചിത അളവില്‍
നിശ്ചിത കാലയളവില്‍ മാത്രമേ ഫ്രിഡ്ജില്‍ സൂക്ഷിക്കാവൂ. ഇലക്കറികള്‍ ,
മഷ്റൂം എന്നിവ ഫ്രിഡ്ജില്‍ അധികസമയം ഇരിക്കില്ല. പെട്ടെന്ന് ചീത്തയാകും.
എന്നാല്‍ കാരറ്റ്, ബീന്‍സ് തുടങ്ങി ജലാംശം കുറഞ്ഞ പച്ചക്കറികള്‍ 5 ദിവസം
വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ഉള്ളി പോലെ ജലാംശം കൂടുതലുള്ള
പച്ചക്കറികള്‍ അരിഞ്ഞ് ഫ്രിഡ്ജില്‍ വച്ചാല്‍ പെട്ടെന്ന് ചീത്തയാകും.
എന്നാല് ഉള്ളി തൊലി പൊളിച്ചു വച്ചാല്‍ കുഴപ്പമില്ല. കവര്‍പാല്‍ ഒരാഴ്ച വരെ
ഫ്രീസിംഗ് പോയിന്‍റില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. 24 മണിക്കൂര്‍
വെളിയിലിരുന്ന കവര്‍പാല്‍ പിന്നീട് ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കുന്നത്
ആശാസ്യമല്ല. പാകം ചെയ്ത് ഫ്രിഡ്ജില്‍ വയ്ക്കുന്ന ഭക്ഷണം തിരിച്ച് അന്തരീക്ഷ
ഊഷ്മാവില്‍ വന്നതിന് ശേഷമേ ചൂടാക്കി ഉപയോഗിക്കാന്‍ പാടുള്ളു. പഴങ്ങളും
പച്ചക്കറികളും മത്സ്യവുമൊക്ക പ്രത്യേകം പ്രത്യേകം ട്രേകളില്‍ വേര്‍തിരിച്ചു
വയ്ക്കുക. പ്രകൃതി ദത്തമായ ഭക്ഷണസാധനങ്ങള്‍ മൂന്നുമണിക്കുറിനകം പാകം
ചെയ്തു കഴിക്കുന്നതാണ് ഏറ്റവും നല്ലത്.
ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്
FOOD SAFETY,
MALAYALAM ARTICLE,
{[['
']]}
Labels:
FOOD SAFETY,
MALAYALAM ARTICLE
FOOD SAFETY - മായം - സര്‍വ്വത്ര മായം
Posted by KRISHNARAJ EDAKKUTTY
Posted on 10:32
with No comments
മായം - സര്‍വ്വത്ര മായം
“മലപ്പുറത്ത് ഭക്ഷ്യവിഷബാധമൂലം മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു. പ്രാതലിന് കഴിച്ച ഓട്ടടയിലും ദോശയിലും പൂപ്പല്‍ ഉണ്ടായതാണ് വിഷബാധയ്ക്ക് കാരണമെന്ന് കരുതുന്നു. അരിപ്പൊടിയില്‍ ഉണ്ടാക്കിയ ഓട്ടട, ജാമും നെയ്യും ചേര്‍ത്താണ് കുട്ടികള്‍ കഴിച്ചത്”. മലപ്പുറത്തുണ്ടായ ഭക്ഷ്യവിഷബാധയെപ്പറ്റി പത്രത്തില്‍ വന്ന റിപ്പോര്‍ട്ടിന്റെ ആമുഖമാണിത്. ലാഭേച്ഛ കരുതി ഉപഭോഗവസ്തുക്കളില്‍ മായം ചേര്‍ക്കുന്ന പ്രവണത ഒരു ശാപമായി തന്നെ ഇന്ന് നിലനില്‍ക്കുന്നു. ഭക്ഷ്യവിഷബാധയേറ്റുളള മരണങ്ങള്‍ ഇതിന്റെ പ്രകടമായ സൂചനയാണ്. ഏറെ പ്രചാരണം ഇതിനെതിരെ ഉണ്ടായിട്ടും മായം ചേര്‍ക്കല്‍ തടയാനുളള ശ്രമം എത്രമാത്രം വിജയിച്ചുവെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.അമിതലാഭേച്ഛ മായംചേര്‍ക്കലിലുളള പ്രേരകഘടകം
ആരോഗ്യത്തിന് ഹാനികരമായ അന്യപദാര്‍ത്ഥങ്ങള്‍ ഭക്ഷ്യവസ്തുക്കളില്‍ കലരുന്നത് പലവിധ അസുഖങ്ങള്‍ക്കും ചിലപ്പോള്‍ മരണത്തിനും തന്നെ കാരണമായിത്തീരാം. നാം ഉപയോഗിക്കുന്ന ആഹാരസാധനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചും പരിശുദ്ധിയെക്കുറിച്ചും നമ്മിലേറെപ്പേര്‍ക്കും അറിയില്ല. മായം ചേര്‍ത്ത ഭക്ഷണവസ്തുക്കള്‍ വിറ്റ് ലാഭമുണ്ടാക്കാനുളള പ്രവണത ഇന്ന് വളരെ കൂടുതലായി കണ്ടുവരുന്നു. ഭക്ഷ്യവസ്തുക്കളുടെ ദൌര്‍ലഭ്യവും, അമിതലാഭേച്ഛയുമാണ് മായം ചേര്‍ക്കലിനുളള പ്രേരക ഘടകം. ഇത് സൃഷ്ടിക്കുന്ന സാമൂഹ്യവിപത്ത് അതീവ ഗുരുതരവും.നിശ്ചിത ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് കുറ്റകരം
ഭക്ഷ്യസാധനങ്ങളിലെ മായം ചേര്‍ക്കല്‍ തടയുന്നതിനുവേണ്ടി മായംചേര്‍ക്കല്‍ നിരോധനനിയമം സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. ഒരന്യവസ്തു കലര്‍ത്തിയിട്ടില്ലെങ്കില്‍ കൂടി നിശ്ചിത ഗുണനിലവാരം ഇല്ലാത്ത സാധനങ്ങളും മായം ചേര്‍ത്തവയായി പരിഗണിക്കപ്പെടും. വെളളം ചേര്‍ത്ത പാല്‍ വില്‍ക്കുന്നതുപോലെ ക്രീം ചേര്‍ക്കാത്ത ഐസ്ക്രീം വില്‍ക്കുന്നതും നിയമവിരുദ്ധമാണ്. പൂത്ത ധാന്യങ്ങളും, പുഴുകുത്തിയ പയറും കടലയും, രോഗം ബാധിച്ച മൃഗത്തിന്റെ പാലും, ചത്ത മൃഗത്തിന്റെ ഇറച്ചിയും വില്‍ക്കുന്നത് കുറ്റകരമാണ്. തെറ്റിദ്ധാരണാ ജനകങ്ങളായ പേരുകളോ, സൂചനകളോ ഉത്പന്നത്തിന്റെ ലേബലില്‍ ഉണ്ടായിരിക്കുവാന്‍ പാടില്ല. രാസവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയ സ്ക്വാഷ് നിറച്ച കുപ്പിയുടെ ലേബലില്‍ ഓറഞ്ചിന്റെ പടം കൊടുത്താല്‍ അത് ഓറഞ്ച് ജ്യൂസാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്.
ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്നതിന് ലൈസന്‍സ് എടുത്തിരിക്കണം
നിത്യോപയോഗ സാധനങ്ങളിലെ മായം ചേര്‍ക്കല്‍ നിരവധി കണ്ണികളുളള ഒരു വലിയ ശൃംഖലയായി വളര്‍ന്നിരിക്കുന്നു. സ്വാതന്ത്യ്രലബ്ധിക്ക് മുമ്പുതന്നെ ഇന്ത്യയില്‍ മായംചേര്‍ക്കല്‍ നിരോധനനിയമങ്ങള്‍ നടപ്പിലുണ്ടായിരുന്നു. ഇപ്രകാരം നിലനിന്നിരുന്ന നിയമങ്ങള്‍ ക്രോഡീകരിച്ചുണ്ടാക്കിയ മായംചേര്‍ക്കല്‍ നിരോധന നിയമം 1955 ജൂണ്‍ മാസം 1-ാം തീയതി മുതലാണ് ഇന്ത്യയൊട്ടാകെ നിലവില്‍ വന്നത്. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നവരെല്ലാം അതിനായി പ്രത്യേകം ലൈസന്‍സ് എടുത്തിരിക്കണമെന്ന് നിര്‍ബന്ധമാണ്. വിറ്റ സാധനങ്ങള്‍ ഗുണമേന്മയുളളതാണെങ്കില്‍ കൂടി ലൈസന്‍സ് ഇല്ല എന്ന കാരണത്താല്‍ കച്ചവടക്കാരന്റെ പേരില്‍ കേസെടുക്കാവുന്നതാണ്.ഭക്ഷ്യ ഉത്പന്നങ്ങളില്‍ കലര്‍ത്തുന്ന വിവിധ മായങ്ങള്‍
വിവിധ സാധനങ്ങളില്‍ മായം ചേര്‍ക്കുന്നതിനുവേണ്ടി കച്ചവടക്കാര്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ അതീവ രസകരവും ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടതു മാണ്. കാപ്പിപ്പൊടിയില്‍ ഗോതമ്പ് വറുത്തുപൊടിച്ച് 30% മുതല്‍ 40% വരെ ചേര്‍ത്ത് കച്ചവടക്കാര്‍ വില്പന നടത്തുന്നു. നാട്ടില്‍ സുലഭമായി കിട്ടുന്ന പുളിങ്കുരുവിന്റെ തോടുപൊട്ടിച്ച് തേയിലപ്പൊടിയില്‍ ചേര്‍ക്കുന്നു. ഗോതമ്പിന്റെ തവിട്, ഉമി, പാഴ് വസ്തുക്കള്‍ ഇവയൊക്കെയാണ് മല്ലിപ്പൊടിയില്‍ ചേര്‍ക്കുന്നത്. ഇഷ്ടികപ്പൊടി, ഓടുപൊടി, ചുവന്ന ചോളത്തിന്റെ തൊലി ഇവ മുളകുപൊടിയില്‍ കലര്‍ത്തുന്നു. വനസ്പതിയും, മൃഗക്കൊഴുപ്പുകളും ചേര്‍ത്ത നെയ്യും വിപണിയില്‍ എത്താറുണ്ട്. ആറ്റുമണലിന്റെ കൂടെ വരുന്ന കടലയുടെ ആകൃതിയും നിറവുമുളള ചരല്‍ ശേഖരിച്ചാണ് കടലയില്‍ ചേര്‍ക്കുന്നത്. കടലപ്പരിപ്പ്, വടപ്പരിപ്പ്, തുവരപ്പരിപ്പ് ഇവയ്ക്കൊപ്പം വിലകുറഞ്ഞ കേസരിപ്പരിപ്പ് ചേര്‍ത്ത് വില്പനക്കെത്തിക്കുന്നത് സാധാരണമാണ്. കോടാലിയുടെ ആകൃതിയിലുളള കേസരിപ്പരിപ്പ് ശരീരത്തിന് ദൂഷ്യമുളളതാണ്. കേസരിപ്പരിപ്പിലടങ്ങിയിരിക്കുന്ന വിഷപദാര്‍ത്ഥം പെരുമുട്ടുവാതം എന്ന അസുഖത്തിന് കാരണമായിത്തീരുന്നു.മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ ഗുരുതരമായ രോഗങ്ങള്‍ സൃഷ്ടിക്കുന്നു.
മധുരപലഹാരങ്ങളായ കേക്ക്, ബിസ്കറ്റ് ഇവയില്‍ കൃത്രിമ മധുരപദാര്‍ത്ഥങ്ങളായ ‘സാക്കറിന്‍’, ‘ഡള്‍സിന്‍’, ‘സോഡിയം സൈക്ളോമേറ്റ്’ ഇവ ചേര്‍ക്കുന്നു. ഒരുദിവസം സാക്കറിന്‍ എന്ന മധുരപദാര്‍ത്ഥം 400 മില്ലിഗ്രാമില്‍ കൂടുതല്‍ കഴിക്കുന്നത് ശരീരത്തിന് ഹാനികരമാണ്. ഡള്‍സിന്‍ ശരീരത്തിന് ഹാനികരമായ പദാര്‍ത്ഥമാണ്. കരള്‍, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങളില്‍ ട്യൂമര്‍ ഉണ്ടാകുന്നതിന് “ഡള്‍സിന്‍” കാരണമാകുന്നു. സോഡിയം സൈക്ളോമേറ്റ് എന്ന വിഷവസ്തു മനുഷ്യകോശങ്ങളിലെ ക്രോമസോമുകള്‍ക്കാണ് തകരാറുണ്ടാക്കുന്നത്. അടുത്ത തലമുറയെപ്പോലും ബാധിക്കുന്ന ഒരു പ്രശ്നമായി ഇത് മാറിയേക്കാം.അജിനോമോട്ടോയും, ആവര്‍ത്തിച്ചുപയോഗിക്കുന്ന എണ്ണയും അപകടകാരികള്‍
ഫാസ്റ്ഫുഡ് കേന്ദ്രങ്ങളിലും, ഹോട്ടലുകളിലും “മോണോസോഡിയം ഗ്ളൂട്ടാമേറ്റ്” അഥവാ “അജിനോമോട്ടോ” എന്ന രാസപദാര്‍ത്ഥം ഭക്ഷണവസ്തുക്കളില്‍ രുചിദായകവസ്തുവായി ചേര്‍ക്കുന്നു. കുഞ്ഞുങ്ങളുടെ ആഹാരത്തില്‍ നിരോധിച്ചിട്ടുളള ഒരു വസ്തുവാണ് “മോണോസോഡിയം ഗ്ളൂട്ടാമേറ്റ്”. ഒരിക്കല്‍ പാചകം ചെയ്ത എണ്ണയില്‍ വീണ്ടും ഭക്ഷണം പാകം ചെയ്യുമ്പോള്‍, ആദ്യഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ കരിഞ്ഞ് കാര്‍ബണായിത്തീരുകയും അത് എണ്ണയുമായി ചേര്‍ന്ന് വിഷവസ്തുക്കളുണ്ടാവുകയും ചെയ്യുന്നു. അതുകൂടാതെ അമിതമായ ചൂടില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാകം ചെയ്യുമ്പോഴും, തുടരെത്തുടരെ ചൂടാക്കുമ്പോഴും എണ്ണയില്‍ നിന്നുതന്നെ മാരകമായ വിഷവസ്തുക്കള്‍ ഉത്പാദിക്കപ്പെടുന്നു.ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ രോഗാണുക്കളുടെ സാന്നിധ്യം
ഭക്ഷ്യപദാര്‍ത്ഥങ്ങളിലുണ്ടാകുന്ന പൂപ്പല്‍, ആരോഗ്യത്തിന് വളരെ ഹാനികരമാണ്. പൂപ്പലുകളില്‍ മാരകമായ “അഫ്ളാടോക്സിന്‍” എന്ന വിഷവസ്തു ഉണ്ടായിരിക്കും. ഇതു കരള്‍രോഗത്തിനും കാന്‍സറിനും കാരണമാകുന്നു എന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ശുചിത്വമില്ലാത്ത ചുറ്റുപാടുകളില്‍ ഉണ്ടാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ രോഗാണുക്കള്‍ കലരുന്നതുമൂലം വയറിളക്കം, ഛര്‍ദ്ദി, പനി തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമാകുന്നു. സംസ്കരിക്കാത്ത പാല്‍, മത്സ്യം, മാംസം എന്നീ ആഹാരപദാര്‍ത്ഥങ്ങളില്‍ ഇത്തരത്തിലുളള രോഗാണുക്കള്‍ ഉണ്ടാകുന്നതിനുളള സാധ്യതയേറെയാണ്. കുപ്പിയിലടച്ചുവരുന്ന മിനറല്‍ വാട്ടറില്‍ അപകടകരമായ രാസമാലിന്യങ്ങളും അണുജീവികളും ഉണ്ടാകാം. ഉപഭോക്താവിന്റെ വൃക്കകളെ തകരാറിലാക്കുകയോ, അര്‍ബുദരോഗത്തിന് ഇടവരുത്തുകയോ ചെയ്യാവുന്ന മാലിന്യങ്ങള്‍ വെളളത്തില്‍ നിന്നും നീക്കം ചെയ്യേണ്ടത് ആവശ്യമാണ്. മിനറല്‍ വാട്ടര്‍ വിപണിയിലെത്തിക്കുന്ന കമ്പനികള്‍ കര്‍ശന ഗുണനിയന്ത്രണപരിപാടികള്‍ ഏര്‍പ്പെടുത്തിയേ മതിയാവൂ.നിരോധിച്ച ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കരുത്
നിര്‍മ്മാതാവ്, ഉത്പന്നത്തിന്റെ സ്വഭാവത്തിനോ ഗുണത്തിനോ ഹാനികരമാകത്തക്കവിധം ഏതെങ്കിലും ഇതരഘടകങ്ങള്‍ ചേര്‍ക്കുവാന്‍ പാടുളളതല്ല. വസ്തുവിന്റെ ഗുണമോ, ശുദ്ധിയോ നിശ്ചിത നിലവാരത്തിന് താഴെയുളളതാവാന്‍ പാടില്ല. ഉത്പന്നത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ അളവ് നിശ്ചിത പരിധിക്കുളളില്‍ ഇല്ലാതെ വന്നാല്‍ കുറ്റകരമാണ്. നിര്‍ദ്ദേശിക്കപ്പെട്ട വര്‍ണ്ണവസ്തു അല്ലാതെ നിറം കൊടുക്കാനുളള മറ്റേതെങ്കിലും വസ്തുക്കള്‍ ഉത്പന്നത്തില്‍ ചേര്‍ക്കുന്നത് നിയമവിരുദ്ധമാണ്. പൊതുജനാരോഗ്യ സംരക്ഷണത്തിനുവേണ്ടി ആരോഗ്യവകുപ്പധികൃതര്‍ നിശ്ചിത കാലത്തേക്ക് വിപണനം നിരോധിച്ചിട്ടുളള ഏതെങ്കിലും ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്നതും കുറ്റകരമാണ്.മായംചേര്‍ക്കല്‍ നിരോധനനിയമം നടപ്പിലാക്കാന്‍ പ്രത്യേകവിഭാഗം
കേരളത്തില്‍ മായംചേര്‍ക്കല്‍നിരോധനനിയമം നടപ്പാക്കുന്നതിനുവേണ്ടി ആരോഗ്യവകുപ്പിന്റെ കീഴില്‍ ഒരു ഡെപ്യൂട്ടി ഡയറക്ടറും, ടെക്നിക്കല്‍ അസിസ്റന്റും ലീഗല്‍ അസിസ്റന്റും മറ്റ് ഓഫീസ് ജീവനക്കാരും ഉള്‍പ്പെട്ട ഒരു പ്രത്യേകവിഭാഗം പ്രവര്‍ത്തിക്കുന്നു. ഭക്ഷ്യസാധനങ്ങള്‍ പരിശോധിക്കുന്നതിന് തിരുവനന്തപുരം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് അനലറ്റിക്കല്‍ ലബോറട്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫുഡ് ഇന്‍സ്പെക്ടര്‍മാരാണ് മായം ചേര്‍ക്കല്‍ നിരോധന നിയമം നടപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍. ഓരോ ജില്ലയിലും ഡിസ്ട്രിക്റ്റ് ഫുഡ് ഇന്‍സ്പെക്ടര്‍മാരും ഉദ്ദേശം ഇരുപത് പഞ്ചായത്തുകള്‍ക്ക് ഒരാള്‍ എന്ന കണക്കില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും പ്രവര്‍ത്തിക്കുന്നു. ഭക്ഷ്യസാധനങ്ങള്‍ നിര്‍മ്മിക്കുകയോ, വില്‍പന നടത്തുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ പരിശോധിക്കുക, ഭക്ഷ്യലൈസന്‍സിലെ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക, സാധനങ്ങള്‍ പരിശോധനയ്ക്കെടുത്ത് ലബോറട്ടറികളിലേക്ക് അയയ്ക്കുക, മായം ചേര്‍ത്ത സാധനങ്ങള്‍ പിടിച്ചെടുത്ത് നടപടിയെടുക്കുക, കോടതികളില്‍ കേസ് നടത്തുക തുടങ്ങിയവ ഫുഡ് ഇന്‍സ്പെക്ടര്‍മാരുടെ ചുമതലകളാണ്. ഭക്ഷ്യസാധനങ്ങളില്‍ മായം ചേര്‍ത്തു എന്ന കുറ്റം കോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ കച്ചവടക്കാരന്‍ “പ്രിവന്‍ഷന്‍ ഓഫ് ഫുഡ് അഡള്‍ട്ടറേഷന്‍ ആക്ട്” അഥവാ പി.എഫ്.എ. ആക്ട് അനുസരിച്ച് ശിക്ഷ അനുഭവിക്കാന്‍ ബാധ്യസ്ഥനാണ്. കേരളത്തിലെ വിവിധഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച മിനറല്‍ വാട്ടര്‍ സാമ്പിളുകളില്‍ മാലിന്യങ്ങളുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. വില കൊടുത്താണ് പരിശോധിക്കുന്നതിനുവേണ്ടി ഭക്ഷ്യസാധനങ്ങളുടെ സാമ്പിളുകള്‍ ശേഖരിക്കേണ്ടത്. ഇതിന് ആവശ്യമായ ഫണ്ട് ലഭിക്കുന്നില്ല എന്നത് പ്രവര്‍ത്തനത്തെ പലപ്പോഴും ബാധിക്കുന്നു കേരള സര്‍ക്കാരിന്റെ ഫുഡ്അഡ്മിനിസ്ട്രേഷന്‍ വിഭാഗം നിരന്തരം ഉന്നയിക്കുന്ന പരാതിയാണിത്.മായംചേര്‍ക്കല്‍ നിരോധനനിയമം നടപ്പിലാക്കാന്‍ പൊതുജനപങ്കാളിത്തം വേണം.
ആഹാരസാധനങ്ങളിലെ മായം ചേര്‍ക്കല്‍ നിരോധന നിയമം നടപ്പാക്കുന്ന കാര്യത്തില്‍ പൊതുജനപങ്കാളിത്തം അനുപേക്ഷണീയമാണ്. ഉത്പന്നത്തിന്റെ പുറത്ത് രേഖപ്പെടുത്തിയതിലും അധികം വില നല്‍കാതിരിക്കുക, കബളിപ്പിക്കപ്പെടുന്നത് നിസാരമായ തുകയ്ക്കാണെങ്കില്‍ കൂടി പരാതി നല്‍കുക, അളവുതൂക്ക ഉപകരണങ്ങളില്‍ തൂക്കപരിശോധന നടത്തിയ മുദ്ര പതിപ്പിച്ചിട്ടുണ്ടോ എന്നു ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉപഭോക്തൃതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് സഹായകമാണ്. ഐ.എസ്.ഐ., എഫ്.പി.ഒ., അഗ്മാര്‍ക്ക് എന്നീ മുദ്രകളുളള സാധനങ്ങള്‍ ഗുണനിലവാരം സംബന്ധിച്ച് സര്‍ക്കാരിന്റെ അംഗീകാരം നേടിയിട്ടുളള ഉത്പന്നങ്ങളാണ്. സാധനം വാങ്ങുമ്പോള്‍ ഗുണനിലവാരമുദ്രയുളളവ വാങ്ങുന്നതിന് ഉപഭോക്താവ് പ്രത്യേകം ശ്രദ്ധിക്കണം. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുളള ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റാന്‍ഡേര്‍ഡ്സ് നല്‍കുന്ന ഐ.എസ്.ഐ. മുദ്രയുളള സാധനങ്ങള്‍ നിര്‍ദ്ദിഷ്ട ഗുണനിലവാരം ഉറപ്പു നല്‍കുന്നു. ധാന്യങ്ങള്‍, മസാലപ്പൊടികള്‍, തേന്‍, നെയ്യ്, ഭക്ഷ്യഎണ്ണകള്‍ തുടങ്ങി 143 കാര്‍ഷിക വിഭവങ്ങള്‍ക്ക് നല്‍കുന്ന ഗുണമേ•യുടെ അടയാളമാണ് ‘അഗ്മാര്‍ക്ക്’. കേരളത്തില്‍ അഗ്മാര്‍ക്കിന്റെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാരും, കേരളസര്‍ക്കാരും സംയുക്തമായാണ് നടപ്പിലാക്കുന്നത്.
മായം ചേര്‍ക്കലിനെതിരെ പ്രതികരിക്കുക
മായം ചേര്‍ക്കല്‍ നിരോധന നിയമം നടപ്പിലാക്കുന്നതിനുവേണ്ടി സ്ഥാപനങ്ങള്‍ പരിശോധിക്കുന്നത് വളരെ കുറഞ്ഞുവരുന്നു എന്ന പരാതി ഇവിടെ നിലനില്‍ക്കുകയാണ്. നിരവധി വര്‍ഷങ്ങളായി പരിശോധന നടന്നിട്ടില്ലാത്ത ഹോട്ടലുകളും ബേക്കറികളും സോഡാഫാക്ടറികളും ഐസ്ക്രീം പാര്‍ലറുകളും കേരളത്തിലുണ്ട് എന്നു കേള്‍ക്കുമ്പോള്‍ ഞെട്ടരുത്. ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടാവുന്നത് ശുചിത്വത്തിന്റെ അഭാവമാണ് വെളിവാക്കുന്നത്. സാമ്പിളുകള്‍ പരിശോധനയ്ക്കെടുക്കുന്നതിലും, മായം ചേര്‍ത്ത സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുന്നതിലും ഉളള ആരോഗ്യവകുപ്പിന്റെ ശ്രമങ്ങള്‍ ജനങ്ങള്‍ സ്വാഗതം ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ല. മായം ചേര്‍ക്കുന്നതായി കാണുന്ന ഭക്ഷണശാലകളും കച്ചവടസ്ഥാപനങ്ങളും ബഹിഷ്കരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണം. തുടര്‍ച്ചയായി മായം ചേര്‍ക്കുന്ന വ്യപാരികളെ കണ്ടെത്തുകയും അവരെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും വേണം. പരിശോധനയ്ക്കാവശ്യമായ ഫണ്ടും സര്‍ക്കാര്‍ ലഭ്യമാക്കേണ്ടതുണ്ട്. ലാഭേച്ഛ നിറഞ്ഞ വ്യാപാരികളുടെ മനുഷ്യത്വരഹിതമായ ചൂഷണത്തിന് വിധേയരാകുന്നവരെന്ന നിലയ്ക്ക് മായം ചേര്‍ക്കലിനെതിരെ പ്രതികരിക്കാനുളള ബാധ്യത ഓരോ പൌരനുമുണ്ട്. ഉപഭോക്തൃസംഘടനകള്‍, മഹിളാസംഘടനകള്‍ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്ക് മായം ചേര്‍ക്കലിനെതിരെയുളള സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ ക്രിയാത്മക സഹകരണം നല്‍കുവാന്‍ കഴിയും. പൊതുജനാരോഗ്യപ്രവര്‍ത്തനരംഗത്ത് അടിയന്തരശ്രദ്ധ പതിപ്പിക്കുന്ന നമ്മുടെ രാജ്യത്ത്, മായം ചേര്‍ക്കല്‍ അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ആരോഗ്യവാർത്തകൾ
FOOD SAFETY,
MALAYALAM ARTICLE,
{[['
']]}
Labels:
FOOD SAFETY,
MALAYALAM ARTICLE
HOTEL FOOD - ഹോട്ടൽ ഭക്ഷണത്തിന്റെ നിലവാരം
Posted by KRISHNARAJ EDAKKUTTY
Posted on 09:51
with No comments
ഹോട്ടൽ ഭക്ഷണത്തിന്റെ നിലവാരം
ഡയറ്റിംഗിന്റെ പേരില്‍ ഭക്ഷണം ഉപേക്ഷിക്കുന്നവര്‍പോലും ഹോട്ടല്‍ ഭക്ഷണം കണ്ടാല്‍ സര്‍വ്വ നിയന്ത്രണങ്ങളും മറക്കും. ഫാസ്‌റ്റ്ഫുഡ് ശാലകളിലെ കൊതിപ്പിക്കുന്ന മണവും നിറവും നമ്മെ അവിടേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. ഒരു തവണ കഴിച്ചാല്‍ വീണ്ടും വീണ്ടും കഴിക്കാന്‍ പാകത്തിന് രസമുകുളങ്ങളെ ഉത്തേജിപ്പിക്കുന്ന വിഭവങ്ങള്‍.കീശ കാലിയാകുന്നതറിയാതെ രുചിക്കു പിറകേയുള്ള പരക്കംപാച്ചില്‍. അതോടെ ഹോട്ടല്‍ വ്യവസായം വന്‍സാമ്പത്തിക ലാഭം നേടി. ചെറുതും വലുതുമായ നിരവധി ഹോട്ടലുകളാണ് ഇന്ന് കേരളത്തിന്റെ മുക്കിലും മൂലയിലുമുള്ളത്. ഇതില്‍ അംഗീകാരം ഉള്ളവയും ഇല്ലാത്തവയും ഉണ്ട്. രാത്രിയുടെ മറവില്‍ വലിച്ചുകെട്ടിയ ടാര്‍പോളില്‍ ഒതുങ്ങുന്ന തട്ടുകടകള്‍ മുതല്‍ സ്‌റ്റാര്‍ഹോട്ടലുകള്‍ വരെ. പഴകിയ ഭക്ഷണം പിടിച്ചെടുത്തു, മായം കലര്‍ന്ന ഭക്ഷണം കണ്ടെത്തി ഇങ്ങനെ ദിനംപ്രതി വാര്‍ത്തകള്‍ നിറഞ്ഞിട്ടും ഹോട്ടല്‍ ഭക്ഷണംതന്നെ മതിയെന്ന പിടിവാശിയിലാണ് മലയാളി. ഹോട്ടല്‍ ഭക്ഷണം പൂര്‍ണമായി ഉപേക്ഷിക്കണമെന്നല്ല. ആരോഗ്യം കൈമോശം വരാതെ എങ്ങനെ ഹോട്ടല്‍ ഭക്ഷണം കഴിക്കാമെന്നതിനെക്കുറിച്ച് ഒരു ലേഖനം
മായം ചേര്‍ക്കല്‍
കൈയിലിരിക്കുന്ന പണം കൊടുത്ത് വാങ്ങി ഭക്ഷിക്കുന്നത് വിഷമാണെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. മായം ചേര്‍ക്കല്‍ നിരോധന നിയമം നിര്‍ദേശിക്കുന്നത് സുരക്ഷിത ഭക്ഷണം മാത്രം നല്‍കണമെന്നാണ്. എന്നാല്‍ അമിത ലാഭക്കൊതി പലപ്പോഴും നിയമം കാറ്റില്‍ പറത്തുന്നു. വില്‍ക്കുന്ന ഭക്ഷ്യവസ്‌തുക്കളില്‍ ഗുണനിലവാരം കുറഞ്ഞ പദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നതും അവയുടെ ഗുണമേന്മ കുറയുന്നതും നിയമലംഘനമാണ്.ചില പദാര്‍ഥങ്ങള്‍ അനുവദനീയമായ പരിധിയില്‍ ചേര്‍ക്കുന്നതിന് വിലക്കില്ല. എന്നാല്‍ അമിതമായ തോതില്‍ നിറങ്ങള്‍, രാസവസ്‌തുക്കള്‍ എന്നിവ ചേര്‍ത്തു തയാറാക്കിയ വിഭവങ്ങളാണ് മിക്ക ഹോട്ടലുകളിലും കണ്ടുവരുന്നത്. ഇത്തരം രാസവസ്‌തുക്കള്‍ അമിതമായി ശരീരത്തിലെത്തുന്നത് പലവിധ രോഗങ്ങള്‍ക്കും കാരണമാകുന്നു. ഇന്ന് കാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിന്റെ ഒരു പ്രധാന കാരണവും ഇതുതന്നെ. ഗ്യാസ്‌ട്രമ്പിള്‍, വന്ധ്യത, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഇത് വഴിവയ്‌ക്കുന്നു.
ലാഭക്കൊതിയുടെ കച്ചവടതന്ത്രം
ലാഭക്കൊതിയാണ് മായം ചേര്‍ക്കലിനു പിന്നിലെ പ്രേരകശക്‌തി. പഴകിയ ഭക്ഷണസാധനങ്ങള്‍ രാസപദാര്‍ഥം ചേര്‍ത്ത് പുതിയവയെന്ന് തോന്നുന്ന തരത്തില്‍ വില്‍ക്കാനാണ് മിക്ക ഹോട്ടലുകാരും ശ്രമിക്കുന്നത്. ഫ്രിഡ്‌ജ്, കോള്‍ഡ് സ്‌റ്റോറേജ് എന്നിവയെല്ലാം ഭക്ഷണം കേടുകൂടാതെ സൂക്ഷിച്ചു വയ്‌ക്കാനുള്ളതാണ്. എന്നാല്‍ ഭക്ഷണം സൂക്ഷിച്ചു വയ്‌ക്കുന്നതിന് ചില രീതികള്‍ ഉണ്ട്.ഓരോ ഭക്ഷണസാധനത്തിനും അനുയോജ്യമായ താപനിലയില്‍ ശരിയായ അളവില്‍ വയ്‌ക്കണം. എന്നാല്‍ ഇതൊന്നും ആരും ശ്രദ്ധിക്കാറില്ല. മിച്ചം വരുന്ന ഭക്ഷണം കുത്തിനിറച്ച് ദിവസങ്ങള്‍ വയ്‌ക്കുമ്പോള്‍ അത് ഭക്ഷ്യയോഗ്യമല്ലാതാകും. ഉപഭോക്‌താവ് ഇതൊന്നുമറിയാതെ നിറത്തിലും രുചിയിലും മയങ്ങി വഞ്ചിതരാകുന്നു.
ഭക്ഷ്യ സുരക്ഷാ നിയമം
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പഴയ നിയമങ്ങള്‍ മാറി പുതിയ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമംപ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. ഇതനുസരിച്ച് ഹോട്ടല്‍ ഭക്ഷണത്തിന് ഫുഡ് സേഫ്‌റ്റി ആന്റി സ്‌റ്റാന്‍ഡേര്‍ഡ് അതോറിറ്റി ചില മാനദണ്ഡങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. ഭക്ഷ്യവസ്‌തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കി, ശേഖരണ, വിതരണ, വില്‍പ്പന മേഖല സുരക്ഷിതമാക്കുകയാണ് ലക്ഷ്യം. സുരക്ഷിത ഭക്ഷണമെന്നു പറയുമ്പോള്‍ പാചകംചെയ്യുന്ന രീതി, അണുവിമുക്‌തമായ സ്‌ഥലമാണോ, കൈകാര്യം ചെയ്യുന്ന ആളുകളുടെ ആരോഗ്യസ്‌ഥിതി, പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന വസ്‌തുക്കളുടെ ഗുണനിലവാരം സൂക്ഷിക്കുന്ന രീതി ഇവയൊക്കെ ഉറപ്പുവരുത്തുകയാണ്.ഗുണനിലവാരം കുറഞ്ഞതോ മായം കലര്‍ന്നതോ ആയ ഭക്ഷ്യവസ്‌തുക്കള്‍ കണ്ടെത്തിയാല്‍ പിഴയും തടവും വരെ ലഭിക്കാവുന്ന കുറ്റമാണ്. ഭക്ഷ്യവസ്‌തുക്കളില്‍ ചേര്‍ക്കുന്ന കൃത്രിമ നിറങ്ങളും പ്രിസര്‍വേറ്റീവുകളുമാണ് ഭക്ഷണത്തിന് നിറവും രുചിയും പ്രദാനം ചെയ്യുന്നത്. ചേര്‍ക്കാന്‍ അനുവദനീയമായതും അല്ലാത്തവയുമായ നിറങ്ങള്‍ ഉണ്ട്. സണ്‍സെറ്റ് യെല്ലോ, ടാര്‍ട്രാസിന്‍, എറിത്രോസിന്‍, ബ്രിലന്റ് ബ്ലൂ, ഫാസ്‌റ്റ് ഗ്രീന്‍ എന്നിവയൊക്കെ ചേര്‍ക്കാവുന്നതാണ്. എല്ലാ ഭക്ഷ്യവസ്‌തുക്കളിലും ഇവ ഉപയോഗിക്കാനാവില്ല. മൈദാമാവ് ഉപയോഗിച്ചു തയാറാക്കുന്ന വിഭവങ്ങളില്‍ ഒരു നിശ്‌ചിത അളവില്‍ മാത്രമേ നിറങ്ങള്‍ ഉപയോഗിക്കാവൂ.
അധിക അളവില്‍ പ്രസര്‍വേറ്റീവുകള്‍ ചേര്‍ക്കുന്നതും നിയമവിരുദ്ധമാണ്. ബിരിയാണി രുചികരമാക്കാന്‍ ചേര്‍ക്കാവുന്നതിലധികം ഫ്‌ളേവറുകള്‍ മിക്ക ഹോട്ടലുകളിലും ഉപയോഗിക്കുന്നുണ്ട്. അതുപോലെ ചില്ലിചിക്കന്‍, ഫ്രൈഡ് ചിക്കന്‍, ചിക്കന്‍ ഫ്രൈ എന്നിങ്ങനെയുള്ള ചിക്കന്‍ വിഭവങ്ങളുടെ വായില്‍വെള്ളമൂറിക്കുന്ന മണത്തിനു പിന്നില്‍ പ്രസര്‍വേറ്റീവുകളാണ്. ഇവയുടെ തുടര്‍ച്ചയായ ഉപയോഗം ശരീരത്തെ ദോഷകരമായി ബാധിക്കും. ഉപ്പ്, മധുരം, വിനാഗിരി പോലുള്ള പ്രസര്‍വേറ്റീവുകള്‍ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാണ്. എന്നാല്‍ അജിനോമോട്ടോ, നൈട്രൈറ്റ്‌സ്, സള്‍ഫൈറ്റ്‌സ് എന്നിങ്ങനെയുള്ളവ നിശ്‌ചിത അളവില്‍ അധികം ചേര്‍ക്കുന്നത് ഹാനികരമാണ്.
ഫാസ്‌റ്റ് ഫുഡ് എന്ന വിഷം
ഏറ്റവും എളുപ്പത്തില്‍ രുചികര ഭക്ഷണമായി മലയാളി തെരഞ്ഞെടുത്ത ഫാസ്‌റ്റ് ഫുഡില്‍ പല രാസപദാര്‍ഥങ്ങളും ചേര്‍ക്കുന്നുണ്ട്. ഇതില്‍ പ്രധാനം അജിനോമോട്ടോയാണ്. നാവിലെ രസമുകുളങ്ങളെ ഉദ്ദീപിപ്പിച്ച് ഫാസ്‌റ്റ് ഫുഡിലേക്ക് വീണ്ടും വീണ്ടും ആകര്‍ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം.പഴകിയ ഭക്ഷണസാധനങ്ങള്‍ക്ക് പുതുമ തോന്നിക്കുക എന്ന ലക്ഷ്യത്തോടെയും അജിനോമോട്ടോ ഉപയോഗിക്കുന്നു. ഭക്ഷണം പഴകുന്ന ദുര്‍ഗന്ധം അകറ്റി രുചികരമാക്കുന്ന എളുപ്പവിദ്യ. മാംസഭക്ഷണത്തിലാണ് അജിനോമോട്ടോ കൂടുതലായി ചേര്‍ക്കുന്നതെന്ന ധാരണ മിക്കവര്‍ക്കും ഉണ്ട്. എന്നാല്‍ വെജിറ്റേറിയന്‍ വിഭവങ്ങളിലെയും അവിഭാജ്യ ഘടകമാണിത്.
ഹോട്ടലിന്റെ പുറംമോടിയില്‍ മയങ്ങുന്ന ഉപഭോക്‌താവ് ഒരിക്കലും അടുക്കളയുടെ ശുചിത്വം അറിയുന്നില്ല. ഹോട്ടലുകളില്‍ ഭക്ഷണം വറുക്കുന്നതിനും പൊരിക്കുന്നതിനും ഒരേ എണ്ണ പല തവണ ഉപയോഗിക്കുന്നതായി കണ്ടുവരുന്നു. ഒരു തവണ പാചകത്തിന് ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി തയാറാക്കുന്ന വിഭവങ്ങള്‍ മാരകരോഗങ്ങളിലേക്കുള്ള വാതില്‍ തുറന്നിടുകയായി.
ജീവനക്കാരുടെ ശുചിത്വം
വൃത്തിഹീനമായ സാഹചര്യങ്ങളാണ് മിക്ക ഫാസ്‌റ്റ് ഫുഡ് കടകളുടെയും പിന്നാമ്പുറങ്ങള്‍. പരമ്പരാഗതമായി പഠിച്ചുവന്ന പാചകവിദഗ്‌ധരായിരിക്കും മിക്ക ഇടത്തരം ഹോട്ടലുകളിലും. അവര്‍ക്ക് പ്രസര്‍വേറ്റീവുകളെക്കുറിച്ചും നിറങ്ങളെക്കുറിച്ചും വ്യക്‌തമായ ധാരണ ഉണ്ടായിരിക്കുകയില്ല. അവയുടെ ദോഷങ്ങളറിയാതെ രുചികൂട്ടുകളായി ഇവചേര്‍ക്കുന്നു. അതിനാല്‍ ഹോട്ടല്‍ ജീവനക്കാരെ ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധവാരാക്കാന്‍ പുതിയ ഭക്ഷ്യസുരക്ഷാ നിലവാര നിയമം (ഫുഡ് സേഫ്‌റ്റി ആന്റ് സ്‌റ്റാന്‍ഡേര്‍ഡ്‌സ്) അനുശാസിക്കുന്നു. കാര്യങ്ങള്‍ ബോധ്യമായതിനുശേഷവും അനുവര്‍ത്തിക്കാന്‍ തയാറായില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.പരാതിപ്പെടുമ്പോള്‍
ഹോട്ടല്‍ ഭക്ഷണം പഴകിയതോ മായം ചേര്‍ത്തുവെന്നോ സംശയിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ ഫുഡ് ഇന്‍സ്‌പെക്‌ടര്‍മാരെയാണ് വിവരം അറിയിക്കേണ്ടത്. പരാതികള്‍ ഫോണ്‍ വിളിച്ചോ എഴുതിയോ നല്‍കാം. പരാതി ലഭിക്കുന്ന ഹോട്ടലുകളില്‍ ഉടന്‍ പരിശോധന നടത്തി നടപടികള്‍ സ്വീകരിക്കുന്നു. പഴകിയതോ വൃത്തിഹീനമായതോ ആയ സാഹചര്യത്തില്‍ പാചകം ചെയ്യ്‌ത ഭക്ഷണം കണ്ടെത്തിയാല്‍ നശിപ്പിച്ചു കളയുന്നു.എന്തിനും ഏതിനും ഹോട്ടല്‍ ഭക്ഷണമെന്ന ചിന്താഗതിമാറി ആരോഗ്യത്തിനു പ്രാമുഖ്യം നല്‍കുമ്പോള്‍ ഹോട്ടല്‍ ഭക്ഷണമെന്ന മായാവലയത്തില്‍ അകപ്പെടില്ല.
പഴകിയ ഭക്ഷണം തിരിച്ചറിയാം
ഠ ഒരു ഭക്ഷണപദാര്‍ഥം പഴകിയതാണോയെന്ന് മണത്തിലൂടെതിരിച്ചറിയാം.ഠ ഭക്ഷണത്തില്‍ വലപോലെ ഉണ്ടായാല്‍ അത് പഴകിയതാണ്.
ഠ കഴിക്കുമ്പോള്‍ ഉണ്ടാകുന്ന രുചി വ്യത്യാസമാണ് പഴകിയ ഭക്ഷണം തിരിച്ചറിയാനുള്ള മറ്റൊരു മാര്‍ഗം.
ഠ വളരെ വിലക്കുറച്ച് ഭക്ഷണം കിട്ടുന്ന ഹോട്ടലുകള്‍ തേടി പോകാതിരിക്കുക.
ഠ വൃത്തിഹീനമല്ലെന്ന് ഉറപ്പുള്ളസ്‌ഥലങ്ങളില്‍നിന്നു മാത്രം ഭക്ഷണം കഴിക്കുക.
ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്

ആരോഗ്യവാർത്തകൾ
D&O,
FOOD SAFETY,
IEC POSTER,
MALAYALAM ARTICLE,
POSTERS,
{[['
']]}
Labels:
D&O,
FOOD SAFETY,
IEC POSTER,
MALAYALAM ARTICLE,
POSTERS
Short Film THORHTU about poor hotel sanitaion (comedy)
Posted by KRISHNARAJ EDAKKUTTY
Posted on 11:26
with No comments
D&O,
FOOD SAFETY,
IEC POSTER,
POSTERS,
VIDEO,
{[['
']]}
Labels:
D&O,
FOOD SAFETY,
IEC POSTER,
POSTERS,
VIDEO
FOOD SAFETY CIRCULAR ON HOTEL SANITATION
Posted by KRISHNARAJ EDAKKUTTY
Posted on 07:24
with No comments
FILE AND DOCS,
FOOD SAFETY,
HEALTH,
{[['
']]}
Labels:
FILE AND DOCS,
FOOD SAFETY,
HEALTH
HOUSE FLIES,MALAYALAM ARTICLE
Posted by KRISHNARAJ EDAKKUTTY
Posted on 08:23
with No comments
നമ്മുടെ വീട്ടിലെ താമസ്സക്കാരായ ജീവികളാണ് ഈച്ചകൾ അഥവാ ഹൗസ് ഫ്ളൈസ് . ഈച്ചയെ കാണാത്തവരു ണ്ടാവില്ല. ലോകമെമ്പാടും അവ കാണപ്പെടുന്നു. മധ്യേഷ്യയിലാ ണ് ജനനമെങ്കിലും നഗരഗ്രാമ ഭേദമന്യേ എവിടെയും കഴിയുന്നു. മലമൂത്രവിസർജ്ജ്യങ്ങൾ, അഴുകി യതും ചീഞ്ഞതുമായ ആഹാര പദാർത്ഥങ്ങൾ, ശവശരീര ങ്ങൾ, ഛർദ്ദി, കഫം എന്നിങ്ങനെ വൃത്തി ഹീനമായതെന്തും ഇവയ്ക്ക് പ്രിയം. നാം ഭദ്രമായി സൂക്ഷിക്കു ന്ന ഭക്ഷ്യവസ്തുക്കൾ, പഴം, പാൽ എന്നിവയും പ്രിയം തന്നെ. ഒരു വസ്തുവും ഈച്ചയ്ക്ക് അന്യമല്ല.
ഫൈലം ആർത്രോപോഡ വംശജരാണ്. പല പേരുകളിൽ പല നാടുകളിൽ അറിയപ്പെടുന്നുവെ ങ്കിലും ലോകമെമ്പാടും അറിയുന്ന ഒറ്റപ്പേരുണ്ട്. അതാണ് `മസ്ക ഡൊമസ്റ്റിക്ക`. അങ്ങനെയാണ് ഈച്ചയുടെ ശാസ്ത്ര നാമം. കുടുംബം മൂസിഡെ . എണ്ണിയാലൊടുങ്ങാത്തത്ര രോഗാണുക്കൾ കഴിയുന്ന ഓടകൾ, മലിനവസ്തുക്കൾ ഉപേക്ഷിക്കു ന്നി ടങ്ങൾ, നമ്മുടെ വീടുകളുടെ ഇരുള ടഞ്ഞ മേൽക്കൂര, വെളിച്ചമെത്താ ത്ത മൂലകൾ എന്നിവിടങ്ങളിലാ ണ് ഈച്ച വിശ്രമിക്കുന്നത്.
പകൽ നേരത്താണ് ഈച്ചകൾ ഊർജ്ജസ്വലരാവുന്നത്. രാത്രി യിൽ വിശ്രമമാണ്. കൊതു കിന്റെ കാര്യം മറിച്ചാണ്. അവ രാത്രിയിൽഊർജ്ജസ്വലരാവുകയും പകൽ വിശ്രമിക്കുകയും ചെയ്യുന്നു. പകൽ നേരത്ത് ശല്യംചെയ്യുന്ന കൊതു കുകളുമുണ്ട്. കൊതുകുകളേക്കാ ൾ ശല്യക്കാരാണ് ഈച്ചകൾ. കൊതുകുകൾ നമുക്ക് നേരിട്ടാണ് ഉപദ്രവങ്ങൾ സൃഷ്ടിക്കുന്നത്. അവ ചോരയിലേക്ക് നേരിട്ട് രോഗാ ണുക്കളെ കടത്തുന്നു. എന്നാൽ ഈച്ചകൾ കുടിവെള്ളത്തിലൂടെ യും ഭക്ഷണത്തിലൂടെയും രോഗാ ണുക്കളെ സംക്രമിപ്പിക്കുന്നു.
ടൈഫോയ്ഡ്, കോളറ, വയറിള ക്കം, വയറുകടി, ക്ഷയം, ആന്ത്രാക്സ്, അമീബിയാസിസ്, പോളിയോ, വൈറൽ ഹെപ്പാറ്റൈറ്റിസ് തുടങ്ങി നൂറോളം രോഗങ്ങൾ ഇവ പരത്തുന്നു. അനവധി രോഗാണുക്കളുടെ വെക്ടർ കൂടിയാണ് ഈച്ച. നാം കഴിക്കുന്ന ഭക്ഷണത്തെ മലിനമാക്കുകയാണ് ഈച്ച ചെയ്യുന്നത്. രോഗാണുക്കൾ നിറഞ്ഞ മാലിന്യം കഴിച്ചതിനുശേഷം ആ മാലിന്യത്തെ നാം കഴിക്കുന്ന ഭക്ഷണത്തിലേക്ക് ഛർദ്ദിക്കുന്നു. നാം നമ്മുടെ ആഹാരത്തിനൊപ്പം ആ ഛർദ്ദി കൂടി അകത്താക്കുന്നു. അങ്ങനെ നമ്മളെ രോഗികളാക്കുന്നു.
ഈച്ച ഇരിക്കുന്നിടം ശ്രദ്ധിക്കുക. അവിടെ ചെറിയ ജലത്തുള്ളികൾ കാണാവുന്നതാണ്. ഇത് ഈച്ച ഛർദ്ദിച്ച് വെയ്ക്കുന്നതാണ്. ആ തുള്ളി ഛർദ്ദി നാം ഭക്ഷണം പാകം ചെയ്യുന്നതോ കഴിക്കാനെടുക്കു ന്നതോ ആയ പാത്രങ്ങളിലാണെ ങ്കിലോ? നാം എപ്പോഴും അതൊന്നും ശ്രദ്ധിച്ചെന്നുവരില്ല. അപ്പോൾ നമ്മുടെ ശരീരത്തിൽ എത്തുന്നത് മാരകരോഗാണുക്കളാണ്. ചില പഴക്കടകളിൽ പഴത്തെ പൊതിഞ്ഞ് ഈച്ചകൾ പറ്റിയിരിക്കുന്നത് കാണാം. ആ പഴം വൃത്തിയാക്കാ തെ കഴിക്കുകയാണെങ്കിൽ എന്തു മാത്രം രോഗാണുക്കളാവും ശരീര ത്തിനുള്ളിൽ കടക്കുന്നതെന്നറി യുമോ? പഴം വൃത്തിയാക്കി കഴിക്കാം. എന്നാൽ കടകളിൽനിന്നും തയ്യാറാക്കി കിട്ടുന്ന പഴച്ചാറുകൾ നാമെങ്ങനെ വൃത്തിയാക്കും. നമ്മുടെ ബസ്സ്റ്റാന്റുകളിൽ വൃത്തിഹീനമായ ഓടകൾക്ക് സമീപമാണ് പഴക്കടകൾ. ശ്രദ്ധിച്ചി ട്ടുണ്ടോ? കടക്കാരനെ വരെ ഈച്ച പൊതിഞ്ഞിരിക്കുന്നത് കാണാം. അവർ തയ്യാറാക്കിത്തരുന്ന പഴച്ചാ റിൽ ഈച്ചയുടെ ഛർദ്ദി മാത്രമല്ല ഈച്ചയുടെ ജ്യൂസ് വരെ കണ്ടില്ലെ ങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ!.
സാധാരണ ആർത്രോപോഡ കളെപ്പോലെ ഇവയുടെ ശരീര ത്തിനും തല, ഉരസ്, ഉദരം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. തലയിൽ രണ്ട് സംയുക്തനേത്ര ങ്ങൾ. സംയുക്തനേത്രങ്ങളുടെ ഘടനയും പ്രവർത്തനവും ഇതര ആർത്രോപോഡകളുടേത് പോലെ തന്നെ. ഉരസിന് ഗ്രേ നിറമാണ്. ഉരസ്സിൽ വളരെ നേർത്ത അഭ്രപാളികൾമാതിരി രണ്ട് ജോഡി ചിറകുകളുണ്ട്. കാലുകൾ മൂന്ന് ജോഡി. ശരീരം നിറയെ തീരെ ചെറിയ രോമങ്ങൾ പോലുള്ള ഭാഗങ്ങളുണ്ട്. വളർച്ച പൂർത്തിയായ ഒരു ഈച്ചയ്ക്ക് 08-12 മില്ലീമീറ്റർ നീളംവരും. ആൺ ഈച്ചകൾ പെൺ ഈച്ചകളേക്കാ ൾ ചെറുതാണ്. ഇവ മണിക്കൂറിൽ ആറ് കിലോമീറ്റർ വേഗതയിൽ പറക്കുന്നു. രണ്ട് ജോഡി ചിറകുള്ള തിൽ മുന്നിലെ ഒരു ജോഡി ചിറകു കളാണ് പറക്കാനുപയോഗിക്കു ന്നത്. പിന്നിലെ ജോഡി പറക്ക ലിനെ നിയന്ത്രിക്കുന്നു. ആഹാര മില്ലാതെ രണ്ട് മൂന്ന് ദിവസങ്ങൾ വരെ ഇവയ്ക്ക് ജീവിക്കാനാ വുന്നു. ഈച്ചകളുടെ ആയുസ്സ് വളരെ ചെറുതാണ്. 15-25 ദിവസ ങ്ങൾ. ഭക്ഷണലഭ്യതയ്ക്കനുസ രിച്ച് ആയുസ്സ് കൂടുകയും ചെയ്യും. അങ്ങനെ രണ്ടുമാസംവരെ നീളും.
ഇണചേരൽ കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷം പെണ്ണീച്ച മുട്ടയിടാൻ തുടങ്ങുന്നു. മൂന്ന് നാല് ദിവസങ്ങൾകൊണ്ട് അഞ്ഞൂറോ ളം മുട്ടകളിടുന്നു. 75-150 മുട്ടകൾ ബാച്ചുകളായിട്ടാവും മുട്ടകൾ. മുട്ടകൾക്ക് വെള്ള നിറമാണ്. അവ തീരേ ചെറുതാണ്. 1.2 മില്ലീമീറ്റർ വരും വലുപ്പം. 4 മില്ലീമീറ്റർ വരുന്ന വയുമുണ്ടാവാം.
മുട്ട വിരിഞ്ഞ് ലാർവ്വയുണ്ടാ വാൻ വെറും 8 മണിക്കൂർ മതി. വേണ്ടത്ര ചൂടില്ലായെങ്കിൽ 1-3 ദിവസങ്ങൾ വേണ്ടിവരും. ക്രീം വെള്ളനിറത്തിൽ 3 മുതൽ 9 മില്ലീമീറ്റർ വരെ നീളമുള്ള കാലു കളില്ലാത്ത പുഴുവാണത്. അതിന് വളരാനായി പ്രത്യേകം ആഹാരമൊന്നും വേണ്ട. ഈ മുട്ട കളിടുന്നത് നൈട്രജനീയ സംയു ക്തങ്ങൾ അടങ്ങിയ വിസർജ്ജ്യ വസ്തുക്കളിലാണ്. ആ നൈട്ര ജൻ സംയുക്തങ്ങളെ ആഹാരമാ ക്കി പുഴു വളരുന്നു.
രണ്ട് ദിവസങ്ങൾകൊണ്ട് പുഴു പൂർണ്ണ വളർച്ചയെത്തുകയും പ്യൂപ്പാ(സമാധി)വസ്ഥയിൽ പ്രവേശിക്കുകയും ചെയ്യുന്നു. ചുവപ്പോ തവിട്ടോ നിറമായിരിക്കും. ഏതാണ്ട് എട്ട് മില്ലീമീറ്റർ നീളവും എട്ട് മുതൽ ഇരുപത് മൈക്രോ ഗ്രാം വരെ ഭാരവുമുണ്ടാവും. മൂന്നുവട്ടം പടം പൊഴിച്ചിൽ നടത്തി വളരുന്നു.പ്യൂപ്പയെ ഉറുമ്പുകൾ ആഹാരമാക്കുന്നു. അതുപോലെ ചില പരാദങ്ങളും.
മൂന്ന് നാല് ദിവസങ്ങൾക്കകം സമാധി ഉറപൊട്ടി ഈച്ച പുറത്ത് വരികയാണ്. പ്യൂപ്പയ്ക്കുള്ളിൽ പുഴു ഈച്ചയായി രൂപാന്ത രപ്പെടുകയാണ്. അതാണ് പൂർണ്ണ രൂപാന്തരണം . മുട്ട ഈച്ചയായി മാറാൻ ഉഷ്ണമേഖലാ പ്രദേശങ്ങ ളിൽ ഏതാണ്ട് ഒരാഴ്ചയെടുക്കും. ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഈച്ച വേഗത്തിൽ വളരുന്നത്. പ്യൂപ്പ പൊട്ടി പുറത്തു വരുന്ന പെണ്ണീച്ച ഏതാണ്ട് 36 മണിക്കൂർ കഴിയുമ്പോൾ ഇണ ചേരലിന് പ്രായമാവുന്നു. ഇണ ചേരൽ പ്രക്രിയ ഏതാനും സെ ക്കന്റ് മുതൽ രണ്ട് മിനുട്ട് വരെ നീളുന്നു. പെണ്ണീച്ച സാധാരണ യായി ജീവിതത്തിൽ ഒരുവട്ടം മാത്രമാണ് ഇണ ചേരുന്നത്.
ഈ പോസ്റ്റ് ഷെയർ ചെയ്തത്
ആരോഗ്യവാർത്തകൾ
ഫൈലം ആർത്രോപോഡ വംശജരാണ്. പല പേരുകളിൽ പല നാടുകളിൽ അറിയപ്പെടുന്നുവെ ങ്കിലും ലോകമെമ്പാടും അറിയുന്ന ഒറ്റപ്പേരുണ്ട്. അതാണ് `മസ്ക ഡൊമസ്റ്റിക്ക`. അങ്ങനെയാണ് ഈച്ചയുടെ ശാസ്ത്ര നാമം. കുടുംബം മൂസിഡെ . എണ്ണിയാലൊടുങ്ങാത്തത്ര രോഗാണുക്കൾ കഴിയുന്ന ഓടകൾ, മലിനവസ്തുക്കൾ ഉപേക്ഷിക്കു ന്നി ടങ്ങൾ, നമ്മുടെ വീടുകളുടെ ഇരുള ടഞ്ഞ മേൽക്കൂര, വെളിച്ചമെത്താ ത്ത മൂലകൾ എന്നിവിടങ്ങളിലാ ണ് ഈച്ച വിശ്രമിക്കുന്നത്.
പകൽ നേരത്താണ് ഈച്ചകൾ ഊർജ്ജസ്വലരാവുന്നത്. രാത്രി യിൽ വിശ്രമമാണ്. കൊതു കിന്റെ കാര്യം മറിച്ചാണ്. അവ രാത്രിയിൽഊർജ്ജസ്വലരാവുകയും
ടൈഫോയ്ഡ്, കോളറ, വയറിള ക്കം, വയറുകടി, ക്ഷയം, ആന്ത്രാക്സ്, അമീബിയാസിസ്, പോളിയോ, വൈറൽ ഹെപ്പാറ്റൈറ്റിസ് തുടങ്ങി നൂറോളം രോഗങ്ങൾ ഇവ പരത്തുന്നു. അനവധി രോഗാണുക്കളുടെ വെക്ടർ കൂടിയാണ് ഈച്ച. നാം കഴിക്കുന്ന ഭക്ഷണത്തെ മലിനമാക്കുകയാണ് ഈച്ച ചെയ്യുന്നത്. രോഗാണുക്കൾ നിറഞ്ഞ മാലിന്യം കഴിച്ചതിനുശേഷം ആ മാലിന്യത്തെ നാം കഴിക്കുന്ന ഭക്ഷണത്തിലേക്ക് ഛർദ്ദിക്കുന്നു. നാം നമ്മുടെ ആഹാരത്തിനൊപ്പം ആ ഛർദ്ദി കൂടി അകത്താക്കുന്നു. അങ്ങനെ നമ്മളെ രോഗികളാക്കുന്നു.
ഈച്ച ഇരിക്കുന്നിടം ശ്രദ്ധിക്കുക. അവിടെ ചെറിയ ജലത്തുള്ളികൾ കാണാവുന്നതാണ്. ഇത് ഈച്ച ഛർദ്ദിച്ച് വെയ്ക്കുന്നതാണ്. ആ തുള്ളി ഛർദ്ദി നാം ഭക്ഷണം പാകം ചെയ്യുന്നതോ കഴിക്കാനെടുക്കു ന്നതോ ആയ പാത്രങ്ങളിലാണെ ങ്കിലോ? നാം എപ്പോഴും അതൊന്നും ശ്രദ്ധിച്ചെന്നുവരില്ല. അപ്പോൾ നമ്മുടെ ശരീരത്തിൽ എത്തുന്നത് മാരകരോഗാണുക്കളാണ്. ചില പഴക്കടകളിൽ പഴത്തെ പൊതിഞ്ഞ് ഈച്ചകൾ പറ്റിയിരിക്കുന്നത് കാണാം. ആ പഴം വൃത്തിയാക്കാ തെ കഴിക്കുകയാണെങ്കിൽ എന്തു മാത്രം രോഗാണുക്കളാവും ശരീര ത്തിനുള്ളിൽ കടക്കുന്നതെന്നറി യുമോ? പഴം വൃത്തിയാക്കി കഴിക്കാം. എന്നാൽ കടകളിൽനിന്നും തയ്യാറാക്കി കിട്ടുന്ന പഴച്ചാറുകൾ നാമെങ്ങനെ വൃത്തിയാക്കും. നമ്മുടെ ബസ്സ്റ്റാന്റുകളിൽ വൃത്തിഹീനമായ ഓടകൾക്ക് സമീപമാണ് പഴക്കടകൾ. ശ്രദ്ധിച്ചി ട്ടുണ്ടോ? കടക്കാരനെ വരെ ഈച്ച പൊതിഞ്ഞിരിക്കുന്നത് കാണാം. അവർ തയ്യാറാക്കിത്തരുന്ന പഴച്ചാ റിൽ ഈച്ചയുടെ ഛർദ്ദി മാത്രമല്ല ഈച്ചയുടെ ജ്യൂസ് വരെ കണ്ടില്ലെ ങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ!.
സാധാരണ ആർത്രോപോഡ കളെപ്പോലെ ഇവയുടെ ശരീര ത്തിനും തല, ഉരസ്, ഉദരം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. തലയിൽ രണ്ട് സംയുക്തനേത്ര ങ്ങൾ. സംയുക്തനേത്രങ്ങളുടെ ഘടനയും പ്രവർത്തനവും ഇതര ആർത്രോപോഡകളുടേത് പോലെ തന്നെ. ഉരസിന് ഗ്രേ നിറമാണ്. ഉരസ്സിൽ വളരെ നേർത്ത അഭ്രപാളികൾമാതിരി രണ്ട് ജോഡി ചിറകുകളുണ്ട്. കാലുകൾ മൂന്ന് ജോഡി. ശരീരം നിറയെ തീരെ ചെറിയ രോമങ്ങൾ പോലുള്ള ഭാഗങ്ങളുണ്ട്. വളർച്ച പൂർത്തിയായ ഒരു ഈച്ചയ്ക്ക് 08-12 മില്ലീമീറ്റർ നീളംവരും. ആൺ ഈച്ചകൾ പെൺ ഈച്ചകളേക്കാ ൾ ചെറുതാണ്. ഇവ മണിക്കൂറിൽ ആറ് കിലോമീറ്റർ വേഗതയിൽ പറക്കുന്നു. രണ്ട് ജോഡി ചിറകുള്ള തിൽ മുന്നിലെ ഒരു ജോഡി ചിറകു കളാണ് പറക്കാനുപയോഗിക്കു ന്നത്. പിന്നിലെ ജോഡി പറക്ക ലിനെ നിയന്ത്രിക്കുന്നു. ആഹാര മില്ലാതെ രണ്ട് മൂന്ന് ദിവസങ്ങൾ വരെ ഇവയ്ക്ക് ജീവിക്കാനാ വുന്നു. ഈച്ചകളുടെ ആയുസ്സ് വളരെ ചെറുതാണ്. 15-25 ദിവസ ങ്ങൾ. ഭക്ഷണലഭ്യതയ്ക്കനുസ രിച്ച് ആയുസ്സ് കൂടുകയും ചെയ്യും. അങ്ങനെ രണ്ടുമാസംവരെ നീളും.
ഇണചേരൽ കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷം പെണ്ണീച്ച മുട്ടയിടാൻ തുടങ്ങുന്നു. മൂന്ന് നാല് ദിവസങ്ങൾകൊണ്ട് അഞ്ഞൂറോ ളം മുട്ടകളിടുന്നു. 75-150 മുട്ടകൾ ബാച്ചുകളായിട്ടാവും മുട്ടകൾ. മുട്ടകൾക്ക് വെള്ള നിറമാണ്. അവ തീരേ ചെറുതാണ്. 1.2 മില്ലീമീറ്റർ വരും വലുപ്പം. 4 മില്ലീമീറ്റർ വരുന്ന വയുമുണ്ടാവാം.
മുട്ട വിരിഞ്ഞ് ലാർവ്വയുണ്ടാ വാൻ വെറും 8 മണിക്കൂർ മതി. വേണ്ടത്ര ചൂടില്ലായെങ്കിൽ 1-3 ദിവസങ്ങൾ വേണ്ടിവരും. ക്രീം വെള്ളനിറത്തിൽ 3 മുതൽ 9 മില്ലീമീറ്റർ വരെ നീളമുള്ള കാലു കളില്ലാത്ത പുഴുവാണത്. അതിന് വളരാനായി പ്രത്യേകം ആഹാരമൊന്നും വേണ്ട. ഈ മുട്ട കളിടുന്നത് നൈട്രജനീയ സംയു ക്തങ്ങൾ അടങ്ങിയ വിസർജ്ജ്യ വസ്തുക്കളിലാണ്. ആ നൈട്ര ജൻ സംയുക്തങ്ങളെ ആഹാരമാ ക്കി പുഴു വളരുന്നു.
രണ്ട് ദിവസങ്ങൾകൊണ്ട് പുഴു പൂർണ്ണ വളർച്ചയെത്തുകയും പ്യൂപ്പാ(സമാധി)വസ്ഥയിൽ പ്രവേശിക്കുകയും ചെയ്യുന്നു. ചുവപ്പോ തവിട്ടോ നിറമായിരിക്കും. ഏതാണ്ട് എട്ട് മില്ലീമീറ്റർ നീളവും എട്ട് മുതൽ ഇരുപത് മൈക്രോ ഗ്രാം വരെ ഭാരവുമുണ്ടാവും. മൂന്നുവട്ടം പടം പൊഴിച്ചിൽ നടത്തി വളരുന്നു.പ്യൂപ്പയെ ഉറുമ്പുകൾ ആഹാരമാക്കുന്നു. അതുപോലെ ചില പരാദങ്ങളും.
മൂന്ന് നാല് ദിവസങ്ങൾക്കകം സമാധി ഉറപൊട്ടി ഈച്ച പുറത്ത് വരികയാണ്. പ്യൂപ്പയ്ക്കുള്ളിൽ പുഴു ഈച്ചയായി രൂപാന്ത രപ്പെടുകയാണ്. അതാണ് പൂർണ്ണ രൂപാന്തരണം . മുട്ട ഈച്ചയായി മാറാൻ ഉഷ്ണമേഖലാ പ്രദേശങ്ങ ളിൽ ഏതാണ്ട് ഒരാഴ്ചയെടുക്കും. ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഈച്ച വേഗത്തിൽ വളരുന്നത്. പ്യൂപ്പ പൊട്ടി പുറത്തു വരുന്ന പെണ്ണീച്ച ഏതാണ്ട് 36 മണിക്കൂർ കഴിയുമ്പോൾ ഇണ ചേരലിന് പ്രായമാവുന്നു. ഇണ ചേരൽ പ്രക്രിയ ഏതാനും സെ ക്കന്റ് മുതൽ രണ്ട് മിനുട്ട് വരെ നീളുന്നു. പെണ്ണീച്ച സാധാരണ യായി ജീവിതത്തിൽ ഒരുവട്ടം മാത്രമാണ് ഇണ ചേരുന്നത്.

ആരോഗ്യവാർത്തകൾ
DISEASE,
FOOD SAFETY,
MALAYALAM ARTICLE,
TYPHOID FEVER,
{[['
']]}
Labels:
DISEASE,
FOOD SAFETY,
MALAYALAM ARTICLE,
TYPHOID FEVER
FOOD BORN DISEASES,MALAYALAM ARTICLE
Posted by KRISHNARAJ EDAKKUTTY
Posted on 07:52
with 1 comment
ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം നിവാരണത്തിനിറങ്ങുക എന്നത് നമ്മുടെ ശീലമായി മാറിയിട്ടുണ്ട്. ബോട്ട് മുങ്ങി നിരവധി പേര്‍ ഒറ്റയടിക്ക് മരിക്കുമ്പോള്‍ മാത്രമേ ബോട്ടുകളുടെ സുരക്ഷാ പരിശോധനക്ക് പടപ്പുറപ്പാട് നടത്താറുള്ളൂ. കുട്ടികളെ കുത്തിനിറച്ച സ്കൂള്‍ വാഹനം അപകടത്തില്‍ പെട്ട് പിഞ്ചുകുഞ്ഞുങ്ങള്‍ മരിക്കുമ്പോള്‍ മാത്രമേ സുരക്ഷാ സംവിധാനങ്ങള്‍ ലംഘിച്ച് പരക്കംപായുന്ന സ്കൂള്‍ വാഹനങ്ങളെക്കുറിച്ച് ഓര്‍ക്കാറുള്ളൂ. ഒരു കാടിളക്കലിനും അന്വേഷണത്തിനും ശേഷം എല്ലാം കെട്ടടങ്ങും. അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഫയലിലുറങ്ങും. ഒടുവില്‍ അടുത്ത ദുരന്തത്തിനായി നമ്മള്‍ കാത്തിരിക്കും. ഷവര്‍മ കഴിച്ച് ഒരാള്‍ മരിച്ചപ്പോള്‍ മാത്രമാണ് ഭക്ഷണശാലകളുടെ വൃത്തിയെക്കുറിച്ചും അവര്‍ പാലിക്കേണ്ട ശുചിത്വ മര്യാദകളെക്കുറിച്ചും ഓര്‍ക്കാന്‍ പോലും നമ്മള്‍ തുനിഞ്ഞത്.
കേരളത്തില്‍ ഇന്ന് ഏറ്റവും വളര്‍ച്ച നേടിയ ബിസിനസാണ് ഹോട്ടല്‍ വ്യവസായം. ചെറു പട്ടണങ്ങളിലും നാട്ടിന്‍പുറങ്ങളില്‍ പോലും ദിനേന ഹോട്ടലുകളും റസ്റ്റാറന്‍റുകളും മുളച്ചുപൊന്തുകയാണ്. അവയിലെല്ലാം ആവശ്യക്കാരുമുണ്ട്. വീട്ടില്‍നിന്ന് പുറത്തുപോകുന്ന ശീലമുള്ള മലയാളി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഇത്തരം ഹോട്ടലുകളെയാണ്. അതില്‍ വൃത്തിയും വെടിപ്പുമുള്ള ഭക്ഷണം വിളമ്പുന്നു എന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. ആവേശത്തോടെ ആരംഭിച്ച റെയ്ഡ് ഇപ്പോള്‍ സാവധാനത്തിലായിട്ടുണ്ട്. കുറച്ചുകഴിയുമ്പോള്‍ അതും കെട്ടടങ്ങും. ഭക്ഷണശാലകളില്‍ കൃത്യമായ പരിശോധന സമയാസമയങ്ങളില്‍ നടന്നിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല.
വേണ്ടത്ര പരിശീലനമോ ബോധവത്കരണമോ ലഭിക്കാത്ത ജീവനക്കാരാണ് ഒട്ടുമുക്കാല്‍ ഹോട്ടലുകളിലുമുള്ളത്. ഏതൊക്കെ ആരോഗ്യത്തിന് ഹാനികരമാകുമെന്നതിനെക്കുറിച ്ച് ഇവര്‍ക്ക് ഒരു ബോധവുമില്ല. സത്യത്തില്‍ ഈ അജ്ഞതയുടെ ഇരകളായി മാറുന്നത് സാധാരണ ഉപയോക്താക്കളാണ്. പലതരം അസുഖങ്ങളുമായി നിത്യേന നിരവധിപേര്‍ ആശുപത്രികളില്‍ വരുന്നുണ്ട്. ജലജന്യ രോഗങ്ങളായ ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ് ബി, അമീബിയാസ് തുടങ്ങിയവയുമായി വരുന്നവരില്‍ മിക്കവരും പതിവായി ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്നവരാണ് എന്ന് മനസ്സിലായിട്ടുണ്ട്.
ഹോട്ടലുകളിലെ ശുചിത്വമില്ലായ്മയും അവിടെ ഉപയോഗിക്കുന്ന വെള്ളത്തിന്‍െറ നിലവാരമില്ലായ്മയും ഒക്കെയാണ് ഇതിന് ഒരു പ്രധാന കാരണം. ഹോട്ടലുകളിലെ ശുചിത്വം എന്നത് ഹോട്ടലുകളിലെ ഭൗതിക സാഹചര്യങ്ങളുടെയും അവിടത്തെ ജീവനക്കാരുടെയും ശുചിത്വം കൂടിയാണ്. പഴയ ചില സിനിമകളില്‍ ചായയില്‍ വിരലിട്ട് മേശപ്പുറത്തുകൊണ്ടു വെക്കുന്ന കോമഡി കഥാപാത്രങ്ങളെ കാണാം. പലയിടങ്ങളിലും ഇതേ രീതി ഇപ്പോഴുമുണ്ട്. വെട്ടിവെടിപ്പാക്കാത്ത നഖങ്ങളും ഫംഗസ് പോലുള്ള ത്വഗ്രോഗങ്ങളുമുള്ള ജീവനക്കാര്‍ ഭക്ഷണത്തിലും അതിന്‍െറ അണുക്കളെ വിതരണം ചെയ്യുന്നു. ക്ഷയരോഗം പോലുള്ള അസുഖങ്ങള്‍ ബാധിച്ചവര്‍ വരെ ഹോട്ടല്‍ ജീവനക്കാരില്‍ കാണാറുണ്ട്. ഇവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഏര്‍പ്പെടുത്തുകയും ഇടക്കിടെ വൈദ്യപരിശോധന നടത്തുകയും ചെയ്യേണ്ടത് സ്ഥാപന ഉടമയുടെ ബാധ്യതയാണ്. ശുചിത്വവും ആരോഗ്യവും ഇല്ലാത്തവര്‍ക്ക് ഹോട്ടല്‍ ജീവനക്കാരായിരിക്കാന്‍ അനുവാദം നല്‍കാന്‍ പാടില്ലാത്തതാണ്. അവര്‍ക്ക് വെടിപ്പുള്ള യൂനിഫോം ഏര്‍പ്പെടുത്തുകയും വേണം. ഇതിനുപുറമെ ശുചിത്വ ബോധവത്കരണവും മാസംതോറും വൈദ്യപരിശോധനയും നടത്തുകയും ചെയ്താല്‍ ജീവനക്കാരുടെ ആരോഗ്യവും ഉപഭോക്താക്കളുടെ ആരോഗ്യവും സംരക്ഷിക്കാനാവും.
മാരകമായ പല രോഗങ്ങളും കുടിവെള്ളത്തിലൂടെയാണ് പകരുന്നത്. നമ്മുടെ പല നഗരങ്ങളിലെയും ഹോട്ടലുകളില്‍ ടാങ്കറുകളിലാണ് വെള്ളമെത്തിക്കുന്നത്. ഈ ടാങ്കറുകള്‍ എവിടെനിന്നാണ് വെള്ളം ശേഖരിക്കുന്നത് എന്നറിയാനോ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചാണോ വെള്ളമെത്തിക്കുന്നത് എന്ന് പരിശോധിക്കാനോ ഒരു സംവിധാനവും ഇവിടെയില്ല. ഇതൊരു വന്‍ ബിസിനസായി മാറിയിരിക്കുന്നതിനാല്‍ ആര്‍ക്കുവേണമെങ്കിലും എവിടെ നിന്നും വെള്ളമെടുത്ത് വിതരണം ചെയ്ത് പണമുണ്ടാക്കാം എന്ന നിലയിലായിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് മഞ്ഞപ്പിത്തം പൊട്ടിപ്പുറപ്പെട്ടതും മെഡിക്കല്‍ കോളജിലെ ഡോക്ടറടക്കം ഒട്ടേറെപേര്‍ മരിച്ചതും ഏതാനും വര്‍ഷം മുമ്പ് വലിയ വാര്‍ത്തയായിരുന്നു. പരിസരത്തെ ഹോട്ടലുകളില്‍ വിതരണം ചെയ്ത വെള്ളമായിരുന്നു വില്ലന്‍ എന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്.
ചൂടുവെള്ളത്തില്‍ അണുക്കള്‍ കാണില്ല എന്നത് നമ്മുടെ വിശ്വാസം മാത്രമാണ്. അതുകൊണ്ടായിരിക്കണം ഹോട്ടലുകളില്‍ കയറിയാല്‍ നമ്മള്‍ ചൂടുവെള്ളം ആവശ്യപ്പെടുന്നതും. കരിങ്ങാലി, ജീരകം, പതിമുകം തുടങ്ങിയ പച്ചമരുന്നുകള്‍ ഇട്ട വെള്ളമാകുമ്പോള്‍ ധൈര്യമായി കുടിക്കുകയും ചെയ്യും. പച്ചവെള്ളത്തിലേക്ക് തിളച്ച വെള്ളം കുറച്ച് ഒഴിച്ച് കുടിക്കാന്‍ പാകത്തിലാക്കിയാണ് ഹോട്ടലുകള്‍ വിതരണം ചെയ്യുന്നത്. വിശ്വാസയോഗ്യമായ സ്രോതസ്സില്‍നിന്നുള്ള വെള്ളമാണ് എന്നുറപ്പുണ്ടായാല്‍ പോലും അഞ്ചുമിനിറ്റില്‍ കുറയാതെ തിളപ്പിച്ച ശേഷമേ ഉപയോഗിക്കാവൂ. എങ്കിലേ രോഗകാരികളായ അണുക്കള്‍ അതില്‍ ഇല്ലെന്ന് ഉറപ്പുവരുത്താനാവൂ. കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഹോട്ടലുകള്‍ നല്‍കുന്നുള്ളൂ എന്നുറപ്പുവരുത്തണം.
ശീതള പാനീയങ്ങളും ജ്യൂസ്, ഐസ്ക്രീം തുടങ്ങിയവയും ഏറ്റവും കൂടുതല്‍ ചെലവാകുന്ന സംസ്ഥാനമാണ് കേരളം. സര്‍ബത്ത്, ജ്യൂസ് എന്നിവയിലൊക്കെ ഐസ് പൊട്ടിച്ചിട്ട് നല്‍കാറുണ്ട്. സ്കൂളുകള്‍ക്ക് സമീപം ഐസ് മിഠായി പോലുള്ളവ വില്‍പന നടത്തുന്നുമുണ്ട്. ഈ ഐസ് ഏതുതരം വെള്ളത്തില്‍നിന്ന് ഉണ്ടാക്കിയതാണ് എന്നതിന് എന്തുറപ്പാണ് ഉള്ളത്? മത്സ്യം കേടുകൂടാതിരിക്കാന്‍ ഉണ്ടാക്കുന്ന ഐസ്പോലും സര്‍ബത്തില്‍ ഉപയോഗിക്കുന്ന നിരവധി കടകള്‍ നമ്മുടെ നാട്ടിലുണ്ട്.
പൂജ്യം ഡിഗ്രി ഊഷ്മാവില്‍ താഴെ അണുക്കള്‍ നിലനില്‍ക്കില്ല എന്ന വിശ്വാസത്തിലാണ് പലരും ഐസ് വിഴുങ്ങുന്നത്. എന്നാല്‍, മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ് എ, ഇ, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങളുടെ അണുക്കള്‍ ഈ തണുപ്പിലും അതിജീവിക്കുകയും അനുകൂലമായ സാഹചര്യത്തില്‍ ശക്തിപ്രാപിക്കുകയും ചെയ്യുന്നതാണ്. ശീതളപാനീയത്തിലും സര്‍ബത്തിലുമൊക്കെ ഐസിടുന്ന പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതാണ് . അത്തരം സ്ഥാപനങ്ങളില്‍ ശുചിത്വം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ആരോഗ്യ വിഭാഗം നിതാന്ത ജാഗ്രത കാണിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോയേക്കാം. കാരണം, ഓരോ ദിവസവും നമ്മുടെ ജലസ്രോതസ്സുകള്‍ മലിനമാക്കപ്പെടുന്നതിന്‍െറ അളവ് വര്‍ധിച്ചുവരുകയാണ്.
ദൂരയാത്ര പോകുമ്പോഴാണ് നമ്മള്‍ മിനറല്‍ വാട്ടര്‍ എന്നറിയപ്പെടുന്ന കുപ്പിവെള്ളത്തെ ആശ്രയിക്കുന്നത്. പൂര്‍ണമായി അണുവിമുക്തമാക്കിയതും മാലിന്യങ്ങള്‍ ഇല്ലാത്തതും ആവശ്യമായ ധാതു ലവണങ്ങള്‍ അടങ്ങിയതുമായ വെള്ളമാണ് മിനറല്‍ വാട്ടര്‍ എന്ന് പറയുന്നത്. യഥാര്‍ഥ സ്രോതസ്സുകളായ മലനിരകള്‍ പോലുള്ള ഉദ്ഭവ സ്ഥാനത്തുനിന്ന് എടുത്തു ശുചിയാക്കിയാലേ ഈ നിലവാരമുള്ള വെള്ളം ലഭിക്കുകയുള്ളൂ.
എന്നാല്‍, ഈ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് എത്ര കമ്പനികള്‍ ഇവിടെ വെള്ളം വിപണിയില്‍ എത്തിക്കുന്നുണ്ട്? വമ്പന്‍ കമ്പനികള്‍ വന്‍ പരസ്യത്തിന്‍െറ അകമ്പടിയോടെ വില്‍ക്കുന്ന വെള്ളം പോലും അത്യന്തം ശുചിത്വമേറിയതല്ല. പല കമ്പനികളും ഭൂഗര്‍ഭ ജലം കുഴല്‍ക്കിണറുകള്‍ വഴി ശേഖരിച്ചാണ് കുപ്പിയിലാക്കുന്നത്. അയണ്‍, ആഴ്സനിക്, ഫ്ളൂറൈഡ് തുടങ്ങിയ ആരോഗ്യത്തെ അത്യന്തം പ്രതികൂലമായി ബാധിക്കുന്ന ഖന ലോഹങ്ങളുടെ സാന്നിധ്യം ഈ വെള്ളത്തില്‍ കൂടുതലുമായിരിക്കും.
ഹോട്ടലുകളിലും ബേക്കറികളിലും ഏറ്റവും അപകടകാരി ആവര്‍ത്തിച്ചുപയോഗിക്കുന്ന എണ്ണയാണ്. ഉയര്‍ന്ന ഊഷ്മാവില്‍ ചൂടാക്കിയ എണ്ണയിലാണ് ചിപ്സും മിക്സ്ചറും മറ്റും ഉണ്ടാക്കുന്നത്. വീണ്ടും വീണ്ടും അതേ എണ്ണതന്നെ ഉപയോഗിക്കുകയും അതിലേക്ക് പുതിയ എണ്ണ ഒഴിക്കുകയും ചെയ്യുമ്പോള്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ സൃഷ്ടിക്കുന്ന അത്യന്തം അപകടകാരിയായി അത് മാറുന്നു. നിറത്തിനും മണത്തിനും രുചിക്കുമായി ഭക്ഷണത്തില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളാണ് മറ്റൊരു കൊടുംഭീകരന്‍. ഉദരരോഗങ്ങള്‍ക്കും കാന്‍സറിനും കാരണമന്വേഷിച്ച് മറ്റെങ്ങും പോകേണ്ടതില്ല. ഇവയൊക്കെ കണ്ടെത്തി അവസാനിപ്പിക്കാന്‍ ശക്തമായ നടപടിയും ബോധവത്കരണവും ആവശ്യമാണ്. അതാണ് ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും ലക്ഷ്യംവെക്കേണ്ടത്.
വീട് നിര്‍മാണത്തില്‍ ഇന്ന് ഏറ്റവും ചെലവേറിയ ഭാഗം അടുക്കളയാണ്. പക്ഷേ, അതില്‍ പാചകം നന്നേ കുറഞ്ഞുവരുന്നു എന്നതാണ് കേരളത്തിന്‍െറ സാംസ്കാരിക വിപര്യയം. പുറത്തുനിന്നു വാങ്ങുന്ന ഭക്ഷണം ചൂടാക്കി ഉപയോഗിക്കാനുള്ള ഒരിടം മാത്രമായി അടുക്കളകള്‍ മാറിയിരിക്കുന്നു. അടുക്കള പൂട്ടി ഹോട്ടലുകളില്‍ പോയിരുന്ന് ഭക്ഷണം കഴിക്കുന്ന പ്രവണത വ്യാപകമായിക്കൊണ്ടിരിക്കുന ്നു. ദിവസങ്ങളോളം കഴിക്കാനുള്ള ഭക്ഷണം വാങ്ങി ഫ്രിഡ്ജില്‍ വെച്ച് കുറേശ്ശെയായി എടുത്ത് ചൂടാക്കി കഴിക്കുന്നതാണ് ഇപ്പോഴത്തെ ഫാഷന്‍. ഇതുമൂലം രോഗങ്ങള്‍ വിലകൊടുത്തു വാങ്ങുകയാണ് എന്ന് തിരിച്ചറിയുക. നമുക്ക് ഏറ്റവും യോജിച്ചത് ഈ ഫാസ്റ്റ് ഫുഡ് അല്ല; പരമ്പരാഗതമായി നമ്മള്‍ വീട്ടില്‍ ഉണ്ടാക്കി കഴിച്ചുവന്നിരുന്ന നമ്മുടെ തനത് രുചികള്‍തന്നെയാണ്. അത് തിരിച്ചറിയുകയാണെങ്കില്‍ ആരോഗ്യത്തോടെ കുറെക്കാലം കൂടി ജീവിക്കാന്‍ നമുക്കു കഴിയും.
ഈ പോസ്റ്റ് ഷെയർ ചെയ്തത്
ആരോഗ്യവാർത്തകൾ
കേരളത്തില്‍ ഇന്ന് ഏറ്റവും വളര്‍ച്ച നേടിയ ബിസിനസാണ് ഹോട്ടല്‍ വ്യവസായം. ചെറു പട്ടണങ്ങളിലും നാട്ടിന്‍പുറങ്ങളില്‍ പോലും ദിനേന ഹോട്ടലുകളും റസ്റ്റാറന്‍റുകളും മുളച്ചുപൊന്തുകയാണ്. അവയിലെല്ലാം ആവശ്യക്കാരുമുണ്ട്. വീട്ടില്‍നിന്ന് പുറത്തുപോകുന്ന ശീലമുള്ള മലയാളി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഇത്തരം ഹോട്ടലുകളെയാണ്. അതില്‍ വൃത്തിയും വെടിപ്പുമുള്ള ഭക്ഷണം വിളമ്പുന്നു എന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. ആവേശത്തോടെ ആരംഭിച്ച റെയ്ഡ് ഇപ്പോള്‍ സാവധാനത്തിലായിട്ടുണ്ട്. കുറച്ചുകഴിയുമ്പോള്‍ അതും കെട്ടടങ്ങും. ഭക്ഷണശാലകളില്‍ കൃത്യമായ പരിശോധന സമയാസമയങ്ങളില്‍ നടന്നിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല.
വേണ്ടത്ര പരിശീലനമോ ബോധവത്കരണമോ ലഭിക്കാത്ത ജീവനക്കാരാണ് ഒട്ടുമുക്കാല്‍ ഹോട്ടലുകളിലുമുള്ളത്. ഏതൊക്കെ ആരോഗ്യത്തിന് ഹാനികരമാകുമെന്നതിനെക്കുറിച
ഹോട്ടലുകളിലെ ശുചിത്വമില്ലായ്മയും അവിടെ ഉപയോഗിക്കുന്ന വെള്ളത്തിന്‍െറ നിലവാരമില്ലായ്മയും ഒക്കെയാണ് ഇതിന് ഒരു പ്രധാന കാരണം. ഹോട്ടലുകളിലെ ശുചിത്വം എന്നത് ഹോട്ടലുകളിലെ ഭൗതിക സാഹചര്യങ്ങളുടെയും അവിടത്തെ ജീവനക്കാരുടെയും ശുചിത്വം കൂടിയാണ്. പഴയ ചില സിനിമകളില്‍ ചായയില്‍ വിരലിട്ട് മേശപ്പുറത്തുകൊണ്ടു വെക്കുന്ന കോമഡി കഥാപാത്രങ്ങളെ കാണാം. പലയിടങ്ങളിലും ഇതേ രീതി ഇപ്പോഴുമുണ്ട്. വെട്ടിവെടിപ്പാക്കാത്ത നഖങ്ങളും ഫംഗസ് പോലുള്ള ത്വഗ്രോഗങ്ങളുമുള്ള ജീവനക്കാര്‍ ഭക്ഷണത്തിലും അതിന്‍െറ അണുക്കളെ വിതരണം ചെയ്യുന്നു. ക്ഷയരോഗം പോലുള്ള അസുഖങ്ങള്‍ ബാധിച്ചവര്‍ വരെ ഹോട്ടല്‍ ജീവനക്കാരില്‍ കാണാറുണ്ട്. ഇവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഏര്‍പ്പെടുത്തുകയും ഇടക്കിടെ വൈദ്യപരിശോധന നടത്തുകയും ചെയ്യേണ്ടത് സ്ഥാപന ഉടമയുടെ ബാധ്യതയാണ്. ശുചിത്വവും ആരോഗ്യവും ഇല്ലാത്തവര്‍ക്ക് ഹോട്ടല്‍ ജീവനക്കാരായിരിക്കാന്‍ അനുവാദം നല്‍കാന്‍ പാടില്ലാത്തതാണ്. അവര്‍ക്ക് വെടിപ്പുള്ള യൂനിഫോം ഏര്‍പ്പെടുത്തുകയും വേണം. ഇതിനുപുറമെ ശുചിത്വ ബോധവത്കരണവും മാസംതോറും വൈദ്യപരിശോധനയും നടത്തുകയും ചെയ്താല്‍ ജീവനക്കാരുടെ ആരോഗ്യവും ഉപഭോക്താക്കളുടെ ആരോഗ്യവും സംരക്ഷിക്കാനാവും.
മാരകമായ പല രോഗങ്ങളും കുടിവെള്ളത്തിലൂടെയാണ് പകരുന്നത്. നമ്മുടെ പല നഗരങ്ങളിലെയും ഹോട്ടലുകളില്‍ ടാങ്കറുകളിലാണ് വെള്ളമെത്തിക്കുന്നത്. ഈ ടാങ്കറുകള്‍ എവിടെനിന്നാണ് വെള്ളം ശേഖരിക്കുന്നത് എന്നറിയാനോ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചാണോ വെള്ളമെത്തിക്കുന്നത് എന്ന് പരിശോധിക്കാനോ ഒരു സംവിധാനവും ഇവിടെയില്ല. ഇതൊരു വന്‍ ബിസിനസായി മാറിയിരിക്കുന്നതിനാല്‍ ആര്‍ക്കുവേണമെങ്കിലും എവിടെ നിന്നും വെള്ളമെടുത്ത് വിതരണം ചെയ്ത് പണമുണ്ടാക്കാം എന്ന നിലയിലായിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് മഞ്ഞപ്പിത്തം പൊട്ടിപ്പുറപ്പെട്ടതും മെഡിക്കല്‍ കോളജിലെ ഡോക്ടറടക്കം ഒട്ടേറെപേര്‍ മരിച്ചതും ഏതാനും വര്‍ഷം മുമ്പ് വലിയ വാര്‍ത്തയായിരുന്നു. പരിസരത്തെ ഹോട്ടലുകളില്‍ വിതരണം ചെയ്ത വെള്ളമായിരുന്നു വില്ലന്‍ എന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്.
ചൂടുവെള്ളത്തില്‍ അണുക്കള്‍ കാണില്ല എന്നത് നമ്മുടെ വിശ്വാസം മാത്രമാണ്. അതുകൊണ്ടായിരിക്കണം ഹോട്ടലുകളില്‍ കയറിയാല്‍ നമ്മള്‍ ചൂടുവെള്ളം ആവശ്യപ്പെടുന്നതും. കരിങ്ങാലി, ജീരകം, പതിമുകം തുടങ്ങിയ പച്ചമരുന്നുകള്‍ ഇട്ട വെള്ളമാകുമ്പോള്‍ ധൈര്യമായി കുടിക്കുകയും ചെയ്യും. പച്ചവെള്ളത്തിലേക്ക് തിളച്ച വെള്ളം കുറച്ച് ഒഴിച്ച് കുടിക്കാന്‍ പാകത്തിലാക്കിയാണ് ഹോട്ടലുകള്‍ വിതരണം ചെയ്യുന്നത്. വിശ്വാസയോഗ്യമായ സ്രോതസ്സില്‍നിന്നുള്ള വെള്ളമാണ് എന്നുറപ്പുണ്ടായാല്‍ പോലും അഞ്ചുമിനിറ്റില്‍ കുറയാതെ തിളപ്പിച്ച ശേഷമേ ഉപയോഗിക്കാവൂ. എങ്കിലേ രോഗകാരികളായ അണുക്കള്‍ അതില്‍ ഇല്ലെന്ന് ഉറപ്പുവരുത്താനാവൂ. കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഹോട്ടലുകള്‍ നല്‍കുന്നുള്ളൂ എന്നുറപ്പുവരുത്തണം.
ശീതള പാനീയങ്ങളും ജ്യൂസ്, ഐസ്ക്രീം തുടങ്ങിയവയും ഏറ്റവും കൂടുതല്‍ ചെലവാകുന്ന സംസ്ഥാനമാണ് കേരളം. സര്‍ബത്ത്, ജ്യൂസ് എന്നിവയിലൊക്കെ ഐസ് പൊട്ടിച്ചിട്ട് നല്‍കാറുണ്ട്. സ്കൂളുകള്‍ക്ക് സമീപം ഐസ് മിഠായി പോലുള്ളവ വില്‍പന നടത്തുന്നുമുണ്ട്. ഈ ഐസ് ഏതുതരം വെള്ളത്തില്‍നിന്ന് ഉണ്ടാക്കിയതാണ് എന്നതിന് എന്തുറപ്പാണ് ഉള്ളത്? മത്സ്യം കേടുകൂടാതിരിക്കാന്‍ ഉണ്ടാക്കുന്ന ഐസ്പോലും സര്‍ബത്തില്‍ ഉപയോഗിക്കുന്ന നിരവധി കടകള്‍ നമ്മുടെ നാട്ടിലുണ്ട്.
പൂജ്യം ഡിഗ്രി ഊഷ്മാവില്‍ താഴെ അണുക്കള്‍ നിലനില്‍ക്കില്ല എന്ന വിശ്വാസത്തിലാണ് പലരും ഐസ് വിഴുങ്ങുന്നത്. എന്നാല്‍, മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ് എ, ഇ, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങളുടെ അണുക്കള്‍ ഈ തണുപ്പിലും അതിജീവിക്കുകയും അനുകൂലമായ സാഹചര്യത്തില്‍ ശക്തിപ്രാപിക്കുകയും ചെയ്യുന്നതാണ്. ശീതളപാനീയത്തിലും സര്‍ബത്തിലുമൊക്കെ ഐസിടുന്ന പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതാണ്
ദൂരയാത്ര പോകുമ്പോഴാണ് നമ്മള്‍ മിനറല്‍ വാട്ടര്‍ എന്നറിയപ്പെടുന്ന കുപ്പിവെള്ളത്തെ ആശ്രയിക്കുന്നത്. പൂര്‍ണമായി അണുവിമുക്തമാക്കിയതും മാലിന്യങ്ങള്‍ ഇല്ലാത്തതും ആവശ്യമായ ധാതു ലവണങ്ങള്‍ അടങ്ങിയതുമായ വെള്ളമാണ് മിനറല്‍ വാട്ടര്‍ എന്ന് പറയുന്നത്. യഥാര്‍ഥ സ്രോതസ്സുകളായ മലനിരകള്‍ പോലുള്ള ഉദ്ഭവ സ്ഥാനത്തുനിന്ന് എടുത്തു ശുചിയാക്കിയാലേ ഈ നിലവാരമുള്ള വെള്ളം ലഭിക്കുകയുള്ളൂ.
എന്നാല്‍, ഈ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് എത്ര കമ്പനികള്‍ ഇവിടെ വെള്ളം വിപണിയില്‍ എത്തിക്കുന്നുണ്ട്? വമ്പന്‍ കമ്പനികള്‍ വന്‍ പരസ്യത്തിന്‍െറ അകമ്പടിയോടെ വില്‍ക്കുന്ന വെള്ളം പോലും അത്യന്തം ശുചിത്വമേറിയതല്ല. പല കമ്പനികളും ഭൂഗര്‍ഭ ജലം കുഴല്‍ക്കിണറുകള്‍ വഴി ശേഖരിച്ചാണ് കുപ്പിയിലാക്കുന്നത്. അയണ്‍, ആഴ്സനിക്, ഫ്ളൂറൈഡ് തുടങ്ങിയ ആരോഗ്യത്തെ അത്യന്തം പ്രതികൂലമായി ബാധിക്കുന്ന ഖന ലോഹങ്ങളുടെ സാന്നിധ്യം ഈ വെള്ളത്തില്‍ കൂടുതലുമായിരിക്കും.
ഹോട്ടലുകളിലും ബേക്കറികളിലും ഏറ്റവും അപകടകാരി ആവര്‍ത്തിച്ചുപയോഗിക്കുന്ന
വീട് നിര്‍മാണത്തില്‍ ഇന്ന് ഏറ്റവും ചെലവേറിയ ഭാഗം അടുക്കളയാണ്. പക്ഷേ, അതില്‍ പാചകം നന്നേ കുറഞ്ഞുവരുന്നു എന്നതാണ് കേരളത്തിന്‍െറ സാംസ്കാരിക വിപര്യയം. പുറത്തുനിന്നു വാങ്ങുന്ന ഭക്ഷണം ചൂടാക്കി ഉപയോഗിക്കാനുള്ള ഒരിടം മാത്രമായി അടുക്കളകള്‍ മാറിയിരിക്കുന്നു. അടുക്കള പൂട്ടി ഹോട്ടലുകളില്‍ പോയിരുന്ന് ഭക്ഷണം കഴിക്കുന്ന പ്രവണത വ്യാപകമായിക്കൊണ്ടിരിക്കുന
ഈ പോസ്റ്റ് ഷെയർ ചെയ്തത്

FOOD SAFETY,
HEALTH,
MALAYALAM ARTICLE,
TYPHOID FEVER,
{[['
']]}
Labels:
FOOD SAFETY,
HEALTH,
MALAYALAM ARTICLE,
TYPHOID FEVER
ഹോട്ടലുകൾ പാലിക്കേണ്ട ശുചിത്വ സംവിധാനങ്ങൾ--- PDF FILE
Posted by KRISHNARAJ EDAKKUTTY
Posted on 05:32
with No comments
FILE AND DOCS,
FOOD SAFETY,
{[['
']]}
Labels:
FILE AND DOCS,
FOOD SAFETY
Proforma for medical fitness certificate for food handlers.PDF FILE
Posted by KRISHNARAJ EDAKKUTTY
Posted on 05:44
with No comments
Labels:
FILE AND DOCS,
FOOD SAFETY,
FORMS
മായം - സര്‍വ്വത്ര മായം
Posted by KRISHNARAJ EDAKKUTTY
Posted on 08:57
with No comments
“മലപ്പുറത്ത് ഭക്ഷ്യവിഷബാധമൂലം മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു. പ്രാതലിന് കഴിച്ച ഓട്ടടയിലും ദോശയിലും പൂപ്പല്‍ ഉണ്ടായതാണ് വിഷബാധയ്ക്ക് കാരണമെന്ന് കരുതുന്നു. അരിപ്പൊടിയില്‍ ഉണ്ടാക്കിയ ഓട്ടട, ജാമും നെയ്യും ചേര്‍ത്താണ് കുട്ടികള്‍ കഴിച്ചത്”. മലപ്പുറത്തുണ്ടായ ഭക്ഷ്യവിഷബാധയെപ്പറ്റി പത്രത്തില്‍ വന്ന റിപ്പോര്‍ട്ടിന്റെ ആമുഖമാണിത്. ലാഭേച്ഛ കരുതി ഉപഭോഗവസ്തുക്കളില്‍ മായം ചേര്‍ക്കുന്ന പ്രവണത ഒരു ശാപമായി തന്നെ ഇന്ന് നിലനില്‍ക്കുന്നു. ഭക്ഷ്യവിഷബാധയേറ്റുളള മരണങ്ങള്‍ ഇതിന്റെ പ്രകടമായ സൂചനയാണ്. ഏറെ പ്രചാരണം ഇതിനെതിരെ ഉണ്ടായിട്ടും മായം ചേര്‍ക്കല്‍ തടയാനുളള ശ്രമം എത്രമാത്രം വിജയിച്ചുവെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
അമിതലാഭേച്ഛ മായംചേര്‍ക്കലിലുളള പ്രേരകഘടകം
ആരോഗ്യത്തിന് ഹാനികരമായ അന്യപദാര്‍ത്ഥങ്ങള്‍ ഭക്ഷ്യവസ്തുക്കളില്‍ കലരുന്നത് പലവിധ അസുഖങ്ങള്‍ക്കും ചിലപ്പോള്‍ മരണത്തിനും തന്നെ കാരണമായിത്തീരാം. നാം ഉപയോഗിക്കുന്ന ആഹാരസാധനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചും പരിശുദ്ധിയെക്കുറിച്ചും നമ്മിലേറെപ്പേര്‍ക്കും അറിയില്ല. മായം ചേര്‍ത്ത ഭക്ഷണവസ്തുക്കള്‍ വിറ്റ് ലാഭമുണ്ടാക്കാനുളള പ്രവണത ഇന്ന് വളരെ കൂടുതലായി കണ്ടുവരുന്നു. ഭക്ഷ്യവസ്തുക്കളുടെ ദൌര്‍ലഭ്യവും, അമിതലാഭേച്ഛയുമാണ് മായം ചേര്‍ക്കലിനുളള പ്രേരക ഘടകം. ഇത് സൃഷ്ടിക്കുന്ന സാമൂഹ്യവിപത്ത് അതീവ ഗുരുതരവും.
നിശ്ചിത ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് കുറ്റകരം
ഭക്ഷ്യസാധനങ്ങളിലെ മായം ചേര്‍ക്കല്‍ തടയുന്നതിനുവേണ്ടി മായംചേര്‍ക്കല്‍ നിരോധനനിയമം സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. ഒരന്യവസ്തു കലര്‍ത്തിയിട്ടില്ലെങ്കില്‍ കൂടി നിശ്ചിത ഗുണനിലവാരം ഇല്ലാത്ത സാധനങ്ങളും മായം ചേര്‍ത്തവയായി പരിഗണിക്കപ്പെടും. വെളളം ചേര്‍ത്ത പാല്‍ വില്‍ക്കുന്നതുപോലെ ക്രീം ചേര്‍ക്കാത്ത ഐസ്ക്രീം വില്‍ക്കുന്നതും നിയമവിരുദ്ധമാണ്. പൂത്ത ധാന്യങ്ങളും, പുഴുകുത്തിയ പയറും കടലയും, രോഗം ബാധിച്ച മൃഗത്തിന്റെ പാലും, ചത്ത മൃഗത്തിന്റെ ഇറച്ചിയും വില്‍ക്കുന്നത് കുറ്റകരമാണ്. തെറ്റിദ്ധാരണാ ജനകങ്ങളായ പേരുകളോ, സൂചനകളോ ഉത്പന്നത്തിന്റെ ലേബലില്‍ ഉണ്ടായിരിക്കുവാന്‍ പാടില്ല. രാസവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയ സ്ക്വാഷ് നിറച്ച കുപ്പിയുടെ ലേബലില്‍ ഓറഞ്ചിന്റെ പടം കൊടുത്താല്‍ അത് ഓറഞ്ച് ജ്യൂസാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്.
ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്നതിന് ലൈസന്‍സ് എടുത്തിരിക്കണം
നിത്യോപയോഗ സാധനങ്ങളിലെ മായം ചേര്‍ക്കല്‍ നിരവധി കണ്ണികളുളള ഒരു വലിയ ശൃംഖലയായി വളര്‍ന്നിരിക്കുന്നു. സ്വാതന്ത്യ്രലബ്ധിക്ക് മുമ്പുതന്നെ ഇന്ത്യയില്‍ മായംചേര്‍ക്കല്‍ നിരോധനനിയമങ്ങള്‍ നടപ്പിലുണ്ടായിരുന്നു. ഇപ്രകാരം നിലനിന്നിരുന്ന നിയമങ്ങള്‍ ക്രോഡീകരിച്ചുണ്ടാക്കിയ മായംചേര്‍ക്കല്‍ നിരോധന നിയമം 1955 ജൂണ്‍ മാസം 1-ാം തീയതി മുതലാണ് ഇന്ത്യയൊട്ടാകെ നിലവില്‍ വന്നത്. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നവരെല്ലാം അതിനായി പ്രത്യേകം ലൈസന്‍സ് എടുത്തിരിക്കണമെന്ന് നിര്‍ബന്ധമാണ്. വിറ്റ സാധനങ്ങള്‍ ഗുണമേന്മയുളളതാണെങ്കില്‍ കൂടി ലൈസന്‍സ് ഇല്ല എന്ന കാരണത്താല്‍ കച്ചവടക്കാരന്റെ പേരില്‍ കേസെടുക്കാവുന്നതാണ്.
ഭക്ഷ്യ ഉത്പന്നങ്ങളില്‍ കലര്‍ത്തുന്ന വിവിധ മായങ്ങള്‍
വിവിധ സാധനങ്ങളില്‍ മായം ചേര്‍ക്കുന്നതിനുവേണ്ടി കച്ചവടക്കാര്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ അതീവ രസകരവും ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടതു മാണ്. കാപ്പിപ്പൊടിയില്‍ ഗോതമ്പ് വറുത്തുപൊടിച്ച് 30% മുതല്‍ 40% വരെ ചേര്‍ത്ത് കച്ചവടക്കാര്‍ വില്പന നടത്തുന്നു. നാട്ടില്‍ സുലഭമായി കിട്ടുന്ന പുളിങ്കുരുവിന്റെ തോടുപൊട്ടിച്ച് തേയിലപ്പൊടിയില്‍ ചേര്‍ക്കുന്നു. ഗോതമ്പിന്റെ തവിട്, ഉമി, പാഴ് വസ്തുക്കള്‍ ഇവയൊക്കെയാണ് മല്ലിപ്പൊടിയില്‍ ചേര്‍ക്കുന്നത്. ഇഷ്ടികപ്പൊടി, ഓടുപൊടി, ചുവന്ന ചോളത്തിന്റെ തൊലി ഇവ മുളകുപൊടിയില്‍ കലര്‍ത്തുന്നു. വനസ്പതിയും, മൃഗക്കൊഴുപ്പുകളും ചേര്‍ത്ത നെയ്യും വിപണിയില്‍ എത്താറുണ്ട്. ആറ്റുമണലിന്റെ കൂടെ വരുന്ന കടലയുടെ ആകൃതിയും നിറവുമുളള ചരല്‍ ശേഖരിച്ചാണ് കടലയില്‍ ചേര്‍ക്കുന്നത്. കടലപ്പരിപ്പ്, വടപ്പരിപ്പ്, തുവരപ്പരിപ്പ് ഇവയ്ക്കൊപ്പം വിലകുറഞ്ഞ കേസരിപ്പരിപ്പ് ചേര്‍ത്ത് വില്പനക്കെത്തിക്കുന്നത് സാധാരണമാണ്. കോടാലിയുടെ ആകൃതിയിലുളള കേസരിപ്പരിപ്പ് ശരീരത്തിന് ദൂഷ്യമുളളതാണ്. കേസരിപ്പരിപ്പിലടങ്ങിയിരിക്കുന്ന വിഷപദാര്‍ത്ഥം പെരുമുട്ടുവാതം എന്ന അസുഖത്തിന് കാരണമായിത്തീരുന്നു.
മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ ഗുരുതരമായ രോഗങ്ങള്‍ സൃഷ്ടിക്കുന്നു.
മധുരപലഹാരങ്ങളായ കേക്ക്, ബിസ്കറ്റ് ഇവയില്‍ കൃത്രിമ മധുരപദാര്‍ത്ഥങ്ങളായ ‘സാക്കറിന്‍’, ‘ഡള്‍സിന്‍’, ‘സോഡിയം സൈക്ളോമേറ്റ്’ ഇവ ചേര്‍ക്കുന്നു. ഒരുദിവസം സാക്കറിന്‍ എന്ന മധുരപദാര്‍ത്ഥം 400 മില്ലിഗ്രാമില്‍ കൂടുതല്‍ കഴിക്കുന്നത് ശരീരത്തിന് ഹാനികരമാണ്. ഡള്‍സിന്‍ ശരീരത്തിന് ഹാനികരമായ പദാര്‍ത്ഥമാണ്. കരള്‍, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങളില്‍ ട്യൂമര്‍ ഉണ്ടാകുന്നതിന് “ഡള്‍സിന്‍” കാരണമാകുന്നു. സോഡിയം സൈക്ളോമേറ്റ് എന്ന വിഷവസ്തു മനുഷ്യകോശങ്ങളിലെ ക്രോമസോമുകള്‍ക്കാണ് തകരാറുണ്ടാക്കുന്നത്. അടുത്ത തലമുറയെപ്പോലും ബാധിക്കുന്ന ഒരു പ്രശ്നമായി ഇത് മാറിയേക്കാം.
അജിനോമോട്ടോയും, ആവര്‍ത്തിച്ചുപയോഗിക്കുന്ന എണ്ണയും അപകടകാരികള്‍
ഫാസ്റ്ഫുഡ് കേന്ദ്രങ്ങളിലും, ഹോട്ടലുകളിലും “മോണോസോഡിയം ഗ്ളൂട്ടാമേറ്റ്” അഥവാ “അജിനോമോട്ടോ” എന്ന രാസപദാര്‍ത്ഥം ഭക്ഷണവസ്തുക്കളില്‍ രുചിദായകവസ്തുവായി ചേര്‍ക്കുന്നു. കുഞ്ഞുങ്ങളുടെ ആഹാരത്തില്‍ നിരോധിച്ചിട്ടുളള ഒരു വസ്തുവാണ് “മോണോസോഡിയം ഗ്ളൂട്ടാമേറ്റ്”. ഒരിക്കല്‍ പാചകം ചെയ്ത എണ്ണയില്‍ വീണ്ടും ഭക്ഷണം പാകം ചെയ്യുമ്പോള്‍, ആദ്യഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ കരിഞ്ഞ് കാര്‍ബണായിത്തീരുകയും അത് എണ്ണയുമായി ചേര്‍ന്ന് വിഷവസ്തുക്കളുണ്ടാവുകയും ചെയ്യുന്നു. അതുകൂടാതെ അമിതമായ ചൂടില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാകം ചെയ്യുമ്പോഴും, തുടരെത്തുടരെ ചൂടാക്കുമ്പോഴും എണ്ണയില്‍ നിന്നുതന്നെ മാരകമായ വിഷവസ്തുക്കള്‍ ഉത്പാദിക്കപ്പെടുന്നു.
ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ രോഗാണുക്കളുടെ സാന്നിധ്യം
ഭക്ഷ്യപദാര്‍ത്ഥങ്ങളിലുണ്ടാകുന്ന പൂപ്പല്‍, ആരോഗ്യത്തിന് വളരെ ഹാനികരമാണ്. പൂപ്പലുകളില്‍ മാരകമായ “അഫ്ളാടോക്സിന്‍” എന്ന വിഷവസ്തു ഉണ്ടായിരിക്കും. ഇതു കരള്‍രോഗത്തിനും കാന്‍സറിനും കാരണമാകുന്നു എന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ശുചിത്വമില്ലാത്ത ചുറ്റുപാടുകളില്‍ ഉണ്ടാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ രോഗാണുക്കള്‍ കലരുന്നതുമൂലം വയറിളക്കം, ഛര്‍ദ്ദി, പനി തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമാകുന്നു. സംസ്കരിക്കാത്ത പാല്‍, മത്സ്യം, മാംസം എന്നീ ആഹാരപദാര്‍ത്ഥങ്ങളില്‍ ഇത്തരത്തിലുളള രോഗാണുക്കള്‍ ഉണ്ടാകുന്നതിനുളള സാധ്യതയേറെയാണ്. കുപ്പിയിലടച്ചുവരുന്ന മിനറല്‍ വാട്ടറില്‍ അപകടകരമായ രാസമാലിന്യങ്ങളും അണുജീവികളും ഉണ്ടാകാം. ഉപഭോക്താവിന്റെ വൃക്കകളെ തകരാറിലാക്കുകയോ, അര്‍ബുദരോഗത്തിന് ഇടവരുത്തുകയോ ചെയ്യാവുന്ന മാലിന്യങ്ങള്‍ വെളളത്തില്‍ നിന്നും നീക്കം ചെയ്യേണ്ടത് ആവശ്യമാണ്. മിനറല്‍ വാട്ടര്‍ വിപണിയിലെത്തിക്കുന്ന കമ്പനികള്‍ കര്‍ശന ഗുണനിയന്ത്രണപരിപാടികള്‍ ഏര്‍പ്പെടുത്തിയേ മതിയാവൂ.
നിരോധിച്ച ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കരുത്
നിര്‍മ്മാതാവ്, ഉത്പന്നത്തിന്റെ സ്വഭാവത്തിനോ ഗുണത്തിനോ ഹാനികരമാകത്തക്കവിധം ഏതെങ്കിലും ഇതരഘടകങ്ങള്‍ ചേര്‍ക്കുവാന്‍ പാടുളളതല്ല. വസ്തുവിന്റെ ഗുണമോ, ശുദ്ധിയോ നിശ്ചിത നിലവാരത്തിന് താഴെയുളളതാവാന്‍ പാടില്ല. ഉത്പന്നത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ അളവ് നിശ്ചിത പരിധിക്കുളളില്‍ ഇല്ലാതെ വന്നാല്‍ കുറ്റകരമാണ്. നിര്‍ദ്ദേശിക്കപ്പെട്ട വര്‍ണ്ണവസ്തു അല്ലാതെ നിറം കൊടുക്കാനുളള മറ്റേതെങ്കിലും വസ്തുക്കള്‍ ഉത്പന്നത്തില്‍ ചേര്‍ക്കുന്നത് നിയമവിരുദ്ധമാണ്. പൊതുജനാരോഗ്യ സംരക്ഷണത്തിനുവേണ്ടി ആരോഗ്യവകുപ്പധികൃതര്‍ നിശ്ചിത കാലത്തേക്ക് വിപണനം നിരോധിച്ചിട്ടുളള ഏതെങ്കിലും ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്നതും കുറ്റകരമാണ്.
മായംചേര്‍ക്കല്‍ നിരോധനനിയമം നടപ്പിലാക്കാന്‍ പ്രത്യേകവിഭാഗം
കേരളത്തില്‍ മായംചേര്‍ക്കല്‍നിരോധനനിയമം നടപ്പാക്കുന്നതിനുവേണ്ടി ആരോഗ്യവകുപ്പിന്റെ കീഴില്‍ ഒരു ഡെപ്യൂട്ടി ഡയറക്ടറും, ടെക്നിക്കല്‍ അസിസ്റന്റും ലീഗല്‍ അസിസ്റന്റും മറ്റ് ഓഫീസ് ജീവനക്കാരും ഉള്‍പ്പെട്ട ഒരു പ്രത്യേകവിഭാഗം പ്രവര്‍ത്തിക്കുന്നു. ഭക്ഷ്യസാധനങ്ങള്‍ പരിശോധിക്കുന്നതിന് തിരുവനന്തപുരം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് അനലറ്റിക്കല്‍ ലബോറട്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫുഡ് ഇന്‍സ്പെക്ടര്‍മാരാണ് മായം ചേര്‍ക്കല്‍ നിരോധന നിയമം നടപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍. ഓരോ ജില്ലയിലും ഡിസ്ട്രിക്റ്റ് ഫുഡ് ഇന്‍സ്പെക്ടര്‍മാരും ഉദ്ദേശം ഇരുപത് പഞ്ചായത്തുകള്‍ക്ക് ഒരാള്‍ എന്ന കണക്കില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും പ്രവര്‍ത്തിക്കുന്നു. ഭക്ഷ്യസാധനങ്ങള്‍ നിര്‍മ്മിക്കുകയോ, വില്‍പന നടത്തുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ പരിശോധിക്കുക, ഭക്ഷ്യലൈസന്‍സിലെ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക, സാധനങ്ങള്‍ പരിശോധനയ്ക്കെടുത്ത് ലബോറട്ടറികളിലേക്ക് അയയ്ക്കുക, മായം ചേര്‍ത്ത സാധനങ്ങള്‍ പിടിച്ചെടുത്ത് നടപടിയെടുക്കുക, കോടതികളില്‍ കേസ് നടത്തുക തുടങ്ങിയവ ഫുഡ് ഇന്‍സ്പെക്ടര്‍മാരുടെ ചുമതലകളാണ്. ഭക്ഷ്യസാധനങ്ങളില്‍ മായം ചേര്‍ത്തു എന്ന കുറ്റം കോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ കച്ചവടക്കാരന്‍ “പ്രിവന്‍ഷന്‍ ഓഫ് ഫുഡ് അഡള്‍ട്ടറേഷന്‍ ആക്ട്” അഥവാ പി.എഫ്.എ. ആക്ട് അനുസരിച്ച് ശിക്ഷ അനുഭവിക്കാന്‍ ബാധ്യസ്ഥനാണ്. കേരളത്തിലെ വിവിധഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച മിനറല്‍ വാട്ടര്‍ സാമ്പിളുകളില്‍ മാലിന്യങ്ങളുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. വില കൊടുത്താണ് പരിശോധിക്കുന്നതിനുവേണ്ടി ഭക്ഷ്യസാധനങ്ങളുടെ സാമ്പിളുകള്‍ ശേഖരിക്കേണ്ടത്. ഇതിന് ആവശ്യമായ ഫണ്ട് ലഭിക്കുന്നില്ല എന്നത് പ്രവര്‍ത്തനത്തെ പലപ്പോഴും ബാധിക്കുന്നു കേരള സര്‍ക്കാരിന്റെ ഫുഡ്അഡ്മിനിസ്ട്രേഷന്‍ വിഭാഗം നിരന്തരം ഉന്നയിക്കുന്ന പരാതിയാണിത്.
മായംചേര്‍ക്കല്‍ നിരോധനനിയമം നടപ്പിലാക്കാന്‍ പൊതുജനപങ്കാളിത്തം വേണം.
ആഹാരസാധനങ്ങളിലെ മായം ചേര്‍ക്കല്‍ നിരോധന നിയമം നടപ്പാക്കുന്ന കാര്യത്തില്‍ പൊതുജനപങ്കാളിത്തം അനുപേക്ഷണീയമാണ്. ഉത്പന്നത്തിന്റെ പുറത്ത് രേഖപ്പെടുത്തിയതിലും അധികം വില നല്‍കാതിരിക്കുക, കബളിപ്പിക്കപ്പെടുന്നത് നിസാരമായ തുകയ്ക്കാണെങ്കില്‍ കൂടി പരാതി നല്‍കുക, അളവുതൂക്ക ഉപകരണങ്ങളില്‍ തൂക്കപരിശോധന നടത്തിയ മുദ്ര പതിപ്പിച്ചിട്ടുണ്ടോ എന്നു ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉപഭോക്തൃതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് സഹായകമാണ്. ഐ.എസ്.ഐ., എഫ്.പി.ഒ., അഗ്മാര്‍ക്ക് എന്നീ മുദ്രകളുളള സാധനങ്ങള്‍ ഗുണനിലവാരം സംബന്ധിച്ച് സര്‍ക്കാരിന്റെ അംഗീകാരം നേടിയിട്ടുളള ഉത്പന്നങ്ങളാണ്. സാധനം വാങ്ങുമ്പോള്‍ ഗുണനിലവാരമുദ്രയുളളവ വാങ്ങുന്നതിന് ഉപഭോക്താവ് പ്രത്യേകം ശ്രദ്ധിക്കണം. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുളള ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റാന്‍ഡേര്‍ഡ്സ് നല്‍കുന്ന ഐ.എസ്.ഐ. മുദ്രയുളള സാധനങ്ങള്‍ നിര്‍ദ്ദിഷ്ട ഗുണനിലവാരം ഉറപ്പു നല്‍കുന്നു. ധാന്യങ്ങള്‍, മസാലപ്പൊടികള്‍, തേന്‍, നെയ്യ്, ഭക്ഷ്യഎണ്ണകള്‍ തുടങ്ങി 143 കാര്‍ഷിക വിഭവങ്ങള്‍ക്ക് നല്‍കുന്ന ഗുണമേ•യുടെ അടയാളമാണ് ‘അഗ്മാര്‍ക്ക്’. കേരളത്തില്‍ അഗ്മാര്‍ക്കിന്റെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാരും, കേരളസര്‍ക്കാരും സംയുക്തമായാണ് നടപ്പിലാക്കുന്നത്.
മായം ചേര്‍ക്കലിനെതിരെ പ്രതികരിക്കുക
മായം ചേര്‍ക്കല്‍ നിരോധന നിയമം നടപ്പിലാക്കുന്നതിനുവേണ്ടി സ്ഥാപനങ്ങള്‍ പരിശോധിക്കുന്നത് വളരെ കുറഞ്ഞുവരുന്നു എന്ന പരാതി ഇവിടെ നിലനില്‍ക്കുകയാണ്. നിരവധി വര്‍ഷങ്ങളായി പരിശോധന നടന്നിട്ടില്ലാത്ത ഹോട്ടലുകളും ബേക്കറികളും സോഡാഫാക്ടറികളും ഐസ്ക്രീം പാര്‍ലറുകളും കേരളത്തിലുണ്ട് എന്നു കേള്‍ക്കുമ്പോള്‍ ഞെട്ടരുത്. ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടാവുന്നത് ശുചിത്വത്തിന്റെ അഭാവമാണ് വെളിവാക്കുന്നത്. സാമ്പിളുകള്‍ പരിശോധനയ്ക്കെടുക്കുന്നതിലും, മായം ചേര്‍ത്ത സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുന്നതിലും ഉളള ആരോഗ്യവകുപ്പിന്റെ ശ്രമങ്ങള്‍ ജനങ്ങള്‍ സ്വാഗതം ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ല. മായം ചേര്‍ക്കുന്നതായി കാണുന്ന ഭക്ഷണശാലകളും കച്ചവടസ്ഥാപനങ്ങളും ബഹിഷ്കരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണം. തുടര്‍ച്ചയായി മായം ചേര്‍ക്കുന്ന വ്യപാരികളെ കണ്ടെത്തുകയും അവരെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും വേണം. പരിശോധനയ്ക്കാവശ്യമായ ഫണ്ടും സര്‍ക്കാര്‍ ലഭ്യമാക്കേണ്ടതുണ്ട്. ലാഭേച്ഛ നിറഞ്ഞ വ്യാപാരികളുടെ മനുഷ്യത്വരഹിതമായ ചൂഷണത്തിന് വിധേയരാകുന്നവരെന്ന നിലയ്ക്ക് മായം ചേര്‍ക്കലിനെതിരെ പ്രതികരിക്കാനുളള ബാധ്യത ഓരോ പൌരനുമുണ്ട്. ഉപഭോക്തൃസംഘടനകള്‍, മഹിളാസംഘടനകള്‍ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്ക് മായം ചേര്‍ക്കലിനെതിരെയുളള സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ ക്രിയാത്മക സഹകരണം നല്‍കുവാന്‍ കഴിയും. പൊതുജനാരോഗ്യപ്രവര്‍ത്തനരംഗത്ത് അടിയന്തരശ്രദ്ധ പതിപ്പിക്കുന്ന നമ്മുടെ രാജ്യത്ത്, മായം ചേര്‍ക്കല്‍ അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്---ആരോഗ്യ വാർത്തകൾ
FOOD SAFETY,
MALAYALAM ARTICLE,
{[['
']]}
Labels:
FOOD SAFETY,
MALAYALAM ARTICLE