Latest Post :
Recent Post
Showing posts with label ACCIDENTS. Show all posts
Showing posts with label ACCIDENTS. Show all posts

Immigrant Screening Report Form




അന്യദേശ തൊഴിലാളികളെ സ്ക്രീൻ ചെയ്യാൻ ആരോഗ്യപ്രവർത്തകർക്ക് ഉപയോഗിക്കാവുന്ന ഫോമിന്റെ മാത്യക ഡൌൺലോഡ് ചെയ്യാം...






ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --

{[['']]}

FIRST AID FOR CHILDREN,INFORMATION


ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ  ചെയ്തത്                                                           



ആരോഗ്യവാർത്തകൾ


{[['']]}

BURNS

മാറുന്ന കാലഘട്ടത്തിനനുസരിച്ച് തീ പോള്ളലേല്‍ക്കാനുള്ള സാധ്യതയും കൂടി വരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിച്ചു പോരുന്നത്. ഉയര്‍ന്ന ഊഷ്മാവ് ശരീരോപരിതലത്തിലുണ്ടാക്കുന്ന ക്ഷതമാണ് പൊള്ളല്‍ എന്ന് പറയാം. അത് വളെരെ നിസ്സാരമാവാം , വളെരെ ഗുരുതരമാവാം . ഗൌരവം മൂന്നു ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.


  1. ആഴം . ചര്‍മോപരിതലത്തില്‍ നിന്ന് എത്ര ആഴത്തില്‍ ഏറ്റിട്ടുണ്ട് ക്ഷതം എന്നത്. ഇതിനെ ഡിഗ്രിയിലാണ് പറയാറ് .1,2,3 എന്നിങ്ങനെയാണ് 3 ഡിഗ്രികള്‍ .
  2. പൊള്ളല്‍ എത്ര വിസ്തൃതിയില്‍ ഏറ്റിട്ടുണ്ട് എന്നതിനെ ആശ്രയിച്ച് .
  3. പൊള്ളല്‍ ശരീരത്തിന്റെ ഏതു പ്രദേശത്തു ഏറ്റിരിക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു.

ഒന്നാം ഡിഗ്രി : ഇത് തൊലിയുടെ ഏറ്റവും ഉപരിതലത്തെയെ .ബാധിക്കു തൊലി തുടുത്തിരിക്കും . വേദനയും നീറ്റലും ഉണ്ടാകും . അല്പം നീരും ചൊറിച്ചിലും ഉണ്ടാവാം . ശക്തമായ പ്രകാശം പ്രകാശം , ചുടുള്ള വാതകം,നീരാവി, ചൂടുദ്രാവകം,എന്നിവയൊക്കെ ഇതിനു കാരണമാവാം. ഇത് എട്ടൊന്പത് ദിവസം കൊണ്ട് സാധാരണയായി ഭേദമാവും .

രണ്ടാം ഡിഗ്രി: ചര്‍മ്മ പാളി ഏതാണ്ട് മുഴുവനും ബാധിക്കുന്ന ആഴത്തിലുള്ള ക്ഷതമാണ് ഇത്. തൊലി ചുവന്നു തുടുക്കും. തൊലിയില്‍ കുമിളകള്‍ ഉണ്ടാകും. ശക്തിയായ വേദനയും നീറ്റലും ഉണ്ടാകും. ഉണങ്ങാന്‍ മൂന്നു ആഴ്ചയെങ്കിലും എടുക്കും.

മൂന്നാം ഡിഗ്രി: മുഴുവന്‍ ചര്‍മ പാളിയെയും അതിന്നടിയിലുള്ള കലയെയും പൊള്ളല്‍ ബാധിക്കുന്നു . ചര്‍മ്മം വിളര്‍ത്തു വെളുത്തതോ കറുത്തതോ ആയിത്തീരും . നാഡീ യഗ്രങ്ങള്‍ നശിച്ചു പോകുന്നതിനാല്‍ വേദനയും നീറ്റലും അനുഭവപ്പെടില്ല. ഉണങ്ങുന്നതല്ല ഇത്തരം പൊള്ളല്‍. മറ്റു പ്രദേശത്തു നിന്നും തൊലി ചെത്തിയെടുത്തു ഒട്ടിക്കേണ്ടിവരും.

പൊള്ളലേറ്റ ഭാഗത്തിന്റെ വിസ്തീര്‍ണ്ണം പ്രധാനപ്പെട്ട ഒരു ഘടകമാണ്. പ്രായപൂര്‍ത്തിയായ ആളുടെ ശരീരോപരിതലത്തില്‍ 15%വും കുട്ടികളില്‍ 10%വും പൊള്ളലേട്ടിട്ടുണ്ടെങ്കില്‍ അത് ഗൌരവമായി എടുക്കണം . വിസ്തീര്‍ണ്ണം നിശ്ചയിക്കാന്‍ ലളിതമായ ഒരു മാര്‍ഗ്ഗമുണ്ട്. കൈകള്‬‍ -1%,തല‬- 9%, കാലുകള്‬‍ (തുട,കണങ്കാല്‍ ,പാദം )-18%,‪ഉടല്‬‍ മുന്‍വശം -18%,#ഉടല്‍ പിന്‍വശം-18%,‪ഗുഹ്യപ്രദേശം‬-1%. മുഖത്തും വായിലും പോള്ളലേല്‍ക്കുമ്പോള്‍ വായുപഥം തകരാറിലായെന്നു വരാം. അതിനാല്‍ ശാസോച്ച്വാസവും സംസാരിക്കുവാനും,ഇറക്കാനും കഴിയതാവും . കണ്ണ്കളെയാണ് ബാധിക്കുന്നതെങ്കില്‍ ഉടന്‍ തന്നെ നേത്ര രോഗ വിദഗ്ധനെ കാണിക്കണം.


തീയില്‍ അകപ്പെട്ട ഒരാളെ രക്ഷിക്കേണ്ട വിധം


  • നനഞ്ഞ തൂവാല കൊണ്ട് ശുശ്രുഷകന്‍ തന്റെ മൂക്കും വായും മൂടണം .
  • ശുദ്ധ വായു താഴെയും കാര്‍ബണ്‍ഡൈഒക്സൈഡും ,മോണോക്സൈഡും മുകളിലുമായിരുക്കും സാധാരണമായി ഉണ്ടാകുക . അതിനാല്‍ നിലത്തു ഇഴഞ്ഞു ചെന്ന് പീഡിതനെ വലിച്ചു കൊണ്ടുവരണം . ഇത് എത്രയും വേഗത്തില്‍ ചെയ്യേണ്ടതുണ്ട്. വസ്ത്രങ്ങളില്‍ തീ പിടിച്ചാല്‍ യാതൊരു കാരണവശാലും ഓടരുത് . നിലത്തു കിടന്നു ഉരുളുകയാണ് വേണ്ടത് . STOP -DROP -ROLL ഇതാണ് അഭികാമ്യ മായ രീതി .

ശുശ്രുഷ


  • പീഡിതനെ നിലത്തു കിടത്തുക. പോള്ളലേറ്റ ഭാഗം നിലത്തു മുട്ടാതെ ശ്രദ്ധിക്കണം .
  • ശരീരത്തിലെ വസ്ത്രം കത്തിക്കൊണ്ടിരിക്കുന്നുണ്ടെങ്കില്‍ അത് ആദ്യം കെടുത്തണം. ഇതിനു കട്ടികൂടിയ വിരിയോ ,കരിമ്പടമോ ,പര വതാനിയോ മേല്‍ ഇടുക .ഓക്സിജെന്‍ കടക്കാതിരിക്കാനാണിത്. തന്മുലം തീയണയും . കത്തികൊണ്ടിരിക്കുന്ന വസ്ത്രങ്ങള്‍ ശരീരത്തില്‍ നിന്നും വലിച്ചു മാറ്റാന്‍ ശ്രമിക്കരുത്.
  • പീഡിതനെ പരമാവധി സമാശ്വസിപ്പിക്കാന്‍ ശ്രമിക്കുക.
  • പൊള്ളിയ ഭാഗത്ത് തണുത്ത വെള്ളം കൊണ്ട് ധാരയിടുക .അല്ലെങ്കില്‍ തണുത്ത വെള്ളത്തില്‍ മുക്കി പിടിക്കുക .തോര്‍ത്തു മുണ്ട് മുക്കിപ്പിഴിഞ്ഞ് ക്ഷതത്തിന്മേല്‍ പരത്തിയിടുക.
  • മുറുകിയ വസ്ത്രങ്ങള്‍ മാറ്റുക.
  • മഷി, തേന്‍, തുടങ്ങിയവയൊന്നും പൊള്ളിയ ഭാഗത്ത് പുരട്ടാന്‍ പാടുള്ളതല്ല. ഇവയൊക്കെ നിഷ്പ്രയോജനമാണ് ചിലപ്പോള്‍ കൂടുതല്‍ അപകടം ഇതു മൂലം പീഡിതന്നു ഉണ്ടായേക്കാം .
  • പൊള്ളിയ കൈകാലുകള്‍ നിശ്ചലമാക്കി വയ്ക്കുക.
  • പൊള്ളിയ ഭാഗത്ത് സ്പര്‍ശിക്കാതിരിക്കുക .
  • കുമിളകള്‍ പൊട്ടിക്കാതിരിക്കുക.
  • രോഗാണു വിമുകതമായ ഡ്രെസ്സിംഗ് ലഭ്യമാണെങ്കില്‍ അതുകൊണ്ട് പൊള്ളിയ ഭാഗം മൂഡി ബാന്ഡേജു കെട്ടുക.
  • എത്രയും പെട്ടന്ന് തന്നെ ആധുനിക ചികില്‍സ്സാ സൌകര്യമുള്ള ആശുപത്രിയില്‍ എത്തിക്കുക.

ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ 

{[['']]}
 
Support : OUR FACEBOOK GROUP | OUR FACEBOOK PAGE | OUR BLOG
Copyright © 2011. Arogyajalakam - All Rights Reserved
Template Created by KRISHNARAJ EDAKUTTY Published by ONLINE HEALTH EDUCATION AID/AROGYAJALAKAM
Proudly powered by Blogger