{[['
']]}
Showing posts with label NCD. Show all posts
Showing posts with label NCD. Show all posts
Treatment Protocol for Hypertenion
Posted by KRISHNARAJ EDAKKUTTY
Posted on 10:45
with No comments
Labels:
FILE AND DOCS,
HYPERTENSION,
NCD
Treatment Protocol for Diabetes Mellitus
Posted by KRISHNARAJ EDAKKUTTY
Posted on 10:37
with No comments
DIABETICS,
FILE AND DOCS,
NCD,
{[['
']]}
Labels:
DIABETICS,
FILE AND DOCS,
NCD
LIFE STYLE DISEASE INFORMATION,POSTERS
Posted by KRISHNARAJ EDAKKUTTY
Posted on 07:30
with No comments
HEALTH INFORMATIONS,
IEC POSTER,
LIFE STYLE MODIFICATION,
NCD,
POSTERS,
{[['
']]}
Labels:
HEALTH INFORMATIONS,
IEC POSTER,
LIFE STYLE MODIFICATION,
NCD,
POSTERS
LIFE STYLE MODIFICATION
Posted by KRISHNARAJ EDAKKUTTY
Posted on 08:21
with 1 comment
IEC POSTER,
LIFE STYLE MODIFICATION,
NCD,
POSTERS,
{[['
']]}
Labels:
IEC POSTER,
LIFE STYLE MODIFICATION,
NCD,
POSTERS
LIFE STYLE DISEASES,MALAYALAM ARTICLE
Posted by KRISHNARAJ EDAKKUTTY
Posted on 06:33
with No comments
മലയാളികള്‍ എന്തുകൊണ്ടിങ്ങനെ രോഗികളാകുന്നു?
അമ്പതു കഴിഞ്ഞ 10 മലയാളികളെ പരിശോധിച്ചു നോക്കൂ! അവരില്‍ പകുതിയിലേറെ പേര്‍ക്കും കുടവയര്‍ കാണും, അഞ്ചുപേര്‍ക്കെങ്കിലും ഹൃദ്രോഗമോ പ്രമേഹമോ ഉണ്ടായിരിക്കും. എന്തു കൊണ്ടാണ് ഇത്രയധികം മലയാളികള്‍ രോഗികളായിരിക്കുന്നത്? മലയാളിയുടെ ജീവിതചര്യ തന്നെയാണ് അവരുടെ ആരോഗ്യത്തെ വഷളാക്കുന്നത്.അമ്പതു കഴിഞ്ഞവരില്‍ മിക്കവരും ജീവിക്കുന്നത് മരുന്നിന്റെ പിന്‍ബലത്തിലാണ്. മരുന്നൊഴിവാക്കിയാല്‍ ഇവരില്‍ മിക്കവരും പിറ്റേന്നു തന്നെ കിടപ്പിലാകുമെന്ന കാര്യം തീര്‍ച്ചയാണ്. മരുന്നു കമ്പനികളെ ഇത്രയധികം ആശ്രയിക്കുന്ന മറ്റൊരു ജനത ലോകത്തുണ്ടാവില്ല. ആരോഗ്യം നിലനിര്‍ത്തണമെന്ന് മിക്ക മലയാളികളും ആഗ്രഹിക്കാറുണ്ടെങ്കിലും അതിനു വേണ്ടി അല്‍പ്പം പോലും കഷ്ടപ്പെടാന്‍ തയ്യാറാകില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വ്യായാമം കൂടാതെ ആരോഗ്യം ലഭിക്കില്ലെന്ന കാര്യം അറിയാമെങ്കിലും സൂത്രത്തില്‍ അത് ലഭിക്കണമെന്നാണ് മിക്കവരുടെയും ആഗ്രഹം.
അലസമായി ജോലി ചെയ്യാനും കൂടുതല്‍ സമയം വിശ്രമിക്കാനുമാണ് മലയാളിക്ക് പൊതുവെ താല്‍പര്യം. ഓഫീസ് ജോലിക്കാരാവട്ടെ ഒരു ദിവസം കൂടി എങ്ങനെ കൂടുതല്‍ അവധി സംഘടിപ്പിക്കാമെന്നചിന്തയിലാണ് രാവിലെ ഉണരുന്നതു തന്നെ. ജോലി ചെയ്യുന്നതിനിടയിലാവട്ടെ കൂടുതല്‍ സമയവും വാചകമടിക്കുന്നതിലും ചായ കുടിക്കുന്നതിലുമാണ് മിക്കവരും ആഹ്ലാദം കണ്ടെത്തുന്നത്. സത്യം പറഞ്ഞാല്‍ അലസമായ ജീവിതം തന്നെയാണ് മലയാളിയുടെ ആയുസ്സു കുറയ്ക്കുന്നത്.
ജോലിസ്ഥലത്തെ പാരയും കുടുംബ ജീവിതത്തിലെ സംഘര്‍ഷവും ശാരീരികാരോഗ്യത്തോടൊപ്പം മാനസ്സികാരോഗ്യത്തെയും വഷളാക്കുന്നു. ജീവിതത്തില്‍ ദിവസവും അല്‍പ്പസമയം നീക്കിവച്ചാല്‍ ആര്‍ക്കും ആരോഗ്യമുള്ള ജീവിതത്തിന് ഉടമയായിത്തീരാമെന്നതാണ് യാഥാര്‍ത്ഥ്യം. വ്യായാമവും ക്രമമായ ആഹാരരീതിയുമെല്ലാം ആരോഗ്യം സംരക്ഷിക്കുന്ന ഘടകങ്ങളാണ്.
ആരോഗ്യ സംരക്ഷണത്തിനുപകരിക്കുന്ന ചില വഴികളാണ് ഇവിടെ പ്രതിപാദിക്കുന്നത്:
നടത്തം: രാവിലെ എഴുന്നേറ്റാല്‍ ഉടനെ നടത്തത്തിന് കുറച്ചു സമയം ചെലവഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണ്. ആരോഗ്യകരമായ ജീവിതം നിലനിര്‍ത്താന്‍ ഏതു പ്രായക്കാരെയും നടത്തം സഹായിക്കും. എത്ര വേഗത്തില്‍ നടക്കണമെന്നും എത്ര ദൂരം നടക്കണമെന്നുമുള്ള കാര്യം ഓരോരുത്തരും തങ്ങളുടെ ആരോഗ്യ സ്ഥിതിയനുസരിച്ച് നിശ്ചയിക്കണം. വൈകുന്നേരത്തെ നടത്തത്തേക്കാള്‍ പ്രഭാതത്തിലുള്ള നടത്തമാണ് ഫലപ്രദം.
യോഗ: മാനസ്സികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് യോഗാപരിശീലനം. ഗുരുവില്‍ നിന്നു തന്നെ വേണം യോഗ അഭ്യസിക്കാന്‍. തെറ്റായ രീതിയില്‍ യോഗ ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ധാരാളം ശുദ്ധവായു ലഭിക്കുന്ന തുറസായ സ്ഥലമാണ് യോഗാപരിശീലനത്തിന് തെരഞ്ഞെടുക്കേണ്ടത്.
അനേകം രോഗങ്ങള്‍ക്കുള്ള മരുന്നു കൂടിയാണ് യോഗ. പലരും യോഗയുടെ പ്രാധാന്യം മനസ്സിലാക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. യമ, നിയമ, ആസന, പ്രാണയാമ, ഭൃത്യാഹാര, ധ്യാന, സമാധി എന്നീ എട്ടു തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് യോഗ ചെയ്യുത്. ശാരീരിക പ്രശ്നങ്ങള്‍ക്കൊപ്പം മാനസിക സംഘര്‍ഷങ്ങളും യോഗ ഇല്ലായ്മ ചെയ്യുന്നു. പലതരം ആസന മുറകളിലൂടെ വിവിധ രോഗങ്ങളെ ഇല്ലായ്മ ചെയ്യാനും യോഗയ്ക്കു കഴിയും. കുട്ടികളുടെ ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാനും യോഗ ഉപകരിക്കും.
വ്യയാമം : പല തരത്തിലുള്ള വ്യയാമ മുറകളും ആരോഗ്യ സംരക്ഷണത്തിന് അനുയോജ്യമാണ്. ഇക്കാലത്ത് എവിടെയും ധാരാളം ഫിറ്റ്‌നസ് സെന്ററുകളുണ്ട്. ഇവിടെ വ്യയാമത്തിനുള്ള ധാരാളം ഉപകരണങ്ങളും ലഭ്യമാണ്. ഉപകരണങ്ങളില്ലാതെ തന്നെ വീട്ടില്‍ വച്ചു ചെയ്യാവുന്ന ധാരാളം വ്യയാമങ്ങളുണ്ട്. എന്നാല്‍ യാതൊരു പരിശീലനവുമില്ലാതെ ഉപകരണങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള വ്യായാമം ഉചിതമല്ല. പരിശീലനം ലഭിച്ചുകഴിഞ്ഞാല്‍ വീട്ടില്‍ വച്ച് ചെയ്യുന്നതില്‍ തെറ്റില്ല.
നല്ല മാനസികാരോഗ്യം ഉണ്ടായിരുന്നാല്‍ മാത്രമേ ശാരീരികാരോഗ്യം നിലനിര്‍ത്താന്‍ കഴിയൂ. ഇപ്പോഴത്തെ കുടുംബാന്തരീക്ഷത്തില്‍ പലര്‍ക്കും അന്യോന്യം സംസാരിക്കാന്‍ പോലും സമയം കിട്ടുന്നില്ലെതാണ് യാഥാര്‍ത്ഥ്യം. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ദുഃഖങ്ങള്‍ കേള്‍ക്കാനും അവരെ ആശ്വസിപ്പിക്കാനും കുടുംബാംഗങ്ങള്‍ പരസ്പരം തയ്യാറാകണം. ശുദ്ധമായ മനസ്സും ശരീരവും കാത്തുസൂക്ഷിക്കാനായാല്‍ത്തന്നെ രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ കഴിയും.

ആരോഗ്യ വാർത്തകൾ
DIABETICS,
MALAYALAM ARTICLE,
NCD,
{[['
']]}
Labels:
DIABETICS,
MALAYALAM ARTICLE,
NCD
കുട്ടികളിലെ അമിതവണ്ണം
Posted by KRISHNARAJ EDAKKUTTY
Posted on 09:04
with No comments
കുട്ടികളിലെ അമിതവണ്ണം ആഗോളതലത്തില്‍ത്തന്നെ വളരെ ഗൌരവമുള്ള വിഷയമായി പരിഗണിച്ചുവരികയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ലോകമാതൃകയിലേക്കുയര്‍ന്ന കേരളത്തിലും അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചുവരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബാല്യം മാറുംമുമ്പേ പ്രമേഹം, ഹൃദ്രോഗം, അമിതരക്തസമ്മര്‍ദ്ദം എന്നിങ്ങനെ സങ്കീര്‍ണ്ണങ്ങളായ രോഗങ്ങള്‍ കുട്ടികളെ ബാധിക്കുന്നതിന്റെ പിന്നില്‍ പൊണ്ണത്തടിയാണെന്ന് ഇതു സംബന്ധിച്ച പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്തുകൊണ്ട് അമിതവണ്ണം?
രക്ഷിതാക്കളിലുണ്ടാകുന്ന ചില വികലമായ സമീപനങ്ങളുടെയും മറ്റു ഭൌതികസാഹചര്യങ്ങളുടെയും ഫലമാണ് കുട്ടികളിലെ അമിതവണ്ണം. ഉണ്ണിയായാല്‍ ഉരുണ്ടിരിക്കണമെന്നാണ് പൊതുവെ കേരളീയരുടെ ധാരണ. അതിനുവേണ്ടി എന്തു വില കൊടുക്കാനും നമ്മള്‍ തയ്യാറാണ്. വാവയുടെ വണ്ണം കൂട്ടാന്‍ എത്രയെത്ര ടിന്‍ഫുഡുകളാണ് മാറിമാറിപ്പരീക്ഷിക്കുന്നത്. ഒടുവില്‍ എടുത്താല്‍ പൊങ്ങാത്ത ശരീരഭാരവും പേറി വാവ മുട്ടിലിഴയുന്നു. അതോടെ അറുതിയില്ലാത്ത രോഗങ്ങളുടെ ആക്രമണവും തുടങ്ങുകയായി.കുട്ടികളിലെ ആഹാരശീലം നമ്മള്‍ ഉണ്ടാക്കുന്നതാണ്. ഉപ്പും കൊഴുപ്പും മധുരവുമടങ്ങിയ ആഹാരം ഭാവിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് മനസിലാക്കി അവ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. കുഞ്ഞ് മധുരമേ കഴിക്കൂ എന്നത് നമ്മുടെ തെറ്റായ ധാരണയാണ്. ഭക്ഷണം കൂടുതല്‍ കഴിക്കാന്‍വേണ്ടി കൂടുതല്‍ മധുരം കൊടുത്തു ശീലിപ്പിച്ചാല്‍ പിന്നീടും അതു മാത്രമേ കുട്ടി ഇഷ്ടപ്പെടൂ. കുട്ടികളിലെ കൊഴുപ്പുകോശങ്ങള്‍ വര്‍ധിക്കാന്‍ ഇത് ഇടയാക്കും.
കേരളീയരുടെ വര്‍ദ്ധിച്ചുവരുന്ന ഫാസ്റ്ഫുഡ് സംസ്കാരമാണ് പൊണ്ണത്തടിക്കു പിന്നിലെ മറ്റൊരു കാരണം. ഒരു വയസാകുന്നതോടെ എളുപ്പത്തിനുവേണ്ടി കുട്ടിയെ കൂടുതല്‍ കലോറിയടങ്ങുന്ന ഹീനഭക്ഷണങ്ങള്‍ (junk food) കഴിക്കാന്‍ ശീലിപ്പിക്കുന്നതാണ് അപകടം ചെയ്യുന്നത്. ഇതോടെ കുട്ടിക്ക് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വേണ്ട. വാശിപിടിച്ച് കുഞ്ഞുവയറ് വിശന്നുപോയാല്‍ അച്ഛനമ്മാര്‍ക്കു ടെന്‍ഷനായി. വാശിയടക്കാന്‍ കൊടുക്കുന്ന ഈ ഭക്ഷണത്തില്‍ എത്രകണ്ട് മാരകഘടകങ്ങളുണ്ടെന്ന് ആരു ചിന്തിക്കുന്നു. രുചികൂട്ടാന്‍വേണ്ടി ചേര്‍ക്കുന്ന കൊഴുപ്പും അജ്നോമോട്ടോ പോലുള്ള രാസവസ്തുക്കളുമാണ് കുഞ്ഞുവയറ്റിലേക്ക് നാം തള്ളിവിടുന്നത്.
ടെലിവിഷനു മുന്നില്‍ ചടഞ്ഞുകൂടുന്ന ഇന്നത്തെ കുട്ടികള്‍ക്ക് വ്യായാമത്തിന് മാര്‍ഗ്ഗമില്ല. വീടിനു ചുറ്റും മതിലുകള്‍ കെട്ടി കൂട്ടിലിട്ട കിളിയെപ്പോലെയാണ് നമ്മളിന്ന് കുട്ടികളെ വളര്‍ത്തുന്നത്. നാട്ടിന്‍പുറങ്ങളില്‍പ്പോലും കളിസ്ഥലങ്ങളില്ലാതായി. കളിക്കോപ്പുകളും ടെലിവിഷനും വീഡിയോഡെയിമുമൊക്കെയാണ് ഇന്നത്തെ കുട്ടികളുടെ ചങ്ങാതിമാര്‍. ഫലമോ? കഴിക്കുന്ന ഭക്ഷണത്തിലെ അമിത ഊര്‍ജ്ജം ചെലവഴിക്കപ്പെടാതെ കൊഴുപ്പായി ശരീരത്തില്‍ അടിഞ്ഞുകൂടുന്നു. സ്റെയര്‍കേസുകള്‍ കേറാന്‍ വയ്യാതെ, പട്ടി കടിക്കാന്‍ വന്നാല്‍പോലും ഓടാനാവാതെ ബാല്യം പൊണ്ണത്തടിക്ക് കീഴ്പ്പെടുന്നു.
പൊണ്ണത്തടി കണ്ടെത്താനുള്ള മാര്‍ഗ്ഗം
ഉയരത്തെ അടിസ്ഥാനമാക്കിയാണ് ശരീരഭാരം കണക്കാക്കുന്നത്. ബോഡി മാസ് ഇന്‍ഡക്സ് (ബി.എം.ഐ.) എന്നാണ് ഈ അളവുകോലിന് പേര്. ഇനി എങ്ങനെയാണ് ബി.എം.ഐ. കണ്ടുപിടിക്കുന്നതെന്നു നോക്കാം. ശരീരഭാരം എത്ര കിലോഗ്രാമാണെന്നു നോക്കുക. ഇനി ഉയരം എത്ര മീറ്ററാണെന്നു അളന്നുനോക്കണം. ഉയരത്തെ അതേ സംഖ്യകൊണ്ട് ഗുണിച്ചേഷം ഭാരംകൊണ്ട് ഹരിക്കുമ്പോള്‍ ബി.എം.ഐ. എത്രയാണെന്ന് കിട്ടുന്നു. ഇതനുസരിച്ച് ഓരോ പ്രായത്തിലുംഒരു കുട്ടിയുടെ തൂക്കവും ഉയരവും എത്രയായിരിക്കണമെന്ന് ചുവടെയുള്ള പട്ടികയില്‍നിന്ന് മനസിലാക്കാം.പെണ്കുട്ടി | ആണ്കുട്ടി | |||
പ്രായം | തൂക്കം | ഉയരം | തൂക്കം | ഉയരം |
ജനനം | 3.2 | 49.9 | 3.3 | 50.5 |
3 മാസം | ||||
6 മാസം | ||||
9 മാസം | ||||
1 വയസ് | ||||
2 വയസ് | ||||
3 വയസ് | ||||
4 വയസ് | ||||
5 വയസ് | ||||
6 വയസ് | ||||
7 വയസ് | ||||
8 വയസ് | ||||
9 വയസ് | ||||
10 വയസ് |
ഭാരം കുറയ്ക്കാന്‍ വഴികളുണ്ട്
ഉരുണ്ടിരിക്കുന്ന ഉണ്ണിയെ കാണാനുള്ള കൌതുകം പ്രീസ്കൂളില്‍ പോകാന്‍ തുടങ്ങുമ്പോള്‍ അസ്ഥാനത്താവും. പൊണ്ണത്തടിയനെന്ന മുദ്ര കുത്തുന്നതോടെ നിങ്ങളുടെ കുട്ടി മറ്റുള്ളവരുടെ പരിഹാസപാത്രമായി മാറുന്നു. ഇത് കുട്ടിയുടെ മനസില്‍ പലതരത്തിലുള്ള പ്രശ്നങ്ങളും സൃഷ്ടിക്കും. മാത്രമല്ല, പൊണ്ണത്തടിയുടെ ഫലമായുണ്ടാകുന്ന കിതപ്പ്, ശ്വാസംമുട്ടല്‍, അലസത, ഉറക്കംതൂങ്ങല്‍, മന്ദത, അമിതമായ വിശപ്പ്, രോഗങ്ങള്‍ എന്നിവയെല്ലാം നിങ്ങള്‍ക്ക് വലിയ തലവേദനകളായി മാറും. അപ്പോഴാണ് വണ്ണം എങ്ങനെ കുറയ്ക്കാമെന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചുതുടങ്ങുക.ഗര്‍ഭിണിയാകുമ്പോഴേ ശ്രദ്ധ തുടങ്ങണം
പെണ്‍കുട്ടി ഗര്‍ഭിണിയാകുന്നതോടെ വയറുകാണല്‍ എന്ന ചടങ്ങിനും തുടക്കമായി. ബന്ധുവീടുകളില്‍നിന്നെത്തുന്ന പലഹാരപ്പൊതിയാണ് ഇവിടെ വില്ലനാവുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും സമ്മാനിക്കുന്ന കുട്ടക്കണക്കിന് പലഹാരം കേടാവാതെയും കളയാതെയും തിന്നുതീര്‍ക്കേണ്ട ചുമതലയും ഭതൃവീട്ടില്‍ കഴിയുന്ന ഗര്‍ഭിണിയുടേതാവുമ്പോഴാണ് പ്രശ്നം കൂടുതല്‍ വഷളാവുന്നത്. പച്ചക്കറികളും തവിടും പഴവര്‍ഗ്ഗങ്ങളുമടങ്ങിയ സമീകൃതാഹാരം കഴിക്കേണ്ട സമയത്താണ് ഗര്‍ഭിണി എണ്ണയും മധുരവും അകത്താക്കുന്നത്. നിരപരാധിയായ ഗര്‍ഭസ്ഥശിശു അമ്മ കഴിക്കുന്ന ആഹാരം ഷെയര്‍ ചെയ്യുമ്പോള്‍ തൂക്കംകൂടിയ കുഞ്ഞായി ജനിക്കാന്‍ വിധിക്കപ്പെടുന്നു. പലഹാരപ്പൊതികള്‍ക്കു പകരം ഗര്‍ഭിണിക്ക് പഴങ്ങള്‍ സമ്മാനിക്കാന്‍ പൊതുജനബോധവല്‍ക്കരണം വേണ്ടിവരും.മധുരവും കൊഴുപ്പും കുറയ്ക്കാം
അമിതാഹാരവും വ്യായാമക്കുറവുമാണ് പ്രായപൂര്‍ത്തിയായവരിലെ അമിതവണ്ണത്തിനുള്ള കാരണമെങ്കില്‍ കുട്ടികളിലെ പൊണ്ണത്തടിക്ക് ഉത്തരവാദികള്‍ മാതാപിതാക്കള്‍ത്തന്നെയാണ്. മധുരവും കൊഴുപ്പും കുറഞ്ഞ ഭക്ഷണം ചൊട്ടയിലേ ശീലിപ്പിക്കാന്‍ ശ്രദ്ധിക്കണം. പാലിന്റെ സ്വാഭാവികമധുരം മാത്രം മതിയാവും കുട്ടിക്ക്. പഞ്ചസാര ചേര്‍ത്ത് ശീലിപ്പിക്കാതിരുന്നാല്‍ മധുരത്തെക്കുറിച്ച് കുട്ടി സ്വയം അറിയുന്ന കാലംവരെയെങ്കിലും നിയന്ത്രിക്കാം. കൂവരകു കുറുക്കില്‍ ശര്‍ക്കര ചേര്‍ക്കുമ്പോള്‍ നേരിയ മധുരമേ ആകാവൂ. കുറുക്കിന് അമിതമധുരമുണ്ടെന്നു കണ്ടാല്‍ മധുരം കുറഞ്ഞ പാല്‍ കുട്ടി നിരസിക്കും.ബ്രേക്ക്ഫാസ്റ് രാജകീയമാകണം
കുട്ടികളുടെ ഭക്ഷണത്തില്‍ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് പ്രഭാതഭക്ഷണത്തിനാണ്. പ്രത്യേകിച്ചും സ്കൂളില്‍ പോകാന്‍ തുടങ്ങുമ്പോള്‍. രാത്രി മുഴുവന്‍ ഫാസ്റിങ്ങിലായ കുട്ടിക്ക് സ്കൂളില്‍ പോകാനുള്ള തിരക്കിനിടയില്‍ പ്രഭാതഭക്ഷണം നന്നായി കഴിക്കാനാവില്ല. സ്കൂളില്‍ ഉറക്കം തുങ്ങിയിരിക്കുന്ന കുട്ടികളില്‍ നടത്തിയ ഒരു പഠനത്തില്‍നിന്നാണ് ബ്രേക്ക്ഫാസ്റിന്റെ പ്രാധാന്യം മനസിലായത്. നന്നായി ഭക്ഷണം കഴിച്ചു വരുന്ന കുട്ടികള്‍ പഠനത്തില്‍ മികവു കാണിക്കുന്നതായി കണ്ടെത്തി. അതുകൊണ്ട് കുട്ടിയെ കുളിപ്പിച്ചൊരുക്കി കുട്ടപ്പനാക്കുന്ന അതേ ശ്രദ്ധയും ഉല്‍സാഹവും ഭക്ഷണം കഴിപ്പിക്കുന്നതിലും മാതാപിതാക്കള്‍ കാണിക്കണം.കായികക്ഷമതയുടെ അനിവാര്യത
കാറില്‍നിന്നും സ്കൂളില്‍ വന്നിറങ്ങി തിരിച്ച് കാറില്‍ കയറി വീട്ടില്‍പോകുന്ന കുട്ടിക്ക് ഓടാനറിയില്ലെങ്കില്‍ അവനെ കുറ്റം പറയേണ്ട. കുട്ടിയെ സൈക്കിള്‍ ചവിട്ടാന്‍ അനുവദിക്കുകയും അടുത്ത വീട്ടിലെ കുട്ടികളുമായി കളിക്കാന്‍ പ്രോല്‍സാഹിപ്പിക്കുകയും വേണം. അല്ലെങ്കില്‍ കുട്ടി ടിവിയുടെ മുന്നില്‍ ചടഞ്ഞുകൂടും. തടിയനങ്ങാതെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയും ചെയ്യും. കുട്ടിയുടെ തലച്ചോറ് ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ശരീരം എനര്‍ജറ്റിക്കാവണം. അതിനും കായികക്ഷമത അത്യാവശ്യമാണ്.ബേക്കറിസാധനങ്ങള്‍ കൈയ്യെത്താദൂരത്ത്
വിരുന്നുകാരെ കരുതി ബേക്കറിസാധനങ്ങള്‍ വാങ്ങുന്നുണ്ടെങ്കില്‍ കുട്ടി കാണാത്തിടത്തോ കൈയ്യെത്താത്തിടത്തോ സൂക്ഷിക്കണം. കഴിയുന്നതും അപ്പപ്പോഴത്തെ ആവശ്യത്തിനു മാത്രം ബേക്കറി വാങ്ങുന്നതാണ് നല്ലത്. മധുരമിഠായികള്‍ക്കു പകരം കടലമിഠായി വാങ്ങിക്കൊടുക്കാം. ഐസ്ക്രീമിനു വാശിപിടിച്ചാല്‍ പകരം ഒരു ഔട്ടിങ് വാഗ്ദാനം ചെയ്യാം.ബിഹേവിയര്‍ തെറാപ്പി
വിദേശികള്‍ ഭക്ഷണം കഴിക്കുമ്പോള്‍ പാലിക്കുന്ന ചില ടേബിള്‍മാനേഴ്സുകളുണ്ട്. എത്ര നല്ല ഭക്ഷണം മുന്നില്‍ കണ്ടാലും ആര്‍ത്തിപിടിക്കുന്ന രീതി അവര്‍ക്കില്ല. നിശ്ചിത സമയമെടുത്ത് ശാന്തമായിരുന്ന് ആഹാരം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ ചില്ലറയല്ല. ഉദാ-ലെപ്റ്റിന്‍ എന്ന ഹോര്‍മോണാണ് ഭക്ഷണം മതി എന്ന സന്ദേശം തലച്ചോറിലെത്തിക്കുന്നത്. ഈ ഹോര്‍മോണ്‍ പ്രവര്‍ത്തിക്കണമെങ്കില്‍ കുറഞ്ഞത് 20 മിനിട്ടെടുക്കും. നമ്മുടെ ഭക്ഷണരീതിയനുസരിച്ച് 15 മിനിട്ടിനകം ആഹാരം അകത്താക്കിക്കഴിയുമല്ലോ. സന്ദേശം ചെല്ലാത്തതിന്റെ പേരില്‍ വയറുനിറയുന്നതായി തോന്നുകയില്ല. അങ്ങനെ ശരീരത്തിനാവശ്യമുള്ളതിനേക്കാള്‍ ഭക്ഷണം അകത്താകുന്നു. ബിഹേവിയര്‍ തെറാപ്പിയിലൂടെ നമ്മുടെ ആഹാരശൈലി മാറ്റിയെടുത്താല്‍ കുട്ടികളിലെ അമിതവണ്ണം കുറയ്ക്കാം.
ആരോഗ്യവാർത്തകൾ
ADOLESCENT HEALTH,
DIET,
DISEASE,
MALAYALAM ARTICLE,
NCD,
{[['
']]}
Labels:
ADOLESCENT HEALTH,
DIET,
DISEASE,
MALAYALAM ARTICLE,
NCD
VARICOSE VEINS
Posted by KRISHNARAJ EDAKKUTTY
Posted on 07:25
with 2 comments
VARICOSE VEINS - MALAYALAM ARTICLE
ഒരുപാടു നേരം നിന്നുകൊണ്ട് ജോലി ചെയ്യേണ്ടി വരുന്നവരെ ബാധിക്കുന്ന ഒരു രോഗമാണ് വെരികോസ് വെയിൻ .
കാലുകളിൽ തടിച്ചു വീർത്തു കാണപ്പെടുന്ന രക്തധമനികൾ വേദന , കഴപ്പ് , പുകച്ചിൽ , എന്നിവയ്ക്ക് കാരണമാകുന്നു .
കാർബണ്‍ ഡയോക്സൈഡ് കലർന്ന രക്തത്തെ മറ്റു ശരീര ഭാഗങ്ങളിൽ നിന്നും ശുദ്ധീകരണത്തിനായി ഹൃദയത്തിലേയ്ക്ക് എത്തിക്കുന്ന ഈ രക്തക്കുഴലുകൾ ധാരാളം വാൽവുകളുടെ സഹായത്തോടെ ഗുരുത്വാകർഷണത്തെ മറികടന്നു വേണം കാലുകളിൽ നിന്നുള്ള രക്തത്തെ മുകളിലെയ്ക്കെത്തിക്കുവാൻ . തുടർച്ചയായി നിന്നുകൊണ്ട് ജോലി ചെയ്യുന്ന ആളുകളുടെ ധമനികളിലെ വാൽവുകൾക്ക്
അമിതാധ്വാനം മൂലം ബലക്ഷയം സംഭവിക്കുന്നു . അങ്ങനെ മുകളിലെയ്ക്കുള്ള ഒഴുക്കിന്റെ ശക്തി കുറഞ്ഞു രക്തം കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാകുന്നു . ഇതിനെയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത് .
കിടക്കുമ്പോൾ കാലുകൾ ഉയർത്തി വെയ്ക്കുക വഴിയും , കാലിൽ സോക്സ് ഇടുക വഴിയും ഇതിന് ഒരു പരിധി
വരെ ആശ്വാസം കിട്ടുന്നു . ഉദരത്തിലുണ്ടാകുന്ന മുഴകൾ , ഗര്‍ഭാവസ്ഥ , ചില ഹോർമോണുകളുടെ പ്രതി പ്രവർത്തനം , ഇവയും ഈ രോഗത്തിനു ഹേതുവാകാറുണ്ട് . ഇവിടെയുണ്ടാകുന്ന ചെറിയ മുറിവുകൾ പോലും ഭയാനകവും മാരകവുമായ
രക്തസ്രാവം ഉണ്ടാക്കുന്നതിനാൽ വളരെയധികം സൂക്ഷ്മതയോടെ വേണം ഈ രോഗത്തെ കൈകാര്യം ചെയ്യുവാൻ . അധികരിച്ച അവസ്ഥയിൽ അണുബാധ ഉണ്ടാവുകയും , വ്രണങ്ങൾ കരിയാൻ താമസിക്കുകയും ചെയ്യുക സാധാരണമാണ്
കാലിൽ അസഹനീയമായ വേദനയും മാംസപേശികളുടെ കോച്ചിവലിവും, കണങ്കാലിലുണ്ടാകാവുന്ന നീരും, കാൽവണ്ണയിലെ വേദനയും കാരണം രോഗിയുടെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെടുക, അമിതവണ്ണം., കേടായ ഞരന്പിന്റെ കനം കുറയുന്പോൾ ഞരന്പ് പൊട്ടിയാൽ ഒരു ലീറ്ററോളം ചോര വാർന്നു പോകുകയും മരണം സംഭവിക്കുകയും ചെയ്യും, കാലിൽ അധികം ചൊറിച്ചിൽ അനുഭവപ്പെടും, അതുമൂലം മുറിവുണ്ടായാലുണങ്ങുവാൻ ദീർഘകാല ചികിത്സ ചെയ്യേണ്ടിവരും.
മൂന്നു തരത്തിലുള്ള ചികിത്സാരീതികളാണ് ഇപ്പോൾ നിലവിലുള്ളത്. സ്‌ക്ളീറോതെറാപ്പി (Foam), ലേസർ ചികിത്സ, റേഡിയോ ഫ്രീക്വൻസി ലേസർ (RF Laser)
സ്കാനിംഗിലൂടെയാണ് കേടായ വാൽവുകൾ കണ്ടെത്തുന്നത്. രണ്ടു തരം ഇഞ്ചക്ഷനും കാർബൺഡൈ ഓക്‌സൈഡും മിക്‌സ് ചെയ്ത് ചെറിയ സൂചിയിലൂടെ വാൽവിലേക്ക് കടത്തിവിട്ട് അടയ്‌ക്കുന്ന രീതിക്കാണ് സ്‌ക്ളീറോതെറാപ്പി.
സ്കാനിംഗിലൂടെ കാൽമുട്ടിനു താഴെ നിന്ന് മുകളിലേക്കുള്ള കേടായ പ്രധാന ഞരന്പിലേക്ക് ഒരു ലേസർ ഫൈബർ കടത്തിവിട്ട് കേടായ ഞരന്പിനെ ആവിയാക്കി കളയുന്ന രീതിയാണ് ലേസർ ചികിത്സ. പഴക്കമില്ലാത്ത ഞരന്പുതടിപ്പ്, ഒരുപാട് വലുതല്ലാത്ത ഞരന്പു തടിപ്പ്, ഞരന്പുതടിപ്പു മൂലം കാലിൽ വൃണമുള്ളവർ എന്നിവയ്ക്കാണ് സ്‌ക്ളീറോതെറാപ്പി അനുയോജ്യം.
കേടായ ഞരന്പ് ചുരുങ്ങിപോകുന്നു. അതിനു ശേഷം ഒന്ന്, രണ്ട് മാസത്തിനുള്ളിൽ ചുരുങ്ങിയ ഞരന്പ് അലിഞ്ഞു ഉള്ളിലേക്ക് പോകുന്നു. രക്തം കേടുവരാത്ത മറ്റു ധമനികളിൽ കൂടി ഹൃദയത്തിലേക്ക് കടന്നുപോകുന്നു. മുറിവുള്ള രോഗികൾക്ക് സ്‌ക്‌ളീറോതെറാപ്പി ചെയ്യുന്നതിലൂടെ കേടായ ഞരന്പുകൾ ചുരുങ്ങും. അങ്ങനെ മുറിവുകൾ അതിവേഗത്തിലൽ ഉണങ്ങും.
പഴക്കം ചെന്ന രോഗാവസ്ഥ, ഒരുപാട് വലിയ ഞരന്പു തടിപ്പുണ്ടാകുക, ദീർഘസമയം നിന്ന് ജോലി ചെയ്യേണ്ടവർക്ക്, അമിതവണ്ണമുള്ളവർ എന്നിവയ്ക്കാണ് ലേസർ ചികിത്സ/റേഡിയോ ഫ്രീക്വൻസി ചെയ്യേണ്ടത്.
ലേസർ ചികിത്സ ചെയ്യുന്നതിലുടെ കേടായ വലിയ ഞരന്പ് ആവിയായി പോകുന്നതുമൂലം രോഗിക്ക് അസുഖത്തിൽ നിന്ന് മോചനം ലഭിക്കും. കൂടാതെ രോഗിക്ക് രണ്ടാഴ്ചക്കുള്ളിൽ സാധാരണ ജോലികളിൽ പ്രവേശിക്കാം. വേദനയും കുറവായിരിക്കും.
കംപ്രഷൻ സ്റ്റോക്കിംഗ്സ്
സ്‌ക്ളീറോതെറാപ്പിയും ലേസർ ചികിത്സയും ചെയ്യുന്ന രോഗികൾക്ക് അതിനുശേഷം ചുരുങ്ങിയ ഞരന്പ് അമർന്നിരിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു തരം ഉറയാണ് കംപ്രഷർ സ്റ്റോക്കിംഗ്സ്.
ലേസർ ചികിത്സയ്ക്കും സ്‌ക്ളീറോതെറാപ്പിയ്ക്കും ശേഷമുള്ള ആദ്യ ആഴ്‌ചയിൽ മുഴുവൻ സമയവും ഇത് ഉപയോഗിക്കണം. ആദ്യ ആഴ്ചയ്‌ക്കു ശേഷം പകൽ സമയം മാത്രം ഉപയോഗിക്കുക. രണ്ടാമത്തെ ആഴ്ച മുതൽ ചുരുങ്ങിയത് ആറാഴ്ചയെങ്കിലും ഉപയോഗിക്കണം.
സ്റ്റോക്കിംഗ്സിൽ അഴുക്ക് പറ്റിയാൽ കഴുകി ഫാനിന്റെ കാറ്റിൽ ഉണക്കിയതിനു ശേഷം രാവിലെ ഉപയോഗിക്കുക. രാവിലെ ഉറക്കം എഴുന്നേറ്റ് പ്രാഥമിക കൃത്യങ്ങൾക്ക് ശേഷം ഉടനടി സ്റ്റോക്കിംഗ്സ് ധരിക്കുക.
ലേസർ ചികിത്സക്കും / റേഡിയോ ഫ്രീക്വൻസി സ്‌ക്ളീറോതെറാപ്പിക്കും ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചികിത്സക്കു ശേഷം ആദ്യ ഒരു ആഴ്ച നിൽക്കുന്നത് ഒഴിവാക്കുക. വീട്ടിനുള്ളിൽ മാത്രം നടക്കുക. സ്‌ത്രീകളാണെങ്കിൽ അടുക്കള ജോലിയിൽ നിന്ന് രണ്ടാഴ്ച പൂർണ്ണമായും ഒഴിവാകുക. ആദ്യത്തെ രണ്ടാഴ്ചകളിൽ കാൽ തൂക്കിയിടുവാൻ പാടില്ല. മറ്റ് അസുഖങ്ങൾ ഇല്ലാത്ത രോഗികൾക്ക് ഏതുതരം ഭക്ഷണവും കഴിക്കാം.
കുളിക്കുന്ന സമയത്ത് കസേരയിൽ ഇരുന്ന് ചികിത്സ ചെയ്ത കാൽ മറ്റൊരു സ്റ്റൂളിൽ വച്ച് സ്റ്റോക്കിംഗ്സ് നനയാതെ സൂക്ഷിക്കുക. ചികിത്സക്കു ശേഷം രണ്ടാഴ്ച കസേരയിൽ ഇരിക്കുന്ന സമയത്ത് ചികിത്സ ചെയ്ത കാൽ മറ്റൊരു സ്റ്റൂളിൽ വച്ചിരിക്കുക.
ഈ പോസ്റ്റ് ഷെയർ ചെയ്തത്

വെരിക്കോസ് വെയിൻ കാരണമുള്ള ബുദ്ധിമുട്ടുകൾ
കാലിൽ അസഹനീയമായ വേദനയും മാംസപേശികളുടെ കോച്ചിവലിവും, കണങ്കാലിലുണ്ടാകാവുന്ന നീരും, കാൽവണ്ണയിലെ വേദനയും കാരണം രോഗിയുടെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെടുക, അമിതവണ്ണം., കേടായ ഞരന്പിന്റെ കനം കുറയുന്പോൾ ഞരന്പ് പൊട്ടിയാൽ ഒരു ലീറ്ററോളം ചോര വാർന്നു പോകുകയും മരണം സംഭവിക്കുകയും ചെയ്യും, കാലിൽ അധികം ചൊറിച്ചിൽ അനുഭവപ്പെടും, അതുമൂലം മുറിവുണ്ടായാലുണങ്ങുവാൻ ദീർഘകാല ചികിത്സ ചെയ്യേണ്ടിവരും.
ചികിത്സാരീതി
മൂന്നു തരത്തിലുള്ള ചികിത്സാരീതികളാണ് ഇപ്പോൾ നിലവിലുള്ളത്. സ്‌ക്ളീറോതെറാപ്പി (Foam), ലേസർ ചികിത്സ, റേഡിയോ ഫ്രീക്വൻസി ലേസർ (RF Laser)
സ്കാനിംഗിലൂടെയാണ് കേടായ വാൽവുകൾ കണ്ടെത്തുന്നത്. രണ്ടു തരം ഇഞ്ചക്ഷനും കാർബൺഡൈ ഓക്‌സൈഡും മിക്‌സ് ചെയ്ത് ചെറിയ സൂചിയിലൂടെ വാൽവിലേക്ക് കടത്തിവിട്ട് അടയ്‌ക്കുന്ന രീതിക്കാണ് സ്‌ക്ളീറോതെറാപ്പി.
സ്കാനിംഗിലൂടെ കാൽമുട്ടിനു താഴെ നിന്ന് മുകളിലേക്കുള്ള കേടായ പ്രധാന ഞരന്പിലേക്ക് ഒരു ലേസർ ഫൈബർ കടത്തിവിട്ട് കേടായ ഞരന്പിനെ ആവിയാക്കി കളയുന്ന രീതിയാണ് ലേസർ ചികിത്സ. പഴക്കമില്ലാത്ത ഞരന്പുതടിപ്പ്, ഒരുപാട് വലുതല്ലാത്ത ഞരന്പു തടിപ്പ്, ഞരന്പുതടിപ്പു മൂലം കാലിൽ വൃണമുള്ളവർ എന്നിവയ്ക്കാണ് സ്‌ക്ളീറോതെറാപ്പി അനുയോജ്യം.
ഗുണങ്ങൾ
കേടായ ഞരന്പ് ചുരുങ്ങിപോകുന്നു. അതിനു ശേഷം ഒന്ന്, രണ്ട് മാസത്തിനുള്ളിൽ ചുരുങ്ങിയ ഞരന്പ് അലിഞ്ഞു ഉള്ളിലേക്ക് പോകുന്നു. രക്തം കേടുവരാത്ത മറ്റു ധമനികളിൽ കൂടി ഹൃദയത്തിലേക്ക് കടന്നുപോകുന്നു. മുറിവുള്ള രോഗികൾക്ക് സ്‌ക്‌ളീറോതെറാപ്പി ചെയ്യുന്നതിലൂടെ കേടായ ഞരന്പുകൾ ചുരുങ്ങും. അങ്ങനെ മുറിവുകൾ അതിവേഗത്തിലൽ ഉണങ്ങും.
പഴക്കം ചെന്ന രോഗാവസ്ഥ, ഒരുപാട് വലിയ ഞരന്പു തടിപ്പുണ്ടാകുക, ദീർഘസമയം നിന്ന് ജോലി ചെയ്യേണ്ടവർക്ക്, അമിതവണ്ണമുള്ളവർ എന്നിവയ്ക്കാണ് ലേസർ ചികിത്സ/റേഡിയോ ഫ്രീക്വൻസി ചെയ്യേണ്ടത്.
ഗുണങ്ങൾ
ലേസർ ചികിത്സ ചെയ്യുന്നതിലുടെ കേടായ വലിയ ഞരന്പ് ആവിയായി പോകുന്നതുമൂലം രോഗിക്ക് അസുഖത്തിൽ നിന്ന് മോചനം ലഭിക്കും. കൂടാതെ രോഗിക്ക് രണ്ടാഴ്ചക്കുള്ളിൽ സാധാരണ ജോലികളിൽ പ്രവേശിക്കാം. വേദനയും കുറവായിരിക്കും.
കംപ്രഷൻ സ്റ്റോക്കിംഗ്സ്
സ്‌ക്ളീറോതെറാപ്പിയും ലേസർ ചികിത്സയും ചെയ്യുന്ന രോഗികൾക്ക് അതിനുശേഷം ചുരുങ്ങിയ ഞരന്പ് അമർന്നിരിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു തരം ഉറയാണ് കംപ്രഷർ സ്റ്റോക്കിംഗ്സ്.
ഉപയോഗരീതി

HEALTH,
MALAYALAM ARTICLE,
NCD,
{[['
']]}
Labels:
DISEASE,
HEALTH,
MALAYALAM ARTICLE,
NCD