Latest Post :
Recent Post
Showing posts with label DIET. Show all posts
Showing posts with label DIET. Show all posts

NUTRITION,

Nutrition Selected IEC Posters










    ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ  ചെയ്തത്                                                             


Harilal Sarma



ആരോഗ്യവാർത്തകൾ


{[['']]}

DRINKING WATER


ഒരു ദിവസം എത്ര ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് കണക്ക്, 8 ഗ്ലാസ് അതായത് ഏതാണ്ട് രണ്ട് ലിറ്റര്‍ എന്നിങ്ങനെയൊക്കെയാണ് പണ്ടുകാലം മുതലേ പറഞ്ഞു വന്നത്. എന്നാല്‍ പുരുഷന്‍മാര്‍ എത്ര വെള്ളം കുടിക്കണം, കുട്ടികള്‍ എത്ര ഗ്ലാസ് വെള്ളം കുടിക്കണം എന്നൊന്നും കൃത്യമായി പലര്‍ക്കും അറിയില്ല.

ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ വെള്ളം പോയിട്ട് ഭക്ഷണം പോലും കഴിക്കാന്‍ പലര്‍ക്കും സമയമില്ല. എന്നാല്‍ ഒരു ദിവസം ഒരു സ്ത്രീ 2.8 ലിറ്റര്‍ വെള്ളവും പുരുഷന്‍ 3.4 ലിറ്റര്‍ വെള്ളവും കുടിക്കണമെന്നാണ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സിലെ ഗവേഷകര്‍ പറയുന്നത്.



അത് തന്നെ വെള്ളമായി കുടിക്കണമെന്നില്ല. ചായയുടെ രൂപത്തിലും ജ്യൂസ് ആയും കുടിച്ചാലും മതി. ധാരാളം വെള്ളം കുടിക്കുന്നത് നമ്മുടെ ഒരു ദിവസത്തെ തന്നെ പല രീതിയിലും ബാധിക്കുമെന്നാണ് പറയുന്നത്.

വെള്ളം കുടിക്കാതിരിക്കുന്ന സമയം നമ്മള്‍ ചെയ്യുന്ന ജോലിയില്‍ നമുക്ക് പൂര്‍ണമായും ഏകാഗ്രത പുലര്‍ത്താന്‍ സാധിക്കില്ലെന്നാണ് പറയുന്നത്. ശരീരത്തിലെ പല രോഗങ്ങളെയും പുറം തള്ളാന്‍ വെള്ളം സഹായിക്കുമെന്നാണ് പറയുന്നത്.

നല്ല ശുദ്ധം വെള്ളം കുടിക്കുന്നത് സൗന്ദര്യം ഉണ്ടാകാന്‍ കൂടി കാരണമാകുമെന്ന് പറയുന്നത് യുവാക്കളെ മാത്രം മുന്‍നിര്‍ത്തി പറയുന്നതല്ല. അതും സത്യമാണ്. മൂത്രാശയ രോഗവും മറ്റ് പകര്‍ച്ച വ്യാധികളെയും മാറ്റാന്‍ ഏറ്റവും നല്ലമരുന്ന് വെള്ളം ധാരാളം കുടിക്കുക എന്നതുതന്നെയാണ്. അതുമാത്രമല്ല പൊണ്ണത്തടിയുള്ളവരുടെ തടി കുറയ്ക്കാനും വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.

ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ 
{[['']]}

കുട്ടികളിലെ അമിതവണ്ണം


കുട്ടികളിലെ അമിതവണ്ണം ആഗോളതലത്തില്‍ത്തന്നെ വളരെ ഗൌരവമുള്ള വിഷയമായി പരിഗണിച്ചുവരികയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ലോകമാതൃകയിലേക്കുയര്‍ന്ന കേരളത്തിലും അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചുവരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബാല്യം മാറുംമുമ്പേ പ്രമേഹം, ഹൃദ്രോഗം, അമിതരക്തസമ്മര്‍ദ്ദം എന്നിങ്ങനെ സങ്കീര്‍ണ്ണങ്ങളായ രോഗങ്ങള്‍ കുട്ടികളെ ബാധിക്കുന്നതിന്റെ പിന്നില്‍ പൊണ്ണത്തടിയാണെന്ന് ഇതു സംബന്ധിച്ച പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.



എന്തുകൊണ്ട് അമിതവണ്ണം?

രക്ഷിതാക്കളിലുണ്ടാകുന്ന ചില വികലമായ സമീപനങ്ങളുടെയും മറ്റു ഭൌതികസാഹചര്യങ്ങളുടെയും ഫലമാണ് കുട്ടികളിലെ അമിതവണ്ണം. ഉണ്ണിയായാല്‍ ഉരുണ്ടിരിക്കണമെന്നാണ് പൊതുവെ കേരളീയരുടെ ധാരണ. അതിനുവേണ്ടി എന്തു വില കൊടുക്കാനും നമ്മള്‍ തയ്യാറാണ്. വാവയുടെ വണ്ണം കൂട്ടാന്‍ എത്രയെത്ര ടിന്‍ഫുഡുകളാണ് മാറിമാറിപ്പരീക്ഷിക്കുന്നത്. ഒടുവില്‍ എടുത്താല്‍ പൊങ്ങാത്ത ശരീരഭാരവും പേറി വാവ മുട്ടിലിഴയുന്നു. അതോടെ അറുതിയില്ലാത്ത രോഗങ്ങളുടെ ആക്രമണവും തുടങ്ങുകയായി.
കുട്ടികളിലെ ആഹാരശീലം നമ്മള്‍ ഉണ്ടാക്കുന്നതാണ്. ഉപ്പും കൊഴുപ്പും മധുരവുമടങ്ങിയ ആഹാരം ഭാവിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് മനസിലാക്കി അവ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. കുഞ്ഞ് മധുരമേ കഴിക്കൂ എന്നത് നമ്മുടെ തെറ്റായ ധാരണയാണ്. ഭക്ഷണം കൂടുതല്‍ കഴിക്കാന്‍വേണ്ടി കൂടുതല്‍ മധുരം കൊടുത്തു ശീലിപ്പിച്ചാല്‍ പിന്നീടും അതു മാത്രമേ കുട്ടി ഇഷ്ടപ്പെടൂ. കുട്ടികളിലെ കൊഴുപ്പുകോശങ്ങള്‍ വര്‍ധിക്കാന്‍ ഇത് ഇടയാക്കും.
കേരളീയരുടെ വര്‍ദ്ധിച്ചുവരുന്ന ഫാസ്റ്ഫുഡ് സംസ്കാരമാണ് പൊണ്ണത്തടിക്കു പിന്നിലെ മറ്റൊരു കാരണം. ഒരു വയസാകുന്നതോടെ എളുപ്പത്തിനുവേണ്ടി കുട്ടിയെ കൂടുതല്‍ കലോറിയടങ്ങുന്ന ഹീനഭക്ഷണങ്ങള്‍ (junk food) കഴിക്കാന്‍ ശീലിപ്പിക്കുന്നതാണ് അപകടം ചെയ്യുന്നത്. ഇതോടെ കുട്ടിക്ക് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വേണ്ട. വാശിപിടിച്ച് കുഞ്ഞുവയറ് വിശന്നുപോയാല്‍ അച്ഛനമ്മാര്‍ക്കു ടെന്‍ഷനായി. വാശിയടക്കാന്‍ കൊടുക്കുന്ന ഈ ഭക്ഷണത്തില്‍ എത്രകണ്ട് മാരകഘടകങ്ങളുണ്ടെന്ന് ആരു ചിന്തിക്കുന്നു. രുചികൂട്ടാന്‍വേണ്ടി ചേര്‍ക്കുന്ന കൊഴുപ്പും അജ്നോമോട്ടോ പോലുള്ള രാസവസ്തുക്കളുമാണ് കുഞ്ഞുവയറ്റിലേക്ക് നാം തള്ളിവിടുന്നത്.


ടെലിവിഷനു മുന്നില്‍ ചടഞ്ഞുകൂടുന്ന ഇന്നത്തെ കുട്ടികള്‍ക്ക് വ്യായാമത്തിന് മാര്‍ഗ്ഗമില്ല. വീടിനു ചുറ്റും മതിലുകള്‍ കെട്ടി കൂട്ടിലിട്ട കിളിയെപ്പോലെയാണ് നമ്മളിന്ന് കുട്ടികളെ വളര്‍ത്തുന്നത്. നാട്ടിന്‍പുറങ്ങളില്‍പ്പോലും കളിസ്ഥലങ്ങളില്ലാതായി. കളിക്കോപ്പുകളും ടെലിവിഷനും വീഡിയോഡെയിമുമൊക്കെയാണ് ഇന്നത്തെ കുട്ടികളുടെ ചങ്ങാതിമാര്‍. ഫലമോ? കഴിക്കുന്ന ഭക്ഷണത്തിലെ അമിത ഊര്‍ജ്ജം ചെലവഴിക്കപ്പെടാതെ കൊഴുപ്പായി ശരീരത്തില്‍ അടിഞ്ഞുകൂടുന്നു. സ്റെയര്‍കേസുകള്‍ കേറാന്‍ വയ്യാതെ, പട്ടി കടിക്കാന്‍ വന്നാല്‍പോലും ഓടാനാവാതെ ബാല്യം പൊണ്ണത്തടിക്ക് കീഴ്പ്പെടുന്നു.



പൊണ്ണത്തടി കണ്ടെത്താനുള്ള മാര്‍ഗ്ഗം

ഉയരത്തെ അടിസ്ഥാനമാക്കിയാണ് ശരീരഭാരം കണക്കാക്കുന്നത്. ബോഡി മാസ് ഇന്‍ഡക്സ് (ബി.എം.ഐ.) എന്നാണ് ഈ അളവുകോലിന് പേര്. ഇനി എങ്ങനെയാണ് ബി.എം.ഐ. കണ്ടുപിടിക്കുന്നതെന്നു നോക്കാം. ശരീരഭാരം എത്ര കിലോഗ്രാമാണെന്നു നോക്കുക. ഇനി ഉയരം എത്ര മീറ്ററാണെന്നു അളന്നുനോക്കണം. ഉയരത്തെ അതേ സംഖ്യകൊണ്ട് ഗുണിച്ചേഷം ഭാരംകൊണ്ട് ഹരിക്കുമ്പോള്‍ ബി.എം.ഐ. എത്രയാണെന്ന് കിട്ടുന്നു. ഇതനുസരിച്ച് ഓരോ പ്രായത്തിലുംഒരു കുട്ടിയുടെ തൂക്കവും ഉയരവും എത്രയായിരിക്കണമെന്ന് ചുവടെയുള്ള പട്ടികയില്‍നിന്ന് മനസിലാക്കാം.



പെണ്കുട്ടി
ആണ്കുട്ടി
പ്രായം
തൂക്കം
ഉയരം
തൂക്കം
ഉയരം
ജനനം 
3.2
49.9
3.3
50.5
3 മാസം
 5.4
 60.2
 3.3 
 50.5
6 മാസം
 7.3 
 66.6
  7.8 
 67.8
9 മാസം
 8.6 
 71.1
  9.2
  72.3
1 വയസ്
 9.5
  75 
 10.2 
 76.1
2 വയസ്
 11.8 
 84.5 
 12.3 
 85.6
3 വയസ്
 14.1 
 93.9 
 14.6 
 94.9
4 വയസ്
 14.1 
 93.9
  14.6 
 94.9
5 വയസ്
 17.7 
 108.4 
 18.7 
 109.9
6 വയസ്
 19.5 
 114.6 
 20.7 
 116.1 
7 വയസ്
 21.8 
 120.6 
 22.9 
 121.7
8 വയസ്
 24.8 
 126.4 
 25.3 
 127.0
9 വയസ്
 28.5 
 132.2
  28.1 
 132.2 
10 വയസ്
 32.5 
 138.3 
 31.4 
 137.5


ഭാരം കുറയ്ക്കാന്‍ വഴികളുണ്ട്

ഉരുണ്ടിരിക്കുന്ന ഉണ്ണിയെ കാണാനുള്ള കൌതുകം പ്രീസ്കൂളില്‍ പോകാന്‍ തുടങ്ങുമ്പോള്‍ അസ്ഥാനത്താവും. പൊണ്ണത്തടിയനെന്ന മുദ്ര കുത്തുന്നതോടെ നിങ്ങളുടെ കുട്ടി മറ്റുള്ളവരുടെ പരിഹാസപാത്രമായി മാറുന്നു. ഇത് കുട്ടിയുടെ മനസില്‍ പലതരത്തിലുള്ള പ്രശ്നങ്ങളും സൃഷ്ടിക്കും. മാത്രമല്ല, പൊണ്ണത്തടിയുടെ ഫലമായുണ്ടാകുന്ന കിതപ്പ്, ശ്വാസംമുട്ടല്‍, അലസത, ഉറക്കംതൂങ്ങല്‍, മന്ദത, അമിതമായ വിശപ്പ്, രോഗങ്ങള്‍ എന്നിവയെല്ലാം നിങ്ങള്‍ക്ക് വലിയ തലവേദനകളായി മാറും. അപ്പോഴാണ് വണ്ണം എങ്ങനെ കുറയ്ക്കാമെന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചുതുടങ്ങുക.


ഗര്‍ഭിണിയാകുമ്പോഴേ ശ്രദ്ധ തുടങ്ങണം

പെണ്‍കുട്ടി ഗര്‍ഭിണിയാകുന്നതോടെ വയറുകാണല്‍ എന്ന ചടങ്ങിനും തുടക്കമായി. ബന്ധുവീടുകളില്‍നിന്നെത്തുന്ന പലഹാരപ്പൊതിയാണ് ഇവിടെ വില്ലനാവുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും സമ്മാനിക്കുന്ന കുട്ടക്കണക്കിന് പലഹാരം കേടാവാതെയും കളയാതെയും തിന്നുതീര്‍ക്കേണ്ട ചുമതലയും ഭതൃവീട്ടില്‍ കഴിയുന്ന ഗര്‍ഭിണിയുടേതാവുമ്പോഴാണ് പ്രശ്നം കൂടുതല്‍ വഷളാവുന്നത്. പച്ചക്കറികളും തവിടും പഴവര്‍ഗ്ഗങ്ങളുമടങ്ങിയ സമീകൃതാഹാരം കഴിക്കേണ്ട സമയത്താണ് ഗര്‍ഭിണി എണ്ണയും മധുരവും അകത്താക്കുന്നത്. നിരപരാധിയായ ഗര്‍ഭസ്ഥശിശു അമ്മ കഴിക്കുന്ന ആഹാരം ഷെയര്‍ ചെയ്യുമ്പോള്‍ തൂക്കംകൂടിയ കുഞ്ഞായി ജനിക്കാന്‍ വിധിക്കപ്പെടുന്നു. പലഹാരപ്പൊതികള്‍ക്കു പകരം ഗര്‍ഭിണിക്ക് പഴങ്ങള്‍ സമ്മാനിക്കാന്‍ പൊതുജനബോധവല്‍ക്കരണം വേണ്ടിവരും.


മധുരവും കൊഴുപ്പും കുറയ്ക്കാം

അമിതാഹാരവും വ്യായാമക്കുറവുമാണ് പ്രായപൂര്‍ത്തിയായവരിലെ അമിതവണ്ണത്തിനുള്ള കാരണമെങ്കില്‍ കുട്ടികളിലെ പൊണ്ണത്തടിക്ക് ഉത്തരവാദികള്‍ മാതാപിതാക്കള്‍ത്തന്നെയാണ്. മധുരവും കൊഴുപ്പും കുറഞ്ഞ ഭക്ഷണം ചൊട്ടയിലേ ശീലിപ്പിക്കാന്‍ ശ്രദ്ധിക്കണം. പാലിന്റെ സ്വാഭാവികമധുരം മാത്രം മതിയാവും കുട്ടിക്ക്. പഞ്ചസാര ചേര്‍ത്ത് ശീലിപ്പിക്കാതിരുന്നാല്‍ മധുരത്തെക്കുറിച്ച് കുട്ടി സ്വയം അറിയുന്ന കാലംവരെയെങ്കിലും നിയന്ത്രിക്കാം. കൂവരകു കുറുക്കില്‍ ശര്‍ക്കര ചേര്‍ക്കുമ്പോള്‍ നേരിയ മധുരമേ ആകാവൂ. കുറുക്കിന് അമിതമധുരമുണ്ടെന്നു കണ്ടാല്‍ മധുരം കുറഞ്ഞ പാല്‍ കുട്ടി നിരസിക്കും.


ബ്രേക്ക്ഫാസ്റ് രാജകീയമാകണം

കുട്ടികളുടെ ഭക്ഷണത്തില്‍ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് പ്രഭാതഭക്ഷണത്തിനാണ്. പ്രത്യേകിച്ചും സ്കൂളില്‍ പോകാന്‍ തുടങ്ങുമ്പോള്‍. രാത്രി മുഴുവന്‍ ഫാസ്റിങ്ങിലായ കുട്ടിക്ക് സ്കൂളില്‍ പോകാനുള്ള തിരക്കിനിടയില്‍ പ്രഭാതഭക്ഷണം നന്നായി കഴിക്കാനാവില്ല. സ്കൂളില്‍ ഉറക്കം തുങ്ങിയിരിക്കുന്ന കുട്ടികളില്‍ നടത്തിയ ഒരു പഠനത്തില്‍നിന്നാണ് ബ്രേക്ക്ഫാസ്റിന്റെ പ്രാധാന്യം മനസിലായത്. നന്നായി ഭക്ഷണം കഴിച്ചു വരുന്ന കുട്ടികള്‍ പഠനത്തില്‍ മികവു കാണിക്കുന്നതായി കണ്ടെത്തി. അതുകൊണ്ട് കുട്ടിയെ കുളിപ്പിച്ചൊരുക്കി കുട്ടപ്പനാക്കുന്ന അതേ ശ്രദ്ധയും ഉല്‍സാഹവും ഭക്ഷണം കഴിപ്പിക്കുന്നതിലും മാതാപിതാക്കള്‍ കാണിക്കണം.


കായികക്ഷമതയുടെ അനിവാര്യത

കാറില്‍നിന്നും സ്കൂളില്‍ വന്നിറങ്ങി തിരിച്ച് കാറില്‍ കയറി വീട്ടില്‍പോകുന്ന കുട്ടിക്ക് ഓടാനറിയില്ലെങ്കില്‍ അവനെ കുറ്റം പറയേണ്ട. കുട്ടിയെ സൈക്കിള്‍ ചവിട്ടാന്‍ അനുവദിക്കുകയും അടുത്ത വീട്ടിലെ കുട്ടികളുമായി കളിക്കാന്‍ പ്രോല്‍സാഹിപ്പിക്കുകയും വേണം. അല്ലെങ്കില്‍ കുട്ടി ടിവിയുടെ മുന്നില്‍ ചടഞ്ഞുകൂടും. തടിയനങ്ങാതെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയും ചെയ്യും. കുട്ടിയുടെ തലച്ചോറ് ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ശരീരം എനര്‍ജറ്റിക്കാവണം. അതിനും കായികക്ഷമത അത്യാവശ്യമാണ്.


ബേക്കറിസാധനങ്ങള്‍ കൈയ്യെത്താദൂരത്ത്

വിരുന്നുകാരെ കരുതി ബേക്കറിസാധനങ്ങള്‍ വാങ്ങുന്നുണ്ടെങ്കില്‍ കുട്ടി കാണാത്തിടത്തോ കൈയ്യെത്താത്തിടത്തോ സൂക്ഷിക്കണം. കഴിയുന്നതും അപ്പപ്പോഴത്തെ ആവശ്യത്തിനു മാത്രം ബേക്കറി വാങ്ങുന്നതാണ് നല്ലത്. മധുരമിഠായികള്‍ക്കു പകരം കടലമിഠായി വാങ്ങിക്കൊടുക്കാം. ഐസ്ക്രീമിനു വാശിപിടിച്ചാല്‍ പകരം ഒരു ഔട്ടിങ് വാഗ്ദാനം ചെയ്യാം.


ബിഹേവിയര്‍ തെറാപ്പി

വിദേശികള്‍ ഭക്ഷണം കഴിക്കുമ്പോള്‍ പാലിക്കുന്ന ചില ടേബിള്‍മാനേഴ്സുകളുണ്ട്. എത്ര നല്ല ഭക്ഷണം മുന്നില്‍ കണ്ടാലും ആര്‍ത്തിപിടിക്കുന്ന രീതി അവര്‍ക്കില്ല. നിശ്ചിത സമയമെടുത്ത് ശാന്തമായിരുന്ന് ആഹാരം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ ചില്ലറയല്ല. ഉദാ-ലെപ്റ്റിന്‍ എന്ന ഹോര്‍മോണാണ് ഭക്ഷണം മതി എന്ന സന്ദേശം തലച്ചോറിലെത്തിക്കുന്നത്. ഈ ഹോര്‍മോണ്‍ പ്രവര്‍ത്തിക്കണമെങ്കില്‍ കുറഞ്ഞത് 20 മിനിട്ടെടുക്കും. നമ്മുടെ ഭക്ഷണരീതിയനുസരിച്ച് 15 മിനിട്ടിനകം ആഹാരം അകത്താക്കിക്കഴിയുമല്ലോ. സന്ദേശം ചെല്ലാത്തതിന്റെ പേരില്‍ വയറുനിറയുന്നതായി തോന്നുകയില്ല. അങ്ങനെ ശരീരത്തിനാവശ്യമുള്ളതിനേക്കാള്‍ ഭക്ഷണം അകത്താകുന്നു. ബിഹേവിയര്‍ തെറാപ്പിയിലൂടെ നമ്മുടെ ആഹാരശൈലി മാറ്റിയെടുത്താല്‍ കുട്ടികളിലെ അമിതവണ്ണം കുറയ്ക്കാം.

ഈ പോസ്റ്റ്  ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ 


{[['']]}

ഇലക്കറികൾ നല്ലത്

    

ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണെന്ന് നമുക്കറിയം. എന്താണ് ഇതിന്റെ മെച്ചമെന്ന് ആലോചിച്ചിട്ടുണ്ടോ . പച്ചിലകൾ അടങ്ങിയ സസ്യാഹാരം ആമാശയ ആരോഗ്യം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും എന്ന് കണ്ടെത്തൽ. ദോഷകരമായ ബാക്‌ടീരിയകളിൽ നിന്ന് നമ്മുടെ ഉദരത്തെ സംരക്ഷിക്കുന്ന ഇന്നേറ്റ് ലിംഫോയ്‌ഡ് സെൽസ് (ഐഎൽസി) എന്ന് വിളിക്കുന്ന പ്രതിരോധ കോശങ്ങളുടെ (ആമാശയത്തിന്റെ ഉൾഭിത്തിയിലാണ് ഇവ കാണപ്പെടുന്നത് ) വളർച്ചയ്‌ക്ക് പച്ചിലകൾ അടങ്ങിയ സസ്യാഹാരം ഗുണം ചെയ്യുമത്രേ. ഭക്ഷ്യവസ്‌തുക്കൾ കാരണമായ വയറെരിച്ചിൽ, അലർജി, അമിതവണ്ണം എന്നിവയെ നിയന്ത്രിക്കുന്ന ഇലക്കറികൾ ഉദര കാൻസറിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. 
കടപ്പാട്: കേരളാ കൌമുദി
{[['']]}

EAT LESS AND MORE - IEC POSTER



ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്---


{[['']]}

ഇലക്കറികള്‍ തയ്യാറാക്കാം -MALAYALAM ARTICLE

ഇലക്കറികള്‍ തയ്യാറാക്കാം
മലപ്പട്ടം പ്രഭാകരന്‍


നിത്യാഹാരത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തണമെന്ന തിരിച്ചറിവ് ഇപ്പോള്‍ വ്യാപകമാവുന്നു. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസം 300 ഗ്രാം ഇലക്കറികളെങ്കിലും കഴിച്ചിരിക്കണമെന്നാണ് ആരോഗ്യ ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇലക്കറികള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്ന സമയമാണ് മഴക്കാലം. പ്രത്യേകിച്ചും കര്‍ക്കടകമാസത്തില്‍ നിത്യാഹാരത്തില്‍ ഇലക്കറികള്‍ക്ക് മുന്തിയ പരിഗണന നല്‍കണമെന്ന് ആയുര്‍വേദവും പറയുന്നു. കര്‍ക്കടകം, ചിങ്ങം മാസങ്ങളില്‍ നിര്‍ബന്ധമായും കഴിക്കേണ്ട ചില ഇലക്കറികളെ പരിചയപ്പെടാം.



തകര

തകര പണ്ടുകാലത്ത് തൊടികളിലും നിരത്തുവക്കിലുമെല്ലാം കാടായി കിടക്കുന്ന കുറ്റിച്ചെടിയാണ്. ഇന്ന് കുറഞ്ഞുവരുന്നു. ഇതിന്റെ ഇല, പ്രത്യേകിച്ചും കിളിര്‍പ്പുഭാഗം നുള്ളിയെടുത്ത് കറിവയ്ക്കാം. വൈറ്റമിന്‍ എ, സി എന്നിവയും മറ്റു ധാതുക്കളും ധാരാളമുണ്ട്. ചിങ്ങം കഴിയുമ്പോഴേക്കും പൂത്ത് കായ ഉണ്ടാകും. അതിനുമുമ്പെ തലപ്പ് നുള്ളിയെടുത്ത് കറിവയ്ക്കാം. ഇലക്കറികളുടെ ഗുണത്തിലും ഔഷധഗുണത്തിലും തകര മുന്‍സ്ഥാനത്തു നില്‍ക്കും. വിത്തു പാകി മുളപ്പിച്ച് തൈകള്‍ വളര്‍ത്തി തകര കൃഷിചെയ്യാം.



താളില

കര്‍ക്കടകത്താള്‍ നല്ല ഇലക്കറിയാണ്. ഇതിന്റെ ഇലയും തണ്ടും പൂവും കറിവയ്ക്കാന്‍ ഉപയോഗിക്കാം. ചൊറിച്ചില്‍ അനുഭവപ്പെടുമെന്ന ദൂഷ്യമുണ്ട്. നന്നായി വേവിച്ചാല്‍ ഇത് മാറിക്കിട്ടും. മഴക്കാലത്ത് ഇടയ്ക്ക് താളിന്റെ കറി കഴിക്കണം. നല്ല ചതുപ്പുനിലങ്ങളിലാണ് താള് കിളുര്‍ത്തുവളരാറുള്ളത്.



മുരിങ്ങ

ഏതു സമയത്തും മുരിങ്ങയില ഉപയോഗിക്കാമെങ്കിലും കര്‍ക്കടകം, ചിങ്ങം മാസങ്ങളില്‍ പ്രത്യേക ഗുണമുണ്ട്. തളിരിലയ്ക്കാണ് സ്വാദ്. വിറ്റാമിന്‍ എ, സി ഇരുമ്പ് എന്നിവ ധാരളമുണ്ട്. വീട്ടില്‍ ഒരു മുരിങ്ങമരം ആവശ്യമാണ്.



അഗത്തിച്ചീര

വീട്ടുവളപ്പില്‍ വളര്‍ത്താവുന്ന ഒരു ചെറുമരമാണ് അഗത്തിച്ചീര. മൂപ്പെത്താത്ത ഇലകളും പൂക്കളും കറിക്ക് ഉപയോഗിക്കും. ജീവകം "എ"യുടെ കലവറയാണ്. കണ്ണിന്റെ അസുഖത്തിനു പറ്റിയ ഇലക്കറിയാണ് അഗത്തിച്ചീര. വിത്തു പാകി തൈകളുണ്ടാക്കിയാണ് കൃഷിചെയ്യുക.



വള്ളിച്ചീര അഥവാ ബസല്ലച്ചീര (വഷളച്ചീര)

വീട്ടുവളപ്പില്‍ പടര്‍ത്തി നട്ടുവളര്‍ത്താവുന്ന ഇലക്കറിയാണിത്. തണ്ട് പച്ച, പിങ്ക് നിറത്തോടുകൂടിയതാണ്. വീട്ടുമുറ്റത്ത് പന്തലായും, വേലിയില്‍ പടര്‍ത്തിയും കൃഷിചെയ്യാം. ഇതിന്റെ തലപ്പുകളാണ് നടീല്‍ വസ്തു. പോഷകസമ്പന്നമാണ്. പെട്ടെന്ന് പാകംചെയ്യാനും കഴിയും. പച്ചച്ചീരയും ചുവന്ന ചീരയും കര്‍ക്കടകം, ചിങ്ങം എന്നീ മാസങ്ങളില്‍ ഈ രണ്ടിനവും കഴിക്കണം. "പുസാ കിരണ്‍" എന്ന ഇനം മഴക്കാലത്ത് യോജിച്ചതാണ്. വൈറ്റമിന്‍ എ ഉള്‍പ്പെടെ പോഷകമൂലകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇലയും തണ്ടും എല്ലാം ആഹാരത്തിനു യോജിച്ചതാണ്. ധാതുക്കളും നാരുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.



ചെക്കുറ്മാനീസ് (മധുരച്ചീര)

പ്രധാനപ്പെട്ട എല്ലാ വിറ്റാമിനുകളും ധാതുലവണങ്ങളും അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, സി എന്നിവയും ഇരുമ്പും പ്രധാനം. കുറ്റിച്ചെടിയായി വീട്ടുപരിസരത്ത് വര്‍ഷങ്ങളോളം വളര്‍ത്താം. ഇളം മൂപ്പെത്തിയ തണ്ട് നടാന്‍ ഉപയോഗിക്കാം. രുചികരമായ പലവിധം കറിയും ഉണ്ടാക്കാം. നിത്യാഹാരത്തില്‍ മധുരച്ചീര നല്ലതാണ്.



സാമ്പാര്‍ചീര (വാട്ടര്‍ലീഫ്)

തണല്‍ ഇഷ്ടപ്പെടുന്ന ഒന്നാംതരം ഇലക്കറിയാണ് സാമ്പാര്‍ചീര. സിറ്റൗട്ടുകളിലും, മുറിക്കുള്ളില്‍പ്പോലും വളര്‍ത്താം. ചെടിച്ചട്ടികളില്‍ വളര്‍ത്തിയെടുക്കാനും പറ്റും. ഇളം തണ്ടും ഇലയും മുറിച്ചെടുത്ത് സാമ്പാര്‍, തീയല്‍ തുടങ്ങിയ ഉണ്ടാക്കാം. തഴുതാമ പല രോഗത്തിനും ഔഷധംകൂടിയായ തഴുതാമ ഇലക്കറിയായി ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. "പുനര്‍നവ" എന്ന പേരുകൂടിയുണ്ട്. യൗവനം സംരക്ഷിക്കാനുതകുന്ന ഔഷധവീര്യമുണ്ട്. ഒരുതവണ നട്ടാല്‍ നിലത്തുകൂടി പടര്‍ന്ന് കുറേ വര്‍ഷം ഉപയോഗിക്കാം. ഇലയും ഇളംതണ്ടും ഉപ്പേരിക്കും സൂപ്പിനും സലാഡിനും ഉത്തമമാണ്.



കുമ്പള ഇല

കുമ്പളത്തിന്റെ ഇല നല്ല ഇലക്കറിയാണ്. ഇടത്തരം മൂപ്പുള്ള ഇല നുള്ളിയെടുത്ത് അരിഞ്ഞിട്ട് കറിവയ്ക്കാം. ഇല മോരില്‍ അരച്ചു ചാലിച്ച് ചമ്മന്തിക്കറിയും ഉണ്ടാക്കാം. ഔഷധഗുണവും പോഷകഗുണവുമുണ്ട്. കൊടുത്തൂവ ഇല ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ ചൊറിഞ്ഞ് തിണര്‍പ്പുണ്ടാവുന്ന, നാം അകറ്റിനിര്‍ത്തുന്ന ഇലയാണിതെങ്കിലും ഇലക്കറി എന്ന നിലയില്‍ ഗുണവും ഔഷധമേന്മയും ഉണ്ട്. മറ്റ് ഇലകള്‍ക്കൊപ്പം കൊടുത്തൂവ ഇലയും ചേര്‍ത്ത് കറിവയ്ക്കാം. പയര്‍ ഇലകള്‍ ഉഴുന്ന്, ചെറുപയര്‍, വള്ളിപ്പയര്‍, കുറ്റിപ്പയര്‍ എന്നിവയുടെ അധികം മൂപ്പെത്താത്ത ഇലകള്‍ മികച്ച ഇലക്കറിയാണ്. ഇതും കര്‍ക്കടകം, ചിങ്ങം മാസങ്ങളിലെ ഇലക്കറി ഇനത്തില്‍ ഉള്‍പ്പെടുത്താം.

ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്---


{[['']]}

Nutrition Informations in malayalam

Nutrition Informations in malayalam




ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്---

{[['']]}

ഭക്ഷണം

• ആരോഗ്യമുള്ള കുഞ്ഞിനുവേണ്ടി അമ്മമാര്‍ ആരോഗ്യപ്രദമായ ആഹാരം തെരഞ്ഞെടുത്തു കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അന്നജം, മാംസ്യം, കൊഴുപ്പ് എന്നിവയാല്‍ സമീകൃതവും വിവിധതരം പച്ചക്കറികളും പഴങ്ങളും അടങ്ങിയതുമായ ആഹാരം ശീലമാക്കുന്നത് ഗര്‍ഭിണിക്കും കുഞ്ഞിനും വേണ്ട പോഷണം ഉറപ്പുവരുത്തുന്നു. ഗര്‍ഭിണികള്‍ ആഹാരം അഞ്ചു പ്രാവശ്യമായി കഴിക്കുക. രാവിലെയും ഉച്ചയ്ക്കും രാത്രിയും കഴിക്കുന്നതോടൊപ്പംതന്നെ വൈകുന്നേരവും മിഡ് മോണിങ്ങിലും പഴങ്ങള്‍, നട്സ്, സലാഡ്, പഴം, ജ്യൂസ്, ഫ്രൂട്ട് ജ്യൂസ്, ലസി പോലുള്ള എന്തെങ്കിലും ലഘുഭക്ഷണംകൂടി കഴിക്കുന്നത് ശീലമാക്കുന്നത് പോഷകങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കും.


ഗര്‍ഭിണികള്‍ക്കായി തെരഞ്ഞെടുക്കുന്ന ആഹാരത്തില്‍ വിറ്റാമിന്‍, മിനറല്‍സ്, പ്രോട്ടീന്‍, അന്നജം, നല്ല കൊഴുപ്പുകള്‍ എന്നിവയുടെ അളവ് സാധാരണ ആളുകളുടെ ഭക്ഷണത്തെ അപേക്ഷിച്ച് കൂടുതലാകണം. തവിടുനീക്കാത്ത അരി, ഗോതമ്പ്, റാഗി, ഓട്സ് എന്നിവ അന്നജം ധാരാളം അടങ്ങിയ ആഹാരപദാര്‍ഥങ്ങളാണ്. അന്നജത്തോടൊപ്പംതന്നെ നാരുകളും ഇവയില്‍ ധാരാളമുണ്ട്. നാരുകളുടെ സാന്നിധ്യം ഇവയിലുള്ള അന്നജം രക്തത്തിലെ പഞ്ചസാരയുടെ തോതില്‍ പെട്ടെന്ന് വ്യതിയാനം വരുത്തുന്നതു തടയുന്നു. അതിനാല്‍ തവിടുനീക്കാത്ത ധാന്യങ്ങളും അവയുടെ ഉല്‍പ്പന്നങ്ങളും ഗര്‍ഭിണികളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഗര്‍ഭിണികളില്‍ ദൈനംദിനം വളരെയധികം ശാരീരിക മാറ്റങ്ങള്‍ ഉണ്ടാവുന്നു. ധാരാളം പുതിയ കോശങ്ങള്‍ രൂപപ്പെടുന്നു. കൂടാതെ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയും രൂപീകരണവും ശീഘ്രഗതിയില്‍ നടക്കുന്നു. പ്രോട്ടീന്‍ സമ്പുഷ്ടമായ മീന്‍, കോഴിഇറച്ചി, മാംസാഹാരം, പാലും പാലുല്‍പ്പന്നങ്ങളും, കടല, പരിപ്പ്, പയര്‍, നട്സ്, മുട്ട, കൂണ്‍, കടല്‍വിഭവങ്ങള്‍, സോയാബീന്‍ എന്നീ ആഹാരസാധനങ്ങള്‍ നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. എങ്കില്‍ മാത്രമേ അമ്മയുടെയും കുഞ്ഞിന്റെയും വിവിധ ശാരീരിക പ്രക്രിയകളും വളര്‍ച്ചയും ശരിയായ രീതിയില്‍ നടക്കുകയുള്ളു.

ഇലക്കറികള്‍, റാഗി, അവല്‍, പൊരി, കടല, വന്‍പയര്‍, മുതിര, ഗ്രീന്‍പീസ്, സോയാബീന്‍, ഉള്ളിത്തണ്ട്, പച്ചക്കായ, പാവയ്ക്ക, ബീന്‍സ്, കാഷ്യുനട്ട്, ബദാം, കപ്പലണ്ടി, നെല്ലിക്ക, ഉണക്കമുന്തിരി, ഈന്തപ്പഴം, പേരയ്ക്ക, തണ്ണിമത്തന്‍, പാഷന്‍ഫ്രൂട്ട്, പൈനാപ്പിള്‍, ബീഫ്, ആട്ടിറച്ചി എന്നിവയിലെല്ലാം ഇരുമ്പുസത്ത് കൂടുതലായി അടങ്ങിയിരിക്കുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് ഗര്‍ഭിണികള്‍ ഇരുമ്പുസത്ത് കൂടുതലടങ്ങിയ ആഹാരം കഴിക്കണം. അതിനാല്‍ ഇരുമ്പുസത്ത് അടങ്ങിയ മൂന്നോ നാലോ ആഹാരസാധനങ്ങളെങ്കിലും പതിവായി ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. പഴവര്‍ഗങ്ങള്‍, പ്രത്യേകിച്ച് ഓറഞ്ച്, പേരയ്ക്ക, പപ്പായ എന്നിവയിലും, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍, നാരങ്ങാവെള്ളം, സലാഡുകള്‍ എന്നിവയിലെല്ലാം വിറ്റാമിന്‍ സി ധാരാളമുണ്ട്. വിറ്റാമിന്‍ സി അടങ്ങിയ ആഹാരം കഴിക്കുന്നത് മറ്റ് ഭക്ഷ്യവസ്തുക്കളിലുള്ള ഇരുമ്പുസത്തിനെ ആഗിരണംചെയ്യാന്‍ സഹായിക്കും. ഗര്‍ഭിണികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട മറ്റൊരു പ്രധാന ജീവകമാണ് ഫോളിക് ആസിഡ്. ഫോളിക് ആസിഡ് കുഞ്ഞിന്റെ ശരീരത്തിന്റെയും തലച്ചോറിന്റെയും ശരിയായ വളര്‍ച്ചയ്ക്കും രൂപീകരണത്തിനും അത്യാവശ്യമായ പോഷകമാണ്. ബീന്‍സ്, ഇലക്കറികള്‍, കോളിഫ്ളവര്‍, മുസംബി, കോഴിമുട്ട, തക്കാളി, കപ്പലണ്ടി, വഴുതനങ്ങ, കുക്കുമ്പര്‍, കോവയ്ക്ക, വെണ്ടയ്ക്ക, പച്ചക്കായ, പടവലങ്ങ, പുതിനയില, ചീര, ചേമ്പ്, കാരറ്റ്, ചേന, കാബേജ്, പരിപ്പ്, സോയാബീന്‍, കടല, ചെറുപയര്‍ ഇവയെല്ലാം ഫോളിക് ആസിഡ് ധാരാളം അടങ്ങിയ ആഹാരവസ്തുക്കളാണ്.

മലബന്ധം മിക്കവാറും എല്ലാ ഗര്‍ഭിണികളെയും അലട്ടുന്ന പ്രശ്നമാണ്. അതിനാല്‍ പഴങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍, നട്സ് ഉണങ്ങിയ പഴങ്ങള്‍ എന്നിവ പതിവായി കഴിക്കുന്നത് ഈ പ്രശ്നത്തിന് പരിഹാരമാണ്. ദിവസേന രണ്ടു ലിറ്റര്‍ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. കാത്സ്യം കൂടുതല്‍ അടങ്ങിയ ഇലക്കറികള്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍, റാഗി, ചെറിയ മീനുകള്‍ എന്നീ ആഹാരസാധനങ്ങളും പതിവായി കഴിക്കുന്നത് കുഞ്ഞിന്റെ പല്ലുകളുടെയും എല്ലുകളുടെയും ശരിയായ രൂപീകരണത്തെ സഹായിക്കും. ഇളംവെയില്‍ ദിവസവും അഞ്ചു മിനിറ്റ് കൊള്ളുന്നത് ശരീരത്തില്‍ കാത്സ്യത്തിന്റെ ആഗിരണത്തെ ത്വരിതപ്പെടുത്തും. അയഡിന്‍ അടങ്ങിയ കടല്‍ മത്സ്യങ്ങള്‍, അയഡൈസ്ഡ് ഉപ്പ് എന്നിവയും ഗര്‍ഭിണികള്‍ പതിവായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് കുട്ടിയുടെ ശരിയായ ബൗദ്ധികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്.

(ബുള്‍ബിന്‍ ജോസ്- കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ ചീഫ് മെഡിക്കല്‍ ന്യൂട്രീഷ്യനിസ്റ്റാണ് ലേഖിക)
{[['']]}
 
Support : OUR FACEBOOK GROUP | OUR FACEBOOK PAGE | OUR BLOG
Copyright © 2011. Arogyajalakam - All Rights Reserved
Template Created by KRISHNARAJ EDAKUTTY Published by ONLINE HEALTH EDUCATION AID/AROGYAJALAKAM
Proudly powered by Blogger