Latest Post :
Recent Post
Showing posts with label PLASTIC. Show all posts
Showing posts with label PLASTIC. Show all posts

PLASTIC - BE CAREFUL



ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ  ചെയ്തത്                                                           


ആരോഗ്യവാർത്തകൾ


{[['']]}

INCREASING PLASTICS


പ്ലാസ്റ്റിക്കും ഉപയോഗവും ജീവിത പ്രശ്നങ്ങളും .........................................................

ലോകമഹായുദ്ധകാലത്ത് അണുവായുധഭീതിയിൽ ലോകത്തിന്റെ അവസാനം എന്നു പറഞ്ഞ് ഭീതി പരത്തി.തുടർന്ന് ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ എയ്ഡ്സ് എന്ന രോഗ വിപത്ത് ലോകജനതയെ ഭീതിയുടെ മുൾമുനയിൽ നിർത്തി. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ മനുഷ്യ സമൂഹത്തിന്റെ ഇഷ്ട ഉല്പന്ന വിഭവമായ പ്ലാസ്റ്റിക്ക് എന്ന അത്ഭുത വസ്തു ജനം മത്സരിച്ച് സ്വന്തമാക്കാൻ വ്യഗ്രത കാട്ടി.ഇതിന്റെ ഫലമായി പ്ലാസ്റ്റിക്കിന്റെ വിവിധ രൂപഗുണസ്വഭാവങ്ങളോട് കൂടിയ കോടിക്കണക്കിന് ഉത്പന്നങ്ങൾ ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും വരെ എത്തിപ്പെട്ടു.ഇന്ന് മാനവ സമൂഹത്തിൽ പ്ലാസ്റ്റിക്കിന്റെ സാമീപ്യം ഊണിലും ഉറക്കത്തിലുമതിലുപരി ഓരോ ശ്വാസോച്ഛ്വാസത്തിലും നിറഞ്ഞ് നിൽക്കുന്നു.ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു ഘടകമായി ഈ അത്ഭുത വസ്തു ഭൂമിയാകെ വ്യാപിച്ച് കഴിഞ്ഞു



ഉപയോഗങ്ങൾ


കുടിൽ മുതൽ കൊട്ടാരം വരെയുള്ള എല്ലാ വീടുകളിലും പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നീണ്ട നിര തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്.അതിന് കാരണം ഇതിന്റെ ഉപയോഗ ലാളിത്യമാണ്.നമ്മുടെ വീട്ടുപകരണങ്ങളിൽ മുഖ്യസ്ഥാനമുള്ള മേശ,കസേര മുതൽ നമ്മൾ ധരിക്കുന്ന വസ്ത്രങ്ങൾ,കഴിക്കുന്ന ഭക്ഷണം ഉൾപ്പെടെയുള്ള ഏത് മേഖലയിലും പ്ലാസ്റ്റിക്കിന്റെ സാമീപ്യം തോട്ടാപ്പുഴുവിനേപ്പോലെ ഒട്ടി നിൽക്കുന്നു.ഉണ്ണുന്ന വേളയിലെ പേപ്പർ ഇല മുതൽ ഉറക്കപ്പായ വരെ ഊണിലും ഉറക്കത്തിലും പ്ലാസ്റ്റിക്ക് സാന്നിധ്യം നിറഞ്ഞ് നിൽക്കുന്നു.ഉപ്പില്ലാത്ത കറിയില്ല എന്ന പഴംചൊല്ല് ഇപ്പോൾ പ്ലാസ്റ്റിക്കിന്റെ കാര്യത്തിലും നാം നടപ്പാക്കിയിരിക്കുകയാണ്.കൊച്ചുകുട്ടികൾക്കുള്ള ആയിരക്കണക്കിന് കളിക്കോപ്പുകൾ മുതൽ ദൈനം ദിനം കൈകാര്യം ചെയ്യുന്ന രൂപ വരെ ഇതിൽ ഉണ്ടാക്കപ്പെടും.ഇതിന്റെ പ്രത്യേകത ജലത്തേയും വൈദ്യുതിയേയും തടഞ്ഞ് നിർത്തുന്ന എന്നാൽ ചെറുചൂട് തട്ടിയാൽ സ്ത്രൈണഭാവത്തോടെ ചേർന്നു നിൽക്കുന്ന ഏത് വസ്തുക്കളോടും ചേരുന്നു.അതു പോലെ ജൈവിക സ്വഭാവമില്ലാത്തതിനാൽ ഭൂമിയിൽ കിടക്കുമ്പോൾ യാതൊരു നശീകരണവും സംഭവിക്കാതെ കാലങ്ങളോളം കിടക്കുന്നു


ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് 
Shaju Movoppillil 


{[['']]}

How Long Does It Take To Decompose - IEC POSTER



ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്---

{[['']]}

പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദുരന്ത മുഖം - MALAYALAM ARTICLE

ഭൂമി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മലിനീകരണം. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന സാധനങ്ങള്‍ മൂലം നഗരങ്ങളില്‍ ഉണ്ടാവുന്ന മാലിന്യത്തില്‍ ഒരു വലിയ പങ്ക് പ്ലാസ്റ്റിക് മൂലമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് പ്ലാസ്റ്റിക്കിന്റെ ഉപയോഗം വളരെയധികം വര്‍ദ്ധിച്ചു. പ്ലാസ്റ്റിക് മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ ഇനിയും നമ്മള്‍ ഗൌരവമായി എടുത്തിട്ടില്ല. അതിനാലാണ് ഈ പ്രശ്നം കൂടുതല്‍ ഗുരുതരം ആകുന്നത്.


പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന ചില രാസ വസ്തുക്കള്‍ മനുഷ്യനും മൃഗങ്ങള്‍ക്കും ചെടികള്‍ക്കും അപകടകാരിയായ വിഷങ്ങളാണ്. മാത്രമല്ല, പ്ലാസ്റ്റിക്ക് മണ്ണില്‍ 4000 മുതല്‍ 5000 വര്ഷം വരെ കാലം നശിക്കാതെ ഇരിക്കുന്നു. പ്ലാസ്റ്റിക്കില്‍ നിന്നും ചില വിഷാംശങ്ങള്‍ ജലത്തിലും കലര്‍ന്ന് നമ്മുടെ കുടി വെള്ളത്തിലും കലരുന്നു. ഇത് നമുക്ക് രോഗങ്ങള്‍ ഉണ്ടാക്കുവാന്‍ കാരണമാവുന്നു. പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം സൂക്ഷിക്കുന്നതും, ഭക്ഷണം കഴിക്കുന്നതും, ഭക്ഷണം പാകം ചെയ്യുന്നതും ഒക്കെ ഇത്തരത്തില്‍ നമുക്ക് രോഗങ്ങള്‍ ഉണ്ടാവാന്‍ കാരണമാവുന്നു.

പ്ലാസ്റ്റിക്‌ കത്തിക്കുമ്പോള്‍ ഉണ്ടാവുന്ന ഡയോക്സിന്‍ എന്ന വിഷം വായു മലിനീകരണം ഉണ്ടാക്കുന്നു. ഇത് ക്യാന്‍സറിനും കാരണമാവുന്നു.

ഉദാഹരണം:

നമ്മള്‍ സാധാരണയായി ഭക്ഷണം പാര്‍സല്‍ വാങ്ങുമ്പോള്‍ പ്ലാസ്റ്റിക്‌ പാത്രങ്ങളിലാണ് ലഭിക്കുന്നത്. 40 ഡിഗ്രിയില്‍ കൂടുതല്‍ ചൂടുള്ള വെള്ളം ഇത്തരം പാത്രങ്ങളില്‍ ഒഴിക്കുന്നതോടെ പ്ലാസ്റ്റിക്കിലെ ഡയോക്സിനും ഫുറാനും ഭക്ഷണത്തില്‍ കലരുന്നു. ലോകത്തിലെ ഏറ്റവും കടുത്ത വിഷങ്ങള്‍ ആണ് ഡയോക്സിനും ഫുറാനും എന്ന് മനസ്സിലാക്കിയാല്‍ പിന്നെ നമ്മള്‍ ഒരിക്കലും പ്ലാസ്റ്റിക്‌ പാത്രങ്ങളില്‍ ഭക്ഷണം കഴിക്കില്ല.

പ്ലാസ്റ്റിക്കിന്റെ ഭാരക്കുറവും ചെലവ് കുറവുമാണ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം വര്‍ദ്ധിക്കാനുള്ള കാരണം. എന്നാല്‍ ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത്‌ നാം ഇതിനെ തടഞ്ഞേ പറ്റൂ. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ട് വരണം. പ്ലാസ്റ്റിക്‌ വ്യവസായത്തെയും വില്‍പ്പനയും നിരുല്സാഹപ്പെടുത്തണം, പ്ലാസ്റ്റിക്കിന്റെ വിഷത്തെ പറ്റി മറ്റുള്ളവരോട് പറഞ്ഞു മനസ്സിലാക്കണം.

ഉപയോഗിച്ചു കഴിഞ്ഞാല്‍ വലിച്ചെറിയുക എന്ന ജീവിത രീതിയില്‍ മാറ്റം വരുത്തണം. ഉദാഹരണത്തിന് വലിച്ചെറിയാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം തുണിയുടെ സഞ്ചികള്‍ ഉപയോഗിക്കുക. മരം, ലോഹം, തുണി എന്നിവ കൊണ്ട് നിര്‍മ്മിച്ച സാധനങ്ങള്‍ കൂടുതലായി ഉപയോഗിക്കുക.നമ്മള്‍ എല്ലാവരും ഇങ്ങനെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ നമുക്ക് സാധിക്കും. അല്ലെങ്കില്‍ വലിയൊരു ദുരന്തമാവും നമ്മെ കാത്തിരിക്കുന്നത്

ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്---
{[['']]}

Reduce & Re use Plastic -PICTURE


ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്---Santhoshkarayad Nadham
{[['']]}
 
Support : OUR FACEBOOK GROUP | OUR FACEBOOK PAGE | OUR BLOG
Copyright © 2011. Arogyajalakam - All Rights Reserved
Template Created by KRISHNARAJ EDAKUTTY Published by ONLINE HEALTH EDUCATION AID/AROGYAJALAKAM
Proudly powered by Blogger