Latest Post :
Recent Post
Showing posts with label DISEASE. Show all posts
Showing posts with label DISEASE. Show all posts

anameia



    DENGUE AWARENESS SONG, LYRICS&MUSIC BINEESH PK JHI ERATTUPETTA,INGER JALEEL&SINI ERATUPETA



    ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്--- Bineesh Pkb
    {[['']]}

    Kyasanur Forest disease pdf





















    മങ്കിപ്പനി മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുണ്ടത്രേ. മരണം വിതക്കുമത്രേ ഈ രോഗം. പ്രതിരോധം ഉടന്‍  ആരംഭിക്കണം. രോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതാ






    ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്--- Geoffery Jacob
    {[['']]}

    A Presentation on Leptospirosis



    ലെപ്റ്റോ സ്പൈറോസിസ്( എലിപ്പനി) യെ കുറിച്ചുള്ള ഒരു പവ്വർ പോയിന്റ് പ്രസന്റേഷൻ നലകുന്നു..ആരോഗ്യപ്രവർത്തകർക്ക് മനസ്സിലാക്കുവാനും ആരോഗ്യ ബോധവല്കരണത്തിനും പ്രയോജനപ്രദമാകും.







    ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


    {[['']]}

    Monsoon Disease



    മഴക്കാല രോഗങ്ങൾ - ഡോ.എം ആർ തയ്യാറാക്കിയ പ്രസന്റേഷൻ പിഡിഫ് ഫയൽ ആയി നൽകുന്നു. ആരോഗ്യപ്രവർത്തകർക്ക് മനസ്സിലാക്കുവാനും ആരോഗ്യ ബോധവല്കരണത്തിനും പ്രയോജനപ്രദമാകും. ആവശ്യമെങ്കിൽ പവ്വർ പോയിന്റാക്കി ഉപയോഗിക്കാം....







    ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


    {[['']]}

    Scrub Typhus - Power Point Presentation



    സ്ക്രബ് ടൈഫസ് കുറിച്ച് മനസ്സിലാക്കുവാനും ആരോഗ്യബോധവൽകരണം നടത്തുവനും പറ്റിയ ഒരു പവ്വർ പോയിന്റ് പ്രസന്റേഷൻ







    ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --

    {[['']]}

    Dengue fever Power Point presentation



    ഡങ്കി പനിയെ കുറിച്ച് മനസ്സിലാക്കുവാനും ആരോഗ്യബോധവൽകരണം നടത്തുവനും പറ്റിയ ഒരു പവ്വർ പോയിന്റ് പ്രസന്റേഷൻ 






    ഈ പവ്വർ പോയിന്റ് പ്രസന്റേഷൻ നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --

    {[['']]}

    LEPTOSPIROSIS PRESENTATION (MALAYALAM)





    ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്--- Geoffery Jacob
    {[['']]}

    Action plan for the prevention and control of Communicable Diseases








    ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്



    {[['']]}

    Guidelines For Management Of Dehydration In Diarrhoeal Disease


    വയറിളക്കരോഗം മൂലമുണ്ടാകുന്ന ഡീ ഹൈഡ്രേഷനെ പ്രതിരോധിക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ കേരള സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഗൈഡ്ലൈൻ ഡൌൺലോഡ് ചെയ്യാം...








    ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്


    {[['']]}

    COMMUNICABLE DISEASE POSTERS













    ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് 




    Laila.Akd


    Amanulla Khan



    Anand Sreedhar


                                      


    {[['']]}

    UNSAFE DRINKING WATER

    മിനറല്‍ വാട്ടര്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുവോ ?

    ഇറ്റലിയിലുളള ബിസ്ലേരി ലിമിറ്റഡ് എന്ന കമ്പനിയാണ് “ബിസ്ലേരി” എന്ന പേരില്‍ 1965 ല്‍ ഇന്ത്യയുടെ സാമ്പത്തിക നഗരമായ ബോംബെയില്‍ “ബോട്ടില്‍ഡ് മിനറല്‍ വാട്ടര്‍” കമ്പനി ആരംഭിക്കുന്നത്. ഇന്ത്യയില്‍ കുടിവെളളം വില്‍ക്കുന്ന എല്ലാ കമ്പനികളും തങ്ങളുടെ ഉത്പന്നം 100 ശതമാനം സുരക്ഷിതമെന്നും രുചികരമെന്നും, ആരോഗ്യപ്രദമെന്നും, ബാക്ടീരിയ രഹിതമെന്നും അവകാശപ്പെടുന്നു.

    പാര്‍ലേ ബിസ്ലേരി, കൊക്കൊകോള, പെപ്സികോ, പാര്‍ലേ ആഗ്രോ, നെസില്‍, മൌണ്ട് എവറസ്റ്റ്, കിങ്ഫിഷര്‍, മണിക്ചന്ദ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ മിനറല്‍ വാട്ടര്‍ ഉത്പാദനം ഇന്ത്യയില്‍ നടക്കുന്നുണ്ട്. ഗ്ളാസ്സിനേക്കാള്‍ ചെലവു കുറഞ്ഞതും ഭാരക്കുറവും ആയതിനാലാണ് പ്ളാസ്റിക് ബോട്ടിലുകള്‍ വെളളം നിറയ്ക്കാന്‍ ഉപയോഗിക്കുന്നത്. ഭാരക്കുറവ് ആയതിനാല്‍ ട്രാസ്പോര്‍ട്ടേഷനുളള ചെലവ് കുറയ്ക്കാമെന്നത് നിര്‍മ്മാതാക്കള്‍ക്ക് ലാഭം നേടിക്കൊടുക്കുന്നു. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടയില്‍ കോടിക്കണക്കിന് രൂപയാണ് ബോട്ടിലില്‍ നിറയ്ക്കുന്ന കുടിവെളളം സുരക്ഷിതമെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ വേണ്ടി പരസ്യങ്ങള്‍ക്കായി ബഹുരാഷ്ട്ര കുത്തകകള്‍ ചെലവാക്കിയത്.




    ഐക്യരാഷ്ട്രസമിതി ലോകമൊട്ടാകെയുളള 122 രാജ്യങ്ങളിലെ ബോട്ടിലില്‍ നിറച്ച കുടിവെളളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് നടത്തിയ പഠനത്തില്‍ ഇന്ത്യയുടെ സ്ഥാനം വളരെ പരിതാപകരമായി 120 ആയിരുന്നു. “ഡിസ്റ്റിലേഷന്‍”, “റിവേഴ്സ് ഓസ്മോസിസ്”, “ഫില്‍ട്രേഷന്‍”, “ഓസോണേഷന്‍” അഥവാ ഓസോണ്‍ വാതകം ഉപയോഗിച്ച് അണുജീവികളെ നശിപ്പിക്കല്‍ തുടങ്ങി വിവിധരീതികളിലാണ് വെളളം ശുദ്ധീകരിക്കുന്നത്.
    ബ്യൂറോ ഓഫ് ഇന്ത്യന്‍സ്റ്റാന്‍ഡേര്‍ഡ്സിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മിനറല്‍ വാട്ടര്‍ നിര്‍മ്മാണ കമ്പനികളില്‍ 55 ശതമാനവും കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാപദേശ് എന്നീ നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ സര്‍ട്ടിഫിക്കേഷനുളള 1800 മിനറല്‍ വാട്ടര്‍ കമ്പനികള്‍ മാത്രമായിരുന്നു നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നതെങ്കില്‍ ഈ വര്‍ഷത്തെ കണക്കനുസരിച്ച് ഇത് 3000 ത്തിലെത്തി നില്‍ക്കുന്നു.


    ബോട്ടിലിലെ രാസവസ്തുക്കളും മറ്റു മാലിന്യങ്ങളും


    ബോട്ടിലുകളില്‍ നിറച്ച് വില്‍പനയ്ക്കെത്തുന്ന മിനറല്‍ വാട്ടറിന്റെ പ്രശ്നങ്ങള്‍, നിറയ്ക്കുന്ന ബോട്ടിലില്‍ തന്നെയാണ് ആരംഭിക്കുന്നത്. “പോളി എതിലിന്‍ ടെറിഫ്താലേറ്റ്” (Poly Ethylene Terephthalate) അഥവാ “PET” എന്ന പ്ളാസ്റിക് കൊണ്ടുണ്ടാക്കിയ ബോട്ടിലുകളാണ് വെളളം നിറയ്ക്കാന്‍ ഉപയോഗിക്കുന്നത്. പോളിയെസ്റര്‍ തുണിത്തരങ്ങളുടെയും കാര്‍പെറ്റുകളുടെയും നിര്‍മ്മാണത്തിലുപയോഗിക്കുന്ന രാസവസ്തു ആണ് “പോളി എഥിലിന്‍ ടെറിഫ്താലേറ്റ്”. വാട്ടര്‍ ബോട്ടിലുകളുടെ നിര്‍മ്മാണത്തില്‍ ആന്റിമണി ട്രൈ ഓക്സൈഡ് എന്ന രാസ ത്വരകമാണ് ഉപയോഗിക്കുന്നത്. “പെറ്റ്” ബോട്ടിലുകളുടെ നിര്‍മ്മാണത്തില്‍ കെമിക്കല്‍ അഡിറ്റീവുകളും ഉപയോഗിക്കുന്നുണ്ട്. ഉയര്‍ന്ന ഊഷ്മാവില്‍ ഉരുക്കി ബോട്ടില്‍ ആകൃതി വരുത്തുമ്പോള്‍ ഉണ്ടാകുന്ന രാസവസ്തുക്കള്‍ ബോട്ടിലില്‍ അവശേഷിക്കാന്‍ സാധ്യതയേറെയാണ്. നിര്‍മ്മാണപ്രക്രിയയുടെ അന്തിമഘട്ടത്തില്‍ പെറ്റ്ബോട്ടിലില്‍ “അസറ്റാല്‍ഡിഹൈഡ്” എന്ന രാസവസ്തുവും കയറിക്കൂടുന്നു. ബോട്ടിലുകളില്‍ നിറച്ച വെളളം കുടിക്കുമ്പോഴുണ്ടാകുന്ന ചെറിയ രുചി വ്യത്യാസം അസറ്റാല്‍ഡിഹൈഡിന്റേതാണ്. ഈ രാസപദാര്‍ത്ഥങ്ങള്‍ വെളളത്തിലേക്ക് ഊറിയിറങ്ങുന്നതിനുളള സാധ്യത വളരെയാണ്.

    “പെറ്റ്” ബോട്ടിലുകളില്‍ നിന്നും ഉണ്ടാകുന്ന തിരിച്ചറിയാന്‍ കഴിയാത്ത രാസ വസ്തുക്കള്‍ക്ക് ശരീരത്തിലെ ഈസ്ട്രോജന്റെയോ മറ്റ് പ്രത്യുല്‍പാദന ഹോര്‍മോണുകളുടെയോ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ ശേഷിയുണ്ടെന്ന് ഫ്രാങ്ക്ഫര്‍ട്ടിലെ ഗോഥെ യൂണിവേഴ്സിറ്റിയിലെ ഇക്കോ ടോക്സിക്കോളജിസ്റും പ്രമുഖ ഗവേഷകനുമായ മാര്‍ട്ടിന്‍ വാഗ്നര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കുടിവെളള നിര്‍മ്മാതാക്കള്‍ വെളളം ഉപയോഗിക്കാവുന്ന അവസാനതീയതി ബോട്ടിലില്‍ രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.

    അടുത്തയിടെ ജര്‍മനിയില്‍ നടന്ന ഒരു ശാസ്ത്രീയ പഠനത്തില്‍ പ്ളാസ്റിക് ബോട്ടിലുകളില്‍ നിന്നും മാരകമായ വിഷവസ്തുക്കള്‍ വെളളത്തിലേക്ക് ഊറിയിറങ്ങുന്നുവെന്ന് കണ്ടെത്തി. റഫ്രിജറേറ്ററുകളില്‍ സൂക്ഷിക്കുന്ന മിനറല്‍ വാട്ടര്‍ ബോട്ടിലുകളില്‍ നിന്നും രാസവസ്തുക്കള്‍ വെളളത്തിലേക്ക് ഊറിയിറങ്ങുന്നത് കുറവായിരിക്കും. എന്നാല്‍ ഉയര്‍ന്ന ഊഷ്മാവില്‍ സൂക്ഷിച്ചാല്‍ പ്ളാസ്റിക്കില്‍ നിന്നുളള രാസപദാര്‍ത്ഥങ്ങള്‍ ജലത്തിലേക്ക് ഊറിയിറങ്ങാന്‍ സാധ്യത കൂടുതലായിരിക്കും.

    ഓഫീസുകളിലെയും ഫാക്ടറികളിലെയും ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്ന കുടിവെളളം ദിവസങ്ങളോളം കാനുകളില്‍ ഇരിക്കുമ്പോള്‍ അതിന്റെ രുചിയും മണവും വ്യത്യാസപ്പെടുന്നതായി കാണാം. മിനറല്‍വാട്ടര്‍ നിര്‍മ്മാണത്തിനുവേണ്ടി ശേഖരിക്കുന്ന ജലത്തില്‍ അണുജീവികള്‍ ഉണ്ടായിരിക്കാം. അണുജീവികളെ നശിപ്പിച്ചാലും പിന്നീടും അണുജീവികളുടെ സാന്നിധ്യമുണ്ടാകാം. ആരോഗ്യവാന്മാരായ ആളുകളില്‍ ഇതുമൂലം വയറിന് ചെറിയ അസ്വസ്ഥത മാത്രമേ ഉണ്ടാകുന്നുളളൂവെങ്കില്‍ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന് നേരിയ തകരാറുളളവര്‍ക്ക് ഇത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.


    മഴവെളളം ശുദ്ധമായ ജലം

    മെല്‍ബോണിലെ മൊണാഷ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തില്‍, മഴവെളളസംഭരണിയില്‍ ശേഖരിച്ച മഴവെളളമാണ് കുടിക്കുവാന്‍ ഏറ്റവും അനുയോജ്യമായ ജലമെന്നാണ് പറയുന്നത്. വര്‍ഷങ്ങളായി നാം ഉപയോഗിച്ചുകൊണ്ടിരി ക്കുന്ന ജലം സുരക്ഷിതമല്ലെന്ന് ചിലര്‍ ചിന്തിക്കുമ്പോള്‍ ഒരു ആസ്ട്രേലിയന്‍ പഠനമനുസരിച്ച് മനുഷ്യാരോഗ്യത്തിന് ശുദ്ധീകരിക്കാത്ത മഴവെളളം യാതൊരു ഹാനിയും വരുത്തില്ലെന്നാണ് കണ്ടെത്തിയത്.

    ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ നിര്‍വ്വചന പ്രകാരം മിനറല്‍ വാട്ടര്‍ 250 പി.പി.എം (പാര്‍ട്സ് പെര്‍ മില്യന്‍) മിനറലുകള്‍ ലയിച്ചുചേര്‍ന്നിരിക്കുന്ന ജലമാണ്. സാങ്കേതികമായി പറഞ്ഞാല്‍ സ്വേദനപ്രക്രിയ നിര്‍വ്വഹിക്കുകയോ, രാസപ്രക്രിയയിലൂടെ മൃദുവാക്കുകയോ ചെയ്യാത്തിടത്തോളം കാലം ഭൂമിയില്‍ നിന്ന് നമുക്ക് ലഭിക്കുന്ന ജലം മിനറല്‍ വാട്ടര്‍ തന്നെയാണ്. രണ്ട് തലമുറകള്‍ക്ക് മുമ്പ് രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും കിണറ്റിലെ ധാതുലവണങ്ങളാല്‍ സമൃദ്ധമായ കുടിവെളളത്തെയായിരുന്നു ആശ്രയിച്ചിരുന്നത്.


    ബോട്ടില്‍ഡ് മിനറല്‍ വാട്ടറിന്റെ ചെലവ്

    ഒരു ബോട്ടില്‍ മിനറല്‍ വാട്ടറിന് ചെലവാകുന്ന തുകയുടെ നൂറിരട്ടിയാണ് ഉപഭോക്താവിന്റെ കൈയില്‍ നിന്നും കമ്പനികള്‍ വാങ്ങുന്നത്. 12 രൂപ വിലയുളള ഒരു കുപ്പി മിനറല്‍ വാട്ടറിന്റെ തൊഴില്‍ ചെലവ് മാറ്റിനിറുത്തിയാല്‍ വരുന്ന വില വെറും 25 പൈസ മാത്രമാണ്. ബോട്ടിലിന്റെ പുറത്ത് മിനറല്‍ വാട്ടര്‍ എന്ന ലേബല്‍തന്നെ അര്‍ത്ഥരഹിതമാണ്. നിയമമനുസരിച്ച് വില്‍പനയ്ക്കെത്തുന്ന മിനറല്‍ വാട്ടറില്‍ ധാതുലവണങ്ങളുടെ അളവ് എത്രയുണ്ടാകണമെന്ന് കൃത്യമായി പറയുന്നില്ല.


    ബോട്ടില്‍ഡ് മിനറല്‍ വാട്ടറിന്റെ വിവിധ പരിശോധനാ ഫലങ്ങള്‍

    അഹമ്മദ്ബാദ് ആസ്ഥാനമായുളള സ്വതന്ത്ര നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ “കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് സൊസൈറ്റി” (CERS) ഇന്ത്യയിലെ 13 ബ്രാന്‍ഡ് മിനറല്‍ വാട്ടര്‍ കമ്പനികളുടെ ഉത്പന്നങ്ങളെപ്പറ്റി ഒരു പഠനം നടത്തുകയുണ്ടായി. 13 ബ്രാന്‍ഡുകളില്‍ പത്തിലും അന്യവസ്തുക്കള്‍ പൊങ്ങിക്കിടക്കുന്നതായി പഠനത്തിലൂടെ മനസ്സിലാക്കി.

    ഇന്ത്യയില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റാന്‍ഡേര്‍ഡ്സിന്റെ സര്‍ട്ടിഫിക്കേഷനില്ലാതെ മിനറല്‍ വാട്ടര്‍ വില്പന നടത്തുന്ന കമ്പനികളെയും ഈ പഠനത്തില്‍ കണ്ടെത്തുകയുണ്ടായി. ബോര്‍വെല്‍ വാട്ടര്‍ നേരിട്ടും ബോര്‍വെല്‍ വാട്ടറും മിനറല്‍ വാട്ടറും കലര്‍ത്തിയും വില്പന നടത്തുന്ന കമ്പനികളുമുണ്ട്. 

    സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് ഡല്‍ഹിയില്‍ വിവിധ കമ്പനികളുടെ മിനറല്‍ വാട്ടറില്‍ അടങ്ങിയിരിക്കുന്ന കീടനാശിനികളുടെ അളവിനെപ്പറ്റി ഒരു പഠനം നടത്തുകയുണ്ടായി. 34 ഓളം മിനറല്‍ വാട്ടര്‍ ബ്രാന്‍ഡുകളാണ് ഈ പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. വിവിധ കമ്പനികള്‍ നിര്‍മ്മിക്കുന്ന മിനറല്‍ വാട്ടറില്‍ “ഓര്‍ഗാനോ ഫോസ്ഫറസ്, “ഓര്‍ഗാനോ ക്ളോറിന്‍” തുടങ്ങിയ കീടനാശിനികള്‍ കുറഞ്ഞതോതില്‍ കണ്ടെത്തിയിരുന്നു.



    പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍

    ആഗോളതലത്തില്‍ 1.5 മില്യന്‍ ടണ്‍ പ്ളാസ്റിക് മാലിന്യങ്ങളാണ് ഉപയോഗം കഴിഞ്ഞ കുടിവെളള ബോട്ടിലുകളായി വര്‍ഷംതോറും ഉണ്ടാകുന്നത്. ഇതില്‍ 20 ശതമാനം പുന:ചംക്രമണം ചെയ്യപ്പെടുന്നു. ബാക്കിവരുന്ന 80 ശതമാനം മണ്ണിനടിയിലേക്കും സമുദ്രത്തിലേക്കുമാണ് പോകുന്നത്. സമുദ്രത്തിലെ മത്സ്യ വിഭവസമ്പത്തിന് ഇത് അപകടകരമായ പ്രശ്നങ്ങളാണുണ്ടാക്കുന്നത്.


    മിനറല്‍ വാട്ടര്‍ ദിവസേന കുടിക്കേണ്ടതുണ്ടോ ?

    വിറ്റാമിനുകള്‍ ദിവസേന ശരീരത്തിന് ആവശ്യമാണെങ്കിലും മിനറലുകള്‍ ശരീരത്തിന് കുടിവെളളത്തില്‍കൂടി ദിവസേന നല്‍കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ശാസ്ത്രലോകത്തിന് സന്ദേഹമുണ്ട്. സമീകൃതമായ ഭക്ഷണത്തിലൂടെ ശരീരത്തിന് ആവശ്യമായ ധാതുലവണങ്ങള്‍ ലഭിക്കുന്നതാണ്. പാലിലും, പച്ചക്കറികളിലും, ധാന്യങ്ങളിലും, പയര്‍വര്‍ഗ്ഗങ്ങളിലും ഒക്കെ ശരീരത്തിനാവശ്യമായ ധാതുലവണ ങ്ങള്‍ വേണ്ടുവോളം അടങ്ങിയിട്ടുണ്ട്.


    ബോട്ടില്‍ഡ് മിനറല്‍ വാട്ടറിന് പ്രിയമേറുന്നു

    മണ്‍കുടങ്ങളില്‍ വെളളം നിറച്ച് ആവശ്യത്തിനുപയോഗിച്ചുകൊണ്ടിരുന്ന പഴയ ഭാരതീയ സമ്പ്രദായം ഉപേക്ഷിച്ച് പ്ളാസ്റിക് കാനുകളിലും, ഡ്രമ്മുകളിലും വെളളം നിറച്ച് വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കുന്ന രീതി ഇന്ന് സര്‍വ്വസാധാരണമായിക്കഴിഞ്ഞു. 5 ലിറ്ററിന് മുകളിലുളള പരമ്പരാഗതമല്ലാത്ത ബോട്ടില്‍ഡ് മിനറല്‍ വാട്ടറിന്റെ വില്പന അതിവേഗം ഉയര്‍ന്നുകൊണ്ടിരിക്കു കയാണ്.

    അമേരിക്കയാണ് ലോകത്തിലെ ഏറ്റവും വലിയ മിനറല്‍ വാട്ടര്‍ ഉപഭോക്താക്കള്‍. മെക്സിക്കോ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. ഒരു അമേരിക്കക്കാരന്‍ പ്രതിവര്‍ഷം ശരാശരി 79 ലിറ്റര്‍ മിനറല്‍ വാട്ടര്‍ ഉപയോഗിക്കുന്നു.

    ഒരിക്കല്‍ സമ്പന്ന വര്‍ഗ്ഗക്കാര്‍ മാത്രമാണ് മിനറല്‍ വാട്ടര്‍ ഉപയോഗിച്ചിരുന്ന തെങ്കില്‍ ഇന്ന് ഏതു സാമ്പത്തികശ്രേണിയില്‍പ്പെട്ടവരും ബോട്ടിലില്‍ നിറച്ച കുടിവെളളം വാങ്ങി ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു.. ഏറ്റവും ശുദ്ധമായ കുടിവെളളം എന്ന് കരുതിയാണ് ആവശ്യക്കാരന്‍ മിനറല്‍ വാട്ടറിനെ ആശ്രയിക്കുന്നത്. ദേശീയ-അന്തര്‍ദേശീയ മിനറല്‍വാട്ടര്‍ ബ്രാന്‍ഡുകള്‍ എല്ലാം തന്നെ അവരുടെ ഉത്പന്നങ്ങള്‍ ഇന്ത്യയിലെ റെയില്‍വേ സ്റേഷനുകളിലും, മാളുകളിലും, ബസ് സ്റേഷനുകളിലും, പ്രൊവിഷന്‍ സ്റോറുകളിലും മുറുക്കാന്‍ കടകളിലും വരെ എത്തിച്ച് കച്ചവടം തകൃതിയാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബോട്ടില്‍ഡ് വാട്ടറിന്റെ വില്‍പന ആഗോളതലത്തില്‍ വളരെയധികം ഉയര്‍ന്നിട്ടുണ്ട്.

    2009 ല്‍ ലോകത്താദ്യമായി ന്യൂ സൌത്ത് വെയ്ല്സിലെ ബുന്‍ഡാനൂണില്‍ ബോട്ടിലില്‍ നിറച്ച കുടിവെളളത്തിന്റെ ഉപയോഗം നിയമംമൂലം നിരോധിക്കുക യുണ്ടായി. കൂടുതല്‍ അളവിലുളള വലിയ പാക്കിംഗ് മിനറല്‍ വാട്ടറിനെക്കാളും ചെറിയ പാക്കിംഗുകള്‍ക്കാണ് ഇന്ത്യയില്‍ പ്രിയം.

      ജീവിതശൈലിയുടെ ഭാഗമായി ബോട്ടില്‍ഡ് മിനറല്‍ വാട്ടര്‍ കുടിക്കുന്നത് ജര്‍മ്മനിയിലെപ്പോലെ ഇന്ത്യയിലെ ജനങ്ങള്‍ക്കും ഒരു ഫാഷനായി മാറിക്കഴിഞ്ഞു. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെല്ലാം ഇറ്റലിയിലെയും ഫ്രാന്‍സിലെയും മുന്‍നിരയിലുളള മിനറല്‍വാട്ടര്‍ ബ്രാന്‍ഡുകള്‍ ഇന്ന് ലഭ്യമാണ്.

    ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് 
    ആരോഗ്യവാർത്തകൾ 
    {[['']]}

    SKIN DISEASES

    ചര്‍മ്മ രോഗങ്ങള്‍

    ത്വക്കിനെ ബാധിക്കുന്ന രോഗങ്ങളുടെ കാരണം പുറത്തുനിന്നും ശരീരത്തില്‍ നിന്നതന്നെയും ഉണ്ടാകാം. പുറത്തുനിന്ന് രോഗം കൊണ്ടുവരുന്നത് ബാക്ടീരിയയോ ഫംഗസോ വൈറസുകളോ ആകാം. പേന്‍, സ്കാബ് മൈറ്റ് എന്നിവയും രോഗംകൊണ്ടുവരുന്നവയാണ്. യൌവനാരംഭത്തിലെ മുഖക്കുരുവും തുടയിടുക്കിലെ ചൊറിച്ചിലുമൊക്കെ ബാക്ടീരിയയും ഫംഗസും സമ്മാനിക്കുന്നതാണ്. ചര്‍മ്മരോഗങ്ങള്‍ കലശലായി, മരണകാരണമാവുന്ന തരവുമുണ്ട്. ത്വക്കില്‍ ചൊറിഞ്ഞുതിണിര്‍ത്ത പാടുകളായോ കുരുവും കുമിളകളുമായോ പ്രത്യക്ഷപ്പെടുന്ന തരം ചര്‍മ്മരോഗങ്ങളുണ്ട്. ചിക്കന്‍പോക്സ്, മണല്‍, ഹെര്‍പ്പിസ് എന്നിവ ഉദാഹരണം. ചില സസ്യങ്ങളുടെ സമ്പര്‍ക്കം, പ്രാണികളുടെ കടി എന്നിവയുണ്ടാക്കുന്ന അലര്‍ജി മൂലവും ചര്‍മ്മരോഗങ്ങള്‍ വരാറുണ്ട്. ശരീരത്തിന്റെ ഏതെങ്കിലും പ്രവര്‍ത്തനത്തകരാറുമൂലം സംഭവിക്കാവുന്നവയാണ് സോറിയാസിസ്, വെള്ളപ്പാണ്ട് (ലൂക്കോഡെര്‍മ) , എക്സീമ തുടങ്ങിയ ചര്‍മ്മരോഗങ്ങള്‍. അരിമ്പാറയ്ക്കു കാരണമാവുന്നത് വൈറസുകളാണ്. ത്വക്കിനെ ബാധിക്കുന്ന കാന്‍സര്‍ ആണ് ഇക്കുട്ടത്തില്‍ വെച്ചേറ്റവും മാരകമായ ചര്‍മ്മ രോഗം. 


    എക്സീമ :
    ചര്‍മ്മത്തിലെ വീക്കം എന്നര്‍ത്ഥം വരുന്ന ഡെര്‍മാറ്റിറ്റിസ് എന്നും ഇതിനുപേരുണ്ട്. ചൊറിച്ചിലോടുകൂടിയ ചുവന്ന തിണര്‍പ്പുകളാണ് എക്സീമയുടെ മുഖഭാവം. ചര്‍മ്മം, വരണ്ടതോ ചെളുക്കകളുള്ളതോ വിണ്ടുകീറിയതോ പൊട്ടിയൊലിക്കുന്നതോ ആയി കാണപ്പെടുന്നു. ഒലിക്കുന്ന ദ്രാവകം അണുബാധയുള്ളതോ ചലമോ അല്ലതാനും. എക്സീമയ്ക്ക് കാരണം പലതാണ്. അലര്‍ജികൊണ്ടും പാരമ്പര്യമായും എക്സീമ പിടിപെടാം. ഇതാണ് അറ്റോപിക്എക്സീമ. മറ്റെന്തെങ്കിലും പ്രകോപനംകൊണ്ടും, ഫംഗസ്, ബാക്ടീരിയ, വൈറസ് എന്നിവയുടെ ആക്രമണത്താലും ഇതുണ്ടാവാറുണ്ട്. ഈ ആക്രമണം കണ്ട ഭാഗത്തുനിന്ന് വിട്ടുമാറിയാണ് ഇത്തരം എക്സീമ വ്യാപിക്കുന്നത്. സ്ഥിരമായി ഉരച്ചിലും ചൊറിച്ചിലും നടക്കുന്ന ശരീരഭാഗങ്ങളിലും എക്സീമ വരാം. എക്സീമ ശരീരത്തിന്റെ ഏതു ഭാഗത്തും വരാം, തലയോട്ടിയിലും നെറ്റിയിലും മുട്ടുമടക്കുകളിലും ആസനത്തിനിടയിലും വരെ രോഗം ബാധിക്കുന്നു. വരണ്ട ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെട്ട് തണുപ്പും ഈര്‍പ്പരഹിതവുമായ കാലാവസ്ഥയില്‍ മൂര്‍ച്ഛിക്കുന്ന തരവും, കൈവെള്ളയിലും കാലടിയിലും പ്രത്യക്ഷപ്പെട്ട് വരണ്ടകാലാവസ്ഥയില്‍ ഗുരുതരമാവുന്ന തരവുമുണ്ട്. വെരിക്കോസ് വെയിനിന്റെ അസുഖമുള്ള പ്രായം ചെന്നവരില്‍ വീനസ് എക്സീമ ബാധിക്കാറുണ്ട്. ചുവന്ന നിറത്തില്‍ ചെതുമ്പല്‍ കെട്ടി, തടിച്ച ഞരമ്പുകളുടെ മേലുള്ള ചര്‍മ്മത്തില്‍ ചൊറിച്ചിലോടെ ഇത് കാണപ്പെടുന്നു. തന്നിഷ്ടം പോലെ വന്നുപോകുന്ന രോഗമാണ് എക്സീമ.


    എക്സീമയ്ക്കുള്ള ചികിത്സ ലളിതമാണ്. ഒരു സസ്യമോ ഭക്ഷണമോ ജീവിയോ മറ്റേതെങ്കിലും വസ്തുവോ ആയുള്ള സ്പര്‍ശനമാണ് രോഗം തുടങ്ങാനോ കലശലാവനോ കാരണമാവുന്നതെങ്കില്‍ അതുമായിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കാമല്ലോ. സ്ഥിരമായി ഉരച്ചിലോ പോറലോ ഏല്ക്കുന്ന ജീവിതരീതിയാണെങ്കില്‍ അതും മാറ്റിയെടുക്കാം. സ്റിറോയ്ഡ് അടങ്ങിയ കോര്‍ട്ടിസോണ്‍ ക്രീമുകള്‍ ഫലപ്രദമായ മരുന്നാണ്. കൂടുതല്‍ കലശലായ ഘട്ടത്തില്‍ സ്റിറോയ്ഡ് ഗുളികകളും ഇന്‍ജെക്ഷനും വേണം. കാലാവസ്ഥാമാറ്റത്തിനും എക്സീമ ശമിപ്പിക്കാനാവും. തണുപ്പ്മൂലം പ്രത്യക്ഷപ്പെടുന്ന രോഗം, ചൂടുകാലാവസ്ഥയിലേക്ക് മാറിത്താമസിക്കുമ്പോള്‍ ഭേദമാവുന്നതുകണ്ടിട്ടുണ്ട്. ചെറുപ്പത്തില്‍ എക്സീമ വന്നവരില്‍ പ്രായമാകുമ്പോള്‍ അതുമാറാറുണ്ട്. എന്നാല്‍ ഇവര്‍ക്ക് ആസ്മ പിടിപെടാന്‍ സാധ്യത കൂടുതലാണ്.

    അരിമ്പാറ (വാര്‍ട്ട്)
    തൊലിപ്പുറത്ത് പൊന്തിവരുന്ന, ഉരുണ്ട് കട്ടിയുള്ള, പല വലിപ്പത്തിലുള്ള, വൃത്തികേടുതോന്നിക്കുന്ന കറുത്ത മുഴകളാണിവ. ഏതാണ്ട് പത്തുതരം അരിമ്പാറകളുണ്ട്. കണ്ണില്‍പ്പെടാത്ത കറുത്ത പൊട്ടുകളായും വലിയ അഭംഗിയുണ്ടാക്കുന്ന വിധത്തിലും, മുഖത്തും കൈകാലുകളിലും ഇത് മുളച്ചുപൊന്തുന്നു. മനുഷ്യനില്‍ ഇതുണ്ടാക്കുന്ന 130 തരം “ പാപ്പിലോമവൈറസു ”കളുണ്ട്. സമ്പര്‍ക്കംകൊണ്ട് പകരുന്നതാണ് അരിമ്പാറകള്‍. ചില മാസങ്ങള്‍ക്കുള്ളില്‍ മാഞ്ഞുപോകുന്നതരവും ജീവകാലം നിലനില്‍ക്കുന്നതരവും അരിമ്പാറകളുണ്ട്. ചിലതാകട്ടെ, ഇല്ലാതായാലും അതേ സ്ഥാനത്ത് വീണ്ടും പൊന്തിവരികയും ചെയ്യും.
    ശരീരത്തിലെവിടെയും അരിമ്പാറ പൊന്താം. കൈകളില്‍, ഒറ്റക്കൊറ്റക്ക്, തടിച്ചുപരുപരുത്ത മുഖത്തോടെ അവ കാണപ്പെടുന്നു. പരന്നുമൃദുവായി കാണപ്പെടുന്ന ചെറിയ അരിമ്പാറക്കൂട്ടങ്ങള്‍ മുഖത്തിലും കഴുത്തിലും മണികണ്ഠത്തിലും മുട്ടുകളിലും കാണാം. നൂല്‍ വണ്ണത്തിലും വിരല്‍വണ്ണത്തിലും ഇവ പ്രത്യക്ഷപ്പെടും. കണ്‍പോളകളിലും ചുണ്ടിലുമാണ് ഈ തരം സാധാരണ കാണുന്നത്. നഖങ്ങള്‍ക്കു ചുറ്റുമായും കാലിനടിയിലും ജനനേന്ദ്രിയങ്ങളില്‍പ്പോലും അരിമ്പാറ പൊന്താം. അരിമ്പാറയുണ്ടാക്കുന്ന വൈറസിന് പലവിധം കാന്‍സറുമായും ബന്ധമുണ്ട് എന്നത് സംഗതി ഗൌരവമുള്ളതാക്കുന്നു. ജനനേന്ദ്രിയ അരിമ്പാറയ്ക്കും കാന്‍സറിനും ഒരുതരം വാക്സിന്‍ ചികിത്സയുണ്ട്. സാലിസിലിക് ആസിഡും സില്‍വര്‍നൈട്രേറ്റും മികച്ച ഫലം തരുന്ന മരുന്നുകളാണ്. ഈ മരുന്നുകള്‍ അരിമ്പാറകളെ അലിയിച്ച് ഇല്ലാതാക്കുന്നു. ഇതിനുശേഷം പ്യൂമിസ് കല്ലുകൊണ്ട് ഉരസുന്നത് നല്ലതാണ്. അരിമ്പാറകളെ മരവിപ്പിച്ച് കൊഴിച്ചുകളയുന്നതും ലേസര്‍ ചികിത്സയും ഫലപ്രദമാണ്. ശസ്ത്രക്രിയ വഴി നീക്കം ചെയ്യുന്നതും ഒരു ചികിത്സാ രീതിയാണ്. ഇത്തരത്തില്‍, ഹിപ്പ്നോട്ടിസം അടക്കം വിവിധ ചികിത്സകള്‍ അരിമ്പാറയെ നശിപ്പിക്കാന്‍ നിലവിലുണ്ട്. എന്നാല്‍ പ്രശ്നമിതാണ് ; അരിമ്പാറ ചിലപ്പോള്‍ വീണ്ടും പൊന്തിവരും.

    ലൂക്കോഡെര്‍മ അഥവാ വെള്ളപാണ്ട്
    വിറ്റിലാഗോ എന്നുകൂടി അറിയപ്പെടുന്ന വെള്ളപാണ്ട്, മനുഷ്യശരീരം തന്നെ ഉണ്ടാക്കുന്ന ഒരവസ്ഥയാണ്. തൊലിക്ക് നിറം (കറുപ്പോ, വെളുപ്പോ, ഇരുനിറമോ) കൊടുക്കുന്ന മെലാനിന്‍ ഇല്ലാതെ ജനിക്കുന്ന “ വെള്ളക്കാരെ ” കണ്ടിട്ടില്ലേ ? ആല്‍ബിനിസം എന്നാണ് ഈ അവസ്ഥയുടെ പേര്. ഇക്കുട്ടരുടെ തൊലിയും മുടിയും പുരികവും കണ്‍പീലികളും ഒക്കെ വെളുത്തിരിക്കും. ഇത് ജ•നാല്‍ വരുന്നതാണ്. എന്നാല്‍ നിറം കൊടുക്കുന്ന മെലാനിന്‍ പതുക്കെപ്പതുക്കെ ഇല്ലാതായി അവിടവിടെ വെളുത്ത പാണ്ടുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് ലൂക്കോഡെര്‍മ. കാഴ്ചയില്‍ അറുപ്പും വെറുപ്പുമുണ്ടാവുന്ന രൂപമാണ് രോഗിക്ക്. ഏതു പ്രായക്കാരെയും ഇത് ബാധിക്കാം. പാരമ്പര്യമായും ഇത് കണ്ടുവരുന്നു. ചെറുപ്പത്തില്‍ തന്നെ ഇത് തുടങ്ങി വെക്കും. ലോകത്ത് ഒരു ശതമാനം പേര്‍ക്കെങ്കിലും ഈ രോഗമുണ്ട്. ഇന്ത്യയില്‍ ഈ തോത് അല്പം കൂടുതലുമാണ്. സ്ത്രീകളെയാണത്രെ കൂടുതലും ഇതാക്രമിക്കുന്നത്. കൈകളിലും കഴുത്തിലും തുടങ്ങി പുറത്തും ദേഹം മുഴുവനും പാണ്ടുകളായി ഇതി വ്യാപിക്കുന്നു. മുടികൊഴിച്ചിലും നരയും രോഗിയെ ബാധിക്കുന്നു. 

    വെളുത്തനിറം ഇന്ത്യക്കാരന്റെ ഭ്രമമാണെങ്കിലും പാണ്ടുപിടിച്ചുവെളുക്കുന്നത് ആരുമിഷ്ടപ്പെടില്ല. പാണ്ടുള്ളവരെ അകറ്റിനിര്‍ത്തുകയും ലജ്ജമൂലം അവര്‍ സ്വയം അകന്നുനില്‍ക്കുകയും ചെയ്യുന്നു. മറ്റെല്ലാവിധത്തിലും ആരോഗ്യവാനും യോഗ്യനുമാണെങ്കിലും ഒരുതരം ഒറ്റപ്പെടലിന് രോഗി വിധേയനാവുന്നു. ചികിത്സ ഇതിനുംകൂടി വേണമെന്നര്‍ത്ഥം.

    വിരകള്‍ മൂലമോ, കാല്‍സിയത്തിന്റെ കുറവുകൊണ്ടോ മഞ്ഞപ്പിത്തംമൂലമോ ഉദരരോഗങ്ങള്‍ മൂലമോ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതുകൊണ്ടോ ആവാം രോഗബാധ. എന്നാല്‍ കടുത്ത മാനസിക സംഘര്‍ഷം ആണ് പ്രധാനകാരണമായി വിദഗ്ധര്‍ പറയുന്നത്. ബാക്ടീരിയയോ വൈറസോ ഫംഗസോ അല്ല മൂലകാരണം. തൊലിയിലെ മെലാനിന്‍ എന്ന വസ്തുവിനെ ശരീരം തന്നെ ഇല്ലാതാക്കുന്നതാണ് നിറപ്പകര്‍ച്ചയ്ക്ക്കാരണം. പാണ്ടുള്ളവരുമായി അടുത്തിടപഴകുന്നതുകൊണ്ട് ഒരിക്കലും രോഗം വരില്ല.

    വെള്ളപാണ്ടിന് ചികിത്സകള്‍ പലതുണ്ടെങ്കിലും ഫലസിദ്ധിക്ക് വലിയ ഉറപ്പൊന്നുമില്ല. ചില ചികിത്സാവിധികള്‍ താഴെപ്പറയുന്നു.

    1. സോറാലിന്‍ (Psoralen) മരുന്നുകഴിച്ച ശേഷം അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്ക്കുക.
    2. പാണ്ടുള്ള ഭാഗത്തേക്ക് നല്ലതൊലി മാറ്റിവെക്കുക
    3. ആന്റി ഓക്സിഡന്റ് മരുന്നുകള്‍ പ്രയോഗിക്കുക.


    നാരങ്ങാ വര്‍ഗ്ഗത്തിലുള്ള ഫലങ്ങള്‍, മത്സ്യം, ഞണ്ട്, കൊഞ്ച് തുടങ്ങിയ കടല്‍ വിഭവങ്ങള്‍, ഡൈ എന്നിവ വര്‍ജിക്കുന്നത് രോഗം പടരാതിരിക്കാന്‍ നല്ലതാണത്രെ. എന്നാലിതിന് ഉറപ്പൊന്നും പറഞ്ഞുകേട്ടിട്ടില്ല.

    തലപ്പേന്‍ :
    ശരീരശുചിത്വത്തെക്കുറിച്ചുള്ള ബോധവും ഷാംപൂ പോലുള്ള വസ്തുക്കളും മരുന്നുകളും ആണ് ഇതിനുകാരണം.
    പേനില്ലാത്ത തലയില്ല എന്നതുപോയി തലയില്‍പ്പോലും പേനില്ല എന്ന അവസ്ഥ നല്ലിട്ടുണ്ട്. എന്നാല്‍ അപ്പറഞ്ഞതൊക്കെ അപ്രാപ്യരായ ആളുകളും നാട്ടിലുണ്ടല്ലോ. പേന്‍ ശല്യം അവരില്‍ ഇപ്പോഴുമുണ്ട്.


    ചിരങ്ങ് (Scabies)
    തൊലിക്കടിയില്‍ മാളത്തില്‍ കഴിയുന്ന മൈറ്റ് എന്ന കാണാന്‍ പറ്റാത്ത സൂക്ഷ്മ പ്രാണികളാണ് ചിരങ്ങിനു കാരണം. പെട്ടെന്ന് മുട്ടയിട്ടുപെരുകുന്ന ഇവ ത്വക്കിലേക്കു തുരന്നുകയറി ചൊറിച്ചിലുണ്ടാക്കുന്നു. ചൊറിച്ചില്‍മൂലം പൊട്ടലും രോമ നഷ്ടവുംകൊണ്ട് തൊലിപ്പുറം വികൃതമാകുന്നു. മനുഷ്യരിലും മൃഗങ്ങളിലും വ്യത്യസ്ത സൂക്ഷ്മപ്രാണികളാണ് ചിരങ്ങുണ്ടാക്കുന്നത്. ചൂടുള്ള സമയത്തും രാത്രിയിലുമാണ് ചൊറിച്ചില്‍ അസഹനീയമാകുന്നത്. മുട്ട വിരിഞ്ഞു വലുതായ മൈറ്റ് തൊലിക്കടിയില്‍ മാളമുണ്ടാക്കി തൊലിപ്പുറമേ ആകൃതിയില്‍ പാടുകളുണ്ടാക്കും. കൊതുകു കടിച്ചപോലത്തെ അടയാളങ്ങളും ഉണ്ടാകും. ശരീരത്തിന്റെ മടക്കുകളിലും ഇടുക്കുകളിലും ചന്തിയിലും തുടയിടുക്കിലും വിരലുകള്‍ക്കിടയിലും സ്ത്രീകളുടെ മുലകള്‍ക്കിടയിലും ആണ് ഇത് അനുഭവപ്പെടുന്നത്. ലക്ഷണങ്ങള്‍ പ്രകടമാകുവാന്‍ അഞ്ചാറാഴ്ച പിടിക്കും. ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെവേണ്ടിവന്നേക്കാം. കുട്ടികളില്‍ കൈവെള്ളകളിലും കാലടികളിലും ചലം നിറഞ്ഞ കുരുക്കളായി ഇതു കാണപ്പെടുന്നു. ത്വക്ക് പൊറ്റകെട്ടി തടിച്ചുനില്‍ക്കുന്ന അവസ്ഥ പ്രായമായവരിലും എച്ച്. ഐ. വി. രോഗികളിലും ഇമ്യൂണോസപ്രസന്റ് മരുന്നുകഴിക്കുന്നവരിലും ആണ് ഉണ്ടാവുക. പ്രാണികള്‍ ഈ പൊറ്റയ്ക്കടിയില്‍ ഒളിച്ചിരിക്കും. ഇത് ചികിത്സ വിഷമകരമാക്കുന്നു. രോഗകാരണകാരായ ഈ സൂക്ഷ്മപ്രാണികള്‍ ചിലന്തികളെ പ്പോലെ എട്ടുകാലുള്ളവയാണ്. ത്വക്കിനിടയിലും പുറത്തുമുള്ള ഇവയുടെ സഞ്ചാരം അസ്വാസ്ഥ്യവും ചൊറിച്ചിലുമുണ്ടാക്കും. ഇതിന് ആറാഴ്ച പിടിക്കും. ചൊറിഞ്ഞും മാന്തിയും രോഗബാധ പൂര്‍ണമാകും. എന്നാല്‍ മുമ്പ് രോഗം വന്നുമാറിയ ഒരാളെ വീണ്ടും രോഗം ബാധിച്ചാല്‍ ഈ മാറ്റം വളരെ പെട്ടെന്നാകും. ഈ സൂക്ഷ്മ പ്രാണിക്ക് രോഗിയുടെ ശരീരത്തിലേ ജീവിക്കാനാവൂ. അല്ലെങ്കില്‍ 36 മണിക്കൂറിനകം അതു ചത്തുപോകും.

    ചിരങ്ങിന്റെ ചികിത്സക്ക് പലതരം മരുന്നുകളുണ്ട്. പ്രാണികളെ കൊല്ലാന്‍ ശക്തിയുള്ള പെര്‍മെത്രിന്‍ എന്ന രാസവസ്തു അടങ്ങിയ ലോഷന്‍ ഒരുതവണ ത്വക്കില്‍ പുരട്ടിയാല്‍ തന്നെ ഫലംകിട്ടും രോഗം കഠിനമാണെങ്കില്‍ രണ്ടാഴ്ചക്കകം ഒന്നുകൂടി പുരട്ടേണ്ടിവരും. സള്‍ഫര്‍ കലര്‍ന്ന ഓയിന്‍മെന്റുകളും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. “ ഐവര്‍ മെക്റ്റിന്‍ ” എന്ന മരുന്ന് കഴിക്കുകയോ അതിന്റെ ലോഷന്‍ പുറമേ പുരട്ടുകയോ ചെയ്യുന്നതും ഫലം ചെയ്യും. അലര്‍ജിക്കുള്ള മരുന്നുകള്‍ ചൊറിച്ചിലിനു ശമനമുണ്ടാക്കും. എന്നാലിത് കുട്ടികളില്‍ പ്രയോഗിച്ചുകൂടാ.

    ഇതുപോലെ വേറെയും അസുഖങ്ങള്‍ ചാടിവീഴാന്‍ തക്കംനോക്കി നില്‍പ്പുള്ളതുകൊണ്ട് ശ്രദ്ധയും വൃത്തിയുമുള്ള ജീവിതശൈലി കൂടിയേ കഴിയൂ. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ നോക്കുന്നതല്ലേ നല്ലത്. ?


    ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് 
    ആരോഗ്യവാർത്തകൾ 

    {[['']]}

    DRINKING WATER


    ഒരു ദിവസം എത്ര ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് കണക്ക്, 8 ഗ്ലാസ് അതായത് ഏതാണ്ട് രണ്ട് ലിറ്റര്‍ എന്നിങ്ങനെയൊക്കെയാണ് പണ്ടുകാലം മുതലേ പറഞ്ഞു വന്നത്. എന്നാല്‍ പുരുഷന്‍മാര്‍ എത്ര വെള്ളം കുടിക്കണം, കുട്ടികള്‍ എത്ര ഗ്ലാസ് വെള്ളം കുടിക്കണം എന്നൊന്നും കൃത്യമായി പലര്‍ക്കും അറിയില്ല.

    ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ വെള്ളം പോയിട്ട് ഭക്ഷണം പോലും കഴിക്കാന്‍ പലര്‍ക്കും സമയമില്ല. എന്നാല്‍ ഒരു ദിവസം ഒരു സ്ത്രീ 2.8 ലിറ്റര്‍ വെള്ളവും പുരുഷന്‍ 3.4 ലിറ്റര്‍ വെള്ളവും കുടിക്കണമെന്നാണ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സിലെ ഗവേഷകര്‍ പറയുന്നത്.



    അത് തന്നെ വെള്ളമായി കുടിക്കണമെന്നില്ല. ചായയുടെ രൂപത്തിലും ജ്യൂസ് ആയും കുടിച്ചാലും മതി. ധാരാളം വെള്ളം കുടിക്കുന്നത് നമ്മുടെ ഒരു ദിവസത്തെ തന്നെ പല രീതിയിലും ബാധിക്കുമെന്നാണ് പറയുന്നത്.

    വെള്ളം കുടിക്കാതിരിക്കുന്ന സമയം നമ്മള്‍ ചെയ്യുന്ന ജോലിയില്‍ നമുക്ക് പൂര്‍ണമായും ഏകാഗ്രത പുലര്‍ത്താന്‍ സാധിക്കില്ലെന്നാണ് പറയുന്നത്. ശരീരത്തിലെ പല രോഗങ്ങളെയും പുറം തള്ളാന്‍ വെള്ളം സഹായിക്കുമെന്നാണ് പറയുന്നത്.

    നല്ല ശുദ്ധം വെള്ളം കുടിക്കുന്നത് സൗന്ദര്യം ഉണ്ടാകാന്‍ കൂടി കാരണമാകുമെന്ന് പറയുന്നത് യുവാക്കളെ മാത്രം മുന്‍നിര്‍ത്തി പറയുന്നതല്ല. അതും സത്യമാണ്. മൂത്രാശയ രോഗവും മറ്റ് പകര്‍ച്ച വ്യാധികളെയും മാറ്റാന്‍ ഏറ്റവും നല്ലമരുന്ന് വെള്ളം ധാരാളം കുടിക്കുക എന്നതുതന്നെയാണ്. അതുമാത്രമല്ല പൊണ്ണത്തടിയുള്ളവരുടെ തടി കുറയ്ക്കാനും വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.

    ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് 
    ആരോഗ്യവാർത്തകൾ 
    {[['']]}

    WATER BORN DISEASES,MALAYALAM ARTICLE

    വയറിളക്കരോഗങ്ങള്‍, കോളറ, മഞ്ഞപ്പിത്തം ഇവയാണ് പ്രധാനപ്പെട്ട ജലജന്യരോഗങ്ങള്‍. ജലം, ഭക്ഷണം ഇവ മലിനപ്പെടുകയും രോഗം മറ്റാളുകളിലേയ്ക്ക് വ്യാപിക്കുകയും ചെയ്യുന്നു. വയറിളക്കം, കോളറ എന്നിവയെ തുടക്കത്തില്‍ തന്നെ കണ്ട് ചികിത്സിക്കേണ്ടതാണ്. പരിസര ശുചിത്വത്തിന്റെ അഭാവമാണ് ജലജന്യ രോഗങ്ങളുടെ പ്രധാന കാരണം


     ജലജന്യരോഗങ്ങള്‍ പ്രതിരോധിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. അവ കൃത്യമായ ചെയ്താല്‍ ഇത്തരം രോഗങ്ങളെ അകറ്റി നിര്‍ത്താം.

    തിളപ്പിച്ചാറിച്ച് വൃത്തിയായി സൂക്ഷിച്ച വെള്ളം കുടിക്കാനുപയോഗിക്കുക. മറ്റാവശ്യങ്ങള്‍ക്കുള്ള വെള്ളം മലിനമല്ലെന്ന് ഉറപ്പാക്കുക. കുടിവെള്ള സ്രോതസുകള്‍ ബ്‌ളീച്ചിംഗ് പൗഡര്‍, ക്‌ളോറിന്‍ ഗുളികകള്‍ ഉപയോഗിച്ച് ശുദ്ധീകരിക്കുക. പൊതുടാപ്പുകളിലൂടെ ലഭിക്കുന്ന വെള്ളം മലിനമല്ലെന്ന് ഉറപ്പുവരുത്തുക. ശുദ്ധജലം ലഭിച്ചില്ലെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യണം. ദേഹ ശുദ്ധിയാണ് മറ്റൊരു പ്രധാന കാര്യം. ഭക്ഷണം കഴിക്കുന്നതിന് മുന്‍പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. പഴങ്ങള്‍, പച്ചക്കറികള്‍ ഇവ വൃത്തിയായി കഴുകി ഉപയോഗിക്കുക. ആഹാരം വൃത്തിയായി പാകം ചെയ്ത് കഴിക്കുക, പഴകിയതും തുറന്നുവച്ചിരിക്കുന്നതുമായ ഭക്ഷണ സാധനങ്ങള്‍ കഴിക്കാതിരിക്കുക.

    തുറസായ സ്ഥലത്ത് മലവിസര്‍ജനം ചെയ്യാതിരിക്കുക. സാനിട്ടറി കക്കൂസുകള്‍ ഉപയോഗിക്കുക. ശരിയായ രീതിയില്‍ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുക. സമൂഹത്തില്‍ പരിസരശുചിത്വം നിരീക്ഷിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കുകയും വേണം.


    ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് 
    ആരോഗ്യവാർത്തകൾ 


    {[['']]}

    RISK OF SELF MEDICATION,MALAYALAM ARTICLE

    സ്വയം ചികിത്സയുടെ അപകടങ്ങൾ

    സ്വയം ചികിത്സ എത്രത്തോളം ആശാസ്യമാണെന്നറിയുവാന്‍ ചില കാര്യങ്ങള്‍ അറിഞ്ഞുവയ്‌ക്കേണ്ടേ.

    അസുഖത്തിന്‌ പ്രതിവിധി ലഭ്യമാക്കുക എന്ന ഗുണത്തോടൊപ്പം തന്നെ അനുബന്ധ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്ത ഒരു മരുന്നും ഇല്ലെന്നത്‌ സത്യമായ വസ്‌തുത. ശരീരത്തിനുള്ളില്‍ കടന്നുചെല്ലുന്ന അളവിനനുസരിച്ച്‌ മരുന്ന്‌ രോഗശമനപദാര്‍ത്ഥവും അതുപോലെ തന്നെ വിഷവും ആയിത്തീരുന്നു എന്നത്‌ യാഥാര്‍ത്ഥ്യം. രോഗിയുടെ പ്രായം, അസുഖത്തിന്റെ തീവ്രത (severity), ശരീരത്തിനുള്ളില്‍ വച്ച്‌ മരുന്നിന്‌ സംഭവിക്കുന്ന രാസമാറ്റം, പ്രതിവിധിയോടൊപ്പം രോഗിയുടെ മറ്റ്‌ അവയവങ്ങളെ മരുന്ന്‌ ബാധിക്കുന്ന വിധം, കരള്‍, ഹൃദയം, വൃക്ക തുടങ്ങിയ ശരീരാവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത, ഒന്നില്‍ കൂടുതല്‍ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ അവ തമ്മില്‍ത്തമ്മിലും ശരീരത്തിലും ഉണ്ടാകാവുന്ന വിരുദ്ധപ്രവര്‍ത്തനങ്ങള്‍ (Drug interactions) മുതലായ ഘടകങ്ങളെ വിശകലനം ചെയ്‌തിട്ടാണ്‌ സമര്‍ത്ഥനായ ഒരു ഡോക്‌ടര്‍ മരുന്നിന്റെ കുറിപ്പടി തയ്യാറാക്കുന്നത്‌.





    വായില്‍ക്കൂടി കഴിക്കുന്ന പല മരുന്നുകളും വയറ്റില്‍ നിന്ന്‌ ആദ്യമെത്തുന്നതും (First pass metabolism) ശരീരത്തിന്‌ പ്രയോജനപ്രദമാകാനും ഉപയോഗം കഴിഞ്ഞ്‌ പുറന്തള്ളപ്പെടാനും പാക ത്തില്‍ പലതരത്തിലും രാസമാറ്റങ്ങള്‍ക്ക്‌ വിധേയമാകുന്നത്‌ കരളില്‍ വച്ചാണ്‌. പക്ഷേ കരളിന്‌ രോഗം ബാധിച്ചിട്ടുള്ള രോഗിക്ക്‌ ചില മരുന്നുകളെ ഇത്തരം രാസമാറ്റങ്ങള്‍ക്ക്‌ വിധേയമാക്കാന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്‌. അതുപോലെ തന്നെ വൃക്കകള്‍ക്ക്‌ തകരാറുണ്ടെങ്കില്‍, കഴിക്കുന്ന മരുന്നിനെ ഉപയോഗശേഷം പുറന്തള്ളാനുള്ള സാദ്ധ്യത വളരെ കുറവായിരിക്കും. തുടര്‍ന്ന്‌ മരുന്ന്‌ ശരീരത്തിലടിഞ്ഞുകൂടുകയും കൂടുതല്‍ സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ക്ക്‌ വഴിതുറക്കുകയും ചെയ്യുന്നു. ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയില്‍ പല മരുന്നുകളും കഴിക്കുമ്പോള്‍ ഗര്‍ഭസ്ഥശിശുവിനെ ബാധിക്കാനിടയുള്ളതുകൊണ്ട്‌ സ്വയം ചികിത്സ വളരെ അപകടസാദ്ധ്യതയുള്ളതാണെന്ന്‌ പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്‌. മദ്യപന്മാര്‍ക്ക്‌ പല മരുന്നുകളും മദ്യം കൂടെ ഉപയോഗിക്കുന്നതുകൊണ്ട്‌ വിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടാക്കും. "വലിയ ആളുകള്‍ക്ക്‌ കൊടുക്കുന്ന മരുന്നിന്റെ അളവല്ല ചെറിയ കുട്ടികള്‍ക്ക്‌ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളത്‌ ". ഒന്നില്‍ കൂടുതല്‍ മരുന്നുകള്‍ കഴിക്കുമ്പോള്‍ അവ തമ്മില്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കാനും കൂടുതല്‍ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക്‌ എത്തിച്ചേരാനും സാദ്ധ്യതയുണ്ട്‌. ഇതൊന്നും മനസ്സിലാക്കാതെയാണ്‌ പൊതുവെ 'സ്വയം ചികിത്സ' നടക്കുന്നത്‌. മരുന്നിന്റെ ലേബലില്‍ ഇങ്ങനെ ഉണ്ടാവാനിടയുള്ള പ്രശ്‌നങ്ങളെപ്പറ്റി വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. അലര്‍ജിക്കുള്ളവ (Anti Allergics), വേദനയ്‌ക്കുള്ളവ (pain killers), പുളിച്ചു തികട്ടലിനും വയറു കമ്പിക്കലിനും ഉള്ളവ (Antacids), ചുമ (Cough syrups), ഉറക്കമില്ലായ്‌മ (sedatives), മലശോധന (laxatives) എന്നിവയ്‌ക്കുള്ളവ, വിറ്റാമിനുകള്‍ (vitamins) ആന്റിബയോട്ടിക്കുകള്‍ (Antibiotics) ആരോഗ്യദായകങ്ങള്‍ (Health supplements) എന്നിവയാണ്‌ സ്വയം ചികിത്സയ്‌ക്കായി വിറ്റഴിയപ്പെടുന്നതും ഡോക്‌ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ വാങ്ങാവുന്നതുമായ OTC (Over the counter) മരുന്നുകള്‍.

    വളരെ ചുരുങ്ങിയ സന്ദര്‍ഭങ്ങളില്‍ മാത്രം, വൈദ്യസഹായം കിട്ടാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തപ്പോള്‍, സ്വയം ചികിത്സയ്‌ക്കായി നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളവയാണ്‌ OTC മരുന്നുകള്‍. വാങ്ങുമ്പോള്‍ അവ ഉപയോഗി ക്കേണ്ട വിധം ഫാര്‍മസിസ്റ്റിനോട്‌ ചോദിച്ച്‌ മനസ്സിലാക്കുകയും വേണം. വളരെ നാളുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കണമെങ്കില്‍ ഡോക്‌ടറുടെ ഉപദേശം തേടേണ്ടത്‌ അത്യാവശ്യമാണ്‌.

    ഡോക്‌ടറുടെ കുറിപ്പടിയില്‍ നിന്ന്‌ സ്വന്തം കുറിപ്പടിയിലേക്കുള്ള മാറ്റം വഴി OTC മരുന്നുകള്‍ തന്നിഷ്‌ടപ്രകാരം ഉപയോഗിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ചിലതുമാത്രം മനസ്സിലാക്കുന്നത്‌ ഒഴിവാക്കാവുന്ന വിപത്തുകളില്‍ നിന്ന്‌ ശരീരത്തെ രക്ഷിക്കാന്‍ സഹായിക്കും. ഏറ്റവും നല്ല വേദന സംഹാരി (pain killer) എന്ന്‌ കരുതപ്പെടുന്ന പാരാസെറ്റാമോള്‍, കൂടുതല്‍ അളവില്‍ കഴിച്ചാല്‍ കരളിനും അതിന്റെ പ്രവര്‍ത്തനത്തിനും പ്രതികൂലമാകുന്നു എന്ന്‌ തെളിയിക്കപ്പെട്ടിരിക്കുന്നു. മദ്യപാനിയാണ്‌ രോഗിയെങ്കില്‍ കരളും അതിന്റെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ വിഷലിപ്‌തമായിത്തീരുന്നു. ഹൃദ്രോഗിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം താറുമാറാക്കാന്‍ വേദനാ സംഹാരികളായ പാരസെറ്റമോളിനും ഐബുപ്രോഫനും (Ibuprofen) ശീഘ്രത്തില്‍ കഴിയുന്നു. കരളിനെ ബാധിക്കുമെന്നുള്ളതു കൊണ്ട്‌ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ ആസ്‌പിരിന്‍ (Aspirin) കൊടുക്കാന്‍ പാടില്ല എന്ന്‌ നിഷ്‌ക്കര്‍ഷിക്ക പ്പെട്ടിരിക്കുന്നു. മുതിര്‍ന്നവര്‍ വേദന, വാതം എന്നിവയ്‌ക്ക്‌ ആസ്‌പിരിന്‍ തുടര്‍ച്ചയായി ഉപയോഗിക്കു ന്നതും നല്ലതല്ല. ആമാശയത്തിനുള്ളിലെ ശ്ലേഷ്‌മസ്‌തരത്തെ അസ്വസ്ഥമാക്കാനുള്ള (Irritation) പ്രവണത ആസ്‌പിരിന്റെ അനുബന്ധ പ്രശ്‌നങ്ങളില്‍ വച്ച്‌ ഏറ്റവും രൂക്ഷമായതാണെന്നു തന്നെ കാരണം. അതേ തുടര്‍ന്ന്‌ ആമാശയത്തിലും കുടലിനുള്ളിലും രക്തസ്രാവം ഉണ്ടാകാനും അത്‌ അള്‍സറായിത്തീരാനും സാദ്ധ്യതകളേറെയാണ്‌. വയറ്റില്‍ പ്രശ്‌നങ്ങളുണ്ടാക്കാത്ത വിധം പല രൂപ ഭേദങ്ങളില്‍ ആസ്‌പിരിന്‍ ലഭ്യമാണ്‌. സ്വയം ചികിത്സിക്കുമ്പോള്‍ ഇവയൊന്നും പ്രയോജനപ്രദമാക്കാന്‍ രോഗികള്‍ക്ക്‌ പറ്റാറില്ല. കരള്‍ വിഷമയമായിത്തീരുമെന്നുള്ളതു കൊണ്ട്‌ നിമിസ്യൂലൈഡ്‌ (Nimesulide) എന്ന മരുന്ന്‌ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ കൊടുക്കരുതെന്ന്‌ ലോകാരോഗ്യസംഘടന (World Health Organisation) നിഷ്‌ക്കര്‍ഷിക്കുന്നു. അമേരിക്കപോലുള്ള രാഷ്‌ട്രങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിക്കഴിഞ്ഞ ഈ മരുന്ന്‌ ഇന്ത്യയില്‍ വളരെയധികമായി ഉപയോഗത്തിലിരിക്കുന്നു.

    കഫ്‌സിറപ്പുകളിലും ജലദോഷത്തിനുള്ള മരുന്നുകളിലും അടങ്ങിയിരിക്കുന്ന ഫിനൈല്‍ പ്രൊപനോളമീന്‍ (Phenyl propanolamine) എന്ന ചേരുവയ്‌ക്ക്‌ പക്ഷാഘാതം ഉണ്ടാക്കാന്‍ കഴിവുണ്ടെന്ന്‌ തെളിഞ്ഞതുകൊണ്ട്‌ അമേരിക്ക, യൂറോപ്പ്‌ എന്നിവിടങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കൂടാതെ പ്രമേഹം, ഗ്ലൂക്കോമ, പ്രോസ്റ്റേറ്റ്‌ ഗ്രന്ഥിയുടെ വീക്കം മുതലായവയ്‌ക്കും ഈ രാസപദാര്‍ത്ഥം ഇടയാക്കുമത്രേ (MIMS).

    കഫത്തോടുകൂടിയ ചുമയ്‌ക്കും (Productive cough) കഫമില്ലാത്ത ചുമയ്‌ക്കും, (Allergic cough) മരുന്നുകള്‍ വെവ്വേറയാണ്‌. പനി ഒരു രോഗലക്ഷണം മാത്രമാണ്‌. ശരീരം ഈ വിധം പ്രതികരിക്കുമ്പോള്‍ അതിനെ മരുന്ന്‌ കഴിച്ച്‌ ശമിപ്പിക്കേണ്ട ആവശ്യമില്ല. ശരീരത്തിന്റെ താപനില ക്രമാതീതമായി വര്‍ദ്ധിക്കാതെ നിലനിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാല്‍ മതി.

    വയറ്റില്‍ കടന്നു കൂടുന്ന രോഗാണുക്കളെ വയറിളക്കം വഴി ശരീരം തന്നെ പുറന്തള്ളിക്കൊള്ളും. അതിനനുവദിക്കാതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാല്‍ പിന്നീട്‌ ടൈഫോയ്‌ഡ്‌ (Typhoid) പോലുള്ളവയ്‌ക്ക്‌ ചികിത്സ തേടേണ്ടിവരുമ്പോള്‍ ആന്റിബയോട്ടിക്കുകള്‍ ഫലിക്കാതെ വരും.


    ഡോക്‌ടറുടെ കുറുപ്പടിപ്രകാരമല്ലാതെ വൈറല്‍ പനി, അലര്‍ജി കൊണ്ടുള്ള തുമ്മല്‍, കഫ മില്ലാത്ത ചുമ, ഫ്‌ളൂ, തൊണ്ടവേദന ഇവയ്‌ക്ക്‌ ആന്റിബയോട്ടിക്കുകള്‍ കഴിക്കേണ്ട ആവശ്യമില്ല. പകരം ശരീരത്തിന്റെ പ്രതിരോധശേഷി ഉപയോഗപ്പെടുത്തുന്നതാണ്‌ നല്ലത്‌.
    പകര്‍ച്ചപനി തനിയെ ശമികക്കുന്ന രോഗങ്ങളില്‍ (Self limiting diseases) പെടുന്നവയാണ്‌. പകര്‍ച്ചപ്പനിക്ക്‌ കാരണമാകുന്ന വൈറസിനെതിരെ സാധാരണ മരുന്ന്‌ പ്രയോഗിക്കാറില്ല.
    വൈറല്‍ പനി ബാധിച്ചാല്‍ അഞ്ചുമുതല്‍ ഏഴു ദിവസം വരെയുള്ള കാലയളവുകൊണ്ട്‌ രോഗം ശനിയെ ശമിച്ചുകൊള്ളും. നന്നായി വിശ്രമിക്കുക മാത്രമേ വേണ്ടൂ. രോഗലക്ഷണങ്ങള്‍ കുറയാനും ശാരീരിക വിഷമതകള്‍ പേശീ വേദന, ശരീരവേദന പരിഹരി ക്കാനുമുള്ള മരന്നുകളാവും ഡോക്‌ടര്‍ നല്‍കുന്നത്‌. ശരീരത്തിനാവശ്യമുള്ള ബാക്‌ടീരിയകളെ നശിപ്പിക്കുക എന്ന ദുഷ്‌കൃത്യമാണ്‌ വൈറല്‍ പനിയ്‌ക്ക്‌ സ്വയം ചികിത്സയുടെ ഭാഗമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതുമൂലം നാം നടത്തുന്നത്‌. ഇത്‌ വൈറസിനെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശരീരത്തെ കൂടുതല്‍ തളര്‍ത്തുകയാവും ചെയ്യുക. പിന്നീട്‌ ഈ ആന്റിബയോട്ടിക്‌ ഉപയോഗിക്കേണ്ടിവരുമ്പോള്‍ ശരിയായ പ്രയോജനം ലഭിക്കുകയും ഇല്ല. വൈറസിനോടൊപ്പം ബാക്‌ടീരിയ കൂടി ബാധിക്കുന്നതിന്റെ ഫലമായാണ്‌ കഫക്കെട്ടും ചുമയും തൊണ്ടവേദനയും ഉണ്ടാകുന്നത്‌. ഇത്തരം ബാക്‌ടീരിയക്കെതിരെ ആന്റിബയോട്ടി ക്കുകള്‍ കഴിക്കേണ്ടി വരും.
    ഡോക്‌ടറെ കാണാന്‍ സമയം കണ്ടെത്താനുള്ള മടി, കണ്ടാലും അതുകഴിഞ്ഞാല്‍ നേരിടേണ്ടി വന്നേക്കാവുന്ന ടെസ്റ്റുകള്‍, അവയുടെ ഭാരിച്ച ചെലവുകള്‍ ഇവയൊക്കെയാണ്‌ സ്വയം ചികിത്സയ്‌ക്കായി നമ്മെ പ്രേരിപ്പിക്കുന്നത്‌. പണക്കാരനെന്നോ പാവപ്പെട്ടനെന്നോ, അറിവുള്ളവരെന്നോ അറിവില്ലാത്ത വരെന്നോ ഭേദമില്ലാതെ വളരെപ്പേര്‍ സ്വയം ചികിത്സ നടത്തുന്നു എന്നതാണ്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌. സാക്ഷരതയാണ്‌ നമ്മുടെ നാട്ടില്‍ സ്വയം ചികിത്സയ്‌ക്ക്‌ പ്രചോദനം നല്‍കുന്ന മറ്റൊരു പ്രധാന കാരണം. മുറിവൈദ്യന്‍ ആളെക്കൊല്ലും എന്നതോര്‍ക്കുക. ഒരാള്‍ക്ക്‌ പ്രത്യേക ലക്ഷണങ്ങളുടെയോ രോഗത്തിന്റെയോ ശമനാര്‍ത്ഥം ഡോക്‌ടര്‍ കുറിച്ച മരുന്ന്‌ സമാന ലക്ഷണമോ രോഗമോ വരുമ്പോള്‍ കഴിക്കുന്നതു കണ്ടു വരുന്നു. ഏതു മരുന്നാണ്‌ സ്വന്തം രോഗാവസ്ഥയ്‌ക്ക്‌ കഴിക്കേണ്ടത്‌ എന്നറിയാമെന്നുള്ള ഒരു മരുന്നു സംസ്‌ക്കാരം (Drug Culture) നമ്മുടെ നാട്ടില്‍ ഉടലെടു ത്തിട്ടുള്ളതായി കാണുന്നു. ഇവയൊക്കെയാണ്‌ പലപ്പോഴും പുതിയ പുതിയ അസുഖങ്ങളിലേക്കും സങ്കീര്‍ണ്ണമായ രോഗാവസ്ഥയിലേക്കും നമ്മെ കൊണ്ടെത്തിക്കുന്നത്‌.



    ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ :

    1. ചെറിയ അസുഖങ്ങള്‍ക്കുമാത്രം വളരെ ശ്രദ്ധയോടുകൂടി OTC മരുന്നുകള്‍ ഉപയോഗിച്ച്‌ സ്വയം ചികിത്സ നടത്തുക.
    2. മരുന്നിന്റെ ലേബലിലുള്ള വിവരങ്ങള്‍ ശ്രദ്ധിച്ച്‌ വായിക്കുക.
    3. വാങ്ങുന്ന മരുന്നിനെപ്പറ്റിയുള്ള എല്ലാ സംശയങ്ങളും ഫാര്‍മസിസ്റ്റിനോട്‌ ചോദിച്ച്‌ ദുരീകരിക്കുക.
    4. ഒരു സമയം എത്ര അളവ്‌ മരുന്ന്‌ (Dosage Schedule) കഴിക്കണമെന്നുള്ളത്‌ കൃത്യമായി അറിയുക.
    5. രണ്ടു മാത്രകള്‍ (Doses) ക്കിടയ്‌ക്കുള്ള സമയം കൃത്യമായി പാലിക്കുക (അധികമായ അളവ്‌ ശരീരത്തിനുള്ളില്‍ കടന്ന്‌ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കാനുള്ള മുന്‍കരുതലാണിത്‌)
    6. ഒന്നില്‍ കൂടുതല്‍ ചേരുവകള്‍ (ingredients) അടങ്ങിയിട്ടുള്ള മരുന്നുകള്‍ സ്വയം ചികിത്സയ്‌ക്ക്‌ ഉപയോഗിക്കാതിരിക്കുക.
    7. എന്തെങ്കിലും അനുബന്ധപ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതായി തോന്നിയാലുടന്‍ ഡോക്‌ടറുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക.
    8. മദ്യത്തോടൊപ്പം, ശരീരത്തിനുള്ളില്‍ പല മരുന്നുകളും വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാ നിടയുള്ളതുകൊണ്ട്‌ മദ്യം ഉപയോഗിക്കുന്നവര്‍ വിദഗ്‌ദ്ധാഭിപ്രായം സ്വീകരിച്ചുമാത്രം ചികിത്സ നടത്തുക.


    ഈ പോസ്റ്റ് ഷെയർ ചെയ്തത് 
    ആരോഗ്യവാർത്തകൾ 

    {[['']]}

    CERVICAL CANCER,MALAYALAM ARTICLE


    ഗർഭാശയ ഗള അർബുദം സ്ത്രീകളിൽ

    'രംഗബോധമില്ലാത്ത കോമാളിയെപ്പോലെയാണ് മരണ'മെന്ന് പറഞ്ഞതാരാണെങ്കിലും, മനുഷ്യവംശത്തെ ബാധിക്കുന്ന നിരവധി അര്‍ബുദരോഗാവസ്ഥയെപ്പറ്റിയും ഈ വസ്തുത സത്യമാണെന്നു കാണാം. ചൊട്ടമുതല്‍ ചുടലവരെ നിഴല്‍പോലെ പിന്തുടരുന്ന ഒരു പേക്കിനാവായിരിക്കുന്നു അര്‍ബുദരോഗ ജന്യാവസ്ഥ ഇന്ന് ആധുനിക (സ്ത്രീ)സമൂഹത്തിന്ന്. വ്യക്തിജീവിതത്തിലെ ശീലവ്യത്യാസങ്ങള്‍, ജനിതകപാരമ്പര്യം, പാരിസ്ഥിതികകാരണങ്ങള്‍, ലൈംഗികജീവിതത്തിലെ താളപ്പിഴകള്‍, ഹോര്‍മോണ്‍ സങ്കര ഗുളികകളുടെ അതിപ്രസരവും അകാലികമായ ഉപയോഗവും, ലൈംഗികരോഗങ്ങളുടെ കടിഞ്ഞാണിടാനാവാത്ത വര്‍ധന, അര്‍ബുദരോഗാവസ്ഥയുടെ ആദ്യകാലഘട്ടങ്ങളെ എത്രയും നേരത്തെ കണ്ടറിഞ്ഞ്, അനുയോജ്യമായ മുന്‍കരുതലുകള്‍ വഴി, ഗുരുതരമായ അര്‍ബുദഘട്ടങ്ങള്‍ക്ക് തടയിടാനാവായ്ക... ഇങ്ങനെ ഒരുപറ്റം കാരണങ്ങളാല്‍ സങ്കീര്‍ണമാണ് സ്ത്രീകളിലെ വിവിധ അര്‍ബുദരോഗങ്ങളുടെ പശ്ചാത്തലമെന്ന് പറയാം.


    പഴുതുകളില്ലാത്തതും സമയബന്ധിതവുമായ പരിശോധനാ നിരീക്ഷണങ്ങള്‍ വഴി, വികസിത രാജ്യങ്ങളില്‍, ഗര്‍ഭാശയഗളാര്‍ബുദത്തിന്റെ നിരക്ക് ഗണ്യമായി കുറയ്ക്കാനായിട്ടുണ്ടെങ്കിലും, നമ്മുടെ നാട്ടില്‍ ജനനേന്ദ്രിയാര്‍ബുദത്തില്‍ ഇന്നും ഒന്നാംനിരയില്‍ നില്‍ക്കുന്നത് ഈഗണത്തിലുള്ള അര്‍ബുദമാണെന്നത്, നിരാശാജനകംതന്നെ. സ്ത്രീകളിലെ ഏറ്റവും സാധാരണമായ സ്തനാര്‍ബുദത്തിന്റെ കാര്യവും വ്യത്യസ്തമല്ല. അര്‍ബുദബാധയ്‌ക്കെതിരെ, ഗുണപരമായ മാറ്റത്തിനുവേണ്ടി, ഒരു സന്ധിയില്ലാസമരം പ്രഖ്യാപിക്കാന്‍, യുദ്ധകാലാടിസ്ഥാനത്തില്‍ നാം ഒരുങ്ങിപ്പുറപ്പെടേണ്ടിയിരിക്കു ന്നു. അതാരംഭിക്കേണ്ടിയിരുന്നത് ഇന്നലെകളിലാണെന്ന കാര്യം നമുക്ക് സൗകര്യപൂര്‍വം മറക്കാം. ആരോഗ്യബോധന പരിപാലന മേഖലയ്ക്ക് ഊന്നല്‍ കൊടുത്ത്, ഒരു പ്രതിരോധ ആരോഗ്യനയം രൂപപ്പെടുത്താന്‍ ഇച്ഛാശക്തിയുള്ള ഒരു രാഷ്ട്രനേതൃത്വമാണ് വേണ്ടത്. സ്ത്രീകളെ ബാധിക്കുന്ന ജനനേന്ദ്രിയ അര്‍ബുദങ്ങളെപ്പറ്റി ഒന്നൊന്നായി നമുക്കിവിടെ പരിശോധിക്കാം.


    1.യോനീകവാടദള അര്‍ബുദം(clear cell carcinoma):

    ആകെ ജനനേന്ദ്രിയാര്‍ബുദത്തില്‍ 35 ശതമാനം വരെയാണ് ഇത്തരം അര്‍ബുദത്തിന്റെ തോത്. പ്രധാനമായും കോശവ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ചോ ആറോ തരമായി തിരിക്കാം. മിക്കവയുടെയും തുടക്കം ഗുഹ്യഭാഗത്തെ ചൊറിച്ചിലോടെയാവും. അതുകൊണ്ടുതന്നെ, യഥാര്‍ഥ രോഗം കണ്ടെത്താന്‍ വലിയ തോതിലുള്ള കാലതാമസം വന്നുപെടാറുണ്ട്. ഗര്‍ഭാശയഗള കാന്‍സറിന്റെ പ്രധാന കാരണങ്ങള്‍ ഈഅര്‍ബുദത്തിനും ബാധകമാണ്. പ്രത്യേകിച്ചും ലൈംഗികവേഴ്ച വഴി പകര്‍ ന്നുകിട്ടുന്ന ഒരുതരം അതിസൂക്ഷ്മാണുരോഗമായ എച്ച്.പി.വി. ബാധ. സൂക്ഷ്മദര്‍ശിനിക്കുഴല്‍ വഴിയുള്ള കൂലങ്കഷമായ ഒരു പരിശോധന , രോഗബാധിത ഭാഗത്തുനിന്നും ഒരംശം മുറിച്ചെടുക്കുന്ന ബയോപ്‌സി എന്നിവ വഴി രോഗനിര്‍ണയം സാധ്യമാണ്. എച്ച്.പി. വി.യുമായി ബന്ധമില്ലാത്ത അര്‍ബുദം യോനീകവാടദള ചര്‍മത്തില്‍ ബാധിച്ചുകാണുന്ന ത്, പ്രായമേറിയ സ്ത്രീകളിലാണ്.


    ചികിത്സ:

    അര്‍ബുദം ബാധിച്ച ഭാഗമടക്കം, സുരക്ഷിതമായി നീക്കംചെയ്യാവുന്നത്രയും ഭാഗം, നീക്കംചെയ്യുക എന്നതാണ് പ്രാഥമിക ശസ്ത്രക്രിയാ ചികിത്സ. അര്‍ബുദം നിലവിട്ട് പടര്‍ന്നുകയറിയ ഘട്ടങ്ങളില്‍, റേഡിയേഷന്‍ ചികിത്സ വേണ്ടിവരും. മറ്റുചിലപ്പോള്‍ അര്‍ബുദരോഗത്തിനെതിരെയുള്ള ശക്തിയായ ഔഷധവും .



    2.യോനിയിലെ അര്‍ബുദം

    ജനനേന്ദ്രിയ കാന്‍സറില്‍ ഏറ്റവും അപൂര്‍വമായ ഒന്നാണ് യോനീഭിത്തികളെ ബാധിക്കുന്ന അര്‍ബുദം. നേരത്തെ പറഞ്ഞ എച്ച്. പി.വി. രോഗാണുബാധ, ഈ തരത്തിലുള്ള അര്‍ബുദത്തിന്റെ തുടക്കത്തിന്നും കാരണമാകാറുണ്ട്; ഗര്‍ഭാശയഗള കാന്‍സര്‍, യോനീകവാടദള കാന്‍സര്‍ എന്നിവയുള്ളവരില്‍ പ്രത്യേകിച്ചും. അര്‍ബുദത്തിന്റെ ആദ്യഘട്ടത്തില്‍ കണ്ടെത്താനായാല്‍, യോനീനാളിയിലെ രോഗാതുരമായ ഭാഗം മുറിച്ചുമാറ്റല്‍, റേഡിയേഷന്‍ ചികിത്സ എന്നിവ ഗുണകരമാവും. രോഗം കൂടിയ ഘട്ടത്തിലെത്തിയവര്‍ക്ക് അര്‍ബുദരോഗത്തിന്നെതിരെയുള്ള ഔഷധചികിത്സതന്നെയാണ് ശരണം.


    3.യോനീനാളിയിലെ ശുദ്ധകോശ അര്‍ബുദം

    അത്യപൂര്‍വമാണ് ഈരോഗം. അതുണ്ടാവാനുള്ള കാരണമോ അതിലും വിചിത്രവും. ഗര്‍ഭിണി, ആദ്യത്തെ നാലുമാസത്തിനുമുമ്പ്, ഗര്‍ഭം അലസിപ്പോവാതിരിക്കാന്‍ സ ഹായിക്കുമെന്ന് വിശ്വസിച്ചുപോന്ന ഒരൗഷധമായ ഡി.ഇ.എസ്. സേവിച്ചിട്ടുണ്ടെങ്കില്‍, ഗര്‍ഭസ്ഥശിശുവിന്ന് പില്‍ക്കാലത്ത് വന്നുപെടാവുന്ന ഒരു മാരകമായ യോനീഅര്‍ബുദമാണിത്. ഇതിന്റെ കേളികൊട്ട് 18-24 വയസ്സിനിടെയാവും. യോനിവഴിയുള്ള രക്തസ്രാവമോ വാര്‍ച്ചയോ ആകും രോഗലക്ഷണം. യോനീഭാഗം ശസ്ത്രക്രിയ ചെയ്തു നീക്കുകതന്നെയാണ് ഇവിടെയും ചികിത്സ.


    4.ശൈശവകാല സാര്‍ക്കോമ

    അഞ്ചു വയസ്സിനു കീഴെയുള്ള ബാലികമാരില്‍ കാണപ്പെടുന്നു. രക്തസ്രാവം തന്നെയാവും രോഗലക്ഷണം. യോനിയുടെ ഉള്‍വശത്തേക്ക് തള്ളിനില്‍ക്കുന്ന, ദശാവളര്‍ച്ച യാണ് പരിശോധനയില്‍ കാണാനാവുക. ശസ്ത്രക്രിയ തന്നെയാണ് പ്രധാന ചികിത്സാരീതി.


    5.ഗര്‍ഭാശയഗളാര്‍ബുദം

    ഭാരതത്തിലെ അര്‍ബുദരോഗ ചികിത്സാവിദഗ്ധര്‍ക്കു നേരെ ഇന്നും കൊഞ്ഞനംകുത്തി, ഗര്‍വോടെ തലയുയര്‍ത്തിനില്‍ക്കുകയാണ് ഗര്‍ഭാശയഗളത്തെ ബാധിക്കുന്ന അര്‍ബുദം. ആഗോളാടിസ്ഥാനത്തില്‍ സ്ത്രീകളില്‍ സര്‍വസാധാരണയായി കണ്ടുവരുന്ന അര്‍ബുദത്തില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു ഇത്; വിശിഷ്യാ ഏഷ്യ, ആഫ്രിക്ക, തെക്കനമേരിക്ക എന്നിവിടങ്ങളില്‍. ഈരോഗം ക ണ്ടുപിടിക്കപ്പെടുന്നത്, ശരാശരി 52-53 വയസ്സിലാണ്. ഏറ്റവുമധികം സ്ത്രീകള്‍ രോഗത്തിന്റെ പിടിയില്‍ പെടുന്നത് ഒന്നുകില്‍ 35-39 അല്ലെങ്കില്‍ 60-64 വയസ്സിനിടയിലും.


    അപകടസാധ്യതകളെന്തൊക്കെ?

    വംശപരം: ആഫ്രിക്കന്‍ അമേരിക്കക്കാരില്‍, വെളുത്ത വര്‍ഗക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ രോഗാവസ്ഥ ഇരട്ടിയോളമാണെന്നു കണ്ടെത്തിയിട്ടുണ്ട്. സാമൂഹിക സാ മ്പത്തിക ഉച്ചനീചത്വങ്ങള്‍ ഏറെപ്രതിഫലിച്ചുകാണുന്ന ഒരു രോഗാവസ്ഥയാണിത്.
    ലൈംഗിക, പ്രത്യുല്‍പാദന ചരിത്രം: 16 വയസ്സിനു മുമ്പ് ആദ്യലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്നവരില്‍, 20 വയസ്സിനു ശേഷം ആ ദ്യാനുഭവം പങ്കുവെക്കുന്നവരിലേതിനേക്കാള്‍ ഇരട്ടി രോഗസാധ്യതയുണ്ട്. അതുപോലെത്തന്നെ, കൂടുതല്‍ പേരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് അതിന്നാനുപാതികമായി ഗര്‍ഭാശയഗള അര്‍ബുദത്തിന്റെ തോതും ഏറിക്കൊണ്ടേയിരിക്കും.


    • പുകവലി: വര്‍ധിതമായ ഗര്‍ഭാശയ ഗളാര്‍ബുദത്തിന്റെ ഒരടിസ്ഥാനകാരണമായി പുകവലി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.
    • ഗര്‍ഭനിരോധന ഉറകള്‍: ഗര്‍ഭാശയഗള അര്‍ബുദത്തിന്റെ തോത് കുറയ്ക്കാന്‍, നിരോധന ഉറകള്‍ ഏറെ സഹായിക്കുന്നു.
    • വൃത്തി: പുരുഷപങ്കാളിയുടെ ലൈംഗിക ശുചിത്വവും വിശുദ്ധിയും വളരെയേറെ സ്വാധീനം ചെലുത്തുന്ന ഒന്നാണ് ഗര്‍ഭാശയഗളാര്‍ബുദം. കുഞ്ഞുനാളിലേയുള്ള ലൈംഗികവേഴ്ച, പരസ്ത്രീഗമനം, ലൈംഗികരോഗങ്ങള്‍ ഇവയൊക്കെ അപകടഘടകങ്ങളാണ്.
    • പ്രതിരോധ വ്യവസ്ഥയിലെ പാകപ്പിഴകളും പോരായ്മകളും: എയ്ഡ്‌സ് ബാധയെപ്പോലെ, ശാരീരിക പ്രതിരോധം തകരാറിലായി നില്‍ക്കുന്നവരില്‍, ഈ രോഗം വന്നുപെടാനും താമസംവിനാ, ഗുരുതരമായി പടര്‍ന്നുകയറാനും ഇടയാകും.

    കാരണങ്ങള്‍: 

    എച്ച്.പി.വി. അണുബാധയും ഗര്‍ഭാശയഗളാര്‍ബുദവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്.

    പാപ്പ് പരിശോധന: 

    ഏതു രോഗവും നേരത്തെ കണ്ടെത്തല്‍ തന്നെയാണ് ഏറ്റവും നല്ലപ്രതിവിധി. എളുപ്പത്തിലും ചെലവേറെയില്ലാതെയും എവിടെവെച്ചും ചെയ്യാവുന്ന നൂതനമായ ഒരു സ്രവപരിശോധനയാണ് പാപ്പ് ടെസ്റ്റ്. വികസിത രാജ്യങ്ങളില്‍, സ്ത്രീകളുടെ ജീവിതശൈലിയുടെ ഭാഗമായിരിക്കുന്നു ഈ പരിശോധന. കൃത്യമായും കണിശമായും ചെയ്താല്‍ രോഗാതുരത, മരണനിരക്ക്, രോഗബാഹുല്യം ഇവ ഗണ്യമായി കുറയ്ക്കാനാവുമെന്നതാണിതിന്റെ പ്രത്യേകത. ജീവിതത്തില്‍, ഒരിക്കല്‍ ഈ പരിശോധന 'കുഴപ്പമില്ലെന്ന' ഫലം തന്നാല്‍, അര്‍ബുദരോ ഗസാധ്യത 45 ശതമാനം കണ്ട് കുറയുമെന്നാ ണ് കണ്ടെത്തിയിട്ടുള്ളത്. അതുപോലെ ഒന്‍പതു പരിശോധനകള്‍, ജീവിതകാലത്ത്, പൂര്‍ണമായും കുറ്റമറ്റതായി വരികയാണെങ്കില്‍, രോഗാവസ്ഥ വരാനിടയില്ലെന്ന് 99 ശതമാനവും ഉറപ്പാക്കാം.

    രോഗലക്ഷണങ്ങള്‍: 

     അകാലത്തിലും അകാരണമായും യോനിവഴി രക്തസ്രാവം, വെള്ളപോക്ക് ഇവ രണ്ടുമോ ഏതെങ്കിലുമൊന്നോ ഉണ്ടാകുന്നതാവാം ഗര്‍ഭാശയഗളാര്‍ ബുദത്തിന്റെ ആദ്യലക്ഷണം. ലൈംഗികവേഴ്ചയെ തുടര്‍ന്നുള്ള രക്തസ്രാവമാണ് പ്രധാന ലക്ഷണം. ആര്‍ത്തവങ്ങള്‍ക്കിടെ ഒറ്റയ്ക്കും തെറ്റയ്ക്കുമുള്ള രക്തംപോക്ക്, കൂടിയ ആര്‍ ത്തവസ്രാവം ഇവയും ലക്ഷണങ്ങളാകാം. ദുര്‍ഗന്ധത്തോടുകൂടിയ വാര്‍ച്ച, അതും രക്തച്ഛവി കലര്‍ന്നതോ മഞ്ഞരാശിയിലുള്ളതോ ആയ സ്രവം, അടിവയര്‍, ഗുഹ്യഭാഗം, അരക്കെട്ട്, കാലുകള്‍ ഇവിടെയൊക്കെ അസഹനീയമായ വേദന എന്നിവയും ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ തന്നെ.

    പടര്‍ച്ച: 

    ശ്രദ്ധിച്ചില്ലെങ്കില്‍ അതിവേഗം പടര്‍ന്നുകയറുന്ന അര്‍ബുദരോഗമാണിത്. തൊട്ടടുത്ത് ഉരുമ്മിനില്‍ക്കുന്ന യോനീപാളികള്‍, മൂത്രാശയം, ജഘനാസ്ഥിയുടെ ഇരുപാ ര്‍ശ്വങ്ങള്‍, മലാശയം ഇവയിലൊക്കെ നേരിട്ടുള്ള വളര്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ കണ്ടെത്താനാവും. കൂടാതെ, കഴലകള്‍ വഴിയുള്ള അര്‍ബുദകോശങ്ങളുടെ പ്രസരണവും വളരെ വേഗം നടക്കും.
    ചികിത്സ: രോഗത്തിന്റെ ഏറ്റവും ആദ്യഘട്ടത്തില്‍ കണ്ടെത്തിയാല്‍, സമൂലഗര്‍ഭാശയംനീക്കല്‍ ശസ്ത്രക്രിയ കൈകണ്ട ചികിത്സാരീതിയാണ്. വളരെയധികം കൈവിരുതും ക്ഷമയും സഹനശക്തിയും വേണ്ടിവരുന്ന ഒരു അപൂര്‍വ ശസ്ത്രക്രിയയാണിത്. ആദ്യഘട്ടം കഴിഞ്ഞാല്‍, റേഡിയേഷന്‍ ചികിത്സ കൊണ്ടു മാത്രമേ, വല്ലതും ചെയ്യാനാകൂ.


    മരണകാരണങ്ങള്‍: 

    ഗര്‍ഭാശയഗളത്തോട് അരികുചേര്‍ന്ന് കിടക്കുന്ന മൂത്രനാളിയെ കെട്ടിവരിയുന്ന വിധത്തില്‍ രോ ഗബാധ മൂര്‍ച്ഛിക്കുമ്പോള്‍ വൃക്കയുടെ പ്രവര്‍ത്തനം അവതാളത്തിലാകുകവഴി, രക്തത്തില്‍ നീക്കം ചെയ്യപ്പെടാതെ ബാക്കിയാവുന്ന യൂറിയാ ഘടകത്തിന്റെ അതിപ്രസരം കാരണമാണ് അധികപേരുടെയും അന്ത്യമുണ്ടാവുന്നത്. അനിയന്ത്രിതമായ രക്തസ്രാവമാണ് മറ്റൊരു മരണകാരണം.


    6.ഗര്‍ഭാശയ അര്‍ബുദം

    വികസിത രാജ്യങ്ങളില്‍, ജനനേന്ദ്രിയാര്‍ബുദങ്ങളില്‍ ഒന്നാമനാണ് ഗര്‍ഭാശയാര്‍ബുദം. ആര്‍ത്തവ വിരാമത്തിനുശേഷം തികച്ചും അപ്രതീക്ഷിതമായി യോനീവഴി രക്തസ്രാവമുണ്ടാകുന്നതാണ് മുഖ്യരോഗലക്ഷണം. ഗര്‍ഭാശയ അര്‍ബുദബാധയുള്ള 75 ശതമാനം പേരും ആര്‍ത്തവവിരാമം വന്നവരാണെന്ന് കണക്കുകള്‍ കാണിക്കുന്നു. കേവലം അ ഞ്ചുശതമാനം പേര്‍ മാത്രമേ നാല്‍പതിനു ചുവടെ പ്രായമായവരുള്ളൂ. 70 ശതമാനം പേരും, രോഗഘട്ടത്തിന്റെ ആദ്യദശയില്‍ തന്നെ, പരിശോധനയ്ക്കും രോഗനിര്‍ണയത്തിനുമായി സമീപിക്കുന്നുവെന്നതാണ് ഏറ്റവും ഭാഗ്യകരമായ കാര്യം.

    അപകടസൂചനകള്‍: 

    ഭൂരിഭാഗം കേസുകളിലും സൈ്ത്രണ ഹോര്‍മോണായ ഈസ്ട്രജനെ കേന്ദ്രീകരിച്ചുള്ള ഗര്‍ഭാശയാന്തരപാളിയുടെ അമിതവളര്‍ച്ചയാണ് ഗര്‍ഭാശയ കാന്‍സറിന് വിത്തുപാകുന്നതെന്ന് ശാസ്ത്രദൃഷ്ട്യാ സമര്‍ഥിക്കപ്പെട്ടിട്ടുണ്ട്. ആര്‍ത്തവവിരാമം, പൊണ്ണത്തടി, പ്രമേഹരോഗം, കൂടാതെ രക്താതിസമ്മര്‍ദവും - ഇത്രയും ഘടകങ്ങള്‍ കൈകോര്‍ത്തുപിടിച്ചാല്‍, ഗര്‍ഭാശയ അര്‍ബുദത്തിന് അരങ്ങൊരുങ്ങുകയായി.

    പ്രതിരോധ മാര്‍ഗങ്ങള്‍: 

     ഈസ്ട്രജന്റെ നിയന്ത്രണാതീതവും എതിരില്ലാത്തതുമായ പ്രവര്‍ത്തനമാണ് ഗര്‍ഭാശയ കാന്‍സറിന്റെ പ്രധാന ഹേതുവെന്നിരിക്കെ, പ്രതിരോധത്തിനുള്ള വഴികളും ഈവസ്തുതയിലൂന്നിവേണം. ഈസ്ട്രജന്റെ വഴിവിട്ട ഉപയോഗം ഒഴിവാക്കുക, പൊണ്ണത്തടി കുറയ്ക്കുക, ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, അകാരണമായ രക്തസ്രാവത്തിന്റെ കാര്യകാരണങ്ങളെപ്പറ്റി താമസംവിനാ വിലയിരുത്തുക, ഗര്‍ഭാശയാന്തര അര്‍ബുദത്തിന്റെ മുന്നോടിയായി കണ്ടെത്താവുന്ന കോശപരമായ വൈകല്യങ്ങളെ എത്രയുംവേഗം ചികിത്സിക്കുക - ഇവയാണ് സ്വീകാര്യവും ശാസ്ത്രീയവുമായ പ്രതിരോധ നടപടികളും ചികിത്സാരീതികളും.


    രോഗം എങ്ങനെ കണ്ടെത്താം?:

    ഗര്‍ഭാശയഗള അര്‍ബുദത്തില്‍നിന്നു വിഭിന്നമായി, ലക്ഷണങ്ങളേതുമില്ലാത്ത, ജനസഞ്ചയത്തിന് സ്വീകാര്യമായ, മുന്‍കൂര്‍ രോഗം കണ്ടെത്താനുതകുന്ന പരിശോധനമുറ , ഗര്‍ഭാശയ കാന്‍സറിന്റെ കാര്യത്തില്‍ ഇല്ലെന്നതാണ് ഏറ്റവും ഖേദകരം. അതിനാല്‍ രോഗലക്ഷണങ്ങളുമായി വരുന്നവരെ, ഗൗരവമായ പരിശോധനയ്ക്കു വിധേയമാക്കുക എന്നതു മാത്രമാണ് സ്വീകാര്യമായ ഏകമാര്‍ഗം.

    രോഗലക്ഷണങ്ങള്‍: 

    90 ശതമാനം രോഗികളും രോഗലക്ഷണങ്ങളുമായി വരുന്നുവെന്നതാണ് ഒരു കണ്ടെത്തല്‍. അസാധാരണമായ രക്തസ്രാവം (ആര്‍ത്തവ വിരാമത്തിന് മുമ്പോ പിമ്പോ), സാധാരണമല്ലാത്ത യോ നീസ്രവ വാര്‍ച്ച, അടിവയറ്റിലെ വേദന, ഭാരം എന്നിവയാകും മിക്കവരേയും ചികിത്സയ്ക്കായി കൊണ്ടെത്തിക്കുന്ന കാരണങ്ങള്‍.

    രോഗനിര്‍ണയം എങ്ങനെ?:

    ഗര്‍ഭാശയാന്തര പാളിയില്‍നിന്നും ഒരംശം കിള്ളിയെടുക്കുന്ന ഡി.ആന്റ്.സി പരിശോധന, യോനീവഴിയുള്ള സ്‌കാന്‍ നിരീക്ഷണം, ഗര്‍ഭാശയാന്തരം നേരിട്ടു വീക്ഷിക്കാനും പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കാനും സ ഹായിക്കുന്ന ഹിസ്റ്റെറോസേ്കാപ്പി, ഗര്‍ഭാശയത്തിന്റെ ഉള്‍വശത്തുനിന്ന് പരിശോധനയ്ക്കായി കോശഭാഗങ്ങള്‍ വലിച്ചെടുക്കുന്ന ബയോപ്‌സി എന്നിവ, മയക്കം കൊടുക്കാതെയും ആശുപത്രിയില്‍ കിടക്കാതെയും ചെയ്യാവുന്ന രോഗനിര്‍ണയോപാധികളാണ്.


    ചികിത്സ:

    രോഗബാധ ആദ്യഘട്ടത്തില്‍ കണ്ടെത്തുകയാണെങ്കില്‍, ഗര്‍ഭാശയം മുഴുവനായി നീക്കുകയെന്നതാണ് ഏറ്റവും ഫല
    പ്രദമായ ശസ്ത്രക്രിയ. ആദ്യഘട്ടങ്ങള്‍ പിന്നിട്ടുകഴിഞ്ഞാല്‍, ചികിത്സാഫലവും തൃപ്തികരമാവില്ല. ഗര്‍ഭാശയം നീക്കം ചെയ്തതിനുശേഷം റേഡിയേഷന്‍ ചികിത്സകൂടി വേണ്ടിവരും ഇത്തരക്കാര്‍ക്ക്.



    7.അണ്ഡാശയാര്‍ബുദം

    ആഗോളാടിസ്ഥാനത്തില്‍ നോക്കിയാല്‍, അര്‍ബുദരോഗങ്ങളി ല്‍, അണ്ഡാശയാര്‍ബുദം ഏഴാംസ്ഥാനത്താണ്. ജനനേന്ദ്രിയ അര്‍ബുദങ്ങളില്‍ ഏറ്റവും മാരകമായ രോഗമാണിത്. വികസിത രാജ്യങ്ങളില്‍ കഴിഞ്ഞ മൂന്നുകൊല്ലമായി അണ്ഡാശയാര്‍ബുദത്തിന്റെ തോത് മാറാതെനില്‍ക്കുകയാണെങ്കിലും വികസ്വര രാജ്യങ്ങളില്‍ അര്‍ബുദബാധ കൂടിവരുന്നതായാണ് കാണുന്നത്.

    അപായഘടകങ്ങള്‍: 

    വ്യക്തിഗത അപകടഘടകങ്ങളായി 40നുമേല്‍ പ്രായം, ഗര്‍ഭപ്രസവങ്ങളുടെ അഭാവം, വന്ധ്യത, മുന്‍കാല ഗര്‍ഭാശയ/സ്തനാര്‍ബുദബാധ, അടുത്ത ബന്ധുക്കളിലെ അണ്ഡാശയാര്‍ബുദബാധ ഇവയൊക്കെ എടുത്തുകാട്ടാനുണ്ട്. എന്നാല്‍, നിരവധി ഗര്‍ഭപ്രസവങ്ങള്‍, നീണ്ടുനിന്ന മുലയൂട്ടല്‍, അണ്ഡവാഹിനിക്കുഴലുകള്‍ കെട്ടിയടച്ചുള്ള വന്ധീകരണ ശസ്ത്രക്രിയ, ഗര്‍ഭാശയം നീ ക്കംചെയ്യല്‍ എന്നിവ അണ്ഡാശയാര്‍ബുദത്തിന്റെ തോത് കുറയ്ക്കാന്‍പോന്ന ഘടകങ്ങളാണ്.
    കുടുംബചരിത്രം ഏറ്റവുമധികം അര്‍ബുദബാധയ്ക്ക് നിദാനമായിക്കാണുന്ന ഒന്നാണ് അണ്ഡാശയാര്‍ബുദം. അടുത്ത ബന്ധുക്കള്‍ക്കാര്‍ക്കെങ്കിലും അണ്ഡാശയം, സ്തനങ്ങള്‍, ഗര്‍ഭാശയാന്തരം, വന്‍കുടല്‍ ഇവയില്‍ അര്‍ബുദരോഗബാധയേറ്റിട്ടുണ്ടെങ്കില്‍, പിന്‍തലമുറക്കാരില്‍ അണ്ഡാശയ കാന്‍സറിനുള്ള സാധ്യത വളരെയേറെയാണ്. അണ്ഡാശയാര്‍ബുദം ഏറ്റവും കഠിനഹൃദയനായ നിശ്ശബ്ദ കൊലയാളിയാണ്. 60 ശതമാനം കേസുകളും 60നു മേല്‍ പ്രായമുള്ളവരിലാണ് കണ്ടെത്തുന്നത്. അതുതന്നെ, 60 ശതമാനവും ചികിത്സകൊണ്ട് ഫലമേതും ലഭിക്കാത്ത അന്ത്യഘട്ടത്തിലും. 60 ശതമാനം രോഗികള്‍ക്കും രോഗനിര്‍ ണയത്തിനുശേഷം അഞ്ചുകൊല്ലത്തിലധികം ജീവിതം നീട്ടിക്കിട്ടില്ല. അതുകൊണ്ടുതന്നെ, അണ്ഡാശയാര്‍ബുദത്തിനെതിരെ, പ്രതിരോധിക്കാനും കാലേക്കൂട്ടി രോഗംനിര്‍ണയിക്കാനും സമ്യക്കായ പ്രവര്‍ത്തനം ആവശ്യമാണ്.

    പക്ഷേ, രോഗാതുരതകുറയ്ക്കാനോ രോഗനിര്‍ണയം നേരത്തെയാക്കാനോ ഉതകുന്ന ഫലപ്രദമായ വിദ്യകളൊന്നും നമ്മുടെ കൈയിലില്ലെന്നതാണ് വാസ്തവം. ആണ്ടുതോറും യോനീവഴിയുള്ള ശാരീരിക പരിശോധന, യോനീവഴിയുള്ള സ്‌കാനിങ്, രക്തത്തിലെ അര്‍ബുദസൂചന നല്‍കുന്ന ഇഅ125 പരിശോധന ഇവയൊക്കെ, ഒളിഞ്ഞും തെളിഞ്ഞും സൂചനകള്‍ നല്‍കുമെന്നല്ലാതെ, ആദ്യന്തം രോഗപ്രതിരോധത്തിനുള്ള സന്നാഹങ്ങളാകുന്നില്ലെന്നതാണ് ഖേദകരം.

    അണ്ഡാശയ കാന്‍സറിനെ എങ്ങനെ പ്രതിരോധിക്കാമെന്നത് വളരെയേറെ പ്രസക്തമായ ഒരുകാര്യമാണെന്ന് മേല്‍പ്പറഞ്ഞ വ സ്തുതകള്‍ തെളിയിക്കുന്നു. ഗര്‍ഭാശയം നീക്കംചെയ്യുന്ന ശസ്ത്രക്രിയയ്‌ക്കൊപ്പം, അണ്ഡാശയങ്ങള്‍ കൂടി എടുത്തുമാറ്റുക എന്നതാണ് ഒരുവഴി. ഗര്‍ഭനിരോധന ഗുളികകളു ടെ ഉപയോഗം, അണ്ഡാശയാര്‍ബുദത്തിനെതിരെ ഫലപ്രദമായി ഉപകരിക്കുമെന്നതിനാല്‍, ആപല്‍സാധ്യത കൂടുതലുള്ള സ്ത്രീകള്‍ ഇത്തരം ഗുളികകള്‍ തുടര്‍ച്ചയായി കഴിക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം.

    ചികിത്സ: 

    രോഗത്തിന്റെ കാഠിന്യമോ ഘട്ടമോ കണക്കിലെടുക്കാതെ, ശസ്ത്രക്രിയയിലൂടെ രോഗത്തിന്റെ തനതായ അവസ്ഥ മനസ്സിലാക്കുകയെന്നതാണ് അണ്ഡാശയാര്‍ ബുദത്തിനു വേണ്ടി ചെയ്യുന്ന ശസ്ത്രക്രിയയുടെ അടിസ്ഥാനതത്ത്വം. അണ്ഡാശയത്തോടൊപ്പം ഗര്‍ഭാശയവും നീക്കംചെയ്യണമെന്നത് പ്രായോഗിക സിദ്ധാന്തവും. രോഗം മൂര്‍ച്ഛിച്ച ഘട്ടത്തിലെത്തിയവരില്‍, മാറ്റാവുന്നത്ര അര്‍ബുദബാധിതഭാഗം നീക്കംചെയ്യുകയെന്നത് തുടര്‍ചികിത്സയില്‍ ഗുണകരമാവുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ശസ്ത്രക്രിയയെ തുടര്‍ന്ന് മിക്കവര്‍ക്കും ഔഷധചികിത്സയോ വികിരണ ചികിത്സയോ രണ്ടുംകൂടിയോ വേണ്ടിവന്നേക്കും.
    ആദ്യമേ സൂചിപ്പിച്ചതുപോലെ, രോഗികളില്‍ മുക്കാല്‍ പങ്കും അര്‍ബുദ വ്യാപനത്തിന്റെ അന്ത്യഘട്ടത്തിലുള്ളവരാകയാല്‍, ചികിത്സയുടെ വിവിധ രീതികള്‍, അവയെത്രമാത്രം വ്യാപകവും കൂലങ്കഷവുമാണെങ്കിലും, രോഗിയെ സംബന്ധിച്ചേടത്തോളം, കാര്യമായ ശാന്തിയണയ്ക്കാന്‍ പര്യാപ്തമാകാറില്ല. അതുകൊണ്ടുതന്നെ, അണ്ഡാശയാര്‍ബുദത്തെ വെല്ലാന്‍ പാകത്തില്‍, അത്യന്തം ശക്തിയേറിയ, അര്‍ബുദകോശങ്ങളെ മാത്രം പ്രതികൂലമായി ബാധിക്കുന്നതും അവയെ കൊന്നൊടുക്കുന്നതുമായ ഔഷധങ്ങളുടെ നിര്‍മാണത്തിനും വിപണനത്തിനുമായുള്ള തയ്യാറെടുപ്പിലാണ് ചികിത്സാലോകമിന്ന്.

    ഈ പോസ്റ്റ്  ഷെയർ ചെയ്തത് 
    ആരോഗ്യവാർത്തകൾ 

    {[['']]}
     
    Support : OUR FACEBOOK GROUP | OUR FACEBOOK PAGE | OUR BLOG
    Copyright © 2011. Arogyajalakam - All Rights Reserved
    Template Created by KRISHNARAJ EDAKUTTY Published by ONLINE HEALTH EDUCATION AID/AROGYAJALAKAM
    Proudly powered by Blogger