Latest Post :
Home » , , » CERVICAL CANCER,MALAYALAM ARTICLE

CERVICAL CANCER,MALAYALAM ARTICLE

{[['']]}

ഗർഭാശയ ഗള അർബുദം സ്ത്രീകളിൽ

'രംഗബോധമില്ലാത്ത കോമാളിയെപ്പോലെയാണ് മരണ'മെന്ന് പറഞ്ഞതാരാണെങ്കിലും, മനുഷ്യവംശത്തെ ബാധിക്കുന്ന നിരവധി അര്‍ബുദരോഗാവസ്ഥയെപ്പറ്റിയും ഈ വസ്തുത സത്യമാണെന്നു കാണാം. ചൊട്ടമുതല്‍ ചുടലവരെ നിഴല്‍പോലെ പിന്തുടരുന്ന ഒരു പേക്കിനാവായിരിക്കുന്നു അര്‍ബുദരോഗ ജന്യാവസ്ഥ ഇന്ന് ആധുനിക (സ്ത്രീ)സമൂഹത്തിന്ന്. വ്യക്തിജീവിതത്തിലെ ശീലവ്യത്യാസങ്ങള്‍, ജനിതകപാരമ്പര്യം, പാരിസ്ഥിതികകാരണങ്ങള്‍, ലൈംഗികജീവിതത്തിലെ താളപ്പിഴകള്‍, ഹോര്‍മോണ്‍ സങ്കര ഗുളികകളുടെ അതിപ്രസരവും അകാലികമായ ഉപയോഗവും, ലൈംഗികരോഗങ്ങളുടെ കടിഞ്ഞാണിടാനാവാത്ത വര്‍ധന, അര്‍ബുദരോഗാവസ്ഥയുടെ ആദ്യകാലഘട്ടങ്ങളെ എത്രയും നേരത്തെ കണ്ടറിഞ്ഞ്, അനുയോജ്യമായ മുന്‍കരുതലുകള്‍ വഴി, ഗുരുതരമായ അര്‍ബുദഘട്ടങ്ങള്‍ക്ക് തടയിടാനാവായ്ക... ഇങ്ങനെ ഒരുപറ്റം കാരണങ്ങളാല്‍ സങ്കീര്‍ണമാണ് സ്ത്രീകളിലെ വിവിധ അര്‍ബുദരോഗങ്ങളുടെ പശ്ചാത്തലമെന്ന് പറയാം.


പഴുതുകളില്ലാത്തതും സമയബന്ധിതവുമായ പരിശോധനാ നിരീക്ഷണങ്ങള്‍ വഴി, വികസിത രാജ്യങ്ങളില്‍, ഗര്‍ഭാശയഗളാര്‍ബുദത്തിന്റെ നിരക്ക് ഗണ്യമായി കുറയ്ക്കാനായിട്ടുണ്ടെങ്കിലും, നമ്മുടെ നാട്ടില്‍ ജനനേന്ദ്രിയാര്‍ബുദത്തില്‍ ഇന്നും ഒന്നാംനിരയില്‍ നില്‍ക്കുന്നത് ഈഗണത്തിലുള്ള അര്‍ബുദമാണെന്നത്, നിരാശാജനകംതന്നെ. സ്ത്രീകളിലെ ഏറ്റവും സാധാരണമായ സ്തനാര്‍ബുദത്തിന്റെ കാര്യവും വ്യത്യസ്തമല്ല. അര്‍ബുദബാധയ്‌ക്കെതിരെ, ഗുണപരമായ മാറ്റത്തിനുവേണ്ടി, ഒരു സന്ധിയില്ലാസമരം പ്രഖ്യാപിക്കാന്‍, യുദ്ധകാലാടിസ്ഥാനത്തില്‍ നാം ഒരുങ്ങിപ്പുറപ്പെടേണ്ടിയിരിക്കു ന്നു. അതാരംഭിക്കേണ്ടിയിരുന്നത് ഇന്നലെകളിലാണെന്ന കാര്യം നമുക്ക് സൗകര്യപൂര്‍വം മറക്കാം. ആരോഗ്യബോധന പരിപാലന മേഖലയ്ക്ക് ഊന്നല്‍ കൊടുത്ത്, ഒരു പ്രതിരോധ ആരോഗ്യനയം രൂപപ്പെടുത്താന്‍ ഇച്ഛാശക്തിയുള്ള ഒരു രാഷ്ട്രനേതൃത്വമാണ് വേണ്ടത്. സ്ത്രീകളെ ബാധിക്കുന്ന ജനനേന്ദ്രിയ അര്‍ബുദങ്ങളെപ്പറ്റി ഒന്നൊന്നായി നമുക്കിവിടെ പരിശോധിക്കാം.


1.യോനീകവാടദള അര്‍ബുദം(clear cell carcinoma):

ആകെ ജനനേന്ദ്രിയാര്‍ബുദത്തില്‍ 35 ശതമാനം വരെയാണ് ഇത്തരം അര്‍ബുദത്തിന്റെ തോത്. പ്രധാനമായും കോശവ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ചോ ആറോ തരമായി തിരിക്കാം. മിക്കവയുടെയും തുടക്കം ഗുഹ്യഭാഗത്തെ ചൊറിച്ചിലോടെയാവും. അതുകൊണ്ടുതന്നെ, യഥാര്‍ഥ രോഗം കണ്ടെത്താന്‍ വലിയ തോതിലുള്ള കാലതാമസം വന്നുപെടാറുണ്ട്. ഗര്‍ഭാശയഗള കാന്‍സറിന്റെ പ്രധാന കാരണങ്ങള്‍ ഈഅര്‍ബുദത്തിനും ബാധകമാണ്. പ്രത്യേകിച്ചും ലൈംഗികവേഴ്ച വഴി പകര്‍ ന്നുകിട്ടുന്ന ഒരുതരം അതിസൂക്ഷ്മാണുരോഗമായ എച്ച്.പി.വി. ബാധ. സൂക്ഷ്മദര്‍ശിനിക്കുഴല്‍ വഴിയുള്ള കൂലങ്കഷമായ ഒരു പരിശോധന , രോഗബാധിത ഭാഗത്തുനിന്നും ഒരംശം മുറിച്ചെടുക്കുന്ന ബയോപ്‌സി എന്നിവ വഴി രോഗനിര്‍ണയം സാധ്യമാണ്. എച്ച്.പി. വി.യുമായി ബന്ധമില്ലാത്ത അര്‍ബുദം യോനീകവാടദള ചര്‍മത്തില്‍ ബാധിച്ചുകാണുന്ന ത്, പ്രായമേറിയ സ്ത്രീകളിലാണ്.


ചികിത്സ:

അര്‍ബുദം ബാധിച്ച ഭാഗമടക്കം, സുരക്ഷിതമായി നീക്കംചെയ്യാവുന്നത്രയും ഭാഗം, നീക്കംചെയ്യുക എന്നതാണ് പ്രാഥമിക ശസ്ത്രക്രിയാ ചികിത്സ. അര്‍ബുദം നിലവിട്ട് പടര്‍ന്നുകയറിയ ഘട്ടങ്ങളില്‍, റേഡിയേഷന്‍ ചികിത്സ വേണ്ടിവരും. മറ്റുചിലപ്പോള്‍ അര്‍ബുദരോഗത്തിനെതിരെയുള്ള ശക്തിയായ ഔഷധവും .



2.യോനിയിലെ അര്‍ബുദം

ജനനേന്ദ്രിയ കാന്‍സറില്‍ ഏറ്റവും അപൂര്‍വമായ ഒന്നാണ് യോനീഭിത്തികളെ ബാധിക്കുന്ന അര്‍ബുദം. നേരത്തെ പറഞ്ഞ എച്ച്. പി.വി. രോഗാണുബാധ, ഈ തരത്തിലുള്ള അര്‍ബുദത്തിന്റെ തുടക്കത്തിന്നും കാരണമാകാറുണ്ട്; ഗര്‍ഭാശയഗള കാന്‍സര്‍, യോനീകവാടദള കാന്‍സര്‍ എന്നിവയുള്ളവരില്‍ പ്രത്യേകിച്ചും. അര്‍ബുദത്തിന്റെ ആദ്യഘട്ടത്തില്‍ കണ്ടെത്താനായാല്‍, യോനീനാളിയിലെ രോഗാതുരമായ ഭാഗം മുറിച്ചുമാറ്റല്‍, റേഡിയേഷന്‍ ചികിത്സ എന്നിവ ഗുണകരമാവും. രോഗം കൂടിയ ഘട്ടത്തിലെത്തിയവര്‍ക്ക് അര്‍ബുദരോഗത്തിന്നെതിരെയുള്ള ഔഷധചികിത്സതന്നെയാണ് ശരണം.


3.യോനീനാളിയിലെ ശുദ്ധകോശ അര്‍ബുദം

അത്യപൂര്‍വമാണ് ഈരോഗം. അതുണ്ടാവാനുള്ള കാരണമോ അതിലും വിചിത്രവും. ഗര്‍ഭിണി, ആദ്യത്തെ നാലുമാസത്തിനുമുമ്പ്, ഗര്‍ഭം അലസിപ്പോവാതിരിക്കാന്‍ സ ഹായിക്കുമെന്ന് വിശ്വസിച്ചുപോന്ന ഒരൗഷധമായ ഡി.ഇ.എസ്. സേവിച്ചിട്ടുണ്ടെങ്കില്‍, ഗര്‍ഭസ്ഥശിശുവിന്ന് പില്‍ക്കാലത്ത് വന്നുപെടാവുന്ന ഒരു മാരകമായ യോനീഅര്‍ബുദമാണിത്. ഇതിന്റെ കേളികൊട്ട് 18-24 വയസ്സിനിടെയാവും. യോനിവഴിയുള്ള രക്തസ്രാവമോ വാര്‍ച്ചയോ ആകും രോഗലക്ഷണം. യോനീഭാഗം ശസ്ത്രക്രിയ ചെയ്തു നീക്കുകതന്നെയാണ് ഇവിടെയും ചികിത്സ.


4.ശൈശവകാല സാര്‍ക്കോമ

അഞ്ചു വയസ്സിനു കീഴെയുള്ള ബാലികമാരില്‍ കാണപ്പെടുന്നു. രക്തസ്രാവം തന്നെയാവും രോഗലക്ഷണം. യോനിയുടെ ഉള്‍വശത്തേക്ക് തള്ളിനില്‍ക്കുന്ന, ദശാവളര്‍ച്ച യാണ് പരിശോധനയില്‍ കാണാനാവുക. ശസ്ത്രക്രിയ തന്നെയാണ് പ്രധാന ചികിത്സാരീതി.


5.ഗര്‍ഭാശയഗളാര്‍ബുദം

ഭാരതത്തിലെ അര്‍ബുദരോഗ ചികിത്സാവിദഗ്ധര്‍ക്കു നേരെ ഇന്നും കൊഞ്ഞനംകുത്തി, ഗര്‍വോടെ തലയുയര്‍ത്തിനില്‍ക്കുകയാണ് ഗര്‍ഭാശയഗളത്തെ ബാധിക്കുന്ന അര്‍ബുദം. ആഗോളാടിസ്ഥാനത്തില്‍ സ്ത്രീകളില്‍ സര്‍വസാധാരണയായി കണ്ടുവരുന്ന അര്‍ബുദത്തില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു ഇത്; വിശിഷ്യാ ഏഷ്യ, ആഫ്രിക്ക, തെക്കനമേരിക്ക എന്നിവിടങ്ങളില്‍. ഈരോഗം ക ണ്ടുപിടിക്കപ്പെടുന്നത്, ശരാശരി 52-53 വയസ്സിലാണ്. ഏറ്റവുമധികം സ്ത്രീകള്‍ രോഗത്തിന്റെ പിടിയില്‍ പെടുന്നത് ഒന്നുകില്‍ 35-39 അല്ലെങ്കില്‍ 60-64 വയസ്സിനിടയിലും.


അപകടസാധ്യതകളെന്തൊക്കെ?

വംശപരം: ആഫ്രിക്കന്‍ അമേരിക്കക്കാരില്‍, വെളുത്ത വര്‍ഗക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ രോഗാവസ്ഥ ഇരട്ടിയോളമാണെന്നു കണ്ടെത്തിയിട്ടുണ്ട്. സാമൂഹിക സാ മ്പത്തിക ഉച്ചനീചത്വങ്ങള്‍ ഏറെപ്രതിഫലിച്ചുകാണുന്ന ഒരു രോഗാവസ്ഥയാണിത്.
ലൈംഗിക, പ്രത്യുല്‍പാദന ചരിത്രം: 16 വയസ്സിനു മുമ്പ് ആദ്യലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്നവരില്‍, 20 വയസ്സിനു ശേഷം ആ ദ്യാനുഭവം പങ്കുവെക്കുന്നവരിലേതിനേക്കാള്‍ ഇരട്ടി രോഗസാധ്യതയുണ്ട്. അതുപോലെത്തന്നെ, കൂടുതല്‍ പേരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് അതിന്നാനുപാതികമായി ഗര്‍ഭാശയഗള അര്‍ബുദത്തിന്റെ തോതും ഏറിക്കൊണ്ടേയിരിക്കും.


  • പുകവലി: വര്‍ധിതമായ ഗര്‍ഭാശയ ഗളാര്‍ബുദത്തിന്റെ ഒരടിസ്ഥാനകാരണമായി പുകവലി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.
  • ഗര്‍ഭനിരോധന ഉറകള്‍: ഗര്‍ഭാശയഗള അര്‍ബുദത്തിന്റെ തോത് കുറയ്ക്കാന്‍, നിരോധന ഉറകള്‍ ഏറെ സഹായിക്കുന്നു.
  • വൃത്തി: പുരുഷപങ്കാളിയുടെ ലൈംഗിക ശുചിത്വവും വിശുദ്ധിയും വളരെയേറെ സ്വാധീനം ചെലുത്തുന്ന ഒന്നാണ് ഗര്‍ഭാശയഗളാര്‍ബുദം. കുഞ്ഞുനാളിലേയുള്ള ലൈംഗികവേഴ്ച, പരസ്ത്രീഗമനം, ലൈംഗികരോഗങ്ങള്‍ ഇവയൊക്കെ അപകടഘടകങ്ങളാണ്.
  • പ്രതിരോധ വ്യവസ്ഥയിലെ പാകപ്പിഴകളും പോരായ്മകളും: എയ്ഡ്‌സ് ബാധയെപ്പോലെ, ശാരീരിക പ്രതിരോധം തകരാറിലായി നില്‍ക്കുന്നവരില്‍, ഈ രോഗം വന്നുപെടാനും താമസംവിനാ, ഗുരുതരമായി പടര്‍ന്നുകയറാനും ഇടയാകും.

കാരണങ്ങള്‍: 

എച്ച്.പി.വി. അണുബാധയും ഗര്‍ഭാശയഗളാര്‍ബുദവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്.

പാപ്പ് പരിശോധന: 

ഏതു രോഗവും നേരത്തെ കണ്ടെത്തല്‍ തന്നെയാണ് ഏറ്റവും നല്ലപ്രതിവിധി. എളുപ്പത്തിലും ചെലവേറെയില്ലാതെയും എവിടെവെച്ചും ചെയ്യാവുന്ന നൂതനമായ ഒരു സ്രവപരിശോധനയാണ് പാപ്പ് ടെസ്റ്റ്. വികസിത രാജ്യങ്ങളില്‍, സ്ത്രീകളുടെ ജീവിതശൈലിയുടെ ഭാഗമായിരിക്കുന്നു ഈ പരിശോധന. കൃത്യമായും കണിശമായും ചെയ്താല്‍ രോഗാതുരത, മരണനിരക്ക്, രോഗബാഹുല്യം ഇവ ഗണ്യമായി കുറയ്ക്കാനാവുമെന്നതാണിതിന്റെ പ്രത്യേകത. ജീവിതത്തില്‍, ഒരിക്കല്‍ ഈ പരിശോധന 'കുഴപ്പമില്ലെന്ന' ഫലം തന്നാല്‍, അര്‍ബുദരോ ഗസാധ്യത 45 ശതമാനം കണ്ട് കുറയുമെന്നാ ണ് കണ്ടെത്തിയിട്ടുള്ളത്. അതുപോലെ ഒന്‍പതു പരിശോധനകള്‍, ജീവിതകാലത്ത്, പൂര്‍ണമായും കുറ്റമറ്റതായി വരികയാണെങ്കില്‍, രോഗാവസ്ഥ വരാനിടയില്ലെന്ന് 99 ശതമാനവും ഉറപ്പാക്കാം.

രോഗലക്ഷണങ്ങള്‍: 

 അകാലത്തിലും അകാരണമായും യോനിവഴി രക്തസ്രാവം, വെള്ളപോക്ക് ഇവ രണ്ടുമോ ഏതെങ്കിലുമൊന്നോ ഉണ്ടാകുന്നതാവാം ഗര്‍ഭാശയഗളാര്‍ ബുദത്തിന്റെ ആദ്യലക്ഷണം. ലൈംഗികവേഴ്ചയെ തുടര്‍ന്നുള്ള രക്തസ്രാവമാണ് പ്രധാന ലക്ഷണം. ആര്‍ത്തവങ്ങള്‍ക്കിടെ ഒറ്റയ്ക്കും തെറ്റയ്ക്കുമുള്ള രക്തംപോക്ക്, കൂടിയ ആര്‍ ത്തവസ്രാവം ഇവയും ലക്ഷണങ്ങളാകാം. ദുര്‍ഗന്ധത്തോടുകൂടിയ വാര്‍ച്ച, അതും രക്തച്ഛവി കലര്‍ന്നതോ മഞ്ഞരാശിയിലുള്ളതോ ആയ സ്രവം, അടിവയര്‍, ഗുഹ്യഭാഗം, അരക്കെട്ട്, കാലുകള്‍ ഇവിടെയൊക്കെ അസഹനീയമായ വേദന എന്നിവയും ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ തന്നെ.

പടര്‍ച്ച: 

ശ്രദ്ധിച്ചില്ലെങ്കില്‍ അതിവേഗം പടര്‍ന്നുകയറുന്ന അര്‍ബുദരോഗമാണിത്. തൊട്ടടുത്ത് ഉരുമ്മിനില്‍ക്കുന്ന യോനീപാളികള്‍, മൂത്രാശയം, ജഘനാസ്ഥിയുടെ ഇരുപാ ര്‍ശ്വങ്ങള്‍, മലാശയം ഇവയിലൊക്കെ നേരിട്ടുള്ള വളര്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ കണ്ടെത്താനാവും. കൂടാതെ, കഴലകള്‍ വഴിയുള്ള അര്‍ബുദകോശങ്ങളുടെ പ്രസരണവും വളരെ വേഗം നടക്കും.
ചികിത്സ: രോഗത്തിന്റെ ഏറ്റവും ആദ്യഘട്ടത്തില്‍ കണ്ടെത്തിയാല്‍, സമൂലഗര്‍ഭാശയംനീക്കല്‍ ശസ്ത്രക്രിയ കൈകണ്ട ചികിത്സാരീതിയാണ്. വളരെയധികം കൈവിരുതും ക്ഷമയും സഹനശക്തിയും വേണ്ടിവരുന്ന ഒരു അപൂര്‍വ ശസ്ത്രക്രിയയാണിത്. ആദ്യഘട്ടം കഴിഞ്ഞാല്‍, റേഡിയേഷന്‍ ചികിത്സ കൊണ്ടു മാത്രമേ, വല്ലതും ചെയ്യാനാകൂ.


മരണകാരണങ്ങള്‍: 

ഗര്‍ഭാശയഗളത്തോട് അരികുചേര്‍ന്ന് കിടക്കുന്ന മൂത്രനാളിയെ കെട്ടിവരിയുന്ന വിധത്തില്‍ രോ ഗബാധ മൂര്‍ച്ഛിക്കുമ്പോള്‍ വൃക്കയുടെ പ്രവര്‍ത്തനം അവതാളത്തിലാകുകവഴി, രക്തത്തില്‍ നീക്കം ചെയ്യപ്പെടാതെ ബാക്കിയാവുന്ന യൂറിയാ ഘടകത്തിന്റെ അതിപ്രസരം കാരണമാണ് അധികപേരുടെയും അന്ത്യമുണ്ടാവുന്നത്. അനിയന്ത്രിതമായ രക്തസ്രാവമാണ് മറ്റൊരു മരണകാരണം.


6.ഗര്‍ഭാശയ അര്‍ബുദം

വികസിത രാജ്യങ്ങളില്‍, ജനനേന്ദ്രിയാര്‍ബുദങ്ങളില്‍ ഒന്നാമനാണ് ഗര്‍ഭാശയാര്‍ബുദം. ആര്‍ത്തവ വിരാമത്തിനുശേഷം തികച്ചും അപ്രതീക്ഷിതമായി യോനീവഴി രക്തസ്രാവമുണ്ടാകുന്നതാണ് മുഖ്യരോഗലക്ഷണം. ഗര്‍ഭാശയ അര്‍ബുദബാധയുള്ള 75 ശതമാനം പേരും ആര്‍ത്തവവിരാമം വന്നവരാണെന്ന് കണക്കുകള്‍ കാണിക്കുന്നു. കേവലം അ ഞ്ചുശതമാനം പേര്‍ മാത്രമേ നാല്‍പതിനു ചുവടെ പ്രായമായവരുള്ളൂ. 70 ശതമാനം പേരും, രോഗഘട്ടത്തിന്റെ ആദ്യദശയില്‍ തന്നെ, പരിശോധനയ്ക്കും രോഗനിര്‍ണയത്തിനുമായി സമീപിക്കുന്നുവെന്നതാണ് ഏറ്റവും ഭാഗ്യകരമായ കാര്യം.

അപകടസൂചനകള്‍: 

ഭൂരിഭാഗം കേസുകളിലും സൈ്ത്രണ ഹോര്‍മോണായ ഈസ്ട്രജനെ കേന്ദ്രീകരിച്ചുള്ള ഗര്‍ഭാശയാന്തരപാളിയുടെ അമിതവളര്‍ച്ചയാണ് ഗര്‍ഭാശയ കാന്‍സറിന് വിത്തുപാകുന്നതെന്ന് ശാസ്ത്രദൃഷ്ട്യാ സമര്‍ഥിക്കപ്പെട്ടിട്ടുണ്ട്. ആര്‍ത്തവവിരാമം, പൊണ്ണത്തടി, പ്രമേഹരോഗം, കൂടാതെ രക്താതിസമ്മര്‍ദവും - ഇത്രയും ഘടകങ്ങള്‍ കൈകോര്‍ത്തുപിടിച്ചാല്‍, ഗര്‍ഭാശയ അര്‍ബുദത്തിന് അരങ്ങൊരുങ്ങുകയായി.

പ്രതിരോധ മാര്‍ഗങ്ങള്‍: 

 ഈസ്ട്രജന്റെ നിയന്ത്രണാതീതവും എതിരില്ലാത്തതുമായ പ്രവര്‍ത്തനമാണ് ഗര്‍ഭാശയ കാന്‍സറിന്റെ പ്രധാന ഹേതുവെന്നിരിക്കെ, പ്രതിരോധത്തിനുള്ള വഴികളും ഈവസ്തുതയിലൂന്നിവേണം. ഈസ്ട്രജന്റെ വഴിവിട്ട ഉപയോഗം ഒഴിവാക്കുക, പൊണ്ണത്തടി കുറയ്ക്കുക, ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, അകാരണമായ രക്തസ്രാവത്തിന്റെ കാര്യകാരണങ്ങളെപ്പറ്റി താമസംവിനാ വിലയിരുത്തുക, ഗര്‍ഭാശയാന്തര അര്‍ബുദത്തിന്റെ മുന്നോടിയായി കണ്ടെത്താവുന്ന കോശപരമായ വൈകല്യങ്ങളെ എത്രയുംവേഗം ചികിത്സിക്കുക - ഇവയാണ് സ്വീകാര്യവും ശാസ്ത്രീയവുമായ പ്രതിരോധ നടപടികളും ചികിത്സാരീതികളും.


രോഗം എങ്ങനെ കണ്ടെത്താം?:

ഗര്‍ഭാശയഗള അര്‍ബുദത്തില്‍നിന്നു വിഭിന്നമായി, ലക്ഷണങ്ങളേതുമില്ലാത്ത, ജനസഞ്ചയത്തിന് സ്വീകാര്യമായ, മുന്‍കൂര്‍ രോഗം കണ്ടെത്താനുതകുന്ന പരിശോധനമുറ , ഗര്‍ഭാശയ കാന്‍സറിന്റെ കാര്യത്തില്‍ ഇല്ലെന്നതാണ് ഏറ്റവും ഖേദകരം. അതിനാല്‍ രോഗലക്ഷണങ്ങളുമായി വരുന്നവരെ, ഗൗരവമായ പരിശോധനയ്ക്കു വിധേയമാക്കുക എന്നതു മാത്രമാണ് സ്വീകാര്യമായ ഏകമാര്‍ഗം.

രോഗലക്ഷണങ്ങള്‍: 

90 ശതമാനം രോഗികളും രോഗലക്ഷണങ്ങളുമായി വരുന്നുവെന്നതാണ് ഒരു കണ്ടെത്തല്‍. അസാധാരണമായ രക്തസ്രാവം (ആര്‍ത്തവ വിരാമത്തിന് മുമ്പോ പിമ്പോ), സാധാരണമല്ലാത്ത യോ നീസ്രവ വാര്‍ച്ച, അടിവയറ്റിലെ വേദന, ഭാരം എന്നിവയാകും മിക്കവരേയും ചികിത്സയ്ക്കായി കൊണ്ടെത്തിക്കുന്ന കാരണങ്ങള്‍.

രോഗനിര്‍ണയം എങ്ങനെ?:

ഗര്‍ഭാശയാന്തര പാളിയില്‍നിന്നും ഒരംശം കിള്ളിയെടുക്കുന്ന ഡി.ആന്റ്.സി പരിശോധന, യോനീവഴിയുള്ള സ്‌കാന്‍ നിരീക്ഷണം, ഗര്‍ഭാശയാന്തരം നേരിട്ടു വീക്ഷിക്കാനും പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കാനും സ ഹായിക്കുന്ന ഹിസ്റ്റെറോസേ്കാപ്പി, ഗര്‍ഭാശയത്തിന്റെ ഉള്‍വശത്തുനിന്ന് പരിശോധനയ്ക്കായി കോശഭാഗങ്ങള്‍ വലിച്ചെടുക്കുന്ന ബയോപ്‌സി എന്നിവ, മയക്കം കൊടുക്കാതെയും ആശുപത്രിയില്‍ കിടക്കാതെയും ചെയ്യാവുന്ന രോഗനിര്‍ണയോപാധികളാണ്.


ചികിത്സ:

രോഗബാധ ആദ്യഘട്ടത്തില്‍ കണ്ടെത്തുകയാണെങ്കില്‍, ഗര്‍ഭാശയം മുഴുവനായി നീക്കുകയെന്നതാണ് ഏറ്റവും ഫല
പ്രദമായ ശസ്ത്രക്രിയ. ആദ്യഘട്ടങ്ങള്‍ പിന്നിട്ടുകഴിഞ്ഞാല്‍, ചികിത്സാഫലവും തൃപ്തികരമാവില്ല. ഗര്‍ഭാശയം നീക്കം ചെയ്തതിനുശേഷം റേഡിയേഷന്‍ ചികിത്സകൂടി വേണ്ടിവരും ഇത്തരക്കാര്‍ക്ക്.



7.അണ്ഡാശയാര്‍ബുദം

ആഗോളാടിസ്ഥാനത്തില്‍ നോക്കിയാല്‍, അര്‍ബുദരോഗങ്ങളി ല്‍, അണ്ഡാശയാര്‍ബുദം ഏഴാംസ്ഥാനത്താണ്. ജനനേന്ദ്രിയ അര്‍ബുദങ്ങളില്‍ ഏറ്റവും മാരകമായ രോഗമാണിത്. വികസിത രാജ്യങ്ങളില്‍ കഴിഞ്ഞ മൂന്നുകൊല്ലമായി അണ്ഡാശയാര്‍ബുദത്തിന്റെ തോത് മാറാതെനില്‍ക്കുകയാണെങ്കിലും വികസ്വര രാജ്യങ്ങളില്‍ അര്‍ബുദബാധ കൂടിവരുന്നതായാണ് കാണുന്നത്.

അപായഘടകങ്ങള്‍: 

വ്യക്തിഗത അപകടഘടകങ്ങളായി 40നുമേല്‍ പ്രായം, ഗര്‍ഭപ്രസവങ്ങളുടെ അഭാവം, വന്ധ്യത, മുന്‍കാല ഗര്‍ഭാശയ/സ്തനാര്‍ബുദബാധ, അടുത്ത ബന്ധുക്കളിലെ അണ്ഡാശയാര്‍ബുദബാധ ഇവയൊക്കെ എടുത്തുകാട്ടാനുണ്ട്. എന്നാല്‍, നിരവധി ഗര്‍ഭപ്രസവങ്ങള്‍, നീണ്ടുനിന്ന മുലയൂട്ടല്‍, അണ്ഡവാഹിനിക്കുഴലുകള്‍ കെട്ടിയടച്ചുള്ള വന്ധീകരണ ശസ്ത്രക്രിയ, ഗര്‍ഭാശയം നീ ക്കംചെയ്യല്‍ എന്നിവ അണ്ഡാശയാര്‍ബുദത്തിന്റെ തോത് കുറയ്ക്കാന്‍പോന്ന ഘടകങ്ങളാണ്.
കുടുംബചരിത്രം ഏറ്റവുമധികം അര്‍ബുദബാധയ്ക്ക് നിദാനമായിക്കാണുന്ന ഒന്നാണ് അണ്ഡാശയാര്‍ബുദം. അടുത്ത ബന്ധുക്കള്‍ക്കാര്‍ക്കെങ്കിലും അണ്ഡാശയം, സ്തനങ്ങള്‍, ഗര്‍ഭാശയാന്തരം, വന്‍കുടല്‍ ഇവയില്‍ അര്‍ബുദരോഗബാധയേറ്റിട്ടുണ്ടെങ്കില്‍, പിന്‍തലമുറക്കാരില്‍ അണ്ഡാശയ കാന്‍സറിനുള്ള സാധ്യത വളരെയേറെയാണ്. അണ്ഡാശയാര്‍ബുദം ഏറ്റവും കഠിനഹൃദയനായ നിശ്ശബ്ദ കൊലയാളിയാണ്. 60 ശതമാനം കേസുകളും 60നു മേല്‍ പ്രായമുള്ളവരിലാണ് കണ്ടെത്തുന്നത്. അതുതന്നെ, 60 ശതമാനവും ചികിത്സകൊണ്ട് ഫലമേതും ലഭിക്കാത്ത അന്ത്യഘട്ടത്തിലും. 60 ശതമാനം രോഗികള്‍ക്കും രോഗനിര്‍ ണയത്തിനുശേഷം അഞ്ചുകൊല്ലത്തിലധികം ജീവിതം നീട്ടിക്കിട്ടില്ല. അതുകൊണ്ടുതന്നെ, അണ്ഡാശയാര്‍ബുദത്തിനെതിരെ, പ്രതിരോധിക്കാനും കാലേക്കൂട്ടി രോഗംനിര്‍ണയിക്കാനും സമ്യക്കായ പ്രവര്‍ത്തനം ആവശ്യമാണ്.

പക്ഷേ, രോഗാതുരതകുറയ്ക്കാനോ രോഗനിര്‍ണയം നേരത്തെയാക്കാനോ ഉതകുന്ന ഫലപ്രദമായ വിദ്യകളൊന്നും നമ്മുടെ കൈയിലില്ലെന്നതാണ് വാസ്തവം. ആണ്ടുതോറും യോനീവഴിയുള്ള ശാരീരിക പരിശോധന, യോനീവഴിയുള്ള സ്‌കാനിങ്, രക്തത്തിലെ അര്‍ബുദസൂചന നല്‍കുന്ന ഇഅ125 പരിശോധന ഇവയൊക്കെ, ഒളിഞ്ഞും തെളിഞ്ഞും സൂചനകള്‍ നല്‍കുമെന്നല്ലാതെ, ആദ്യന്തം രോഗപ്രതിരോധത്തിനുള്ള സന്നാഹങ്ങളാകുന്നില്ലെന്നതാണ് ഖേദകരം.

അണ്ഡാശയ കാന്‍സറിനെ എങ്ങനെ പ്രതിരോധിക്കാമെന്നത് വളരെയേറെ പ്രസക്തമായ ഒരുകാര്യമാണെന്ന് മേല്‍പ്പറഞ്ഞ വ സ്തുതകള്‍ തെളിയിക്കുന്നു. ഗര്‍ഭാശയം നീക്കംചെയ്യുന്ന ശസ്ത്രക്രിയയ്‌ക്കൊപ്പം, അണ്ഡാശയങ്ങള്‍ കൂടി എടുത്തുമാറ്റുക എന്നതാണ് ഒരുവഴി. ഗര്‍ഭനിരോധന ഗുളികകളു ടെ ഉപയോഗം, അണ്ഡാശയാര്‍ബുദത്തിനെതിരെ ഫലപ്രദമായി ഉപകരിക്കുമെന്നതിനാല്‍, ആപല്‍സാധ്യത കൂടുതലുള്ള സ്ത്രീകള്‍ ഇത്തരം ഗുളികകള്‍ തുടര്‍ച്ചയായി കഴിക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം.

ചികിത്സ: 

രോഗത്തിന്റെ കാഠിന്യമോ ഘട്ടമോ കണക്കിലെടുക്കാതെ, ശസ്ത്രക്രിയയിലൂടെ രോഗത്തിന്റെ തനതായ അവസ്ഥ മനസ്സിലാക്കുകയെന്നതാണ് അണ്ഡാശയാര്‍ ബുദത്തിനു വേണ്ടി ചെയ്യുന്ന ശസ്ത്രക്രിയയുടെ അടിസ്ഥാനതത്ത്വം. അണ്ഡാശയത്തോടൊപ്പം ഗര്‍ഭാശയവും നീക്കംചെയ്യണമെന്നത് പ്രായോഗിക സിദ്ധാന്തവും. രോഗം മൂര്‍ച്ഛിച്ച ഘട്ടത്തിലെത്തിയവരില്‍, മാറ്റാവുന്നത്ര അര്‍ബുദബാധിതഭാഗം നീക്കംചെയ്യുകയെന്നത് തുടര്‍ചികിത്സയില്‍ ഗുണകരമാവുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ശസ്ത്രക്രിയയെ തുടര്‍ന്ന് മിക്കവര്‍ക്കും ഔഷധചികിത്സയോ വികിരണ ചികിത്സയോ രണ്ടുംകൂടിയോ വേണ്ടിവന്നേക്കും.
ആദ്യമേ സൂചിപ്പിച്ചതുപോലെ, രോഗികളില്‍ മുക്കാല്‍ പങ്കും അര്‍ബുദ വ്യാപനത്തിന്റെ അന്ത്യഘട്ടത്തിലുള്ളവരാകയാല്‍, ചികിത്സയുടെ വിവിധ രീതികള്‍, അവയെത്രമാത്രം വ്യാപകവും കൂലങ്കഷവുമാണെങ്കിലും, രോഗിയെ സംബന്ധിച്ചേടത്തോളം, കാര്യമായ ശാന്തിയണയ്ക്കാന്‍ പര്യാപ്തമാകാറില്ല. അതുകൊണ്ടുതന്നെ, അണ്ഡാശയാര്‍ബുദത്തെ വെല്ലാന്‍ പാകത്തില്‍, അത്യന്തം ശക്തിയേറിയ, അര്‍ബുദകോശങ്ങളെ മാത്രം പ്രതികൂലമായി ബാധിക്കുന്നതും അവയെ കൊന്നൊടുക്കുന്നതുമായ ഔഷധങ്ങളുടെ നിര്‍മാണത്തിനും വിപണനത്തിനുമായുള്ള തയ്യാറെടുപ്പിലാണ് ചികിത്സാലോകമിന്ന്.

ഈ പോസ്റ്റ്  ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ 

Share this article :

Post a Comment

 
Support : OUR FACEBOOK GROUP | OUR FACEBOOK PAGE | OUR BLOG
Copyright © 2011. Arogyajalakam - All Rights Reserved
Template Created by KRISHNARAJ EDAKUTTY Published by ONLINE HEALTH EDUCATION AID/AROGYAJALAKAM
Proudly powered by Blogger