Latest Post :

BURNS

{[['']]}
മാറുന്ന കാലഘട്ടത്തിനനുസരിച്ച് തീ പോള്ളലേല്‍ക്കാനുള്ള സാധ്യതയും കൂടി വരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിച്ചു പോരുന്നത്. ഉയര്‍ന്ന ഊഷ്മാവ് ശരീരോപരിതലത്തിലുണ്ടാക്കുന്ന ക്ഷതമാണ് പൊള്ളല്‍ എന്ന് പറയാം. അത് വളെരെ നിസ്സാരമാവാം , വളെരെ ഗുരുതരമാവാം . ഗൌരവം മൂന്നു ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.


  1. ആഴം . ചര്‍മോപരിതലത്തില്‍ നിന്ന് എത്ര ആഴത്തില്‍ ഏറ്റിട്ടുണ്ട് ക്ഷതം എന്നത്. ഇതിനെ ഡിഗ്രിയിലാണ് പറയാറ് .1,2,3 എന്നിങ്ങനെയാണ് 3 ഡിഗ്രികള്‍ .
  2. പൊള്ളല്‍ എത്ര വിസ്തൃതിയില്‍ ഏറ്റിട്ടുണ്ട് എന്നതിനെ ആശ്രയിച്ച് .
  3. പൊള്ളല്‍ ശരീരത്തിന്റെ ഏതു പ്രദേശത്തു ഏറ്റിരിക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു.

ഒന്നാം ഡിഗ്രി : ഇത് തൊലിയുടെ ഏറ്റവും ഉപരിതലത്തെയെ .ബാധിക്കു തൊലി തുടുത്തിരിക്കും . വേദനയും നീറ്റലും ഉണ്ടാകും . അല്പം നീരും ചൊറിച്ചിലും ഉണ്ടാവാം . ശക്തമായ പ്രകാശം പ്രകാശം , ചുടുള്ള വാതകം,നീരാവി, ചൂടുദ്രാവകം,എന്നിവയൊക്കെ ഇതിനു കാരണമാവാം. ഇത് എട്ടൊന്പത് ദിവസം കൊണ്ട് സാധാരണയായി ഭേദമാവും .

രണ്ടാം ഡിഗ്രി: ചര്‍മ്മ പാളി ഏതാണ്ട് മുഴുവനും ബാധിക്കുന്ന ആഴത്തിലുള്ള ക്ഷതമാണ് ഇത്. തൊലി ചുവന്നു തുടുക്കും. തൊലിയില്‍ കുമിളകള്‍ ഉണ്ടാകും. ശക്തിയായ വേദനയും നീറ്റലും ഉണ്ടാകും. ഉണങ്ങാന്‍ മൂന്നു ആഴ്ചയെങ്കിലും എടുക്കും.

മൂന്നാം ഡിഗ്രി: മുഴുവന്‍ ചര്‍മ പാളിയെയും അതിന്നടിയിലുള്ള കലയെയും പൊള്ളല്‍ ബാധിക്കുന്നു . ചര്‍മ്മം വിളര്‍ത്തു വെളുത്തതോ കറുത്തതോ ആയിത്തീരും . നാഡീ യഗ്രങ്ങള്‍ നശിച്ചു പോകുന്നതിനാല്‍ വേദനയും നീറ്റലും അനുഭവപ്പെടില്ല. ഉണങ്ങുന്നതല്ല ഇത്തരം പൊള്ളല്‍. മറ്റു പ്രദേശത്തു നിന്നും തൊലി ചെത്തിയെടുത്തു ഒട്ടിക്കേണ്ടിവരും.

പൊള്ളലേറ്റ ഭാഗത്തിന്റെ വിസ്തീര്‍ണ്ണം പ്രധാനപ്പെട്ട ഒരു ഘടകമാണ്. പ്രായപൂര്‍ത്തിയായ ആളുടെ ശരീരോപരിതലത്തില്‍ 15%വും കുട്ടികളില്‍ 10%വും പൊള്ളലേട്ടിട്ടുണ്ടെങ്കില്‍ അത് ഗൌരവമായി എടുക്കണം . വിസ്തീര്‍ണ്ണം നിശ്ചയിക്കാന്‍ ലളിതമായ ഒരു മാര്‍ഗ്ഗമുണ്ട്. കൈകള്‬‍ -1%,തല‬- 9%, കാലുകള്‬‍ (തുട,കണങ്കാല്‍ ,പാദം )-18%,ഉടല്‬‍ മുന്‍വശം -18%,#ഉടല്‍ പിന്‍വശം-18%,ഗുഹ്യപ്രദേശം‬-1%. മുഖത്തും വായിലും പോള്ളലേല്‍ക്കുമ്പോള്‍ വായുപഥം തകരാറിലായെന്നു വരാം. അതിനാല്‍ ശാസോച്ച്വാസവും സംസാരിക്കുവാനും,ഇറക്കാനും കഴിയതാവും . കണ്ണ്കളെയാണ് ബാധിക്കുന്നതെങ്കില്‍ ഉടന്‍ തന്നെ നേത്ര രോഗ വിദഗ്ധനെ കാണിക്കണം.


തീയില്‍ അകപ്പെട്ട ഒരാളെ രക്ഷിക്കേണ്ട വിധം


  • നനഞ്ഞ തൂവാല കൊണ്ട് ശുശ്രുഷകന്‍ തന്റെ മൂക്കും വായും മൂടണം .
  • ശുദ്ധ വായു താഴെയും കാര്‍ബണ്‍ഡൈഒക്സൈഡും ,മോണോക്സൈഡും മുകളിലുമായിരുക്കും സാധാരണമായി ഉണ്ടാകുക . അതിനാല്‍ നിലത്തു ഇഴഞ്ഞു ചെന്ന് പീഡിതനെ വലിച്ചു കൊണ്ടുവരണം . ഇത് എത്രയും വേഗത്തില്‍ ചെയ്യേണ്ടതുണ്ട്. വസ്ത്രങ്ങളില്‍ തീ പിടിച്ചാല്‍ യാതൊരു കാരണവശാലും ഓടരുത് . നിലത്തു കിടന്നു ഉരുളുകയാണ് വേണ്ടത് . STOP -DROP -ROLL ഇതാണ് അഭികാമ്യ മായ രീതി .

ശുശ്രുഷ


  • പീഡിതനെ നിലത്തു കിടത്തുക. പോള്ളലേറ്റ ഭാഗം നിലത്തു മുട്ടാതെ ശ്രദ്ധിക്കണം .
  • ശരീരത്തിലെ വസ്ത്രം കത്തിക്കൊണ്ടിരിക്കുന്നുണ്ടെങ്കില്‍ അത് ആദ്യം കെടുത്തണം. ഇതിനു കട്ടികൂടിയ വിരിയോ ,കരിമ്പടമോ ,പര വതാനിയോ മേല്‍ ഇടുക .ഓക്സിജെന്‍ കടക്കാതിരിക്കാനാണിത്. തന്മുലം തീയണയും . കത്തികൊണ്ടിരിക്കുന്ന വസ്ത്രങ്ങള്‍ ശരീരത്തില്‍ നിന്നും വലിച്ചു മാറ്റാന്‍ ശ്രമിക്കരുത്.
  • പീഡിതനെ പരമാവധി സമാശ്വസിപ്പിക്കാന്‍ ശ്രമിക്കുക.
  • പൊള്ളിയ ഭാഗത്ത് തണുത്ത വെള്ളം കൊണ്ട് ധാരയിടുക .അല്ലെങ്കില്‍ തണുത്ത വെള്ളത്തില്‍ മുക്കി പിടിക്കുക .തോര്‍ത്തു മുണ്ട് മുക്കിപ്പിഴിഞ്ഞ് ക്ഷതത്തിന്മേല്‍ പരത്തിയിടുക.
  • മുറുകിയ വസ്ത്രങ്ങള്‍ മാറ്റുക.
  • മഷി, തേന്‍, തുടങ്ങിയവയൊന്നും പൊള്ളിയ ഭാഗത്ത് പുരട്ടാന്‍ പാടുള്ളതല്ല. ഇവയൊക്കെ നിഷ്പ്രയോജനമാണ് ചിലപ്പോള്‍ കൂടുതല്‍ അപകടം ഇതു മൂലം പീഡിതന്നു ഉണ്ടായേക്കാം .
  • പൊള്ളിയ കൈകാലുകള്‍ നിശ്ചലമാക്കി വയ്ക്കുക.
  • പൊള്ളിയ ഭാഗത്ത് സ്പര്‍ശിക്കാതിരിക്കുക .
  • കുമിളകള്‍ പൊട്ടിക്കാതിരിക്കുക.
  • രോഗാണു വിമുകതമായ ഡ്രെസ്സിംഗ് ലഭ്യമാണെങ്കില്‍ അതുകൊണ്ട് പൊള്ളിയ ഭാഗം മൂഡി ബാന്ഡേജു കെട്ടുക.
  • എത്രയും പെട്ടന്ന് തന്നെ ആധുനിക ചികില്‍സ്സാ സൌകര്യമുള്ള ആശുപത്രിയില്‍ എത്തിക്കുക.

ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ 

Share this article :

Post a Comment

 
Support : OUR FACEBOOK GROUP | OUR FACEBOOK PAGE | OUR BLOG
Copyright © 2011. Arogyajalakam - All Rights Reserved
Template Created by KRISHNARAJ EDAKUTTY Published by ONLINE HEALTH EDUCATION AID/AROGYAJALAKAM
Proudly powered by Blogger