Latest Post :
Home » , » GERIATRIC CARE,MALAYALAM ARTICLE

GERIATRIC CARE,MALAYALAM ARTICLE

{[['']]}
കേരളത്തിലെ ആകെ ജനസംഖ്യയില്‍ അറുപതു വയസ്സിനു മുകളില്‍
പ്രായമുള്ളവര്‍ പത്തുശതമാനത്തിലെറെയാണ് . ഇവര്‍ക്ക് ഇനി ജീവിതപ്പടവുകള്‍ താണ്ട്ടുവാന്‍ ഒരു താങ്ങ് കൂടിയെ തീരൂ. അസ്തമിക്കാറായ സൂര്യനെ പോലെയാണ് വാര്‍ദ്ധക്യം. വാര്‍ദ്ധക്യം ഒരു ശാപമായി തീരുകയാണോ? മാതാപിതാക്കളെ വൃദ്ധ സദനങ്ങളിലേക്ക് അയച്ച് സുഖ ജീവിതം നയിക്കുന്നവര്‍ കേരളത്തില്‍ കൂടി വരികയാണ്. അതുകൊണ്ടു തന്നെ ഇവിടെ വൃദ്ധസദന വ്യവസായം തകൃതിയായി നടക്കുന്നു. സമൂഹത്തോടുള്ള പ്രതിബദ്ധതയെ അടിസ്ഥാനമാക്കി തന്നെയാണോ ഇവയൊക്കെ പ്രവൃത്തിക്കുന്നത്? ലക്ഷങ്ങള്‍ മുന്‍‌കൂര്‍ നല്‍കിയാണ്‌ ചിലര്‍ മാതാപിതാക്കളെ വൃദ്ധ സദനങ്ങളിലേക്ക് അയക്കുന്നത്. പണമില്ലാത്തവന്‍ പിണം എന്ന ചൊല്ല് ഇവിടെ അര്‍ത്ഥവത്താണ്. വൃദ്ധസദനത്തിലെ അന്തേവാസിയാകണമെങ്കില്‍ ചിലവേറും. അല്ലാത്തവന് ആശ്രയം അനാഥാലയം മാത്രം. 



വൃദ്ധസദനങ്ങള്‍ കേരളത്തില്‍ പ്രചാരം നേടിയത് പതിനഞ്ച്‌ വര്‍ഷത്തിനുള്ളിലാണ് . ലോകം പുരോഗതിയുടെ ചവിട്ടുപടിയിലാണ് . അപ്പോള്‍ നാം കൂടുതല്‍ പരിഷ്കാരികളാകുന്നു. മാതാപിതാക്കളെ ശരണാലയങ്ങളിലാക്കുന്നതും പരിഷ്കാരമാണോ?നാം മറക്കുന്നത് നമ്മുടെ കടമകളാണെന്നോര്‍ക്കുക. ഒട്ടേറെ ജീവിത യാധാര്‍ത്ഥ്യങ്ങളെ തിരിച്ചറഞ്ഞവരാണ് വൃദ്ധജനങ്ങള്‍. അവര്‍ പുതുതലമുറയ്ക്ക് വഴികാട്ടികളാണ് . ഇങ്ങനെയുള്ള അമൂല്യ നിധികളെയാണോ നമ്മള്‍ ഒഴിവാക്കേണ്ടത് ? ഒരു സമൂഹത്തിന്‍റെ അവിഭാജ്യഘടകമാണ് വൃദ്ധജനങ്ങള്‍ എന്ന കാര്യം മറക്കാതിരിക്കുക . കൂട്ടുകുടുംബ വ്യവസ്ഥ ഇന്ന് കേരളത്തില്‍ പാടെ ഇല്ലാതായിരിക്കുന്നു . ഇത് അണുകുടുംബങ്ങളുടെ കാലമാണ് . അവിടുത്തെ ആലോസരക്കാരായി തീരുകയാണോ വൃദ്ധ ജനങ്ങള്‍ ? ജീവിതത്തിന്‍റെ സായാഹ്ന വേളകളില്‍ അവര്‍ക്കുവേണ്ടുന്നത് ഇത്തിരി സ്നേഹവും ബഹുമാനവുമാണ് . അത് ലഭിച്ചില്ലെങ്കില്‍ അവര്‍ തളരും. അവര്‍ ആഗ്രഹിക്കുന്നതും ഇത്ര മാത്രം. ജീവിതത്തിന്‍റെ സായാഹ്നം ദു:ഖിച്ചു തീര്‍ക്കുവാനുള്ളത് മാത്രമാണോ ? ജീവിത യാത്രയില്‍ അവര്‍ ഒട്ടേറെ ദു:ഖങ്ങള്‍ അനുഭവിച്ചവരാണ് . അവസാന നാളുകളിലെങ്കിലും അവര്‍ ഇത്തിരി സന്തോഷത്തോടെ കഴിഞ്ഞോട്ടെ ! . ആനന്ദകരമായ ഒരു അവസാനകാലമാണ് അവര്‍ ആഗ്രഹിക്കുന്നത് . പക്ഷെ , ഇതൊക്കെ ഇവരുടെ ആഗ്രഹങ്ങള്‍ മാത്രമായി അവശേഷിക്കുന്നുവെന്നത് ദു:ഖസത്യം.
മാതാപിതാക്കളെ വൃദ്ധ സദനങ്ങളിലാക്കുന്നതിന് മക്കള്‍ കണ്ടെത്തുന്ന കാരണങ്ങള്‍ പലതാണ് . സമപ്രായക്കാരുടെ കൂടെ താമസിക്കുന്നത് മാനസികമായ പിരിമുറുക്കങ്ങള്‍ കുറയ്ക്കുവാന്‍ കാരണമാകുന്നുവെന്നാണ് ചില മക്കളുടെ അഭിപ്രായം . ജോലിസ്ഥലങ്ങള്‍ ദൂരെയുള്ളവര്‍ക്ക് മാതാപിതാക്കളെ കൂടെ കൊണ്ടുപോവുക എന്നത് വിഷമകരമത്രേ. അപ്പോള്‍ കൂടുതല്‍ സുരക്ഷിതത്വം ലഭിക്കുന്നത് വൃദ്ധ സദനങ്ങളില്‍ മാത്രമാണ്. കഷ്ടം ! 


 ചില ഭവനങ്ങളില്‍ വൃദ്ധര്‍ സൂപ്പര്‍ പാരകളാണ്താനും. കാവല്‍ പട്ടികളെ പോലെയാണ് ചില വീടുകളില്‍ വൃദ്ധരെ കണക്കാക്കുന്നത് . ഏതെങ്കിലും കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുവാന്‍ പോലും അവകാശമില്ലെന്ന് ചിലര്‍ കുറ്റപ്പെടുത്തുന്നു .വൃദ്ധജനങ്ങളെ എന്തിനാണ് ഇങ്ങനെ അടിച്ചമര്‍ത്തുന്നത് ? വൃദ്ധരെ മൂന്നായി വിഭജിക്കാവുന്നതാണ്. യുവ വൃദ്ധര്‍ , മധ്യ വൃദ്ധര്‍ ,പടു വൃദ്ധര്‍ . അറുപതുമുതല്‍ എഴുപതു വയസ്സുവരെ ഉള്ളവരെ യുവ വൃദ്ധര്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.എഴുപതുവയസ്സിനും എണ്‍പത് വയസ്സിനും ഇടയിലുള്ളവരെ മധ്യ വൃദ്ധരായും അതിനു മുകളില്‍ പ്രായമുള്ളവരെ പടു വൃദ്ധരായും കണക്കാക്കുന്നു
വാര്‍ദ്ധക്യം ഏറ്റവും രൂക്ഷമായി പിടികൂടുന്നത്‌ പടു വൃദ്ധരെയാണ് .ഓര്‍മ്മക്കുറവ് ,കേള്‍വിക്കുറവ് ശാരീരിക മാനസിക വിഷമതകള്‍ എന്നിവ കൂടുതലായി ഉണ്ടാകുന്നതുകൊണ്ട്‌ സര്‍ക്കാരില്‍ നിന്നും വൃദ്ധജനങ്ങള്‍ക്ക് ഇപ്പോള്‍ഒട്ടേറെ ആനുകൂല്യങ്ങള്‍ലഭിക്കുന്നുണ്ട് . സൌജന്യ ചികിത്സാസഹായം , യാത്രാ സൌകര്യം ,പെന്‍ഷന്‍ പദ്ധതികള്‍ എന്നിവ ചിലതുമാത്രം. പക്ഷെ, ഇതൊക്കെ സ്വന്തം മക്കളില്‍ നിന്നും ലഭിക്കുന്ന സ്നേഹത്തോളമാകുമോ ? ഭൂമിയില്‍ജനിച്ചു വീണവരെല്ലാം വൃദ്ധരായിത്തീരും. അപ്പോള്‍ ഇന്ന് സ്വന്തം മാതാപിതാക്കളോട് ക്രൂരത കാട്ടുന്ന മക്കള്‍ക്ക്‌ ഇതുപോലുള്ള അനുഭവങ്ങള്‍ ഭാവിയില്‍ ഉണ്ടായിക്കൂടെന്നില്ല . എന്തുകൊണ്ട് നമ്മുടെ തലമുറ ഇതുമറക്കുന്നു?


ഏറ്റവും കൂടുതല്‍ സംരക്ഷണം ആവശ്യമായി വരുന്നതും ഇക്കൂട്ടര്‍ക്കുതന്നെ . വാര്‍ദ്ധക്യം അലട്ടുന്ന പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ഒട്ടേറെ പേര്‍ അവരുടെ കര്‍മ്മ മണ്ഡലത്തില്‍ ഇന്നും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട് .ഇണയെ നഷ്ടപ്പെടുന്നതോടെ ഒട്ടേറെ പേരുടെ ജീവിതം ചോദ്യചിഹ്നമായി തീരുകയാണ്‌ .വൃദ്ധസദനത്തിലെ അന്തേവാസികളില്‍ അധികവും ഇത്തരത്തിലുള്ളവരാണ്.


ഈ പോസ്റ്റ്  ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ

Share this article :

Post a Comment

 
Support : OUR FACEBOOK GROUP | OUR FACEBOOK PAGE | OUR BLOG
Copyright © 2011. Arogyajalakam - All Rights Reserved
Template Created by KRISHNARAJ EDAKUTTY Published by ONLINE HEALTH EDUCATION AID/AROGYAJALAKAM
Proudly powered by Blogger