Latest Post :

GOOD SLEEP

{[['']]}

ഊണുകഴിഞ്ഞ് സുഖമായൊരുറക്കം. ആരാണ് അത് ആഗ്രഹിക്കാത്തത്. എന്നാല്‍ ഗാഢമായ പകലുറക്കം പല നിദ്രാവൈകല്യങ്ങള്‍ക്കും വഴിയൊരുക്കും. രാത്രിയില്‍ 8-9 മണിക്കൂര്‍ ഉറങ്ങാന്‍പറ്റിയില്ലെങ്കിലും പ്രശ്നം ഗുരുതരമാകും. മാനസിക-ശാരീരിക ആരോഗ്യത്തിന് ശരിയായ ഉറക്കം എപ്പോഴും ആവശ്യമാണെന്ന് സാരം. 

 മനസിന്റെ സംതുലിതാവസ്ഥ കാത്തുസൂക്ഷിച്ച് ക്രിയാത്മകമായ ചിന്തകളെ ഉണര്‍ത്തുന്നതില്‍ നിദ്രാസുഖം പ്രധാന പങ്ക് വഹിക്കുന്നു. കൃത്യമായ ജീവിതചര്യകളാണ് ഇതിലേക്ക് നയിക്കുന്നത്. തിരക്കുപിടിച്ച ആധുനിക ലോകപരിസരത്ത് ഒന്നിനും ചിട്ടയില്ലാത്ത അവസ്ഥയാണ് ഉറക്കത്തിന് വിഘാതം സൃഷ്ടിക്കുന്നത്. ക്രമം തെറ്റിയുള്ള ആഹാരം, എപ്പോഴെങ്കിലും വന്ന് ബെഡിലേക്ക് വീഴുക, പകലുറക്കം തുടങ്ങി നിദ്രാവൈകല്യങ്ങള്‍ക്ക് കാരണങ്ങള്‍ പലതുണ്ട്. ഉറക്കം വൈകിയെത്താറുള്ള അവസ്ഥ, രാത്രി പലപ്രാവശ്യം ഉണരുക, നേരത്തെ ഉണരുക, ഇവയെല്ലാം ഇതിന്റെ വിവിധ രൂപങ്ങളാണ്. വിശപ്പില്ലായ്മ, നെഞ്ചിടിപ്പ്, ക്ഷീണം, വിറയല്‍, ഭയം എന്നിവയും ഉറക്കമിളപ്പിന്റെ ഫലമായുണ്ടാകുന്നു. കൂടുതല്‍ സമയം നിദ്രാഭംഗം നേരിടുമ്പോള്‍ സംസാരവൈകല്യവും, കാഴ്ചക്കുറവും വരെ ബാധിക്കുന്ന അവസ്ഥയുണ്ട്. പലതരം മാനസിക അസ്വാസ്ത്യങ്ങള്‍ക്കും ഇത് വഴിയൊരുക്കും.സൂക്ഷിക്കുക ഉറക്കമില്ലായ്മ ലളിതമായ കാര്യമല്ല. അത് കൂടിയാല്‍ അപകടകരമായ അവസ്ഥകള്‍ക്ക് വഴിവെയ്ക്കും.



ഉറക്കമില്ലായ്മയുടെ ഒരു ഘട്ടത്തില്‍ വസ്തുക്കള്‍ക്ക് ചുറ്റും ഒരു പ്രകാശവലയം പ്രത്യക്ഷപ്പെടുന്നത് കാണാം. തുടര്‍ന്ന് മിഥ്യാബോധങ്ങളിലേക്കും മനസ്സ് സഞ്ചരിച്ച് തുടങ്ങും. തുടക്കത്തിലെ ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമാകുന്ന ഘടകങ്ങള്‍ ധാരാളമുണ്ടാകാം.

ആരോഗ്യമുള്ള ഒരാള്‍ ദിവസവും 8-9 മണിക്കൂറെങ്കിലും ഉറങ്ങേണ്ടതുണ്ട്. ജനിച്ച കുട്ടി ആദ്യത്തെ രണ്ടാഴ്ചകളില്‍ 16-20 മണിക്കൂറോളം ഉറങ്ങും. പിന്നെ സമയദൈര്‍ഘ്യം സാവധാനം കുറയാന്‍  തുടങ്ങും. 1 വയസ്സാകുമ്പോള്‍ 10-12 മണിക്കൂറായി അത് മാറും. രണ്ട് വയസ്സില്‍ 8-10 മണിക്കൂറായി ചുരങ്ങും. യഥാര്‍ത്ഥത്തില്‍ ബാഹ്യചോദനകളോടുള്ള സംവേദന ക്ഷമത കുറഞ്ഞ താരതമ്യേന ചലനരഹിതമായ ഒരു സവിശേഷ അവസ്ഥയാണ് ഉറക്കം. എന്നാല്‍ ഈ അവസ്ഥയിലും മസ്തിഷ്കം പ്രവര്‍ത്തനത്തില്‍ മുഴുകി ഇരിക്കുന്നു എന്നതാണ് രസകരമായ കാര്യം.രക്തചംക്രമണം, ശ്വസനം തുടങ്ങിയ അനൈഛിക ധര്‍മ്മങ്ങള്‍ ഈ സമയത്ത് ഒരു മാറ്റവും കൂടാതെ നടക്കുന്നു. ഉന്‍മാദം, ചിത്തഭ്രമം, വിഷാദം തുടങ്ങിയ മനോരാഗമുണ്ടെങ്കില്‍ ഉറക്കതടസ്സം ഉണ്ടാകാം. രാത്രിയുടെ ഏത് യാമത്തിലാണ് വ്യക്തി ഉണരുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക രോഗനിര്‍ണ്ണയം നടത്തുന്നത്. വികാരത്തെ ബാധിക്കുന്ന മാനസികാവസ്ഥകളിലാണ് നിദ്രാവൈകല്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. സാമ്പത്തിക നഷ്ടങ്ങള്‍, നൈരാശ്യം, മദ്യം, മരുന്നുകളുടെ ഉപയോഗം എന്നിവയും ബാധകമാകുന്നുണ്ട്.

നിദ്രാപ്രശ്നങ്ങളെ വിഷമനിദ്ര, ക്രമരഹിതനിദ്ര, അനിയന്ത്രിത നിദ്ര എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. പകല്‍ 15-30 മിനിറ്റോളം ദ്യൈര്‍ഘ്യം അറിയാതെ ഉറങ്ങുന്ന അവസ്ഥയാണിത്. ചില പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഇവര്‍ മയങ്ങിപ്പോകാറുണ്ട്. നാര്‍ക്കോലെപ്സ്സി എന്നാണ് ഇതറിയപ്പെടുന്നത്. ക്രമരഹിത നിദ്രയില്‍ പെരുമാറ്റ വൈകല്യങ്ങള്‍ പ്രത്യക്ഷപ്പെട്ടേക്കാം. മാനസികരോഗത്തിന്റെ പൊതുലക്ഷണങ്ങള്‍ ഇവിടെ പ്രകടമാകാം. ഉറക്കത്തില്‍ നടക്കുക, സംസാരിക്കുക, മൂത്രമൊഴിക്കല്‍ പല്ലുകടി എന്നിവയൊക്കെ ലക്ഷണങ്ങളാകാം. വിഷയനിദ്രയും ഇതേ അവസ്ഥകള്‍ ഗാഢമായി പ്രതിഫലിക്കുന്നു. ശ്വാസോഛാസത്തിലുള്ള തടസ്സം, രാത്രിയും പകലും ഒരു പോലെ ഉറങ്ങുക എന്നിവയും ചിലരില്‍ അസ്വസ്ഥതകള്‍ ഉണ്ടാകുന്നു. ശാരീരിക അസ്വസ്ഥതകള്‍, വേദന, നാഡീവ്യൂഹതകരാറുകള്‍, ഹോര്‍മോണ്‍ തകരാറുകള്‍ തുടങ്ങിയവയും പ്രത്യക്ഷപ്പെടാം. പലപ്പോഴും ഉറക്കഗുളികകള്‍ ഇതിനായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ദീര്‍ഘകാല മരുന്നുസേവ വിപരീത ഫലങ്ങളിലേക്ക് നയിച്ചേക്കാം.കുട്ടികളിലും ഇത് സാധാരണമാണ്. ശ്വാസംമുട്ടല്‍, തൊണ്ടവീക്കം, വയറുവേദന എന്നിവയാണ് അവരെ ശല്യപ്പെടുത്തുന്നത്. ആവശ്യത്തിന് ഉറക്കം കിട്ടാത്ത കുട്ടി പെട്ടെന്ന് ക്ഷുഭിതനാകും. ഇത് തുടര്‍ന്നാല്‍ പ്രത്യേക മാനസികാവസ്ഥയും രൂപപ്പെടുന്നു. ആദ്യകാലങ്ങളില്‍ ഞെട്ടല്‍ പോലെയുള്ള പേശീചലനങ്ങള്‍ കാണിച്ചെന്ന് വരാം. ഇത് കുട്ടിയുടെ വൈകാരിക തകര്‍ച്ചയുടെ ആദ്യഘട്ടങ്ങളായി കരുതണം. വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ ഇത്തരം അസ്വസ്ഥതകള്‍ മാഞ്ഞുപോകും. എന്നാല്‍ നിദ്രാഭംഗം പതിവായി തുടര്‍ന്നാല്‍ ശിഥിലചിന്തകളുടെ ഒരു മാനസിക സ്ഥിതിയിലാകും. അവനെ കൊണ്ടെത്തിക്കുക. ക്രമേണ ആത്മഹത്യയുടെ വക്കുവരെയെത്താവുന്ന അവസ്ഥവരെയെത്താം. ചികിത്സ കൊണ്ട് ഈ വൈകല്യം പരിഹരിക്കാവുന്നതാണ്.

ഉറക്കത്തിലുള്ള വ്യതിയാനങ്ങളും. ഉറക്കമില്ലായ്മയ്ക്കും സ്ത്രീകളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. രക്താതിസമ്മര്‍ദ്ദം പോലെയുള്ള അവസ്ഥകളില്‍ നിന്ന് മാനസിക പിരിമുറുക്കത്തിലേക്ക് ഇത് കടന്നുചെല്ലുന്നു. പലപ്പോഴും 'അബ്നോര്‍മല്‍' ആയുള്ള സ്ത്രീകളുടെ പെരുമാറ്റത്തിന് നിദ്രാഭംഗം കാരണമാകുന്നുണ്ട്. ഗര്‍ഭിണികളായ സ്ത്രീകള്‍ ദിവസവും 8-10 മണിക്കൂര്‍ ഉറങ്ങേണ്ടതാണ്. വിഷാദം പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ ഉറക്കത്തിനൊപ്പം സാധാരണ വിശ്രമവും ആവശ്യമായ ഘട്ടമാണിത്. ശരിയായ അളവില്‍ ഉറങ്ങുന്ന സ്ത്രീയുടെ പ്രസവും അനായാസമാകുമത്രെ.
പുരുഷന്മാരില്‍ ഉറക്കക്കുറവ് ലൈഗീകശേഷിയെ ബാധിക്കുമെന്നാണ് കണ്ടെത്തല്‍. ഹൃദ്രോഗം, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ക്കും കാരണമാകും. ഉറക്കവും തൂക്കവും തമ്മില്‍ വലിയ ബന്ധങ്ങള്‍ ഇല്ലെന്നാണ് ആധുനിക പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ശരീരത്തിന്റെ കരുത്ത് ചോര്‍ത്തി മാനസികമായി തളര്‍ത്തിക്കളയുമെന്നതാണ് അപകടകരം. പലപ്പോഴും ഇത് സ്ഥിരമായ തലവേദനയ്ക്കും കാരണമാകുന്നു. തലച്ചോറിലെ സെറാട്ടോണിന്റെ അളവാണ് തലവേദനയെ ഇല്ലാതാക്കുന്നത്. സുഖ ഉറക്കത്തില്‍ ഇത് ക്രമീകരിക്കപ്പെതുന്നത്കൊണ്ടാണ്. തലവേദന ഒഴിയുന്നതിന് സാധ്യത ഒരുക്കുന്നത്. ഉച്ചമയക്കമാകട്ടെ 15-30 മിനിറ്റില്‍ കൂടുതല്‍ ആകുന്നത് ദോഷകരമെന്നാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ 

Share this article :

Post a Comment

 
Support : OUR FACEBOOK GROUP | OUR FACEBOOK PAGE | OUR BLOG
Copyright © 2011. Arogyajalakam - All Rights Reserved
Template Created by KRISHNARAJ EDAKUTTY Published by ONLINE HEALTH EDUCATION AID/AROGYAJALAKAM
Proudly powered by Blogger